ഇന്നു (27/04/2009) കാലത്ത് തിരുവമ്പാടിയുടെ പൂരത്തിനു കൊടികയറിയതോടെ പൂരത്തിനു തുടക്കമായി. തുടര്‍ന്ന് പാറമ്മേക്കാവിലും മറ്റ് ചെറു പൂരങ്ങളിലും കൊടിയേറ്റ് നടന്നു.
പാറമ്മേക്കാവില്‍ തുടര്‍ന്ന് എഴുന്നെള്ളിപ്പ് നടന്നു. പാറമ്മേക്കാവ് ദേവി ദാസന് തിടമ്പേറ്റി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും നടന്നു.
പാറമ്മേക്കാവില്‍ തുടര്‍ന്ന് എഴുന്നെള്ളിപ്പ് നടന്നു. പാറമ്മേക്കാവ് ദേവി ദാസന് തിടമ്പേറ്റി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും നടന്നു.
10 comments:
അടിപൊളി പോസ്റ്റ്. നല്ല ഫോട്ടോസ്.
നല്ല വിഡിയോ ക്ലീപ്പ്
എല്ലാ ദിവസവും പൂരം സ്പെഷല്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കാം അല്ല്?
Ashamsakal...!!!!
നന്ദി മേന്നെ..
ജെ.പി യുടെ പോസ്റ്റും കണ്ടിരുന്നു.
ഓ.ടോ:
കുട്ടൻ മേനോന്റെ ശരിക്കും കുട്ടപ്പനാണല്ലോ
(ജെ.പിയുടെ പോസ്റ്റിലെ പടം)
അപ്പോള്‍ നാട്ടില്‍ ഉണ്ടായിരുന്നു അല്ലെ ?
കാന്താ ഞാനും പോരാം തൃശ്ശൂര്‍ പോരാം കാണാന്‍!
പക്ഷെ ഇപ്രാവശ്യം നഹീ! ലീവില്ലാ!
nice photos
ചിത്രങ്ങൾ കേമം.
മഠത്തിൽ വരവും,തെക്കോട്ടിറക്കവും,കുടമാറ്റവും എല്ലാം മനസ്സിൽ മിഴിവോടെ ഉണ്ട്.ഇലഞ്ഞിത്തറയിലെ നാദവിസ്മയം ചെവിയിൽ ഇരമ്പുന്നു.....
ഇനി അൽപം ആനക്കാര്യം....
അപ്പോ ശിവസുന്ദർ ഇപ്രാവശ്യം അൽപം ക്ഷീണത്തിലാ അല്ലേ....ഇത്തിത്താനത്തെ ഗജമേളയിൽ കാര്യായിട്ട് ശോഭിക്കാൻ കഴിഞ്ഞില്ലാത്രേ! അവിടെ തെച്ചിക്കോട്ട്കാവ് ഗജരത്നം നേടീട്ടാ ചുള്ളാ...
മന്ദലാം കുന്ന് അയ്യപ്പൻ നല്ല ഉഷാറാമാഷേ!
രാജശേഖരനും ഉണ്ണികൃഷണനും വല്ല കുസൃതിയും ഒപ്പിക്ക്യോ?
ഹേയ്...നല്ല ബന്ദവസല്ലേ!!
അടിയാട്ട് അയ്യപ്പനെ കണ്ടോ എന്താ അവന്റെ ഒരു ചേല്.ആന നിലത്തൊന്നുമല്ല ഗജകുമാരപ്പട്ടം കിട്യേപ്ലേ...
ബാസ്റ്റ്യനും നല്ല ഫോമിലാ...ഇക്കൊല്ലം കുറേ പൂരത്തിനു ഉണ്ടായേ....ഗുരുവായൂർ വലിയ കേശവൻ ഉണ്ടാവോ?
ഒരു നിമിഷം ഞാൻ വടക്കും നാഥസന്നിധിയിലെ പൂരപ്പറമ്പിലേക്ക് പോയതാ...അവിടത്തെ ചർച്ചകൾ.....
എന്റെ മേന്നേ പല്ലാവൂരുകാരുടെ മേളത്തിന്റെ മികവ് ഒന്നു വേറെ തന്നെ ആയിരുന്നേ....
ഹേയ് പെരുവനം കുട്ടന്മാരാരുടെ മേളം കൊഴുക്കുമ്പോ കാണാം അതൊക്കെ....
കുടമാറ്റത്തിനു പുത്യേ ഐറ്റംസ് ഉണ്ടെന്നാ..തിരുവമ്പാടിയാകും മികച്ച് നിൽക്കാ... ചമയം കലക്കീട്ടുണ്ട്...
ഉം സാമ്പിൾ കണ്ടില്ലേ...തകർക്കും.....
അങ്ങനെ പറഞ്ഞ് പറഞ്ഞ് പൂരം എത്തി. നാളെ ഈ സമയത്ത് എന്തായിരിക്കും അങ്കം....
Post a Comment