ഇന്ന് എന്നെ കാണാന്‍ കുട്ടന്‍ മേനോന്‍ വന്നിരുന്നു. ഇപ്പോ മൂന്ന് പേരായി ഈ പാവത്തിന്റെ വീട്ടില്‍ വന്നത്..
ആദ്യം ഇംഗ്ലണ്ടിലെ ലക്ഷ്മിയും, പിന്നെ അബുദാബിയിലെ ബിന്ദുവും, ഇപ്പോ ഇതാ കുട്ടന്‍ മേനോനും..
എനിക്കാവശ്യം എന്റെ ഈ ചുറ്റുവട്ടത്തുള്ള കുറച്ച് പേരേയാണ് ആദ്യം. അര മണിക്കൂറ് കൊണ്ട് വണ്ടി ഓടിച്ച് എത്താന്‍ പറ്റിയ ദൂരത്ത്.
മേനോന്‍ ജീ അത്തരം കുറച്ച് പേരെ പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.
എന്നിട്ട് വേണം തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന് രൂപം കൊടുക്കാന്‍. തൃശ്ശൂര്‍ പൂരത്തിന് മുന്‍പ് തന്നെ ഒരു യോഗം കൂടണമെന്ന ആശയിലാണ് ഞാന്‍.
ഈ “തൃശ്ശൂര്‍” എന്ന ബ്ലൊഗ് ചത്ത് കിടക്കുകയാണ് കുറച്ച് നാളായിട്ട്. ഞാനിതിന് ഒരു പുതുജീവന്‍ കൊടുക്കുകയാണ് ഇങ്ങനെ എന്തെങ്കിലും എഴുതിയിട്ട്.
ഞാനും കുട്ടന്‍ മേനോനും കൂടി ചില പുതിയ അറിവുകള്‍ ഈ ബ്ലോഗില്‍ കാഴ്ചവെക്കാനുള്ള പരിപാടി ഉണ്ട്..
എല്ലാവരും സഹായിക്കുമല്ലോ...
++++++++++++++++++++++++++++++++++++
ഇത് എന്റെ തൊട്ട് വടക്കേ വീട്ടിലെ കുട്ടിയാണ്. ചിടു. എന്റെ സഹോദരന്‍ വി കെ ശ്രീരാമന്റെ പെറ്റ് ആണ്. വല്ലപ്പോഴും നാട്ടില്‍ ചെല്ലുന്ന എന്നെ കണ്ടാലും ഇവള്‍ ചങ്ങാത്തം കൂടാന്‍ വരും. ഇവരെ പറ്റി ഒരിക്കല്‍ ഞാന്‍ എന്റെ “സ്വപ്നങ്ങള്‍” എന്ന് ബ്ലോഗില്‍ എഴുതിയിരുന്നു.






