Sunday, May 03, 2009

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്

പ്രിയപെട്ടവരെ,

അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.

എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം
വരുവിന്‍, അര്‍മാദിക്കുവിന്‍

കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തിചേര്‍ന്നതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി.
ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്.
കാരമുക്ക് ഭഗവതിയുടേ പൂരവും വന്ന് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ചൂരക്കാട്ട് ഭഗവതിയുടെ പൂരം പൂരനഗരിയില്‍ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. പാണ്ടിമേളം നടന്നുകൊണ്ടിരിക്കുന്നു.

33 comments:

കുറുമാന്‍ said...

പ്രിയപെട്ടവരെ,

അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.

എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം

വരുവിന്‍, അര്‍മാദിക്കുവിന്‍

കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തിചേര്‍ന്നതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി.
ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്

കാരമുക്ക് ഭഗവതിയുടേ പൂരവും വന്ന് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ചൂരക്കാട്ട് ഭഗവതിയുടെ പൂരം പൂരനഗരിയില്‍ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. പാണ്ടിമേളം നടന്നുകൊണ്ടിരിക്കുന്നു.

കുറുമാന്‍ said...

ചൂരക്കാട്ട് ഘടകത്തിന്റെ പൂരം കഴിഞ്ഞ്, തിടമ്പ് ക്ഷേത്രത്തിലേക്ക് കയറ്റിയിരിക്കുന്നു.

ഇപ്പോള്‍ ചെമ്പൂക്കാവ് ഘടകത്തിന്റെ പൂരം ക്ഷേത്രനഗരിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. മേളം തുടങ്ങി കഴിഞ്ഞു.

മുസാഫിര്‍ said...

ബൂലോഗത്തിന്റെ പ്രതിനിധികളായി പിന്നെ ആരൊക്കെയാണ് ഉള്ളത് പൂരത്തിനു.

നന്ദകുമാര്‍ said...

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്നു നടക്കുകയാണ്, ബൂലോഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ കുറുമാന്‍ പൂരപ്പറമ്പിലുണ്ട്..

കുറുമാന്‍... കുറുമാന്‍ കേള്‍ക്കാമോ?

കുറുമാന്‍ എന്തൊക്കെയാണ് പൂരപ്പറമ്പിലെ വിശദാംശങ്ങള്‍?

:)

paarppidam said...

പറയൂ എന്താണിപ്പോൾ പൂരങ്ങളുടെ പൂരത്തിന്റെ നാട്ടിൽ നിന്നും ഉള്ള വിഷേഷങ്ങൾ....

സുകേഷ്‌..... പൂരം അതിന്റെ സകലവിധ ആഡ്യത്വത്തോടും അന്തസ്സോടെയും ആരംഭിച്ചിരിക്കുന്നു....ചെറുപൂരങ്ങൾ അഥവാ ഘടകപൂരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു....അൽപസമയത്തിനകംതന്നെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തിൽ വരവ്‌ ആരംഭിക്കും.പൂരങ്ങളുടേ പൂരത്തിന്റെ പ്രധാന ആകർഷണമായ ഈ ചടങ്ങിൽ മേളവിസമയം തീർക്കുവാൻ പഞ്ചവാദ്യത്തിന്റെ കുലപതിയായ അന്നമന്നടപരമേശ്വരമാരാർ പ്രാമാണിത്വം വഹിക്കും.

ആളുകൾ ആവേശഭരിതരാണോ?...
സുകേഷ്‌ തീർച്ചയായും ആളുകൾ ആവേശഭരിതരാണ്‌.....നിരവധി വിദേശികളും ഇവിടെ സ്വദേശികൾക്കൊപ്പം പൂരം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.....അവർ ആകാശത്തേക്ക്‌ ആവേശപൂർവ്വം കൈയുയർത്തിക്കൊണ്ട്‌ താളമ്പിടിക്കുന്നുണ്ട്‌......

എന്താണ്‌ ആനകളുടെ സ്ഥിതി..ഇത്തവണ നിരവധി പുതുമുഖങ്ങൾക്ക്‌ പ്രാധാന്യം നൽകിയതായി അറിയുന്നു..ഇത്‌ ഏതെങ്കിലും വിധത്തിൽ പൂരത്തെ ബാധിക്കുന്നുണ്ടോ?
ആനകളിൽ പലതും പുതുമുഖങ്ങളാണെന്ന് തോന്നുന്നു. പലതും അഴകിൽ കഴിഞ്ഞവർഷത്തെപോലെ മികവ്‌ പുലർത്തുന്നവയല്ല എന്നാണ്‌ തോന്നുന്നത്‌.എങ്കിലും കാലങ്ങളായി പൂരത്തിൽ കാണാൻ കഴിയാതിരുന്ന ചില മികച്ച ആനകൾക്ക്‌ ഇത്തവണ പൂരത്തിൽ ഇടം കണ്ടെത്തുവാൻ ആയി എന്നും പറയാം....

ഇതിനിടയിൽ പൂരം കലക്കികൾ ചില കേസും കൂട്ടവും ആയി രംഗത്തെത്തിയിരുന്നു.. അതെന്തെങ്കിലും വിധത്തിൽ പൂരത്തിന്റെ മാറ്റിനെ ബാധിച്ചിട്ടുണ്ടോ?

തീർച്ചയായും ഇല്ലെന്നുതന്നെ പറയാം.പൂരം കലക്കികൾ ഓരോ വർഷവും വിവിധ കാര്യം പറഞ്ഞ്‌ പരാതിയുമായി മുന്നോട്ടുവരാറൂണ്ട്‌. റൗണ്ടിൽ ആളുകൾ കൂറ്റുതൽ വരാൻ പാടില്ല.അതുപോലെ പടക്കം പൊട്ടിക്കാൻ പാടില്ല....ആന പിണ്ടമിടാൻ പാടില്ല....ആളൂകൾ ശ്വാസം വലിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്‌. എന്നാൽ അതൊന്നും തൃശ്ശൂരിലെ വടക്കുന്നാഥന്റെ മണ്ണിൽ വിലപ്പോകില്ല അല്ലെങ്കിൽ അനുവധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ ആളൂകൾ ആവേശപൂർവ്വം പൂരത്തെ വരവേൽക്കുന്ന കാശ്ചയാണ്‌ കാണുവാൻ കഴിയുന്നത്‌...


തൃശ്ശൂർ കാരുടെ രക്തംപരിശോധിച്ചാൽ അതിൽ പൂരം എന്നൊരു ഘടകം കൂടെ കണ്ടെത്താനാകുമെന്ന് ഒരു തമാശയായി ഡോക്ടർമ്മാർക്കിടയിൽ പറഞ്ഞുകേൾക്കാറുണ്ട്‌ ശരിയാണോ അത്‌?

സുകേഷ്‌...തികച്ചും അതിശയോക്തിയില്ലാത്ത ഒരു കാര്യമാണത്‌.... വളരെ ശരിയാണത്‌...ഈ ജനസാഗരം അതിന്റെ തെളിവാണ്‌..തൃശ്ശൂർക്കാരുടേ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്‌ പൂരം എന്നത്‌......ദേ നെയ്തലക്കാവിന്റെ എഴുന്നള്ളിപ്പ്‌ പൂരപ്പറമ്പിലേക്ക്‌ പ്രവേശിക്കുന്നു...ഞാനത്‌ കണ്ടിട്ട്‌ വരാട്ടാ ഘട്യേ...


(കൊടകരയിൽ നിന്നും വന്നിട്ടുള്ള വിശാലനെ കാത്ത്‌ കുറുമാന്റെ നേതൃത്വത്തിൽ മറ്റുബ്ലോഗ്ഗർമ്മാർ മണികഠനാലിനു സമീപം നിൽക്കുന്നുണ്ട്‌....... വിശാലൻ എത്രയും വേഗം അവിടേക്ക്‌ എത്തുവാൻ താൽപര്യപ്പെടുന്നു...

കുട്ടന്മേനോൻ ആനകളുടെ അടുത്തുനിന്നും മാറിനിൽക്കുവാൻ ബൂലോകത്തെ ഉത്സവകമ്മറ്റിക്കാർ പ്രത്യേകം അഭ്യർത്ഥിക്കുന്നു.)

നന്ദി.....ശ്രീ കുട്ടപ്പൻ...തൃശ്ശൂരിലെ ഉത്സവപ്പറമ്പിലെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലേക്ക്‌ നീങ്ങുന്ന ദൃശ്യങ്ങളിലേക്ക്‌ നമുക്ക്‌ പോകാം....അതിനു മുമ്പ്‌ ഒരു ചെറിയ ഇടവേള...

കുറുമാന്‍ said...

ശ്രീ നന്ദകുമാര്‍,

ഇവിടെ അയന്തോള്‍ ഭഗവതിയുടെ മേളം മുറുകി തുടങ്ങുന്നു.

പുരുഷാരം പൂരത്തിന്റെ ആര്‍മാദത്തിലാണ്. കൂക്കിവിളികളും, അന്തരീക്ഷത്തില്‍ ഉയരുന്ന കൈകളും മൊത്തം പൂരപറമ്പ് ആഹ്ലാദ തിമിര്‍പ്പില്‍ തന്നെ.

കുറുമാന്‍ said...

ശ്രീ കുമാര്‍,

ഇപ്പോള് അയന്തോള്‍ ഭഗവതിയാണ് പൂരപറമ്പിലേക്ക് കയറിയിരിക്കുന്നത്.

ഇതിനു ശേഷം മാത്രമേ നെയ്തലാക്കാവ് ഘടകത്തിന്റെ പൂരം പൂരപറമ്പിലേക്ക് പ്രവേശിക്കുകയുള്ളൂ.

ഇപ്പോ‍ള്‍ നെയ്തലക്കാവിന്റെ പൂരം പൂരനഗരിയിലേക്ക് കയറുവാനായി നായ്ക്കനാലില്‍ അണിനിരന്ന്കഴിഞ്ഞിരിക്കുന്നു.

നന്ദി.

കുറുമാന്‍ said...

മഠത്തില്‍ വരവിനു തിടമ്പേറ്റുന്നത് ശിവസുന്ദര്‍ എന്ന ഗജവീരന്‍ തന്നെയാണ്.

ഇനി അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ മഠത്തില്‍ വരവ് ആരംഭിക്കും.

cALviN::കാല്‍‌വിന്‍ said...

ടിവിയില്‍ ലൈവ് ആയി കന്ദു കുറച്ചു നേരം....

കുറുമാന്‍ said...

മഠത്തില്‍ വരവ് തുടങ്ങി കഴിഞ്ഞിരിക്കുന്നു. പഞ്ചവാദ്യത്തിന്റെ ആദ്യകാലം കൊട്ടികയറികൊണ്ടിരിക്കുന്നു.

ഇലഞ്ഞിതറമേളം ആരംഭിക്കുന്നത് 2 മണിക്കാണ്. കുടമാറ്റം അഞ്ച്മണിക്കും.

കുറുമാന്‍ said...

കുട്ടങ്ങുളങ്ങര അര്‍ജുനനാണ് പാറമേക്കാവിന്റെ തിടമ്പേറ്റുന്നത്.

paarppidam said...

കാലത്തുതന്നെ ജയരാജേട്ടൻ ഉഷാറായി പൂരപ്പറമ്പിൽ ഉണ്ട്‌....അതുപോലെ പല പ്രമുഖരേയും പൂരപ്പറമ്പിൽ പലയിടത്തായി കാണാം അവരാരെല്ലാവരും ഈ മഹാ ജനപ്രവാഹത്തിൽ ഒരാളായി മാത്രം നിന്ന് പൂരം ആഘോഷിക്കുകയാണ്‌.അതിൽ ആഹ്ലാദിക്കുകയാണ്‌.

ശരി കുട്ടപ്പൻ...നമുക്ക്‌ സ്റ്റുഡിയോയിൽ ചിലർ എത്തിയിട്ടുണ്ട്‌.അവരോട്‌ പൂരത്തെ കുറിച്ച്‌ ചോദിക്കാ.....ശ്രീ ഹ്ലക്സൻ എന്താണ്‌ താങ്കൾക്ക്‌ പൂരത്തെ കുറിച്ച്‌ പറയാൻ ഉള്ളത്‌...എന്താണ്‌ ഓർമ്മ.

സീ സാനീ...തൃശൂർ പൂരം ഞാൻ ഡെീയിൽ വച്ച്‌ പടത്തിൽ ഒക്കെ കാണാറുണ്ട്‌....പിന്നെ മറ്റൊരു കാര്യം എന്റെ ഫ്ലക്സ്‌ ഒരെണ്ണം പൂരപ്പറമ്പിൽ വെക്കുവാൻ പറഞ്ഞിട്ടുണ്ട്‌.....കുറ്റികൾ അത്‌ കേടക്കാഞ്ഞാൽ മതിയായിരുന്നു..... തൃശ്ശൂർ പൂരത്തീ കുറിച്ച്‌ കേട്ടിട്ടുണ്ട്‌...പിന്നെ എന്റെ സെക്രട്ടറിയോട്‌ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്‌... ഞാൻ ഒരു തൃശ്ശൂർ കാരനാണ്‌... (ഈ മൊതലൊക്കെ എങ്ങനാ തൃശ്ശൂക്കാരനാവാ അല്ലെ ഗട്യോൾസ്‌)

സാംസ്കാരിക നായകൻ: ഉത്സവം എന്നത്‌ കേരളീയരുടെ പ്രത്യേകിച്ച്‌ തൃശ്ശൂർക്കാരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌....ഉത്സവങ്ങൾ ഇല്ലാതെ ഒരു നാഗരികതക്കും ചരിത്രം തന്നെ ഉണ്ടാകുന്നില്ല...സാംസ്കാരിക തനിമ വ്യക്തമാക്കുന്നു എന്നത്‌ മായിമാത്രമല്ല അത്‌ ജീവിതത്തെ ആഹ്ലാദകരമാക്കുക കൂടെ ചെയ്യുന്നുണ്ട്‌.


തൽക്കാലം നമുക്ക്‌ ഉത്സവപ്പറമ്പിലേക്ക്‌ ക്യാമറ തിരിക്കാം...എന്താണ്‌ അവിടേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

സാനീ...ചെറുപൂരങ്ങൾ ഒന്നൊന്നായി വന്ന് വടക്കുമ്നാഥനെ വണങ്ങി പോയിക്കൊണ്ടിരിക്കുന്നു....പൂരം ഇത്തവണ പതിവിലും ം ഉഷാറായി കൊണ്ടിരിക്കുന്നു.....ഇനിയിപ്പോൾ മഠത്തിൽ വരവാണ്‌...അതിനു തിരുവമ്പാടിയുടെ പ്രസ്റ്റീജ്‌ താരം തിരുവമ്പാടി ശിവസുന്ദർ(പഴ്യ പൂക്കോടൻ ശിവൻ) തിടമ്പേറ്റും. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന തലേക്കെട്ടും മറ്റു ചമയങ്ങലൂമായി തലയെടുപ്പോടെ കേരളത്തിലെ മികച്ച ആനകളിൽ മുമ്പനായ അവൻ നിലകൊള്ളും....കൊടും ചൂടിനെ അവഗണിച്ചുകൊണ്ട്‌ നാദലഹരിയിൽ സ്വയം അലിയുവാൻ ആയിരങ്ങൾ ആണിവിടെ വന്നുകൊണ്ടിരിക്കുന്നത്‌....

paarppidam said...

കുറുമാൻ എന്താണിപ്പോൾ ഉത്സവത്തിന്റെ സ്ഥിതി? പൂരപ്പറമ്പിൽ നിന്നും എന്താണ്‌ പുതിയ വിവരങ്ങൾ? ശിവസുന്ദർ അടിപൊളിയായിട്ടുണ്ടോ?

മുസാഫിര്‍ said...

കുറുമാന്റെ സമ്പ്രേഷണം നടക്കുന്നത് ലൂസിയയില്‍ നിന്നാണോ ? അയ്യന്തോള്‍ എന്നു ഉറപ്പിച്ച് പറയാന്‍ പറ്റുന്നില്ലല്ലോ !

കുറുമാന്‍ said...

അല്പം നേരത്തിനകം വിശ്വപ്രസിദ്ധമായ ഇലഞ്ഞിതറമേളം തുടങ്ങുന്നതാണ്.

പെരുവനം കുട്ടന്മാരാരാണ് ഇലഞ്ഞിതറമേളത്തിനു പ്രമാണം.

ഇരുന്നൂറ്റിയമ്പതില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന ലോകത്തിലെ ഒരേ ഒരു മേളം - ഇലഞ്ഞിതറമേളം!!

കുറുമാന്‍ said...

പതിനഞ്ചാനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പ് വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടക്കടുത്തെത്തികൊണ്ടിരിക്കുന്നു.

കുറുമാന്‍ said...

ആനകള്‍ നിരന്നു കൊണ്ടിരിക്കുന്നു. ദേവിക്ക് പച്ചപട്ട് കുട, മറ്റാനകള്‍ക്ക് ചുവപ്പ് കുട.

നിമിഷങ്ങള്‍ക്കകം ഇലഞ്ഞിത്തറമേളത്തിന്റെ തുടക്കമായി ആദ്യത്തെ കോല്‍ കുട്ടന്മാരാര്‍ തന്റെ ചെണ്ടക്ക് പുറത്ത് വീഴ്ത്തുന്നതാണ്.

കുറുമാന്‍ said...

ഇലഞ്ഞിതറമേളം തുടങ്ങികഴിഞ്ഞു....

ആര്‍പ്പേ.......ഹൂറേ......ഹുറേ.........ഹൂറേ........

കുറുമാന്‍ said...

പാണ്ടിമേളം ഒന്നാം കാലം കലാശം കൊട്ടികഴിഞ്ഞ്, രണ്ടാം കാലത്തിലേക്ക് കയറികൊണ്ടിരിക്കുന്നു.

മുസാഫിര്‍ said...

എന്റ്റെ മകന്‍ ആ‍ദ്യമായി പൂരത്തിനു പോയിരിക്കുന്നു.പൂരപ്പറമ്പില്‍ നിന്നും വിളിച്ചീരിക്കുന്നു.

തഥാഗതന്‍ said...

കുറൂ

ഞാൻ 2 മണിക്കെത്തി. പതിവുപോലെ മണ്ണൂത്തി കല്ലെടയിൽ കയറിയാ വന്നത്. അതിനിടെ ഒന്നു രണ്ട് ഗഡികളുടെ കയ്യിൽ പെട്ടു

ഞാൻ കാസിനോവിൽ ഉണ്ട്. ഒന്നു രണ്ട് ബിസിനെസ്സ് കാര്യങ്ങൾ

ഞാൻ ഇറങ്ങാൻ 5 മണി കഴിയും
അതിനിടെ പറ്റിയാൽ ഇങ്ങു വാ

കുറുമാന്‍ said...

നിങ്ങളൊന്നുമില്ലാതെ മേളം കൊഴുക്കുന്നില്ല.

ഇപ്പോ മൂന്നാം കാലത്തില്‍ മേളം കൊഴുത്തു......സതീശനും മറ്റും വിശ്രമമില്ലാതെ കുട്ടന്മാരാര്‍ക്ക് കയ്യേകുന്നു...

കൊഴുക്കട്ടെ...........

കുടമാ‍റ്റം കഴിയാതെ എങ്ങോട്ടുമില്ല.....

തഥേട്ടാ ആഞ്ഞു പിടിക്ക്...........

സുല്‍ |Sul said...

കുര്‍മ്മന്‍.. പൂരതിനിടയില്‍ ഉഷാറായല്ലോ ഗഡീ...
നേരെ തിരിച്ചല്ലേ വേണ്ടിയിരുന്നത്...
ആ മേളം മുറുകട്ടെ!!!

-സുല്‍

കുറുമാന്‍ said...

ഇലഞ്ഞിത്തറമേളം കഴിഞ്ഞു.......

ഇനി കുടമാറ്റം.......

ആരും ഇല്ലാല്ലേ കൊഴുപ്പിക്കാന്‍.......

വേണ്ടാ ആരും വേണ്ടാ,....എന്റെ തട്ടകത്തമ്മയയാ കാരമുക്ക് ഭഗവതിയും, ഒല്ലൂക്കാവ് ഭഗവതിയും മതി എനിക്ക്, ഒപ്പം എന്റെ കൂടല്‍മാണിക്യസ്വാമിയും, ഊരകത്തമ്മയും, ശ്രീകണ്ടേശ്വരന്‍ ശിവനും, ബ്രഹ്മകുളം കൃഷ്ണനും, ചേലൂക്കാവമ്മയും, ദുര്‍ഗയും ഉണ്ട്.

കുറുമാന്‍ said...

ഏതാനും നിമിഷങ്ങള്‍ക്കകം ലോക പ്രസിദ്ധമായ കുടമാറ്റം നടക്കാന്‍ പോകുന്നു..

കുറുമാന്‍ said...

കുടമാറ്റം തുടങ്ങി കഴിഞ്ഞു..........ഇനി നാളെ കാണാം.

paarppidam said...

കുറുമാൻ പ്ലീസ്‌ കുടമാറ്റത്തിന്റെ വിശേഷം കൂടെ പറയൂ....

തഥാഗതന്‍ said...

പാറമേക്കാവിന്റെ പതിനാലു നീലക്കുടയും നടുക്കിലെ ചുവന്ന കുടയും.തിരുവമ്പാടിയുടെ പതിനാലു മഞ്ഞക്കുടയും നടുവിലെ ചുവന്ന കുടയും. ഹെന്റമ്മൊ..ഇക്കൊല്ലത്തെ കുടമാറ്റം തകർത്തു.

പെരിഞ്ചേരി പൂട്ടിയതിനു ഒരു ആൾട്ടർനേറ്റ് ഉണ്ടാവാത്തതിൽ ഞാൻ എന്റെ പ്രതിഷേധം അറിയിക്കുന്നു.

ക്യാമറയും തൂക്കി ഓറ്റുന്ന ഒരാളെ കണ്ടൂ..തുളസി ആണൊ എന്തോ? കണ്ണ് പിടിക്കുന്നില്ല

പാവപ്പെട്ടവന്‍ said...

കുറുമ പൂരമായിട്ടു എത്രയെണ്ണം പൊട്ടി

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ചൂരക്കാട്ട്കര പൂരത്തിന്റൊപ്പം ഞാനും ഉണ്ടേ..

hAnLLaLaTh said...

പൂരം ആശംസകള്‍..

ശ്രീലാല്‍ said...

അയ്യോ, കുറു പറമ്പിന്റെ ഏത് ഭാഗത്തുനിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.. ? ഈയുള്ളവനും പറമ്പിൽ കൂടി തേരാ പാര നടക്കുകയായിരുന്നല്ലോ ഇന്നലെ..?
എന്താ ഒരു രസം !!!!!

വാഴക്കോടന്‍ ‍// vazhakodan said...

പൂരോം കണ്ടു ഞാന്‍,
ആനേം കണ്ടു ഞാന്‍,
പോരുമ്പോള്‍ വാങ്ങി,
ഞാന്‍ നല്ല പൂരക്കായ!
ഒരു കമന്റ് പോലും മിസ്സാക്കിയില്ല!
പൂരം ആശംസകള്‍!