Showing posts with label പാറമേക്കാവ് ക്ഷേത്രം. Show all posts
Showing posts with label പാറമേക്കാവ് ക്ഷേത്രം. Show all posts

Sunday, June 28, 2009

പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യ കലശം

തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശം 24-06-2009 മുതല്‍ 29-06-2009 വരെ.എനിക്ക് ഇന്നാണ് പോകാന്‍ സാധിച്ചത്. [28-06-09]. വൈകിട്ട് 6.30 ന് കേളി അവതരണം ഉണ്ടായിരുന്നു. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന്‍ & പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും ആയിരുന്നു.ഞാന്‍ അത് കഴിയുന്നതിന് മുന്‍പ് പോന്നു.തല്‍ക്കാലം ഞാന്‍ കണ്ട ചില ദൃശ്യങ്ങള്‍ നിങ്ങളെ കാണിക്കാം.



ഇവിടെ 30-06-09 ചൊവ്വാഴ്ച [1184 മിഥുനം 16] പ്രതിഷ്ഠാദിന്നം ആണ്.
അന്ന് ശീവേലി, പ്രസാദ് ഊട്ട്, ഭക്തജന സദസ്സ്, തായമ്പക, ക്ഷേത്രകലകള്‍ എന്നിവ ഉണ്ടായിരിക്കും.
അന്നേ ദിവസം 9.30 മുതല്‍ 12.30 വരെ ശ്രീ പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരിമേളവും, വൈകിട്ട് 6 മുതല്‍ 6.30 വരെ നാദസ്വര കച്ചേരിയും, രാത്രി 8 മുതല്‍ 10 വരെ തായമ്പകയും [ ശ്രീ പല്ലശ്ശന രതീഷ് ] ഉണ്ടായിരിക്കും.
സൌകര്യപ്പെട്ടാല്‍ മേളങ്ങളുടെ വിഡിയോ ക്ലിപ്പ് എടുത്ത് ചേര്‍ക്കാം.