Sunday, September 27, 2009

പൂരക്കാഴ്ചകള്‍ ........

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശ്രീ രാമനാഥ് ഹര്‍ഷന്‍ , ശ്രീകുമാര്‍, അര്‍ജുന്‍ രാം എന്നിവര്‍ കഴിഞ്ഞ പൂരത്തിന്റെ കാഴ്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്......... പൂരത്തിരക്കില്‍ വിവിധ സമയങ്ങളിലായി വളരെ ബുദ്ധിമുട്ടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്...


തൃശൂര്‍ പൂരം കാണാത്ത മലയാളികള്‍ക്കായി ... പ്രത്യേകിച്ചും ഗള്‍ഫിലെ പൂരപ്രേമികള്‍ക്കായി ഇതു സമര്‍പ്പിക്കുന്നു...രാമനാഥ് പോളക്കുളത്ത്പൂരക്കാഴ്ച്ചകളിലേക്ക് .........
Sunday, June 28, 2009

പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യ കലശം

തൃശ്ശിവപേരൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ ദ്രവ്യകലശം 24-06-2009 മുതല്‍ 29-06-2009 വരെ.എനിക്ക് ഇന്നാണ് പോകാന്‍ സാധിച്ചത്. [28-06-09]. വൈകിട്ട് 6.30 ന് കേളി അവതരണം ഉണ്ടായിരുന്നു. ശ്രീ ചെര്‍പ്പുളശ്ശേരി ശിവന്‍ & പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയും സംഘവും ആയിരുന്നു.ഞാന്‍ അത് കഴിയുന്നതിന് മുന്‍പ് പോന്നു.തല്‍ക്കാലം ഞാന്‍ കണ്ട ചില ദൃശ്യങ്ങള്‍ നിങ്ങളെ കാണിക്കാം.ഇവിടെ 30-06-09 ചൊവ്വാഴ്ച [1184 മിഥുനം 16] പ്രതിഷ്ഠാദിന്നം ആണ്.
അന്ന് ശീവേലി, പ്രസാദ് ഊട്ട്, ഭക്തജന സദസ്സ്, തായമ്പക, ക്ഷേത്രകലകള്‍ എന്നിവ ഉണ്ടായിരിക്കും.
അന്നേ ദിവസം 9.30 മുതല്‍ 12.30 വരെ ശ്രീ പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരിമേളവും, വൈകിട്ട് 6 മുതല്‍ 6.30 വരെ നാദസ്വര കച്ചേരിയും, രാത്രി 8 മുതല്‍ 10 വരെ തായമ്പകയും [ ശ്രീ പല്ലശ്ശന രതീഷ് ] ഉണ്ടായിരിക്കും.
സൌകര്യപ്പെട്ടാല്‍ മേളങ്ങളുടെ വിഡിയോ ക്ലിപ്പ് എടുത്ത് ചേര്‍ക്കാം.

Monday, June 15, 2009

ഈ മനുഷ്യനെക്കൊണ്ട് തോറ്റു...
കുടുംബത്ത് ഇരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. നേരം വെളിച്ച്യാവുമ്പോ തന്നെ ഇറങ്ങിക്കോളും.. .. . പറഞ്ഞതാ ആ ഷാപ്പീന്ന് മോന്തണ്ടാന്ന്..ഈ മൊതലിനെ എങ്ങനെ വീട്ടില്‍ കൊണ്ടുപോകുമെന്റെ ഈശ്വരാ.... ട്രാഫിക്കൊക്കെ ബ്ലോക്കായീന്നാ തോന്നണെ....
( തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഇന്നു (15/06/09) കാലത്തെ ദൃശ്യം. പാപ്പാന്‍ കുടിച്ഛ് പൂസായി ആനയുടെ കാല്‍ക്കല്‍ നമസ്കരിച്ചുകിടക്കുന്നു. ട്രാഫിക്ക് പോലീസ് പഠിച്ചപണി പതിനെട്ടും നോക്കി. ആനയെ ഒന്ന് മാറ്റി നിര്‍ത്താന്‍. പാപ്പാന്‍ എഴുന്നേല്‍ക്കാതെ ആന നിന്ന നില്‍പ്പില്‍ നിന്നും മാറിയില്ല. കുറെ കഴിഞ്ഞ് ആനസ്ക്വാഡ് വന്ന് പാപ്പാനെ തിളച്ചിട്ടാണ് ആനയെ തൊടാനായത്. പാപ്പാനെ പൊക്കിയെടുത്ത് പോലീസ് ജീപ്പിലിടുമ്പോള്‍ പാപ്പാന്‍ ആനയെ ഒരു നോട്ടം നോക്കിയിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ആന ഇതികര്‍ത്തവ്യഥാമൂഡനായി നിന്നുപോയി....... ആനയ്ക്ക് കുറച്ചുകൂടി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നുമുണ്ടാവില്ലായിരുന്നെന്നാണ് ആളുകള്‍ പറയുന്നത്..)

Tuesday, June 09, 2009

മാല പൊട്ടിക്കല്‍


എപ്പോ നോക്കിയാലും എവിടെ നോക്കിയാലും പെണ്ണുങ്ങളുടെ മാല പൊട്ടിച്ചു ഓടി എന്ന വാര്‍ത്തയാണ്. ഇന്നെത്തെ മാതൃഭൂമി പത്രത്തിലും കണ്ടു അങ്ങിനെ ഒന്ന്.ഏഴും പത്തും മറ്റും പവനുള്ള മാല എന്തിനാണ് ഈ പെണ്ണുങ്ങള്‍ ഇട്ടോണ്ട് നടക്കുന്നത്. കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും ഈ തരം പ്രവര്‍ത്തികള്‍ക്ക് ഒരു അവസാനവും ഇല്ല.എത്രയെത്രെ കഥകള്‍ പത്രത്തില്‍ വന്ന് കണ്ടിട്ടും പെണ്ണുങ്ങളുടെ ഈ ആനച്ചങ്ങല പോലെയുള്ള സ്വര്‍ണ്ണ മാല ധരിക്കല്‍ അവസാനിക്കുന്നില്ല. കള്ളന്മാര്‍ക്ക് നല്ല കാലം. അല്ലെങ്കിലിതിനെന്താ പറയുന്നത്.കല്യാണത്തിന് ഓരോരുത്തര്‍ കെട്ടുന്ന താലിമാലയുടെ തൂക്കം കണ്ടാല്‍ ഞെട്ടും. എന്റെ മോളുടെ കല്യാണത്തിനും ഒരു ചങ്ങല കെട്ടിയിരുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ അത് കഴിച്ച് വെച്ച് പകരം ഒരു നൂലുപോലെയുള്ള ഒന്നാക്കി കൊടുത്തു.ഈ തമിഴ് നാട്ടിലൊക്കെ കണ്ടിട്ടില്ലേ അവര്‍ ചരടിലാണ് താലി കെട്ടുക. പോയാല്‍ കൂടിയാല്‍ ഔര്‍ ഇരുനൂറ് രൂപ. അത്രയേ ഉള്ളൂ നഷ്ടം. ഏഴുപവനും പത്ത് പവനും മറ്റുമുള്ള താലി മാല പോയാല്‍ ഇന്നെത്തെ കാലത്ത് നഷ്ടം ഏറെയാ.ഈ സ്വര്‍ണ്ണത്തിന് എന്തൊരു വിലയാ എന്റെ അപ്പോ?... സഹിക്കാന്‍ മേലാ...പിന്നെ പെണ്ണുങ്ങള്‍ക്ക് അങ്ങിനെ ഇട്ടോണ്ട് വിലസിയാ‍ല്‍ മതിയല്ലോ. ആണുങ്ങള്‍ക്കല്ലെ അതിന്റെ നഷ്ടം.ഈ മലയാള നാട്ടില്‍ മാത്രമെ കണ്ടിട്ടുള്ളൂ പെണ്ണുങ്ങള്‍ ഇത്രയും ഭാരമുള്ള സ്വര്‍ണ്ണ മാലകള്‍ കെട്ടി നടക്കുന്നത്. അത് കൊണ്ട് തന്നെയല്ലേ മിക്ക അന്യ സംസ്ഥാന കള്ളന്മാരെയും ഇങ്ങോട്ടാകര്‍ഷിക്കുന്നത്. അതുമല്ല ഇത്രയും സ്വര്‍ണ്ണക്കടയുള്ള മറ്റു ജില്ലകളോ സംസ്ഥാനങ്ങളോ ഭാരതത്തിലുണ്ടോ.എന്റെ പെങ്ങന്മാരെ, അമ്മമാരെ ദയവായി ഇത്തരം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇട്ടോണ്ട് പൊതു സ്ഥലങ്ങളില്‍ നടക്കേണ്ട. അല്ലെങ്കില്‍ സ്വര്‍ണ്ണം പോലെ തോന്നുന്ന ഒരു ഗ്രാം കവര്‍ ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധാരാളം വിപണിയിലുണ്ടല്ലോ. അത് ധരിച്ചാല്‍ മതിയല്ലോ.ബൈക്കില്‍ വന്ന് മാല പൊട്ടിക്കുമ്പോള്‍ കഴുത്തിന് മുറിവ് പറ്റുകയും സാധാരണയാണ്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.... അത്ര തന്നെ...............

Monday, May 04, 2009

പൂരക്കായ 2009

ഇത്തവണ പൂരത്തിനെത്താന്‍ വൈകി. എന്നാല്‍ കൊട്ടിക്കലാശത്തിനെങ്കിലും എത്തണമെന്ന് വിചാരിച്ചാണ് കാലത്തു തന്നെ പൂരപ്പറമ്പിലെത്തിയത്. പൂരത്തിനിടയ്ക്ക് പടമെടുക്കുക അല്പ്ലം ശ്രമകരമാണ്.

അപ്പോള്‍ ആദ്യം ആനയുടെ മൂട്ടില്‍ നിന്നുതന്നെയാവാം. വിവസ്ത്രമായ ആ ചന്തി..


(നല്ല ഒരാനയുടെ ലക്ഷണങ്ങള്‍ ഇതൊക്കെയാണോ ? )
സ്നേഹിച്ചു തീരാതെ... തീരാതെ..
ഇന്നലെ മുതല്‍ ഇതേ നില്‍പ്പല്ലേ ..
എന്തിനും ഏതിനും കാക്കിയ്ക്ക് മുകളിലൂടെ തന്നെ വേണം. പകല്‍പ്പൂരത്തിന്റെ മാറ്റ് വെയിലു കുറവായിട്ടും മായാതെ നിന്നു..
പെരുവനത്തിന്റെ മേളപ്പെരുക്കങ്ങള്‍..

എന്താ അവന്റെ ഒരു ഇരുപ്പ് ?
നീ ധൈര്യായിട്ട് കൊട പിടിക്കട ചെക്കാ. ഇബടെ ഒരു കമ്മ്യൂണിസ്റ്റുകാരനും ഇല്ലാന്ന്...


പാറമ്മേക്കാവിന്റെ ആസ്ഥാന വെടിവെപ്പുകാരന്‍.

രാധാമാധവം.. നാടന്‍ കച്ചവടക്കാരെയൊക്കെ ബയ്യാമാരു കടത്തിവെട്ടി.

തറവാട് പൊളിഞ്ഞാലെന്താ വെടിക്കെട്ട് ഉഷാറായി നടക്കണം. (വടക്കുന്നാഥക്ഷേത്രം വെടിക്കെട്ടിനു ശേഷം.. )പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ വെടിമരുന്ന് നിറയ്ക്കല്‍.


ഏതായാലും പൂരക്കായ ഇല്ലാണ്ട് എന്ത് പൂരം ?

Sunday, May 03, 2009

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്

പ്രിയപെട്ടവരെ,

അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.

എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം
വരുവിന്‍, അര്‍മാദിക്കുവിന്‍

കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തിചേര്‍ന്നതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി.
ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്.
കാരമുക്ക് ഭഗവതിയുടേ പൂരവും വന്ന് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ചൂരക്കാട്ട് ഭഗവതിയുടെ പൂരം പൂരനഗരിയില്‍ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. പാണ്ടിമേളം നടന്നുകൊണ്ടിരിക്കുന്നു.

Monday, April 27, 2009

പൂരം കൊടി കയറീ ട്ടാ...


ഇന്നു (27/04/2009) കാലത്ത് തിരുവമ്പാടിയുടെ പൂരത്തിനു കൊടികയറിയതോടെ പൂരത്തിനു തുടക്കമായി. തുടര്‍ന്ന് പാറമ്മേക്കാവിലും മറ്റ് ചെറു പൂരങ്ങളിലും കൊടിയേറ്റ് നടന്നു.

പാറമ്മേക്കാവില്‍ തുടര്‍ന്ന് എഴുന്നെള്ളിപ്പ് നടന്നു. പാറമ്മേക്കാവ് ദേവി ദാസന്‍ തിടമ്പേറ്റി. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ മേളവും നടന്നു.

തിരുവമ്പാടിയുടെ പൂരം കൊടി കയറുന്നു..