Sunday, April 19, 2009

ഇതെവിടെയാണെന്നറിയാമോ ?

പണ്ട് എന്റെ ചെറുപ്പത്തില്‍ എന്റെ അഛന്‍ എന്നെ ഇവിടെ കൊണ്ടു വരുമായിരുന്നു. അന്നൊക്കെ എത്ര വൃത്തിയും വെടിപ്പും ആയിരുന്നു ഇവിടം. ഇപ്പോള്‍ മെയിന്റനന്‍സൊന്നും ഇല്ലാതെ കിടക്കുന്നു.
ട്രിച്ചൂര്‍ ബ്ലോഗേറ്സ് ക്ലബ്ബ് ഉത്ഘാടനം ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ഇവിടം വൃത്തിയാക്കണം.
ലയണ്‍സ് ക്ലബ്ബ് പോലെയുള്ള സന്നദ്ധ സംഘടനകള്‍ക്കും മുന്നോട്ട് വരാം.
കൂടുതല്‍ വിവരങ്ങള്‍ പിന്നീടെഴുതാം. പൂരം എക്സിബിഷന്റെ ഫോട്ടോസ് കാണണമെന്നുള്ളവര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം മെയ് 3 - 2009.
ഏവര്‍ക്കും സ്വാഗതം.Posted by Picasa

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

പണ്ട് എന്റെ ചെറുപ്പത്തില്‍ എന്റെ അഛന്‍ എന്നെ ഇവിടെ കൊണ്ടു വരുമായിരുന്നു. അന്നൊക്കെ എത്ര വൃത്തിയും വെടിപ്പും ആയിരുന്നു ഇവിടം. ഇപ്പോള്‍ മെയിന്റനന്‍സൊന്നും ഇല്ലാതെ കിടക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ഈ പരിശ്രമങ്ങള്‍ക്കൊക്കെ എല്ലാ ആശംസകളും JP സാര്‍ .

smitha adharsh said...

ഇത് നമ്മുടെ തേക്കിന്‍കാട് മൈതാനിയിലെ വാട്ടര്‍ ടാങ്കുകള്‍ അല്ലെ?
തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ സമയത്ത് എത്ര തവണ കണ്ടിരിക്കുന്നു...താങ്കളുടെ നല്ല മനസ്സിന് നന്ദി..നാട്ടിലുണ്ടെങ്കില്‍ ഞാനും കൂടാമായിരുന്നു വൃത്തിയാക്കാന്‍..

കുറുമ്പന്‍ said...

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എല്ലാ കൊല്ലവും സകുടുംബം ഇതിലൂടെ കടന്ന് പോകാറുണ്ട്...കഴിയാതിരുന്നത് 2006ലും
2008ലും ഈ കൊല്ലം കഴിയുമോ ആവോ...?

konchals said...

ഞങ്ങളും വരാറുണ്ട് ഈ വഴിക്കു..
അവിടെ രണ്ട് തരം ചാമ്പ മരങ്ങളും ഉണ്ടു..ഒരു വെള്ള ചാമ്പയും ഒരു ചുവന്ന ചാമ്പയും..
അച്ഛ‌ന്‍ വാട്ടര്‍ അതോറിറ്റിയില്‍ ആയിരുന്നോണ്ട് എക്സിബിഷന്‍ സമയത്തല്ലാതെയും വന്നിട്ടുണ്ടു..

എത്ര റോസാപ്പൂക്കള്‍ ആയിരുന്നു...

വൃത്തിയാക്കാന്‍ ഞാനും വരാട്ടൊ.... അറിയിച്ചാല്‍ മതി