അങ്ങനെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷംപൂരം വന്നുചേര്‍ന്നിരിക്കുന്നു. നാടിനെയും നഗരത്തേയും ഇളക്കിമറിച്ചുകൊണ്ട് സാമ്പിള്‍ വെടിക്കെട്ടും പൂരപ്പറയും ആനച്ചമയ പ്രദര്‍ശനങ്ങളുമെല്ലാം ശുഭമായി പര്യവസാനിച്ചിരിക്കുന്നു .
പൂരത്തിനെതിരെ വന്ന കുണ്ടാമണ്ടികളെയൊക്കെ തച്ചുടച്ചു പൂരപ്രേമികള്‍ മുന്നേറുന്നു. ചെട്ടിയങ്ങാടി, പടിഞ്ഞാറെ കോട്ട, എരിഞ്ഞേരി ബസാര്‍, പാട്ടുരായ്ക്കല്‍, എന്നിവിടങ്ങളില്‍ നിന്നും പൂരപ്രേമികള്‍ കൂട്ടം കൂട്ടമായി തേക്കിങ്കാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു .
======== ========= ==============
പൂരദിവസത്തെ പരിപാടികള്‍
പാറമേക്കാവ്
രാവിലെ 6:00 ആറാട്ട്, നിവേദ്യം , പൂജകള്‍.
രാവിലെ 11:30 ചൂരക്കോട് ഭഗവതിയെ ഇറക്കിയെഴുന്നെള്ളിക്കുന്നു.
രാവിലെ12:00 ചെറിയ പാണി.
ഉച്ചക്ക് 12:30 പുറത്തേക്ക് എഴുന്നെള്ളത്ത് - 15 ആനപ്പുറത്ത് പാറമേക്കാവ് ശ്രീ പത്മനാഭനു ഭഗവതിയുടെ തിടമ്പേറ്റുന്നു. തുടര്‍ന്ന് ചെമ്പട മേളം , ചെറിയ കുടമാറ്റം. ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കുന്നു.
ഉച്ചക്ക് 02:00 പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മുന്നോറോളം കലാകാരന്മാര്‍പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം
ഉച്ചകഴിഞ്ഞ് 4:30 മേളം സമാപനം. ശ്രീവടക്കുന്നാഥനെ പ്രദക്ഷിണം ചെയ്തശേഷം
ത്രിപുടതാളത്തോടെ തെക്കോട്ടിറക്കം കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച്
പ്രദക്ഷിണ വഴിയില്‍ എത്തുന്നതോടേ ശ്രീ തിരുവമ്പാടി ഭഗവതിയുമായി കൂടിക്കാഴ്ച.
ഉച്ചകഴിഞ്ഞ് 5.30 കുടമാറ്റം . ഈ സമയം പാഞ്ചാരിമേളം മൂന്നാം കാലത്തേക്ക്
കടക്കുന്നു .
വൈകീട്ട് 6:30 ന് തെക്കെ പ്രദക്ഷിണ വഴിയിലൂടെ നാദസ്വരത്തിന്റെ അകമ്പടിയോടെ
ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു .
വൈകീട്ട് 7:00 ദീപാരാധന., അത്താഴപൂജ
രാത്രി 10:00 ഏഴ് ആനകളുടെ അകമ്പടിയോടേ എഴുന്നെള്ളത്ത്. ചോറ്റാനിക്കര വിജയന്
പ്രമാണം വഹിക്കുന്ന പഞ്ചവാദ്യം കിഴക്കെ വഴിയിലൂടെ നീങ്ങി മണികണ്ഠനാല്‍
പന്തലില്‍ പ്രവേശിക്കുന്നു.
പുലര്‍ച്ച 2:30 നു മേളം പര്യവസാനിക്കുന്നു.
പുലര്‍ച്ച 3:00 ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഭഗവതി എഴുന്നെള്ളി നില്ക്കുമ്പോള്
പ്രധാനവെടിക്കെട്ട്.
പുലര്‍ച്ച 6:00 വെടിക്കെട്ട് പര്യവസാനിക്കുന്നു.
തിരുവമ്പാടി
പുലര്‍ച്ച 03:00 നടതുറക്കല്‍, വാകച്ചാര്‍ത്ത് , അഭിഷേകങ്ങള്‍.
പുലര്‍ച്ച 04:00 പറ നിറക്കല്‍
കാലത്ത് 05:30 ഉഷപ്പൂജ, ശീവേലി
കാലത്ത് 07:00 മൂന്നാനപ്പുറത്ത് നടപ്പാണ്ടി( ചെണ്ടമേള)യുമായി പൂരം ക്ഷേത്രത്തിനു പുറത്തേക്ക് ഷൊര്‍ണ്ണൂര്‍ റോഡിലൂടെ പുറപ്പെടുന്നു.
കാലത്ത് 09:00 പൂരം നായ്ക്കനാലിലെത്തി പടിഞ്ഞാറെ റൌണ്ടിറങ്ങി നടുവില്‍
മഠത്തിലേക്ക്
കാലത്ത് 11:30 നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക് ശേഷം മഠത്തില്‍ വരവ്
ആരംഭിക്കുന്നു. പഞ്ചവാദ്യം മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെ പ്രാമാണിത്തത്തില്
ഉച്ചക്ക് 01:15 മഠത്തില്‍ വരവ് സ്വരാജ് റൌണ്ടില്‍ . ഏഴാനകളുമായി നടുവിലാലില്‍
എത്തുന്നു .
ഉച്ചകഴിഞ്ഞ് 02:45 നു നായ്ക്കനാലിലെത്തി പഞ്ചവാദ്യം അവസാനിക്കുന്നു.
ഉച്ചകഴിഞ്ഞ് 03:00 നു പാണ്ടിമേളത്തോറ്റെ ഘോഷയാത്ര തേക്കിങ്കാട് മൈതാനത്തേക്ക്
15 ആനകളോടെ കയറുന്നു.
ഉച്ചകഴിഞ്ഞ് 04:40 ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം സമാപിക്കുന്നു. പിന്നീട്
തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുന്നു.
വൈകീട്ട് 05:10 പതിനഞ്ചാനകളും തെക്കെ ഗോപുരത്തിലൂടെ ഇറങ്ങി റൌണ്ടില്‍
നില്ക്കുന്ന പാറമേക്കാവിന്റെ ഗജനിരക്ക് അഭിമുഖമായി നില്ക്കുന്നു
വൈകീട്ട് 05:30 കുടമാറ്റം
വൈകീട്ട് 06:45 തിടമ്പേറ്റിയ ആന തേക്കിങ്കാട്ടിലൂടെ പഴയ നടക്കാവിന്റെ കിഴക്കേ
അറ്റത്ത് ചെന്നു നില്ക്കുന്നു . പിന്നീട് കാണിപൂജ.
വൈകീട്ട് 07:45 തിടമ്പ് മഠത്തില്‍ ഇറക്കുന്നു .
വൈകീട്ട് 07:45 മുതല്‍ മൈതാനത്ത് അമിട്ടുകളും ഗുണ്ടുകളും പൊട്ടിക്കുന്നു .
രാത്രി 11:30 മുതല്‍ 02:30 വരെ വീണ്ടും മഠത്തില്‍ വരവ് ..
പുലര്‍ച്ച 03:00 മുതല്‍ 06:00 വരെ വെടിക്കെട്ട് .
========== ========= ==============
പൂരത്തിന്റെ ബാക്കി പത്രങ്ങളായി, കതിനമണവും, ആനപ്പിണ്ടങ്ങളും, അടിച്ചു വാളു വച്ച് ആനപ്പിണ്ടമെടുത്ത് റബ്കോ മാട്രസ്സുപോലെ “പിണ്ടശയ്യയില്‍” കിടന്നുറങ്ങുന്ന “കുടിയ പിതാമഹന്മാരും“ പൂരശേഷമുള്ള പതിവു കാഴ്ചകള്‍ !
പ്രവാസിയെന്ന ലേബലും നെറ്റിയിലൊട്ടിച്ച്, നൊസ്റ്റാള്‍ജിയ എന്ന ജാഢയും നെഞ്ചിലേറ്റി, അനേക പൂരസ്മരണകള്‍ വെട്ടുപോത്തിനെപ്പോലെ അയവെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക്, പൂരത്തിനു വേണ്ടി ഇത്ര്യൊക്കേ ചെയ്യാന്‍ പറ്റുള്ളൂ ..
അതും കുട്ടമേനോനും, കുറുമാനും സഹായിച്ചതിന്റെ പേരില്‍! അപ്പോ അങ്ങന്യാവട്ടേട്ടാ ഗെഡ്യോളേ !!
എല്ലാ ചുള്ളമ്മാര്‍ക്കും, ചുള്ളത്ത്യോള്‍ക്കും, ഒരു ലോഡു പൂര ആശംസകള്‍!
വല്യ അലമ്പൊന്നുംല്ല്യാണ്ട് ഇതേ പോലെന്ന്യെ അടുത്ത കൊല്ലോം മ്മക്കങ്ങ്ട് അലക്കിപ്പൊളിക്കാന്‍ ദൈവം തമ്പ്രാന് ഗെഡി അനുഗ്രഹിക്കട്ടേന്ന് പ്രാര്‍ത്ഥിക്കാം .. ല്ലേ.. അല്ലാ, അല്ലാണ്ട്പ്പോ മ്മക്ക് എന്തൂറ്റ് തേങ്ങ്യാപ്പൊ ചെയ്യാമ്പറ്റാ ?
ഡാ ബേച്ചി കന്നാല്യോളേ....
ഇവടെ ഇമ്മക്കൊരു കമന്റ് വെടിക്കെട്ട് അങ്ങ്ട് പൂശ്യാലോ ? ഒരു ജ്യാതി അലക്കാവണം ട്രാ ഡാവോളേ ?? ഞാന്‍ പോയിട്ട് ഒരു നാരഞ്ഞാ വെള്ളം അങ്ങ്ട് കീച്ചീട്ട് വരാം ;)
Subscribe to:
Post Comments (Atom)
265 comments:
1 – 200 of 265 Newer› Newest»"തൃശ്ശൂര്‍ പൂരം !" പോസ്റ്റ് !!
വെടിക്കെട്ട് ആരംഭിക്കുന്നു !
പൊട്ടട്ടേ വെടി പൊട്ടട്ടേ...
ഈയാ ഊവാ തൃശ്ശൂര്‍പ്പൂരം..
എല്ലാ ബ്ലോഗേഴ്സിനും പൂരാശംസകള്‍. >>p
പൂരം വന്നു അല്ലെ. വെടിക്കെട്ട് മിസ്സായതിലാണ് സങ്കടം. :(
ഠേ....ഠോ...ഠോ....
പൊട്ടട്ടങ്ങനെ പൊട്ടട്ടെ....
നിലയമിട്ടുകള്‍ പൊട്ടട്ടെ....
വര്‍ണ്ണം വാരിവിതറി ആകാശക്കുടകള്‍ വിരിയട്ടെ....
താളമേളം കൊഴുക്കട്ടെ.....ജനം അര്‍മ്മാദിക്കട്ടെ.....
പൂഹോയ്യ്..പൂഹോയ്......
ചാത്തനേറ്:
ഇന്നേവരെ തൃശൂര്‍ പൂരം കാണാത്ത ചാത്തന്റെ ആശംസകള്‍ -
(എത്താന്‍ പറ്റാതെ പൂരം ബ്ലോഗിലിരുന്ന് ആഘോഷിക്കുന്നവര്‍ക്ക് ഒരു സ്പെഷല്‍ ആശംസ വേറെയും)
ഒരു പൂരം സ്പെഷ്യല്‍ വെടി-വെടിക്കെട്ടുകാര്‍ വെടിക്കെട്ടുകഴിഞ്ഞ് തിരിച്ചുപോകുന്നത് എങ്ങനെ.ചിലര്‍ പറയും അംബുലന്‍സില്‍ എന്ന്..
പക്ഷെ വെടിക്കാരന്‍ ഗോവിന്ദനാശാന്‍ പറയും....
പാരച്ചൂട്ടില്‍ എന്ന്.
അവസാനത്തെ.... പാരച്ചൂട്ട് വിരിയുന്ന അമിട്ടില്‍ പുള്ളീം കേറും.
എന്നിട്ട് അമിട്ട് പൊട്ടിയതിനു ശേഷം ......
ആ പാരചൂട്ടില്‍ വീട്ടിലേക്ക് പോകും.
ഞാനൊന്നു മിനുങ്ങാന്‍ തൃശൂര്‍ ടവറുവരെ പോയി വന്നപ്പോഴേക്കും, ഇവിടെ ഇത്ര ബഹളമോ......എന്നാ അങ്ങട് കൊഴുപ്പിക്കല്ല്യേ....
എല്ലാരും വാ, നമുക്ക് പൂരപറമ്പിലേക്ക് പോവാം
ഹയ് ഹയ്!
പൂരം ഇതുവരെ നേരെ കണ്ടിട്ടില്ലാച്ചാലും പൂരത്തിന്റെ പരിപാടികള്‍ വായിക്കാന്‍ തന്നെ ഇന്തിറ്റാ രസം!
തൃശൂര്‍ കാര്‍ ആളോള് ഭയങ്കര പഹയന്മാര് തന്നെ...
:-)
തമന്സ്, ഈ പത്തനംതിട്ടയിലൊക്കെ ഒരു പൂരോം ഇല്ലേഡേയ്?
തൃശൂര്‍ പൂരം ആഘോഷാവട്ടെ!
മ്മക്കതങ്ങ് അലക്കിപൊളിക്കാംന്ന്
പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മുന്നോറോളം കലാകാരന്മാര്‍പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം...!!!!
അപ്പൊ എന്തായിരിക്കും മേളം...എനിക്കിതൊക്കെ വായിച്ചും കേട്ടും ഒക്കെയുള്ള അറിവേഉള്ളൂ..
അപ്പോ മനസ്സു കൊണ്ട് ത്രിശൂരിലെത്തിയിരിക്കുന്ന സുഹൃത്തുക്കള്‍ക്ക് ആശംസകള്‍!!!
ഇടി ഡാവ് ആള് മോശല്ല്യാട്ടാ... പൂരം ദിന പരിപാടികള്‍ കമ്പ്ലീറ്റ് പൂശീണ്ടല്ലോ....
പൂരം കണ്ടിട്ട് വിവരം പറയാട്ടാ...
ഇട്യേയ്..(വേലായുധന് ‘ദേവ്യേയ്..’ ന്ന് വിളിക്കണ ടോണില്‍.) കലക്കി.
സൂര്യോദയം, പറ്റിയാല്‍ ലൈവായി പൂരത്തിന്റെ കൊറച്ച് പടം എങ്ങനേങ്കിലും പോസ്റ്റ്..ഒക്കെ ഒന്ന് കൊഴുക്കട്ടെ..
ഇടിവാളേ,
പോണോ വേണ്ട്യോ എന്നായിരുന്നു ഇത്രേം നേരം ഇനി പോയി കണ്ടിട്ട്/കേട്ടിട്ട് തന്ന്യേ കാര്യം.ഫോട്ടോ കാണിച്ച് തരാട്ടോ :)
ഞങ്ങള്‍ മണത്തലക്കാര്ക്ക് ഏത് പൂരത്തിന് പോയാലും ഒരടീണ്ടാക്കണം.
പെരിഞ്ചേരീടെ കടേന്ന് ഒര് നാലു ഫൂള്ളു വാങ്ങി അപ്പ്വാര്ടെ പീടികേടെ പിന്നീന്ന് ഒര് മോന്ത്. നാല് പൊകേടത്തട്ട് റൗണ്ടില്ല്ക്കിന്നട്ടൊരെറക്കം.
എന്ത്രാ മീശെ നോക്കി പേടിപ്പിക്കാ.????. പാവം വളിക്കുട്ടന മിണ്ടാണ്ട് പോയി.
മ്മടെ എസ് ഐ കൊശി സാറല്ലെ നമഷ്കാരണ്ട് സാറെ...
...
ഏയ് ഇല്ല സാറെ മ്മടെ മെക്കട്ടക്ക് വര്വല്ലെ..
ചെണ്ട കൊട്ടണതാരായാലും പൂശ്ണ്ണ്ട്.
എന്തറ മൈ .. മേത്ത് മുട്ടാണ്ട്` പൊക്കൂടെ.
ആയ് മ്മടെ ചെളുക്ക ജാനകി അല്ലേ ത്. ഇനി ഈ പൂരപ്പറംബിലെ മണ്ണൊക്കെ ചന്തീലായിട്ടെ അവള് മടങ്ങ്വോ.
ടാ ശശ്യേ രാഗത്തിന്റെ ഗേറ്റില്ക്കണ കെട്ടിമാറാപ്പ് കൊള്ളാല, ഒന്ന് മുട്ട്യോക്കട...
തൃശ്ശിവ പൂര ഊരുകര്ക്കെല്ലാവര്ക്കും ഈ കാഞ്ഞിരോട്ടുകാരന്റെ പൂരാശംസകള്‍:)
ഞങ്ങടെ പൂരം നാട്ടിലെ കന്യകമാരെല്ലാം പഞ്ചബാണനെ പൂവിട്ടു പൂജിച്ച് നിവേദ്യം നല്കി ആരാധിച്ച് അടുത്ത വര്‍ഷവും നേരത്തേ കാലത്തേ വരണേ എന്നു വിടചൊല്ലിപ്പറഞ്ഞയച്ച്, ആഘോഷപൂര്‍വം മീനമാസത്തില്‍ കഴിഞ്ഞു.(കൂടുതല്‍ വിവരങ്ങള്‍ക്ക് “പെരുങ്കളിയാട്ടം” ബ്ലോഗ് വായിക്കുക.)
സാംപിള്‍ വെടിക്കെട്ട് കലക്കാനായിരുന്നുവെന്ന് കേട്ടു. പൊടിപൂരമായി, ഗംഭീരമായി നടക്കട്ടെ പൂരം....!!!
ഒരു സഹായാം ചെയ്യാമോ ? എനിയ്ക്കു ഈ പോസ്റ്റ് വായിക്കാന്‍ പറ്റണില്ല. അക്ഷരങ്ങളൊക്കെ, ആകെ ററ്... പോലെ ആണു കാണുന്നത്, പക്ഷെ ഈ പോസ്റ്റിലെ കമന്റുകള്‍ എല്ലാം വായിക്കാന്‍ പറ്റണുണ്ട്.... എന്താണു കുഴപ്പം എന്നൊന്നു പറഞ്ഞു തരാമോ?
ഹായ് .... ഒരിക്കലേ പൂരം കണ്ടിട്ടുള്ളൂ ...
എന്നാലും എന്താ പെട ....
നെല്ലിക്കുന്ന് എന്ന് പറേണ ഒരു സ്ഥലമില്ലേ ഗഡ്യോളേ ത്രിശ്ശൂരില് ..? അവിടേണ് താമസിച്ചത്. (അങ്ങനന്ന്യേലേ ആ സ്ഥലത്തിന്റെ പേര് ... ഠൌണില്‍ നിന്നും ഒരു നാലു കിമി ദൂരേണ്).
പക്ഷേ അന്ന് ഇലഞ്ഞിത്തറമേളോം, കുടമാറ്റോം, വെടിക്കെട്ടും (പിന്നെ പേരോര്‍മ്മയില്ലാത്ത കുറേ ബാറുകളും) മാത്രമേ കണ്ടുള്ളൂ. അന്നേ ഈ പരിപാടി ക്രമം കിട്ടിയിരുന്നേ കൊള്ളാരുന്നു. ശ്ശെ.
ന്നാലും അടിച്ചു പൊളീക്കിണ്ട്രാ ഗഡ്യോളേ..
ഓടോ : അരവിന്ദാ, പത്തനംതിട്ടേ പൂരമൊണ്ടോന്ന്.. എന്നാ ചോദ്യമാന്നേ ഇത്.. നമ്മുടെ നാടിനെ നാണം കെടുത്താതെ. പത്തനാപൂരം, പത്തനാപൂരം എന്നു കേട്ടിട്ടില്യോ..? അത് ത്രിശ്ശൂര് പൂരത്തേക്കാളും, തിരുവനന്തപൂരത്തേക്കാളും വലുതാ.
വിപിന്സേ , ദാ ഈ ലിങ്കില്‍ പോയി ഫോണ്ട് ഡൌണ്‍ ലോഡു ചെയ്യുകയും, സെറ്റിംഗ്സ് മാറ്റിനോക്കുകയും ചെയ്യൂ ....
http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html
എന്നിട്ടങ്ങട് അടീച്ചു പൊളീക്ക്യാ ...
തമനൂ, വളരേ ഉപകാരം... ഞാനേയ്, ഫയര്‍ഫോക്സ് ആണു ഉപയോഗിച്ചിരുന്നത്, അതിനു പകരം I.E. ഉപയോഗിച്ചപ്പോള്‍, ശരിയായി....
ഡിങ്കന്റെ വക പൂരപ്പാട്ട്(തെറ്റിധരിക്കണ്ടാ) ഇവിടെ
ഡിങ്കന് തൃശൂര്‍ക്കാരനല്ല എന്നാലും പൂരം കാണാറുണ്ട്. പൂരം ആശംസകള്‍
വെടിക്കെട്ടുകള്‍ തകര്‍ക്കട്ടെ. പൂരം ആശംസകള്‍.:)
പൂരപ്രേമികളുടെയും ഭക്തജനങ്ങളുടെയും പ്രത്യേക ശ്രദ്ധക്ക്... ബ്ലോഗിലെ ഒരു പൂരപ്രേമി ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്‍ഡിന്റെ തെക്കുവശത്തായി പാര്‍ക്ക് ചെയ്തിരിക്കുന്നു. ബിനി ടൂറിസ്റ്റ് ഹോമിലേക്ക് അദ്ദേഹത്തെ ആനയിക്കാന്‍ സംഘാടകര്‍ ആരെങ്കിലുമുണ്ടെനില് പെട്ടന്നു തന്നെ സ്ഥലത്തെത്തേണ്ടതാണ്.
മേളം വീണ്ടും മുറുകുന്നു
മഹാമേരുക്കള്‍ ചമഞ്ഞിറങ്ങുന്നു
മുത്തുകുടകള്‍ നിവരുന്നു
മാനത്ത് വര്‍ണ്ണങ്ങള്‍ വിരിയുന്നു
മനസ്സില്‍ പൂരം നിറയുന്നു.
ചിത്രങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു :)
പൂരം...വെടിക്കെട്ട്...മേളം.... ഒക്കെ മിസ്സായി..... മേളങ്ങട് മുറുകുമ്പോ മതിമറന്നുണ്ടാവണ തലയാട്ടവും ഒക്കെ മിസ്സായി..... എന്തു ചെയ്യാം... ആദ്യമായാണ് ഇതൊക്കെ അങ്ങട് മിസ്സാവണത്.... ഇവിടെ ഇരിക്കപ്പൊറുതി ഇല്ല.....
എല്ലാവര്ക്കും പൂരാശംസകള്‍.
ഗെഡ്യോളേ,. ഒറ്റെണ്ണത്തിനെ കാണാല്യലോ . അതോ ഇപ്പൊ തന്നെ കലാശക്കൊട്ടായൊ ?
പൂരത്തിനു മൂന്നു തരം കലാശമാണെന്നാണ് പൊതുവെ പറയുക.
ഒന്ന് കൊട്ടിക്കലാശം.
രണ്ട് പൊട്ടിക്കലാശം.
മൂന്ന് പൊട്ടിച്ച് കലാശം.
കുട്ടന്മാരാരും മട്ടന്നൂരുമൊക്കെ പാണ്ടിയും ത്രിപുടയും ഇലഞ്ഞിത്തറയും പഞ്ചവാദ്യവുമൊക്കെ കൊട്ടിയാണ് കലാശിക്കുക.
പിന്നെ പൊട്ടിക്കലാശം. അത് രാത്രി വെടിക്കെട്ടിനു അമിട്ടും ഗുണ്ടും മായി പൊട്ടിക്കലാശിക്കുക.
പിന്നെയുള്ളത് പൊട്ടിച്ചുകലാശമാണ്. അത് ബിവറേജ് കോര്‍പ്പറേഷന്റെ മുറ്റത്തുനിന്നും തുടങ്ങും. ഏതെങ്കിലും ഇലക്ട്രിക് പോസ്റ്റിനടുത്തോ ഷോപ്പിനെ മുന്നിലോ അത് പൊട്ടിച്ച് കലാശിക്കും.
പൂരം അപ്ഡേറ്റ്:
ഇപ്പോള്‍ കാരമുക്ക് ഭഗവതി കൊട്ടിക്കയറിക്കൊണ്ടീര്ക്കുന്നു. പെരുവനം കുട്ടന്മാരാരുടെ പാണ്ടിമേളത്തോടെ..
തിരുവമ്പാടി പഞ്ചവാദ്യം പതികാലത്തില്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. അന്നമനട പരമേശ്വരന്മാരാരാണ് പ്രമാണം.
തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ആരംഭിച്ചു. തിടമ്പേറ്റുന്നത് തിരുവമ്പാടി ശിവസുന്ദര്‍ . കൂട്ടാനകളായി മണികണ്ഠനും തിര്വമ്പാടിയുടെ പുതിയ ആനയായ തിരുവമ്പാടി ചെറിയ ചന്ദ്രശേഖര്നും.
ചെറുപൂരങ്ങള്‍ വന്നു തുടങ്ങി. വൈകാതെ റൌണ്ടില്‍ ട്രാഫിക്ക് ബ്ളോക്കാവും. വരുന്നവരൊക്കെ വേഗം വരിക.ഞാന്‍ മണികണ്ഠനാലിന്റവടെ ഉണ്ടാവും(അവടെ കണ്ടില്ലെങ്കില്‍ നല്ല 'ടാക്ക്കളുള്ളോട്ത്ത്ണ്ടാവും!)
ചാനലുകാരുടെ ഓബി വാനുകള്‍ തട്ടിതടഞ്ഞ് നടക്കാന്‍ വയ്യ.
മനോരമ 10 ക്യാമറ വെച്ചാണത്രേ ലൈവ്! എന്‍ ഡി ടി വിക്കാരുടെ വണ്ടിയാണ് കാണാന്‍ ക്യൂട്ട്!
:വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നും മുംസി
മുംസി, പറ്റിയാല്‍ കുറച്ച് പടമിട്.. എല്ലാം ഒന്ന് കൊഴുക്കട്ടെ.
കോട്ടക്കല്‍ രവി മദ്ദളത്തില്‍ തകര്‍ക്കുന്നു. എന്താ ഒരു മേളം.
ത്രിപുട രണ്ടാം കാലത്തിലേക്ക് കേറുന്നു. അതാ പ്രമാണക്കാരന്‍ കൂട്ടളിക്ക് തനിയാവര്‍ത്തനം ഇട്ടു കൊടുത്തു. ഇനി അവന് കൊട്ടിത്തളരും....
ഓടോ: മും-സി, വടക്കുനാഥന്റെ നാലുമീറ്റര്‍ അകലെക്കൂടി പോയാല്‍ കൂടെ പോരുന്ന തരം കളര്‍ കാവി പൂശിയ മതലില്‍ ചാരിയെന്നും (കട്, ലോന) മുംസിയുടെ സീഡി ഷര്‍ട്ടിന്റെ ഡിസൈന്‍ മാറിയെന്നും അറിയാന്‍ സാധിക്കുന്നു:-
മുസിയേ, അപ്ഡേഷനു നന്ദി. പിന്നെ ക്ടാങ്ങളെ പിന്നെ കാണാം.....അപ്ഡേറ്റ് ചെയ്യ്, ഇടക്ക് ക്ഷീണം മാറാന്‍ എലൈറ്റിലെക്കോ, കാസിനോവിലേക്കോ, തൃശൂര്‍ ടവറിലേക്കോ പൊയ്ക്കോ.....സിദ്ധാര്‍ത്ഥയിലേക്ക് പോയാല്‍ വരാന്‍ വൈകും........ഫോട്ടോ ഇടാന്‍ പറ്റിയാല്‍ ഇടൂ........
വിഷ്ണുമാഷേ, ഇങ്ങനെ വടക്കുന്നാഥന്റെ അവിടെ തന്നെ ചുറ്റിത്തിരിയാണ്ട് തിരുവമ്പാടിയുടെ മഠത്തില്‍ വരവിലേക്ക് ചെല്ല്. അത് കഴിഞ്ഞിട്ട് വേണം പാറമേക്കാവിന്റെ എഴുന്നെള്ളാത്തിനു ചെല്ലാന്‍.
ശ്ശെടാ.. പൂരത്തിനാദ്യാണേ... കമ്മറ്റി ആപ്പീസിന്റടുത്തു് നില്ക്കാന് തുടങിയിട്ടു് നേരം ശ്ശി ആയേ. ആ കുട്ടന് മേനോനെം കുറുമാനെം ഒന്നും കാണുന്നില്ലാല്ലോ....ശിവ ശിവ, പരിചയമില്ലാത്ത സ്ഥലമാണേ....
അനൌണ്സുമെന്റു് ചെയ്യിച്ചാലോ.:)
എല്ലാവര്ക്കും എന്റെ വക പൂരാശംസകള്‍.
കൊട്ടിക്കലാശവും പൊട്ടിക്കലാശവും കഴിയുമ്പോള്‍ പൊട്ടിച്ചുകലാശമാണ്. അത് ബിവറേജ് കോര്‍പ്പറേഷന്റെ മുറ്റത്തുനിന്നും തുടങ്ങും. ഏതെങ്കിലും ഇലക്ട്രിക് പോസ്റ്റിനടുത്തോ ഷോപ്പിനെ മുന്നിലോ അത് പൊട്ടിച്ച് കലാശിക്കും. ;) കുട്ടമ്മേന്നേ, അതു കലക്കി. എന്നാ കുറുമാന് മാഷിനേയും കൂട്ടിക്കോളൂ ;)
ചെമ്പടമേളം, കുടമാറ്റം, പാണ്ടിമേളം ഒക്കെ തുടങ്ങാറായോ ആവോ, സമയം 12.15 ആയില്ലോ.
ഞാന്‍ ഒരു പാലക്കാട് സൂപ്പര്‍ ഫാസ്റ്റീക്കേറി ഞാന്‍ ഒല്ലൂര്‍ ബൈപ്പാസില്‍ എറങി നിക്ക്ണ്ണ്ട്... ത്രശ്ശൂര്ക്കൊള്ള ബസ്സൊക്കെ ഫുള്ളാണല്ലോ.. ആരെങ്കിലും ആ വഴി പോവമ്പോ എന്നേം കൂട്ടണേ...
(വിശാലന് കൊടകരേന്ന് വിക്രത്തില്‍ കേറീട്ട്ണ്ട്. മിക്കവാറും പൂരം കഴിയുമ്പഴേയ്ക്കും എത്തും...)
പൂരം ആശംസകള്‍...........
ഇതാ കൈലിയാട് മണികണ്ഠനും കോട്ടക്കല്‍ രവിയും മൂന്നാം കാലം കൊട്ടിത്തീര്‍ത്ത് നാലാം കാലത്തിലേക്ക് പ്രവേശ്ക്കുന്നു. ഇത്തവണ പാറമ്മേക്കാവിന്റെ തിടമ്പേറ്റുന്നത് മംഗലാംകുന്ന് അയ്യപ്പനാണ്.
നെയ്തലക്കാവ് ഭഗവതിയുടെ കൊട്ടിക്കലാശം വടക്കുന്നാഥനില്‍ തിമര്‍ക്കുന്നു. അനിയന് മാരാരുടെ ചെമ്പട മുറുകുന്നു.
വടക്കുന്നാഥന് ക്ഷേത്രത്തില്‍ ആനപ്പിണ്ടം ചവിട്ടി ഇറ്റലിക്കാരിയായ ഒരു കന്യാസ്ത്രി കെട്ടിമറിഞ്ഞ് വീണിരിക്കുന്നു.
അലോ നിങ്ങളൊക്കെ ദെവിട്യാ.
ഞാന്‍ പെരിഞ്ഞേരിഡെ അവിട്യുണ്ട്!
റ്റച്ചിങ്ങ് വേറെ വാങ്ങണ്ട. പൊതി അച്ചാറിന്റെ ഒരു കോര്‍മ്പ ഞാന്‍ കുണ്ടേന്നിട്ടുണ്ട്.
പെരുവനം കുട്ടന്മാരാരുടെ പ്രമാണിത്തഥില് പാറമേക്കാവ് പൂരം തുടങ്ങി.
ആ പോസ്റ്റ് ചാരിനിക്കുന്ന ആളെ എവിട്യോ കണ്ടു പരിചയമുണ്ടല്ലോ.
പൂരത്തിനു വന്ന് അടിച്ച് വെളിവില്ലാതെ കറങ്ങി നടക്കുന്നവരുടെ ശ്രദ്ധക്ക്...
ആരും ആനേടെ വാലിലൊന്നും പിടിച്ച് വലിക്കരുത്......
ആനക്ക് ഇഷ്ടപ്പെടൂല്ലാ.....
സോറി ഗഡ്യോളെ, പെട്ടെന്നൊന്നു അരമന വരെ പോയതാ, ദാഹശമനി കുടിക്കാന്‍....അപ്പോ എന്റെ അച്ഛനിരിക്കുന് അവിടെ....രണ്ടാളും കൂടി അല്പം മിനുങ്ങി. മൂപ്പര് പെരുഞ്ചേരീല് കയറി സ്റ്റോക്കെടുത്ത് ചിയ്യാരത്തേക്കു വിട്ടു. വിട്ടിലിന്ന് ബന്ധുജനപ്രവാഹം....കൂട്ടപ്പൊരിച്ചില്‍ കുടമാറ്റത്തിനുമുന്പ്.......ഞാന്‍ ഇങ്ങോട്ട് പൂരപറമ്പിലേക്ക് പോന്നു.....ഇനി അല്പം മേളം കേക്കട്ടെ.
വിശാലന് വാളു വച്ചിരിക്കുന്നു;!!!!!
വിക്രത്തില്‍ കേറി കുലുങ്ങികുലിങ്ങിയതു കൊണ്ടാണെന്ന് വിശാലന്....
ഡാ സാന്ഡോ, ആ ആനേടെ മൂട്ടീന്ന് ഒന്ന് നീങ്ങി നിക്കടാ. ആനപ്പിണ്ടം വീണ് മോന്ത ചപ്ലാംകൊട്ടയാവണ്ട.
ഇലഞ്ഞിത്തറ മേളം ആരംഭിക്കാറായി.......പെരുവനം കുട്ടന്മാരാണു പ്രമാണം.
50 കതിനാ വെടി എന്റെ വക
ഹോ എന്തൊരു തിരക്ക്
ഞാന്‍ പാലക്കാട് നിന്ന് മണ്ണൂത്തി ബൈപാസ്സില്‍ ബസ്സില്‍ വന്നിറങ്ങി.. അപ്പോള്‍ അതാ ഒരു ത്രയാക്ഷരി മാടി മാടി വിളിക്കുന്നു. ബസ്സു മുതലാളിയുടെ മധുശാലയില്‍ നിന്നും രണ്ടര സഞ്ചി കുഴലൂത്തുകാരന് നില്പ്പന് പിടിപ്പിച്ചു. ഒരു ഓട്ടോ റിക്ഷ പോലും കിട്ടാനില്ല. നടന്നും ഓടിയും ഒരു വിധത്തില്‍ റൌണ്ടില്‍ എത്തി.മുടിഞ്ഞ ചൂട് കാരണം ദാഹം സഹിയ്ക്കാന്‍ വയ്യ.ബുദ്ധഭഗവാന്റെ പേരില്‍ ഉള്ള തണ്ണീര്‍ പന്തലില്‍ ചെന്ന് ഒരു കുപ്പി മീന്‍ പിടിയ്ക്കുന്ന രാജാവും (കിങ് ഫിഷെര്)കുടിച്ച് അങ്ങനെ ഇരിയ്ക്കുമ്പോള്‍ ഒരു കഷണ്ടിക്കാരന് ബില്ല് കൊടുത്ത് പുറത്തേയ്ക്കോടുന്നു. ഞാന്‍ ഉച്ചത്തില്‍ വിളിച്ചതൊന്നും കേട്ടില്ല.വീണ്ടും ഒരു രാജാവിനു കൂടെ പറഞ്ഞപ്പോള്‍ ദേ ചന്ദ്രക്കാറന് കയറി വരുന്നു. അതിരാവിലെ ബാംഗളൂരില്‍ നിന്നും കാറോടിച്ച് വരുന്ന വരവാണ്.
ഡ ഗഡിയേ നീ എന്തൂട്ടാട ഈ കടുക്ക വെള്ളം മോന്തണെ, എനിയ്ക്ക് ഇതൊന്നും വേണ്ട, ഞാന്‍ ഒരു കിഴവന് സന്യാസി (ഓള്‍ഡ് മങ്ക്) വീശട്ടെ എന്നും പറഞ്ഞ് തുടങ്ങി.. ഇനി ഇപ്പോ പൂരം പകല്‍ വെളിച്ചത്തില്‍ കാണാനാവുമോ എന്തോ?
ഓ.ടൊ : സിദ്ധാര്‍ത്ഥ വഴി വരുന്ന ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് : വലത്തെ മൂലയ്ക്കുള്ള ടബിളില്‍ ഇരിക്കുന്ന രണ്ട് പേര് ഒന്നു ഞാനും മറ്റേത് ചന്ദ്രക്കാറനുമാണ്..
തഥാഗതനും, ചന്ത്രക്കാരനും, സിദ്ധാര്‍ത്ഥയില്‍ നിന്നും എഴുന്നേറ്റ് പുറത്ത് പോകേണ്ടതാണ്. എലൈറ്റില്‍ ചിലര്‍ കാത്തിരിക്കുന്നു........
ഇടിവാള്‍ വെടിവാളായെന്നാ തോന്നുന്നത്. കാണ്മാനില്ല.........
തഥൂ, ചന്ത്രൂ,
ഗണപതിക്ക് വയ്ക്കുന്നതുപോലെ ഒരു ഗ്ലാസില്‍ വെള്ളമൊഴിക്കാതെ അല്പം ഞങ്ങള്‍ക്ക് മാറ്റി വച്ചില്ലെങ്കില്‍ പൂരം ഭഗവതിമാരാണേ, നിങ്ങള്‍ വാളു വച്ചു കീഴടങ്ങും!
അങ്ങനെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു.
ഹയ്..പൂരത്തിനെത്താന്‍ വൈകീല്ലോ...വെടികെട്ടും കഴിഞ്ഞോ..
തൃശൂര്‍ വിശേഷങ്ങള്‍ക്കുള്ള ഈ ബ്ലോഗ് ഇടയ്ക്കിടെ വന്നു നോക്കുമായിരുന്നെങ്കിലും , പോസ്റ്റുകള്‍ വന്നപ്പോള്‍ കാണാനും വൈകി, എന്തായാലും പൂരം കൊണ്ട് തന്നെ തുടക്കമിട്ടത് അസ്സലായി.പേജ് കിടിലന്‍.
കൊല്ലത്തു നിന്നും തൃശൂര്‍ വന്ന് ചാവക്കാട്ട്കാരിയെ കെട്ടുമ്പോഴേ ഉള്ള ആഗ്രഹമായിരുന്നു പൂരവും പൂരകാഴ്ചകളും, പൂരപറമ്പും, വെടികെട്ടും..കല്യാണം ആഗസ്റ്റില്‍..പൂരത്തിനായുള്ള നീണ്ടകാത്തിരിപ്പ്..പിന്നെ ടൗണിനു അടുത്തുള്ള കുര്യച്ചിറയില്‍ വാടകവീട്ടിലെ താമസം. പൂരപറമ്പിലെ നടത്തം ഒക്കെ ഓര്‍മ്മയില്‍. പിന്നെ ആദ്യത്തെ പൂരവും..അക്ഷരാര്‍ത്ഥത്തില്‍ ആദ്യാവസാനം പങ്കെടുത്ത് അര്‍മാദിച്ചു, കൂട്ടിനു നാട്ടില്‍ നിന്നും പൂരമഹിമപറഞ്ഞ് കൂട്ടികൊണ്ട് വന്ന കൂട്ടുകാരും..
പക്ഷേ, പിന്നീട് ഇതുവരെ പൂരം കൊള്ളാനായില്ല, തിരക്കും പ്രവാസവും കാരണം. അതുകൊണ്ട് തന്നെയാവും ആദ്യത്തെയും, താല്‍ക്കാലികമായെങ്കിലും ഇതുവരെയും കൂടിയ പൂരത്തിനു ഇത്ര മധുരമെന്ന് ഞാന്‍ കരുതിയത്..പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ തൃശൂര്‍ക്കാരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന വികാരമായി പൂരത്തെ കാണുമ്പോള്‍..ജന്മം കൊണ്ടല്ലെങ്കിലും, ബന്ധം കൊണ്ടെങ്കിലും തൃശൂര്‍ കാരനായതിന്റെ ഒരു സുഖം, സന്തോഷം.
എന്നാ പിന്നെ മേളത്തില്‍ കൂടാല്ലേ..ഞാനുമുണ്ടേയ്..!!
ആശംസകള്‍.
പ്രത്യേക ശ്രദ്ധക്ക്..തെക്കെ ഗോപുരനടയില്‍ സൈക്കിള്‍ ട്യൂബും ഗ്ലാസ്സുമായി നടക്കുന്ന ഇടിവാളിനെ എത്രയും പെട്ടന്ന് ബന്ധപ്പെട്ടവര്‍ ഇലഞ്ഞിത്തറയില്‍ എത്തിക്കേണ്ടതാണ്.
42 കതിനാ വെടി എന്റെ വക (മെയ്
1നു തികയും)
അതിനിടെ ഉമച്ചേച്ചിയുടെ ഫോണ്‍
തൈരു സാമ്പാറും പപ്പടവും കൂട്ടി ഊണ് തരാമെന്ന്.. തൈര് നല്ലതാണെന്ന് ചന്ദ്രക്കാറന്.
എന്തായാലും ഊണു കഴിയ്ക്കാന്‍ ഈനാശു ചേട്ടന് നേരത്തെ വിളിച്ചതാ.. ചെന്നില്ലെങ്കില്‍ ഇക്കൊല്ലത്തെ ഇഞ്ചിയ്ക്കും കുരുമുളകിനും അയാള്‍ വില കുറയ്ക്കും
മേനനേ......
തമനു ഒരു പഴേ കുടയുമായി വരുന്നുണ്ട്...
കുടമാറ്റം എന്നു കേട്ടപ്പോ....
കുട മാറ്റിയെടുക്കാന്‍ പറ്റിയ സ്ഥലം എന്നാ മൂപ്പരു വിചരിച്ചത്....
ഇടിവാളിനോട് പറഞ്ഞ് ഒരു സ്മോള്‍ കൊടുത്ത് വിട്ടേക്കണേ......
കുറൂ...വഴീന്ന് മാറിക്കെടക്ക്....
ആ ആന അങ്ങട് പൊയ്ക്കോട്ടെ.....
അതെന്നാ മേനോനേ, സൈക്കിള്‍ ട്യൂബും, ഗ്ലാസ്സും ആയി കണക്ഷന്..!എന്തായാലും ജന്മം കൊണ്ടും, ബന്ധം കൊണ്ടും
തൃശൂര്‍ കാരായ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും.. പൂരാംശസകള്!!!
കൈരളി ചാനല്‍ കാര്‍ ഇങ്ങനെ ആള്‍ക്കാരെ വിഡ്ഢികളാക്കരുത്. പത്തുകൊല്ലം മുമ്പത്തെ ഇലഞ്ഞിത്തറയുടെ കാസറ്റിട്ട് ആഡിയോയും ഇപ്പോഴത്തെ വീഡിയോയും. ബ്രിട്ടാസിന്റെ പുത്തി അപാരം.
ഹോ ഈ കുറുമാന്റെ ഒരു കാര്യം
എലൈറ്റില്‍ ചെന്നപ്പോള്‍ കുറുമാനും ഇല്ല സങ്കുചിതനും ഇല്ല.. പിന്നെ സപ്ലയര്‍ ജോസൂട്ടി കാണാനിടയായത് കൊണ്ട് ഓരോ ചെറുതടിയ്ക്കതെ എങ്ങനെ തിരിച്ചു പോകും
എന്തൂട്ടണ്ടാ ഇത് ?ഒരഞ്ചാറ് ഫോട്ടോ അങ്ങട് ഇട്ടൂടെടാ ഈ തേങ്ങകള്‍ക്ക് പകരം???
എല്ലാവര്ക്കും പൂരം ആശംസകള്‍.. ;-)
ചാത്തനേറ്: സാന്ഡോ കുടമാറ്റത്തിനിടേന്ന് ഒരു രണ്ട് കുടയിങ്ങെടുത്തോ ഇവിടെ രണ്ട് പേരുടെ തല വെയിലു കൊണ്ടാല്‍ തിളങ്ങും ആ തീളക്കം കണ്ണിലടിച്ച് ആന വിരളുന്നത് ഒഴിവാക്കാലോ.
ഓടോ: വാളേട്ടാ വേര്‍ഡ് വെരി ഒഴിവാക്കുന്നോ അതോ ചാത്തനാ ആനേടെ വാലില്‍ ബോംബ് കെട്ടിത്തൂക്കണോ?
ആനക്ക് കൈതച്ചക്കവാങ്ങാന് പോയ സങ്കുചിതന്, പെരിഞ്ചേരിയിലേക്ക് പോയത് ആരുടെ പ്രേരണ മൂലം........
അതാ കറന്റ് ബുക്സിനു സമീപത്തു കൂടെ കാസിനോ ലക്ഷ്യമാക്കി പോകുന്നത ആരാണ്?
സംശയമില്ല അത് ബെന്നി തന്നെ
കുടമാറ്റം കാണാന്‍ ഭാവനേടൊ, മാനുവല്‍ സണ്സിണ്ടൊ മോളില് ഒരിത്തിരി സ്ഥലം ബാക്കി ഉണ്ടാവോ?
പെരിഞ്ചേരിയില്‍ നിന്നും പെട്ടിവണ്ടിയില്‍ പെരിഞ്ചേരി - വോള്‍ഗ സര്‍വീസ് നടത്തുന്നവരുടെ ശ്രദ്ധക്ക്. വഴിയില്‍ വാളുവക്കുന്നവര്ക്ക് കോര്പ്പറേഷന് വക പൈന്റെ ഫ്രീ..
പാറമ്മേക്കാവിലെ പട്ടുകുടകളില്‍ മുഴുവന്‍ ശ്രീലങ്കയുടെ സിംഹത്തിന്റെ ചിഹ്നം. അടുത്ത പ്രാവശ്യം കുടയില്‍ ജയസൂര്യയും മുരളീദരനും വര്വാവൊ ?
ചാത്താ ഇതില്‍ വേഡ് വെരി വച്ചിട്ടില്ലല്ലോ ഞങ്ങള്‍......പിന്നെങ്ങിനെ?
ഹാ ഡലിയും എത്തിയല്ലോ
കുര്യച്ചിറയില്‍ നിന്നും ഇത്രേം ദൂരം നടന്നു വന്നതല്ലെ
ഒരു സംഭാരം കുടിയ്ക്ക്യാ
ഡാലിക്ക് കുടമാറ്റം കാണാന്‍, ആലിന്റെ മേലെ ഏറുമാടം കെട്ടിയിട്ടുണ്ട് ഞങ്ങള്‍ :) ഭാവനേടെം, മാന്വല്‍ സണ്സിന്റേം മേലൊക്കെ ആളുകള്‍ ഇന്നലെ മുതല്‍ സ്ഥലം പിടിച്ചിരിക്ക്കുന്നു. ഫുള്ളാ ഹൌസ് ഫുള്‍........മേന്നെ....കുടമാറ്റം റെക്കോര്‍ഡ് ചെയ്യാന്‍ വല്ല വഴീംണ്ടാ.....അതൊന്നു ബ്ലോഗില്‍ പൂശണം.
ചാത്തനേറ്: ദൈവമേ ഇതെന്താ വെള്ളമടിക്കാത്തവര്ക്കു മാത്രം നീ പരീക്ഷണങ്ങള്‍ നല്കുന്നോ....
ഇപ്രാവശ്യത്തെ വെരി-gsnkzzu
അതു നല്ല തമാശ. ചാത്തെന്റെടുത്ത് പൂരത്തിന്റെ ചാത്ത്തനോ? ഇവിടെ ഒന്നും ഇല്ലല്ല്ലോ വേഡ് വെരി.
തഥാ കുരിയച്ചിറയില്‍ സൂര്യനുദിക്കാന്‍ എന്നൊം വൈക്കും.
കൂറു, ഏറുമാടമെങ്കില് ഏറുമാാടം. ഇമടെ കുഞ്ഞിലഞ്ഞി വല്യേഇലഞ്ഞി ആയോാഇപ്പോ?
ഹായ് കുടകള്‍ കാണാന്‍ എന്താ ചന്തം! ആരാണ് ഇത്തവണ ഏഴു നിലയുളള കുടയുണ്ടക്കിയിരികണേ?
ഇലഞ്ഞിത്തറയില്‍ പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത ജനസഞ്ചയം. മേളം പെരുകുന്നു. ഇന്ന് 278 മേളക്കാരാണ് അണിനിരക്കുന്നത്.
ചാത്തനേറ്:
ഈ മാനുവല്‍ സണ്‍സ് ന്ന് പറേണത് സ്വര്‍ണ്ണം വില്‍ക്കണ കടയല്ലേ... ഡാലിച്ചേച്ചീ വേറെ എവിടെയും നിന്നാപ്പോരാ അല്ലേ?
ചാത്തനീ മരത്തിന്റെ മോളിലുണ്ട്. കേറിപ്പോര്.
വെരി ഉണ്ടായിരുന്നു ചാത്തന്റെ പ്രത്യേക അപേക്ഷ കാരണം കുറുഅണ്ണന് ഇപ്പോള്‍ എടുത്ത് കളഞ്ഞതാ..
ഹൊയ്..ഹൊയ്..ഹൊയ്...
ആരാ പണ്ടാരം ഈ ആന മതിലുമ്മെ തൊട്ടാല്‍ ഇളകി വരണ കാവി പെയ്ന്റ് അടിച്ചത്..ഛേയ് അപ്പിടി മുണ്ടുമ്മെ ആയ്ലോ..ന്നാ ലെന്ത.. ആ..ആങ്ങ്ട് പെരുക്കട്ടെ...ആര്‍പ്പോ......ആ....അങ്ങിനെ..
മേല്‍ മുട്ടാണ്ടെ നിങ്ങി നിന്ന് കൈ വീശിയെറിയെടാ ഗഡീ, ല്ലേല്‍ മോന്ത ഇടിച്ചാ പൊളിക്കും... കിര്ക്കോ..കിര്‍ക്കന്‍ പോലീസേ...കൂയ്...മാറി നില്‍ക്കെടൊ കൊട്ടണോരെ കാണട്ടേ... ആ...
കുട്ടമേന്നേ, എന്താ ലേറ്റസ്റ്റ് അപ്ഡേറ്റ്, ആരാ കോണ്യാക് കോണ്യാക്ക് എന്നും പറഞ്ഞതിലെ കറങ്ങുന്നത് ;)
അങ്ങനെ ആദ്യമായി തൃശൂര്‍പൂരത്തിനു ഞാനും കൊട്ടുന്നു.......അവിടേ 15 ഇടന്തലയേ പാടൂ....ഇവിടെ ഞാന്‍ ഒരെണ്ണം തനിയെ മുറിയില്‍, കൈരളിയില്‍, കുട്ടന്മാരാരുടേ പ്രമാണത്തിനൊത്ത് കൊട്ടികയറുന്നു മൂന്നാം കാലത്തിലേക്ക്.......ഗള്ഫുകാര് ഫോണ്‍ ചെയ്താല്‍ മേളം ലൈവ് ആയി കേള്‍ക്കാം....വാമ ഭാഗം പറയുന്നു ചെവിടടഞ്ഞു പോയീന്റെ പാറമേക്കാവിലമ്മേന്ന്.....അതു കേട്ടു ഞാന്‍ നിറുത്തോ.ഇല്ലേയില്ല.....പൂരം വര്‍ഷത്തിലൊരിക്കല്‍......അപ്പോ ഞാന്‍ വീണ്ടും ചെണ്ട എടുക്കട്ടെ..
കുറുമാനേ കൊട്ടുന്നതൊക്കെ കൊള്ളം
കൊട്ടില് ഇങ്ങള് ഷഡ്കാല ഗോവിന്ദ മാരാര്‍ ആണെന്നു മാത്രം പറയരുത്..
(ഞാന്‍ ഒരു പൊതി പൂരപ്പൊരി വാങ്ങി കുറുമാന്റെ തലയിലേയ്ക്കെറിയട്ടെ)
ആണ്ട്രാ മ്മ്ടേ നടവരമ്പിനെ കടേടെ അവിടെ കൊറെ കളറ്കള് നില്ക്കണ്. കലാശക്കൊട്ട് ആവണേലും മുമ്പ് ഞാന്‍ ആ ക്ടാങ്ങളോട് പൂരാശംസ പറഞ്ഞീട്ട് ദിപ്പ വരാട്ട. ഒരു ഷോഡേം കീറീട്ട് ദിപ്പ വരാം.
ഗഡ്യോളെ, തെക്കോട്ടെറെക്കം ആവുമ്പോ ആ വഴി എറങ്ങണ്ടാട്ടാ ആകെ തിക്കും തെരെക്കും തൃശൂര്‍ വേളക്കും ആകും. വേഗം ശ്രീമൂലസ്ഥാനം വഴി എറ്ങ്ങ്
കുറുമാനേ, മോനേ. 3ആം കാലം പെരുക്കെടാ.
ദാണ് പെരുവനം പെരുവനം ന്ന് പറയണ സാദനം. കൊട്ട്റാ ഗഡ്യേ...ആ..ന്തൂട്ടാ നോക്കി നില്ക്കണത്. കൈകെട്ടി മൈസ്രേട്ട് ചമഞ്ഞ് ഡാവിറക്കാണ്ടെ കൈ വീശി ആറാപ്പ് വിളീക്കെടാ ഗഡ്യോളേ...
കുറുമാന് മാഷേ, ഞാനും തൊട്ടടുത്തുണ്ട് ചെണ്ടമേളം കേള്‍ക്കാന്‍ ചെവി ഇടക്കിടെ മേളം മുറുകുമ്പോള്‍ പൊത്തുമെന്നു മാത്രം ;) ഹി ഹി.
ഇപ്പോള്‍ കണ്ടത് ..ആനച്ചോട്ടില് നിന്ന് ഒരു വിദേശി മേളപ്പെരുക്കത്തില്‍ ചാടുന്നു. ഒരു പാപ്പാന് വടിയെടുത്ത് വിദേശിയെ ഓടിക്കുന്നു.
മദാമ്മമാരുടെ മേത്താ, അല്ല മോത്താ കണ്ണ് ല്ലേ കുട്ടാ,
പൂരായാലും കുറുക്കന്റെ കണ്ണ്..ങും ങും..നടക്കട്ടെ.
വേഗം വാടാ നണികണ്ടനാലിനെ അവിടെ ഇട്ട് മ്മ്ടെ ചെല്ലന് രാജൂനെ ആരാണ്ട് ഡാക്കള് മെടയണു. അവന്റെ എര്ച്ചീമ്മെ മണ്ണാവണേന് മുമ്പ് ശവീനെ ചോന്നൊണ്ട് വരട്ടെ.
ആ.. മേളം മുറുകട്ടെ
കുട്ടന്മാരാര് തകര്‍ക്കുന്നു. ജനലക്ഷങ്ങ്നള് ആനന്ദനൃത്തം ചവിട്ടുന്നു. അങ്ങനെ മേളം കൊടുമ്പിരി കൊള്ളുന്നു.
*മണികണ്ഠനാലിന്റെ
(തിരുത്ത്)
മേനനേ..ചാടിയത് സായിപ്പായിരിക്കും....മദാമ്മ ആണെങ്കില്‍ ഓടിക്കാന്‍ ചാന്‍സ് ഇല്ലാ.....
തിരുവമ്പാടിയുടെ വരവും ഉഷാര്‍. മട്ടന്നൂരും അവിടെ തകര്‍ക്കുന്നു.
സാന്ഡോ നീയും വന്നാ പൂരത്തിന് . ഗൊഡുകൈ.
ഡാ നീ ആ തഥാഗതന് ഗഡീനെം വിളിച്ച് വേഗം ആ കറന്റ് ബുക്സിന്റെ പൊറകിലെ ചള്ളേലിക്ക് വന്നേ. സാദനം ണ്ട്..സാദനം ഇണ്ട്ന്ന്..ആ ചാത്തനേം വിളിക്ക്. അവന് കുടിക്കില്ല്യാന്ന്. മ്മ്ടെ നാട്ടില്‍ തൃശൂര്‍ പൂരത്തിന് അവന് വന്ന്ട്ട് പച്ച്യായി ഒരു ആങ്കുട്ടി നില്ക്കാ ന്ന് പറഞ്ഞാ ആര്‍ക്കാ അയ്ന്റെ മായക്കേട്. ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക്. കൈയ്യും കാലും കെട്ടിട്ടായാലും അവന്റെ കെട്ടിമാറാപ്പ് ഇന്ന് തീര്‍ക്കും. ഡാലിപ്പെങ്ങളേ, നിങ്ങള്‍ കൂടണ്ടാട്ടാ.
കുട്ടോ ആ കുറൂനെ അറിയിക്കണ്ട. ഫുള്‍ എപ്പ തീര്‍ന്നുന്ന് ചോയ്ച്ചാ മതി. അത് ഓട്ടക്കലാണ് ഒഴിച്ചാലും നെറയില്ല. മണ്ചാറയാണ് ചാറ.
വേഗ്ഗം വാ
ഗഡ്യേ ആളെ പിടി കിട്ടിട്ര
ചന്ദ്രക്കാറന് എരുമപ്പട്ടി വരെ ഒന്നു പോയിരിയ്ക്കുകയ
നാടന്‍ വല്ലോം കിട്ടുമോന്ന് നോക്കാന്‍..
രാത്രി പൂരം കാണാന്‍ നിക്കണിണ്ട്രാ ഗഡി നീ?
ഇലെല്ങ്കില് നമക്ക് വടക്കാഞ്ചേരി വഴി അങ്ങണെ ഊത്രാളിക്കാവു വഴി ഓരൊന്ന് മിണ്ടിയും പറഞ്ഞും നടന്ന് പോകാം എന്തേ?
അവസാനം തിരുവമ്പാടിയുടെ ആന ഓടി
മഴന്നൂര് ഷങ്കരനും , പെഴുവനം ഗുഴന് മാരാരും പെഴുഗട്ടെടാ. പൂഴം ഉഷാറാവട്ടേ. എന്നെ ആരും പിടിക്കണ്ടാ. ഞാന്‍ ഫിറ്റല്ല. കീബോറ്ഡില്‍ ചില അഷരങ്ങള് വരണില്ല
ഒരു ആന പ്രശ്നാക്കി.മേളം നിര്‍ത്തിവെച്ചു.ആന നിയന്ദ്രണത്തിലായി.
ആന മദിച്ചിട്ടില്ല ആരും ഓടരുത്.
ആന മദിച്ചിട്ടില്ല ആരും ഓടരുത്.
ആന മദിച്ചിട്ടില്ല *&*&*!&*&*&*^^%^$%$% ആരും ഓടരുത്
തിരുവമ്പാടി ഉണ്ണികൃഷ്ണനാണ് ഇടഞ്ഞത്. ആന പ്രശ്നമൊന്നുമുണ്ടാക്കുന്നില്ല.
ഈ പൂരംന്ന് വെച്ചാ വെള്ളമടി പരിപാടികള്‍ ആണല്ലേ..?
എന്റെ ഗഡ്യോളെ, ഈ തൃശൂര്‍ പൂരം, ഞങ്ങടെ നാട്ടില്‍ എന്നും നടക്കുന്നതാട്ടാ....
ആന ഇടഞ്ഞിരിക്കുന്നു............ശ്രദ്ധിക്കുക
അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആന ശാന്തനാണ്.മേളമെല്ലാം നിര്‍ത്തിവെച്ചു
ഇടഞ്ഞോടിയ ആന പൂരപ്രേമിയുടെ മുന്നില്‍ എത്തി. മണം അടിച്ച ആണ ബോധം കെട്ടു..
നൂറടിച്ചോ....
തെക്കോട്ടിറക്കം തുടങ്ങി.
അങ്ങനെ നൂറായോ ?
മേന്നേ, അപ്ഡേറ്റ് പ്ലീസ്......ഇലഞ്ഞിത്തറ മേളം നിറുത്തി വച്ചിരിക്കുന്നു.....ആനയെ തളക്കാനായിട്ടില്ല......അവന് നായ്ക്കനാലിലേക്കു പോകുമോ? അതോ?
hello every body
ഹോ
നൂറടിച്ചതിന്റെ ഒരു സുഖമേ
ചാത്തനേറ്: ചാത്തനാന്ന് പറഞ്ഞ് ആരാ ആനക്ക് ഫുള്ളൊഴിച്ച് കൊടുത്തേ.. സാന്ഡോ നീയാണല്ലെ പൂരപ്രേമിയെ പറഞ്ഞ് പറ്റിച്ചത്. താങ്ക്സ് ഗഡീ...
ഹെന്ത് നിനക്കും ബോധമില്ലാതെ ആളു മാറിപ്പോയതാണെന്നോ!!!
അയ്യോ.. ചാത്തനീ മരത്തിന്റെ മോളില് ഇല്ലേ... ദൂരെ എങ്ങാണ്ടാ...
ആനയുടെ ചങ്ങലയില്‍ കുറെ ബോട്ടിലുണ്ട്. അതുകൊണ്ട് ആനക്ക് മിനറല്‍ വാട്ടര്‍ കിട്ടാഞ്ഞിടാണെന്നു തോന്നുന്നു. വലിയ പ്രശ്നം കാണിക്കുന്നില്ല.
തഥാഗതോ. ആളെ വിട്ട് പിടി [ഒരെണ്ണം ഞാന്‍ കൂടുതല്‍ ഒഴിക്കാം കൂടുതല്‍ വിശദീകരിച്ച് കൊളമാക്കരുത്]
ഗഡ്യോളേ, വേഗം വാ. ആ സാന്ഡോ പൂരം എക്സിബിഷനില്‍ കയറി ആ തെരക്കില് യേതൊ പെണ്ണീന്റെ യെവ്വടേയോ ഞോണ്ടീ എന്നും പറഞ്ഞ് “പ്ലാച്ച് പ്ലാച്ച്” എന്നും പറഞ്ഞാണ് ഡാവിന്റെ മോത്തിട്ട് പൊട്ടിക്കണത്. ആരും അറിഞ്ഞ ഭാവം കാണിക്കണ്ട. ബ്ലോഗില്‍ കുത്തിട്ട് കുത്തിട്ട് നടന്ന അവന് ഇങ്ങനെ തോന്ന്യാസം കാണിക്കുമോ?
മയക്കുവെടി വെക്കാന്‍ പോകുന്നു.
തെക്കോട്ടിറക്കം കൊടുമ്പിരികൊള്ളുന്നു. നിമിഴങ്ങള്‍ക്കകം കുടമാറ്റം
ദെന്താണ്ടായേ,
ഇതാണ് ഫാഷന്‍ കൂട്യാലുള്ള കുഴപ്പം.
“പൂക്കോടന്‍ ശിവന്” എന്ന പേരുള്ള കാലത്ത് ആ ആന ഒരു കൊഴപ്പോം കാണിച്ചിട്ടില്യ. “ശിവ് സുന്ദര്‍” എന്ന് പരിഷ്ക്കാരി പേരും ഇട്ട് കളസം തയ്പ്പിച്ചിടിച്ചാല് ഇങ്ങനിരിക്കും. അപ്പോള്‍ രാത്രി ആരാവും കോലം വെയ്ക്കാ.
ചന്ദ്രശേഖരാ, ഐ മിസ് യൂ ഡാ. നിന്നെ കുത്തി മലത്തിയ ആ തെച്ചൊക്കോടന് രാമചന്ദ്രനെ എന്റെ കയ്യില്‍ കിട്ട്യാല്ണ്ടല്ലാ. അന്ത്യാണ് അന്ന്ത്യം [ആരുടെ]
എല്ലവരുടേയും ശ്രദ്ധയ്ക്ക്, ഫുള്ള് തീരാറായി. ഔ..ഔ. എന്താ ഒടുക്കത്തെ ചൂട്.
ഏഷ്യാനെറ്റ് ന്യൂസില്‍ ആനയിടഞ്ഞ ലൈവ് കമന്ററി പറയണ ചെക്കന്റെ വായില്‍ ആരെങ്കിലും ഇത്തിരി ആനപ്പിണ്ടം കുത്തിക്കേറ്റുമോ.....
കുറൂസേ...തിരുവമ്പാടി ഉണ്ണികൃഷ്ണന് ആണു...ശിവസുന്ദര്‍ അല്ലാ...ആ ചെക്കന് പറഞ്ഞത് അങ്ങനെയാ...
ആനയുടെ കാലില്‍ വടമെറിഞ്ഞു പിടിച്ചുകെട്ടി.നിയന്ദ്രണ വിധേയമായിത്തുടങ്ങ്നി.
കൂറോ,
നീ പൂരപ്രേമീനെ പറ്റിച്ചോ
ഓടീത് ശിവ്സുന്ദറല്ല, തിരുവമ്പാടി ഉണ്ണി കൃഷ്ണനാ. കുറുമാനേ ആകെ ഫിറ്റായോ, നല്ല ചള്ളേലും പോയി കിടക്ക് ശവ്യേ.
പാവം ഞാന്‍ ആ ആനേനെ കുറെ തെറി പറഞ്ഞു. എനിക്ക് ആനശാപം കിട്ടും. അതിന്റെ വെഷ്മം തിര്‍ക്കാന്‍ പൊട്ടിക്ക് മേന്നെ അടുത്ത ഫുള്ള്
ഒരു തെറ്റുപറ്റീ അപ്ഡേഷനില്‍. ഉണ്ണിക്രിഷ്ണനാണു ഇടഞ്ഞത്..........
അവനെ വടം എറിഞു പിടിച്ചു.....
കുടമാറ്റംതുടങ്ങാറായി
വടമെറിഞ്ഞും വലയെറിഞ്ഞും പിടിക്കാന്‍ ഇതെന്താണ് സ്രാവോ തിമിംഗലോ? ആരെങ്കിലും ആ ഡൊകടര്‍ വാര്യരെ വിളിച്ച് മയക്കു വെടി വെയ്ക്കടാ
വീണ്ടും ഒരു അറിയിപ്പൊണ്ട്,
ചാത്തന് ആദ്യമായി വെള്ളമടിച്ചിരിക്കുന്നു. പെപ്സിയില്‍ മിക്സ് ചെയ്താണ് സാന്‍ഡൊ അത് കൊടുത്തത്. ഇപ്പോള്‍ ചാത്തന് ഫിറ്റാണ്
“ആരും ഇല്ലെങ്കില്‍ ഞാണ്ട്രാ ആനേ തളയ്ക്കാന്‍. ആനേ നീയിങ്ങോട്ട് വരണൊ അതോ ഞാന്‍ അങ്ങോട്ട് വരണോ?” എന്നും ചോദിച്ച് “നിന്നെ തല്ലിക്കൊല്ലുമെടാ എന്നും പറഞ്ഞ്” ഒരു കമ്മ്യൂണിസ്റ്റ് പച്ചയുടെ വടീം പിടിച്ച് പോണൊണ്ട്. വേഗം പിടിച്ച് മാറ്റ്, ഇല്ലെങ്കില്‍ ഷവലോണ്ട് കോരി എടുക്കേണ്ടി വരും
യേശുദാസിന്റെ വടക്കുന്നഥനില് കയറ്റുമോ എന്നും ചോദിച്ച് ആരോ വരണോണ്ട്. വെഗ്ഗം ഉവ്വ് ന്ന് പറ, ഇപ്പളാണേല് ബെസ്റ്റ് സമയാ ആന ഇടഞ്ഞ നേരം. അമ്പലത്തില്‍ കേറാള്ള പൂതി ഇതോടേ തീരും
ഹോ മൊത്തം വ്യാജനാ
പച്ച വെള്ളം കുടിച്ച പോലെ ഉണ്ട്
ഡ ഗഡ്യേ പൂരപ്രേമിയേ.. ഒല്ലൂര്‍ സാധനം വല്ലതും തരാവ്വോഡാ?
qw_er_ty
വാര്യര്‍ വന്നാല്‍ ആദ്യം ആ പൂരപ്രേമീടെ അണ്ണാക്കില്‍ പൊട്ടിക്കണം ഒരു മയക്കുവെടി.......
വല്ലോടത്തും പീസായി കിടക്കന് നോക്കടാ..
തെക്കോട്ടിറക്കം കഴിയുന്നു. ഇനി ഏതാനും നിമിഷങ്ങള്‍ക്കകം പ്രസിദ്ധമായ കുടമാറ്റം നടക്കും.
പെരിഞ്ചേരിയുടെ മുന്നില്‍ നിന്ന് വിശാലന് ഒരു വിദേശിയോട് :
ഗെഡീ, എങ്ങനെയുണ്ട് പൂരം ?
വിദേശി തിരിച്ചെന്തോ പറയുന്നു.
എന്തായിരിക്കും വിദേശി പറഞ്ഞത് ?
കുടമാറ്റം തുടങ്ങാറായി.......കാണികള്‍ ശ്രദ്ധിക്കുക.....ഇടഞ്ഞ ഉണ്ണികൃഷ്ണന് അവിടെ നില്ക്കട്ടെ.........നിങ്ങള്‍ കുട് മാറ്റം കാണാന്‍ തയ്യാറാവൂ.......തെക്കോട്ടിറക്കം നടക്കുന്നു......
ഉഷാറല്ലേടാ കന്നാലീ..ഡാവുകള്‍ കിണ്ണംകാച്ചിയല്ലേ ....
എന്നാണു വിശാലനു കിട്ടിയ ഉത്തരം....
പാണ്ട് പിടിച്ച ആളെ സായിപ്പാണെന്ന് കരുതിയാല്‍ ഇങ്ങനെ ഇരിക്കും...
ആന ഒതുങ്ങി .. ആളുകള്‍ ഒതുങ്ങി നിന്ന് കുടമാറ്റം കാണൂ....
ചാത്തനേറ്: സാന്ഡോ ആ മയക്കു വെടിക്കാരനോട് തലേടെ മര്‍മ്മം നോക്കി വയ്ക്കാന്‍ പറേണം.
ഏത് നിമിഷവും ആള് തലകുത്തനെയാവും നില്‍പ്പ്, അപ്പോള്‍ വെടി കാലില്‍ കൊണ്ടോളും..
പൂരത്തിന് ആദ്യായിട്ട് വരണ ഗഡ്യോള്‍ടെ ശ്രദ്ധയ്ക്ക്
ആറ്റവും കൂടുതല്‍ പോക്കറ്റടിക്ക് ചാന്‍സ് ഉള്ള സമയം ആണ് കുടമാറ്റം. എല്ലാരും പോക്കറ്റ് സൂക്ഷിക്കുക.
ചാത്താ നിന്റെ പോക്കറ്റ് നോക്ക്യാല് മതി വല്ലോന്റെ ഷര്‍ട്ടീന്ന് പിടി വിടടാ ശവീ.
ആ കുടകള്‍ മാറട്ടേ, ആകാശം നാണിക്കട്ടേ
അങ്ങനെ തെക്കോട്ടിറക്കവും കഴിഞ്ഞു. വെടിക്കെട്ടിനു ബോംബെ ഡയിങ്ങിന്റെ മുന്നിള്ള ഇച്ചിരെ സ്ഥലം എനിക്ക്.
ആ ഏഷ്യാനെറ്റിലെ കമന്റേറ്ററെ തളയ്കാന്‍ അവിടെ ആരൂല്ലേ. . ന്തൂട്ടൊക്ക്യാ പറയണേ.. ആനയെ കെട്ടിയിട്ടി ആനപ്പിണ്ടം നോക്കി വര്‍ണ്ണന നടത്തണ ശവി.
ഹഹ കുട്ടമ്മേന്നേ, ആനയല്ല ആനപ്പിണ്ടം ആണിഷ്ടമെങ്കില് ഒരു ലോഡ് അങ്ങോട്ട് കയറ്റിപ്പൊക്കോളാന് പറ മാഷേ ;)
ദെന്താണ്ട്രക്ക..അന എന്റെ പെറകേ ഓടി വരണേ...ഡാ വെണ്ടാട്ടാ...ഒരു തൊഴി വച്ചു തരും ...ഡാപ്പാ..ഞാനല്ലെടാ പടക്കം പൊട്ടിച്ചേ..സാന്ഡോ ഒരു കുപ്പി തൊറന്നവന്റെ അണ്ണാക്കീലൊട്ടൊഴിച്ചു കൊട്..
ഡാല്യേയ് തെക്കോട്ടീറക്കം കഴിഞ്ഞാല്‍ ഉടനെ വെടിക്കെട്ടോ, തൃശൂര്കാരടെ മാനം കപ്പല്‍ കയറ്റാതെ പെങ്ങളേ. ദ് വരെ പൂരം കണ്ടിട്ടില്ല്യാല്ലേ?
ആ ഏഷ്യാനെറ്റ് കാരനെ വിട്ട് പിടി. കുടമാറ്റം എന്തായി. നല്ല ചോപ്പ കളര്‍ കുട ഉണ്ടോ?
തലയില്‍ ഷാള്‍ കെട്ടി നടക്കണ വിശാലനെ സാന്ഡോ “കണ്ണിറുക്കി” കാണിച്ചു എന്ന്. വിശാലന് അത് അഴിച്ചപ്പോളാണ് സംഗതി ആണാണെന്ന് സാന്‍ഡോയ്ക്ക് മനസ്സിലായത്. വിശാലന്റെ മനസില്‍ “പെന്ഫ്രന്റ്” കൊള്ളിയാന്‍ മിന്നി. പൂസ്സായ ചാത്തനെ പഴയ നടക്കാവിലെ റ്റേലഫോണ് പൊസ്റ്റില്‍ ചാരി നിര്‍ത്തി സന്ഡോയും, വിശാലനും ഇതാ കുടമാറ്റം കാണാന്‍ പോകുന്നു. “കൊടമാറ്റം” കണ്ടി പിടിച്ചത് “കൊടകര”ക്കാരാനെന്ന് വിശാലന്. അല്ലെന്ന് സാന്‍ഡൊസ്. ആകെ തര്‍ക്കം. അട്യാവോ? രണ്ടിനും തുള്ളിയ്ക്ക് ബോധമില്ല
ഉണ്ണിക്കുട്ടാ,
രണ്ടെണ്ണം വിട്ടപ്പോ കണ്ണും കാണാണ്ടായോ??
അതാനയല്ല, ദില്‍ബനാ .. മ്മടെ ദിലബന്.
ദെന്താണ്ട്രാ കുടമാറ്റം തൊടങ്ങാത്തെ?
ഇനി മഴ പെയ്യണം കുട ഉയര്‍ത്താന്‍ എന്നുണ്ടോ?
കുടമാറ്റത്തില്‍ ഞാന്‍ പാരമേല്ക്കാവിന്റെ കൂടെയാ?
ഉണ്ണികൂട്ടാ, ശവീ നിന്നെ യെവ്ടൊക്കെ തെരഞ്ഞ്. യെന്ത് വെടക്ക് സാദനാണ്ട്രാ അടിച്ചേക്കണത്. മണം പൊഴക്കേ പാടം വരെ എത്തൂലോ കന്നാല്യേ. നിന്റെ അടുത്ത് നിന്ന് വെറുതേ ശ്വാസം വലിച്ചാല്‍ ഞാനും “ഫ്രീ കിക്ക്” ആവൂലോ?
ഞാന്‍ ദ് വരെ ഒരു തുള്ളി തൊട്ടട്ടില്ല്യ, പച്ച്യാ പച്ച
തിരുവമ്പാടി ഉണ്ണികൃഷണനും നായരമ്പലം ഉണ്ണിയും ഇടഞ്ഞതിനാല്‍ സ്റ്റെപ്പിനി ആനകളെ തയ്യാറാക്കുന്നതിനാല്‍ കുടമാറ്റം വൈകുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രം.
ചാത്താ ഉണ്ണിക്കുട്ടനെ തല്ലരുത്.
‘നായരമ്പലം ഉണ്ണിക്കുട്ടന്‘ എന്ന ആനയാണ് വിരണ്ട് പ്രശ്നം ഉണ്ടാക്കീത്. ആ പാവം ഉണ്ണിയെ വെര്‍തേ വിട്. ആകെ നാശകോശായല്ലോ. ഇവനൊക്കെ കുടിക്കണ മദ്യം ഞാന്‍ തോളിലേറ്റ്യാ പൊങ്ങില്ല. കഷ്ട്ടം
അതേയ് നമ്മടെ തുളസി തിരക്കീന്റുള്ളിലെവട്യോ കൂട്ടം തെറ്റി പോയിട്ട് ണ്ട്.നിങ്ങളാരെങ്കിലും കണ്ട്വോടാ മക്കളേ? കൈയ്യിന്ന് പിടി വിടീച്ച് ഓട്യേപ്പഴേ ഞാന്‍ വിചാരിച്ചതാ ചെക്കന് എങ്ങടെങ്കിലും പോവും ന്ന്.കഴിഞ്ഞ പൂരത്തിന് വാങ്ങിക്കൊടുത്ത ഒരു ക്യാമറേം കൊണ്ട് പൂരം മുഴോന്‍ പിടിക്കാന്‍ നടക്കാ.ഈ കുട്ട്റ്റിടെ ഒരു കാര്യം.ഹൊ... ഈ പച്ചാളം.കോലുമിട്ടായി വാങ്ങിച്ചു തരാം ന്ന് പറഞ്ഞില്ല്യേ. ഓ.. ഈ പിള്ളേരടെ ഒരു കാര്യം.
ചാത്തനേറ്:: സാന്ഡോയുടേം പൂരപ്രേമീടേം പ്രത്യേക ശ്രദ്ധയ്ക്ക്. ‘ഉണ്ണി’ ന്നു പേരുള്ളവരൊക്കെയാ ഇടയുന്നതു. രണ്ട്പേരും നമ്മ ഉണ്ണിക്കുട്ടന്റെ ഇടൊം വലോം നിന്ന് കാത്തോളണേ..
ഡാ നീയാരുന്നൊടാ ദില്‍ബാ..ആളെപ്പേടിപ്പിച്ചല്ലോടാ..കന്നാലീ.. ന്താന്ന്...കുപ്പി എന്റെ കയ്യിലില്ലന്ന്.
ന്നെ തല്ലു കൊള്ളിക്കുവോ നീ.. ലേറ്റസ്റ്റ് കുട്ടിച്ചാത്തന് വടിക്കു പകരം വാളും പിടിച്ചു ദേ പോസ്റ്റില്‍ ചാരി നിക്കണ്..ഡാ മറി നിക്കെടാപ്പാ ആന നിന്നെ പോസ്റ്റിലെ പടമാക്കൂട്ടാ..
എല്ലാ കണ്ണുകളും തെക്കെ ഗോപുരത്തിലേക്ക്. തിരുവമ്പാടി ശിവസുന്ദറിനെയും കാത്ത്.. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം കുടമാറ്റത്തിന്നു..
കാണികളുടെ ശ്രദ്ധക്ക്.........ഉമേച്ചി അഥവാ, അചിന്ത്യേച്ചി പറഞ്ഞ പ്രകാരം, കൈവിരല്‍ തുമ്പില്‍ നിന്നൂം വിട്ടു പോയ തുളസിയെ കണ്ടുപിടിക്കാന്‍ സഹായിക്കൂ.,,,,,,,ക്യാമറ കയ്യിലുണ്ട്....
ഉണ്ണിക്കുട്ടാ വല്ലോട്ത്തൂന്നും തല്ല് വാങ്ങീട്ട് നമ്മടെ മേത്ത് കേറാന്‍ വരല്ലേ..ചാത്തനല്ലാട്ടാ...
ആ പൂരപ്രേമി ഫുള്‍ പൂസ്സാ..
നേരത്തെ ആനപ്പിണ്ടത്തോട് അവിടെത്തളിയാനേ പനിനീര്ന്നു പറേണത് കേട്ടൂ..
അചിന്ത്യാമ്മേ, നല്ലനേരത്താ വന്നത്. ആകെ തെരക്കാ. കൂട്ടം തെറ്റിയോരെ തപ്പി തെരക്കിലിറങ്ങരുത്. ഒരു ഷാള്‍ മാത്രം ഇട്ടതി വിശാലന് വരെ പശ്ചാത്തപിച്ചിരിക്ക്യാണ്. കൂട്ടം തെറ്റിയവരെ വിളിച്ച് പറയാന്‍ നായ്ക്കനാലിന്റെ സൈഡില്‍ “പോലീസ് ഐഡ് പോസ്റ്റ്” ഉണ്ട്.
ചാത്താ നിന്റെ “ഏറ്” കൊണ്ട് രണ്ട് പേര് ജനറലാശ്പത്രീല് പോയെന്ന് കേട്ടല്ളൊ, നേരാണൊ? മെഡിക്കല്‍ കോളേജ് അത്താണിക്ക് മാറ്റി, അതോണ്ട് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കരുത് ട്ട്രാ.
സാന്ഡോ, ഡാ നമ്മ്ള് രാത്രീല്ക്ക് കരുതിയ ഫുള്ളും പൊട്ടിക്ക് ന്ന് ട്ട് ഉണ്ണിക്കുട്ടന് കൊടുക്ക്, ചെക്കനും ഉഷാറാകട്ടേടാ.
ആരും തെരക്കടിക്കരുത് “കൊടമാറ്റം” ദിപ്പ തൊടങ്ങും. ഇല്ലെങ്ങില്‍ ഞാന്‍ തൊടങ്ങിക്കും. ഒന്ന് മാറ്യേ
തൊളസിയല്ലേ ഏരിയല്‍ വ്യൂ പിടിക്കാനാന്നും പറഞ്ഞ് ഏതോ ഒരാനേടെ വാലില്‍ പിടിച്ച് പുറത്ത് കയറാന്‍ നോക്കണ കണ്ടു.. ഇനിപ്പോ ആ ആനയാണോ ഇടഞ്ഞത്?
ആനേ.. അവന് വാലിലെ പൂട പറിക്കാന്‍ നോക്കീതല്ലാട്ടാ..
എത്ര നയനമനോഹരമായ ദൃശ്യം.
ഡാ..കയ്യീന്നു വിടടാപ്പാ ഇനി ഞാന്‍ നിന്നേം ചൊമക്കണോ..ചാത്ത...ഡാ ഞാനല്ല..ആനേണ്ന്ന്...
...ഡാ നടക്കെട്ട്രാ..ആരോ കുട അടിച്ചു മാറ്റീന്നു കേട്ടു..ചാത്താ ...കൊട്രാപ്പാ.
അയ്യയ്യോ ഈ ചെക്കന് ആനവാലില്‍ അംബഴങ്ങാ പോലെ എന്തിനാ തൂങ്ങാന്‍ പോയേ?
ഡാലിക്കുട്ടാ, ഇങ്ങട്ട് നീങ്ങി നിന്നോ.അവടക്ക് ഇറങ്ങണ്ടാന്നാ പറേണെ.
ന്റ്റെ കുട്ട്യേ കൊണ്ടത്താടാ പിള്ളേരേ...
മേന്നെ ഇനി കാക്കാന്‍ വയ്യ. കൊടമാറ്റം ഇനിം തൊടങ്ങിയില്ല്യാച്ചാല് ആ “ഇ.ടി.ദേവസി കുടക്കച്ചവടം“ ഇല്ലേ , ആ കട അങ്ങ്ട് കുത്ത്യാ തൊറന്ന് നല്ല കൊടകള് എടുത്ത് ബ്ലോഗേര്‍സ് അങ്ങ്ട് മാറി മാറി കളിക്കും. വേഗം തൊടങ്ങാന് പറ.
ദേ, കടയുടെ ഷട്ടറ് പൊളിക്കാന്‍ ഇക്കാസ് പിക്കാസുമായി റേഡ്യാണ്.
ഇക്കാസെ, ഷമി ഷമി. ദിപ്പ തൊടങ്ങും
ആരഡാ അവിടെ വെള്ളമടിച്ചു വന്നലമ്പുണ്ടാക്കുന്നേ...പൂരപ്രേമിയോ...അവനെന്നാ
ഇവിടെക്കാര്യം ..ഓ പൂരമണല്ലേ...അപ്പൊ ഒക്കെ. സന്റോനക്കണ്ടാ ആരെങ്കിലും രണ്ടു കുട വിറ്റാ ഒരു ഫുളള് വാങ്ങന്നു പറേണ്ടാരുന്ന്
അങ്ങനെ പാറമേക്കാവ് മഞ്ഞ കുടകള്‍ നിവര്ഹ്ത്റ്റിയിരിക്കുന്നു.
തിരുവമ്പാടി റോസ് നിറത്തിലുള്ള കുടകള്‍..
അങ്ങനെ കുടമാറ്റം തുടങ്ങി.
തൊടങ്ങീറൊ, തൊടങ്ങീറൊ
പാറമേല്ക്കവിന്റെ നടുവിലെ ചോപ്പ കൊടകണ്ടാ. അതിന്റെ തെളക്കത്തില് തിരുവമ്പാടീടെ പച്ചക്കുടകള്‍ നാണിച്ച് തലതാഴ്ത്തി വിനീതകുനീയരായി. ഛായ്.
ആ അടുത്ത സെറ്റ് ഇറക്കടാ. ദെന്തൂണ്ടാ വെയ്റ്റണത്
കുടമാറ്റം കലക്കുന്ന്നു............എടുക്ക് കുപ്പി കുട
കുടമാറ്റം കലക്കുന്ന്നു............എടുക്ക് കുപ്പി കുട
കുടമാറ്റം തകര്‍ക്കുന്നു. 2 നില കുടകള്‍ തിരുവമ്പാടിയും 3 നില പാറ്മേക്കാവും
കമന്റ് 150 ആയൊ ?
എല്ലാരും കണ്ണ് പൊത്തിക്കോ.
ആ സാന്‍ഡോടെ മുണ്ട് അഴിഞ്ഞ് പോയി. അവന് അത് തപ്പി നടക്കുവാണ്. അതൊനൊക്കെ ചാത്താന് തന്ന്യാണ് പുലി. കണ്ടാ ആദ്യമേ അഴിച്ച് തലേ കെട്ടി, അവന് വിവരം ഉണ്ട്. ഉണ്ണിക്കുട്ടാ, നീ അചിന്ത്യയുടെയും ,ഡാലീടെം അടുത്ത് നിക്ക് . ഞാന്‍ ആ തൊളസീനെ തപ്പട്ടേ. കുടകളുടേ തെളക്കം കാരണം കണ്ണിന്റെ ഫിലമെന്റ് അടിച്ച് പോയീന്ന തോന്നണെ
തൊളസ്യേ....യ്
6.30 ആയിട്ട് ഇതേ വരെ കുടമാറ്റം കഴിഞില്ലേ?
ആരാണിത്തവണ ഗുമ്മുള്ള കുടകള്‍ ഇറക്കിയത്.
ഡേയ് പൂരപ്രേമീ, ഞാന്‍ വെടിക്കെട്ടിനുള്ളാ സ്ഥലം നേരത്തെ പിടിച്ചതാ. ചെമ്പു ഗുണ്ട് പൊട്ടണത് അവിടെ നീന്ന് കേട്ടാളേ ഗുമ്മുള്ളൂ.
അചിന്ത്യാമ്മേ, എനിക്ക് കുടമാറ്റം കഴിഞ്ഞട്ട് സായ്വിന്ന്റ്റെ കടേന്ന് നാരങ്ങ വെള്ളം വാങ്ങ്ങരോ
അചിന്ത്യാമ്മേ.. ഉച്ചയ്ക്ക് ഊണുകഴിയ്ക്കാന്‍ വരത്തതിനു ഷമീരേ ക്ഷമീരെ
ഈനാശു ചേട്ടനോട് കഴിഞ്ഞ കൊല്ലം പൂരത്തിന് സമ്മതിച്ചത ഇക്കൊല്ലം ഉണ്ണാന്‍ വരം എന്ന്..
തുളസി ഒരു പച്ച ടി ഷര്‍ട്ടും ഇട്ട് തെറിച്ച് നടക്കുന്നത് കണ്ടല്ലൊ..
അചിന്ത്യാമ്മേ,
തഥഗതന്‍ ചേട്ടന് ഫുള്‍ ഫിറ്റായിരുന്നു. എണീറ്റ് നില്ക്കാന് പോയിട്ട് നെലത്ത് കെടക്കാന്‍ പോലും ആവതുണ്ടാര്ന്നില്യ. പിന്നല്ലേ വീടന്വേഷിച്ച് അവിടെ വരണത്. പുറപ്പെട്ട ചന്ദ്രക്കാറന് ചേട്ടന് പൂരപ്പറമ്പിലെങ്ങാനും ഉണ്ടൊ? ഉണെങ്കില്‍ ഒന്ന് തുണിപൊക്കികാണിക്കുക, ഹേയ് അതല്ല കൈയ്യിലെ കര്‍ച്ചീഫ് എടുത്ത് ഒന്ന് വീശാന്‍. ഈ തെരക്കില് ആളെ പിടികിട്ടാനാ.
അചിന്ത്യാമ്മേ, തൊളസിയെ തപ്പിയിറങ്ങിയ ചാത്തന് “തൊളസി കിട്ടിയില്ല, മണികണ്ടനാലിന്റെ പന്തലിന്റെ സൈഡീന്ന് കുറച്ച് കുറുന്തോട്ടി കിട്ടി അതു മത്യോ” എന്ന് ചോദിക്കണു. യെവനെ എന്തൂട്ടാ ചെയ്യാ, ആരെങ്കിലും ഒന്ന് പറ
പൂരം ഗംഭീരമായി നടക്കുന്നതിനിടയില്‍ ആന ഓടി വിശാലേട്ടോ. ഈയ്യുള്ളവന് തെക്കുഭാഗത്തു നില്‍ക്കുകയായിരുന്നു. ദേവരുന്നു ഒരു ആനയും ഒരു ക്യാമറാമാനും പിന്നെ രന്റു പാപ്പാന്മാരും.
അതേ ഞാന്‍ കുടമാറ്റം കണ്ടോണ്ടിരിക്കുന്നതിനിടയില് ഒരു ഗഡീടെ ലാപ്പ് ടോപ്പില്‍ അടിക്കുന്നതാ. പിന്നെ എഴുതാം.
പാര്‍പ്പിടത്തില്‍ എഴുതിയിട്ടുണ്ട് ഒന്ന് നോക്കുക ഒരു കമന്റും.
ജീവന് തിരിച്ചുകിട്ടിയതാ ചേറ്റുവയില്‍ ആന ഓടിയപ്പോള്‍.
എന്തായാലും തൃശ്ശൂരില്‍ ആനയോടി അരമണിക്കൂറിനുള്ളില്‍ ഞാന്‍ ഇതാ ബ്ലോഗ്ഗിലിടുന്നേ.എന്റെ ഒരു സുഹൃത്ത് ആയിരിക്കും ഇതു ബ്ലോഗ്ഗില്‍ പേസ്റ്റു ചെയ്യുന്നെ. അതുപോലെ ഈ മയില്‍ അയക്കുന്നതു തമ്പില്‍ കൊടുത്തു വിടുന്നു.
www.paarppidam.blogaspot.con, www.darppanam.blogspot.com നോക്കിയാല്‍ വിശദമായി വായിക്കാം.പടം കമ്പ്യൂട്ടറില്‍ ആക്കുവാന് എന്റെ കൂടെ യുണ്ടയിരുന്നക്യാമറയുമായി ഓടിയ ചുള്ളന്റെ വിവര്‍ം ഒന്നും ഇല്ല.
തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?
ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക് എത്തിയത് അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക് നിരാശരാക്കിക്കൊണ്ട് രണ്ട് ആനകള്‍ ഓടി.സമീപകാലത്ത് പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.
പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ് ഒരാന തെക്കോട്ട് പേടിച്ചോടിയത്.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന് എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.
ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത് അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്ക്കാര് തങ്ങളുടെ വിജയം ആഘാഷിച്ചു.
വിശദമായി www.paarppidam.blogspot.com
വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്,നെയ്തലക്കാവ്,കാരമുക്ക്,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.
വൈകീട്ട് ഏതാണ്ട് നാലേമുക്കാലിനാണ് ആന ഓടിയത്. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര് ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ് ആന ഓടിയിരുന്നത്.(ആഴ്ചകള്‍ക്ക് മുമ്പ് ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച് പാഞ്ഞുനടക്കുകയായിരുന്നു)
ആന കുറുപ്പം റോഡുവഴി തെക്കോട്ട് ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച് പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത് നിയന്ത്രിക്കുവാന്‍ കഴിയാത്തത് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്.ഇവിടേയും ഇതു തന്നെയാണ് നടന്നിരുന്നത്.
ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ് വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്.
പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത് പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട് ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.
"ഇതിലെന്തോ തരികിടയുണ്ട് അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ് പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്.
(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല് ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)
സുഹൃത്തുക്കളെ വിശദമായി പിന്നീട് ഇടാം.പൂരത്തിനു യാതൊരു മുടക്കവും ഉണ്ടയിട്ടില്ല. നടന്നുകൊണ്ടിരിക്കുന്നു.
ഗഡീ പാര്‍പ്പിടം,
കമെന്റൊക്കെ ഇങ്ങ്നെ ഇതിഹാസം ആയി ഇടാതെ “കാണ്ഠം കാണ്ഠം” ആയി ഇടൂ. ഇല്ലെങ്കില്‍ ഇതു മുഴുവന്‍ വായിച്ച് പൂരപ്പറമ്പില്‍ ചെല്ലുംപ്പോളെയ്ക്കും അവിറെ പാറിക്കിടക്കണ കടലാസു കഷ്ണങ്ങളും ആനപ്പിണ്ടവും മാത്രേ കാണൂ. പൂരം തീരും
സുഹൃത്തുക്കളെ വിശദമായി പിന്നീട് ഇടാം.പൂരത്തിനു യാതൊരു മുടക്കവും ഉണ്ടയിട്ടില്ല. നടന്നുകൊണ്ടിരിക്കുന്നു.ആനകള്‍ നല്ല ഉഷാറായി രാവിലെ മുതല്‍ നില്‍ക്കുകയായിരുന്നു. നമ്മുടെ പ്രിയങ്കരനായ ജയരാജ് വാര്യര്‍ രാവിലെ മുതല്‍ സജീവമായി സ്ഥലത്തുണ്ട്. ഇടക്ക് ഇലഞ്ഞിത്തറമേളം മുറുകുന്നതിനിടയില്‍ ഐ.എം. വിജയനെ കണ്ടിരുന്നു.പൂരം ഞങ്ങള്‍ ആര്‍മാദിക്കുകയായിരുന്നു. ഉഷാര്‍.
എല്ലാ പൂരപ്രേമികള്‍ക്കും ആശംസകള്‍.
രാത്രി പൂരവും വെടിക്കെട്ടും ഭംഗിയായി നടക്കാന്‍ വടക്കും നാഥനോട് പ്രാര്‍ഥിക്കുന്നു. പൂരം കലക്കുവാന്‍ ചില തുരപ്പന്മാര് ശ്രമിച്ചെങ്കിലും അതു നടന്നില്ല. ഇനി ആന ഇടഞ്ഞെന്നു പറഞ്ഞു ആശ്വസിക്കാം ആ വൃത്തികെട്ടവന്മാര്ക്ക്.
ഞങ്ങള്‍ തൃശ്ശൂര്ക്കാര് പൂരം നടത്തും മക്കളെ!
ഇന്നലെ മുതല്‍ വീട്ടില്‍ ചെല്ലാത്തതിനാല്‍ മിക്കവാറും നാളെ രാവിലെ ചെല്ലുമ്പോള്‍ ഭാര്യ ചൂലും കെട്ടെടുക്കും എന്ന് ഒരു മെസ്സേജ് മൊമ്പെലില് കാണുന്നുണ്ട്.
ആനയോടിയ വിശേഷങ്ങള്‍ ടി.വിയില്‍ വന്നു.രാത്രി എല്ലാവരും ടി.വി വാര്‍ത്ത കാണുക. യാദാര്‍ത്ഥത്തില്‍ ആന എന്തോ കാരണത്താല്‍ പേടിച്ചോടുന്നതായിട്ടാണ് കണ്ടുനിന്ന എനിക്കു തോന്നിയത്.
കുടമാറ്റം പാറേമേക്കാവ് ഉഷാറാക്കുന്നു.
ഈ പാര്‍പ്പിടം പൂരപറമ്പിലേയ്ക്കും ലാപ്ടൊപ്പും കോണ്ട് പോയോ? മിടുക്കന്
കിട്ടിപ്പോയ്...കിട്ടിപ്പോയ് തുളസീനെ കിട്ടിപ്പോയ്.അവന് പോയി പിച്ഛീട്ടാത്രെ ആന ഓടീത്.
ഡല്യേ, നാരങ്ങവെള്ളത്തില്‍ കീടാണു ണ്ടാവും. സംഭാരം വാങ്ങിത്തരാം ട്ടോ. കിടന്ന് വിളിക്കാണ്ടിരി. (അതാവുമ്പൊ വാങ്ങണ്ടല്ലോ ഓസ്സിനു കിട്ടൂല്ലോ).
മോനേ തഥാഗത, ചെയ്തു തന്ന ഉപകാരത്തിനു തന്നെ വളരെ നന്ദി.ഇവടെ ഒരാള്‍ മാരത്തോണ്‍ സിനിമ കാണല്‍ നിര്ത്തീട്ടില്ല്യ.ഇനി സീഡീം കൊണ്ടീവഴിക്ക് വന്നാ... വന്നാ വക്കീല്‍ മുട്ടായി തരും. അതന്നെ.ഈനാശ്വേട്ടനെ അവടെ എവട്യെങ്കിലും കണ്ടാ ഒന്നിങ്ങട്ട് വരാന്‍ പറേണേ.
ഉച്ചക്കിലത്തെ ചോറിനി രാത്രി വന്നു കഴിച്ചോളൂ.
ഈ പൂരപ്രേമി അടികൊള്ളാണ്ടെ അവന്റെ വീട്ടീലെത്തണേ ന്റ്റെ ലൂര്ദ്ദ്മാതാവേ.
വെളിച്ചക്കുറവുണ്ട്...... കുടമാറ്റത്തില്‍ തിരുവമ്പാടി തന്നെ മുന്നില്‍
ഠോ.....ആരും പേടിക്കണ്ട.....വെടിക്കെട്ട് തുടങ്ങീതല്ലാ...പൂരപ്രേമി സോഡ പൊട്ടിച്ച ഒച്ചയാ.....
എടാ...കൊണാപ്പാ..പ്രേമീ..സോഡേടെ അടപ്പ് പൊട്ടിക്കാന്‍ പറഞ്ഞപ്പോള്‍ കുപ്പി തന്നെ പൊട്ടിച്ചാ നീ....
തിരുവമ്പാടി ഉണ്ണികൃഷ്ണണ്‍ ആണാണോ പെണ്ണാണോ എന്ന് നീ പാപ്പാനോട് ചോദിച്ചത് എന്തിനാ...വെറുതെയല്ല കൊമ്പന് ഇടഞ്ഞത്......
ഞാനാദ്യം തന്നെ പറഞ്ഞില്ലേ കൊടമാറ്റത്തില് പാറമേക്കാവന്ന്യാണ് പുലീന്ന്. മ്മ്ള് ദ് എത്ര കണ്ടതാ ല്ലേ മേന്നെ? പിന്നെ ഇത്തവണ ഫാന്‍സി കുടകള്‍ ഇല്ലെ?
ഈ പെണ്ണുങ്ങളുടെ കുശുമ്പും,പൊങ്ങച്ചോം കേട്ട് മടുത്ത്. ഒരോ കുട പൊന്തുമ്പോളും ഡാലി പറയും “എനിക്ക് ആ കളറ് സാരിണ്ട്” അപ്പോല്‍ അചിന്ത്യാമ്മ പറയും “എനിക്ക് അങ്ങനത്തെ മൂന്നെണ്ണം ഉണ്ട്, രണ്ടെണ്ണം ഞാന്‍ സുനാമി ക്യാമ്പിലേയ്ക്ക് ഡൊണേറ്റ് ചെയ്തു” എന്നൊക്കെ. എന്നെ കൊല്ല് കൊല്ലെടേയ്
കുടമാറ്റം അവസാനിച്ചു....... എങ്ങും ഇരുള് പരന്നു..
അങ്ങനെ കുടമാറ്റം പര്യവസാനിച്ചിരിക്കുന്നു.
അടുത്തതായി ചെറിയ വെടിക്കെട്ട്.
ഏതാനും നിമിഷങ്ങള്‍ക്കകം..
അയ്യേ...
പാറമേക്കാവിന്റെ കൊടകളെന്തു ബോറാ. ഒരു സൌന്ദര്യബോധോം ല്ല്യാത്ത കോമ്പിനേഷന്‍സ്. അല്ലാ കൂട്റ്റരെ, ഈ പൂരപ്രേമി എന്തിനാ പെന്ണ്ണൂങ്ങള്ടെ വര്ത്താനംകേട്ടോണ്ടിവടെ നിക്കണെ? പോടാ, പോയി പൂരം കാണ്. ആ കുറുമാന്റെ കൈ പിടിച്ചോ.
കുമാറേ (പാര്‍പ്പിടം), താനീ ലാപ്ടോപ്പും കൊണ്ട് പൂരപറമ്പിലെത്തിയോ..ഹ..ഹ.. ലൈവ് ബ്ലോഗിംഗ് ആണല്ലോ.. വാര്‍ത്തകളും ചിത്രങ്ങളും പോരട്ടെ..
അയ്യോടാ ഈ പ്രേമിയ്ക്ക് ഇതെങ്ങനെ മനസ്സിലായി. എല്ലാ കൊല്ലവും ഈ പൂരം കുട കണ്ടല്ലേ ഇല്ലാത്ത കളറ് സാരി കണ്ട് വയ്ക്കണേ. ഈ ക്ടവിന്നൊന്നറീല്യങ്കെ മിണ്ടാണ്ടിരിക്ക്.
പാറമേക്കാവാണ് മുന്നില്‍ തെന്നലിഷ്ടാ തിരുവമ്പാടിയോട് പോയി പണി നോക്കാന്‍ പറ. ഒരു നെല കൊടണ്ടാാ അവര്‍ക്ക്? പോട്ടെ ഒരു സിംഹ കൊട?
ഡാ കന്നാലീ സാന്‍ഡൊ ഞാന്‍ തു ചോദിച്ചതിനല്ല ആന ഓടീത്. നമ്മൂടെ കുറുമാന് പാപ്പാന് അമ്പത് രൂപ കൈക്കൂലി കൊടുത്ത് ആനപ്പുറത്ത് കയറി. ഒക്കെ, കയറിയത് തെറ്റല്ല, ഒരാഗ്രഹല്ലേ, സ്വാഭാവികം. അതും പോരാഞ്ഞ് ആനപ്പുറത്തിരുന്ന് സിഗററ്റ് വലിച്ച്, അവിടേ പോലീസ് പിടിക്കില്ലല്ലോ, സ്വാഭാവികം. എന്നിട്ട് എന്തിനാ ശവി ആനേടെ മുതുകത്ത് സിഗററ്റ് കുത്തി കെട്ത്തീത്. ചുമ്മാതല്ല ആന ഓടി, സ്വഭാവികം
സാന്ഡോ, ആ ചള്ളേല്ക്ക് വാ, നിനക്കോള്ളത് പ്രേമി നേരിട്ട് തരാം
എന്റെ പാര് പ്പിടേ..വിശദമായി പിന്നെ ഇടാന്നോ...ഇപ്പൊ ഇട്ടതു പിന്നെന്തുവാ..?
പൂരപ്രേമീനെ തല്ലിക്കാന്‍ ആളേറേക്കീട്ടണ്ട്. കാക്കനാട് ഇക്കാസ്, പാമ്പാടി സാന്റോ, ചത്തന്നൂര്‍ ചാത്തന് ഇവര്‍ പൂരപ്രേമീനെത്തെരക്കി കറങ്ങി നടക്കുന്നു. ഓടിക്കോടാ..പൂരപ്രേമീ
അചിന്ത്യാമ്മേ യു ടൂൂൂൂ
സാരി വാങ്ങ്വേ അതും ഡാലി..
സാരി രണ്ടാക്കി മുറിച്ചിട്ടാവും ഉടുക്കണേ
കുറുമാനെ അഞ്ച് പേരു ചേര്ന്നാ പിടിച്ച് നിര്‍ത്തിയേക്കണേ......
ഇടഞ്ഞ് അലമ്പുണ്ടാകിയ ഉണ്ണികൃഷ്ണനെ
ഇടിച്ച് ശരിപ്പെടുത്തും എന്നും പറഞ്ഞ് ചൂടായി നിക്കുവാ കുറുമാന്...
ഇനി പൂരപ്രേമീം കൂടി ആ കൈയില്‍ പിടിച്ചാല്‍ ഉഷാറായി....
[ഇല്ല ഒരു തുള്ളി പോലും കുറു കഴിച്ചിട്ടില്ലാ.....കുറു പണ്ടേ അങ്ങനെയാ അനീതി കണ്ടാല്‍..ആനേനേം ഇടിക്കും]
കൊടമാറ്റം കഴിഞ്ഞു
ആരും പേടിക്കരുത്. ഇത് ചെറ്യെ വെടിക്കെട്ടാണ്. വലുത് പുലര്‍ച്ചെ കാണാം. ആരെങ്കിലും ആ പച്ചാളത്തിനെ ഒന്ന് എടുത്ത് പൊന്തിച്ചേ. പാവം ഒന്നും കണ്ടിട്ടില്ല്യ. വടക്കുന്നാഥന്റെ ഗോപുരം എങ്കിലും ഒന്ന് കണ്ടോട്ടെ പാവം. അല്ലെങ്കില്‍ വീട്ടില്‍ പോയി എന്തൂട്ടാ കണ്ടേ ന്ന് ചോയ്ച്ചാല് പാവം കരയും?
സാന്ഡോ നിന്റെ അഴിഞ്ഞു പോയ മുണ്ട് കിട്ടി.
ഇനി ആ ജോസ് ആലുക്കാസിന്റെ പരസ്യ തുണി കളഞ്ഞോ. ദ് വേഗം ഉടുക്ക് , വ്ടെ പെണ്ണുങ്ങളൊക്കെ ഉള്ളതാ
ഹഹ
ഡാലിച്ചേച്ചീ..
ആ ലാസ്റ്റ് കമന്റ് എങ്ങനെണ്ട്.
ഇപ്പൊള്‍ ഒരു കാര്യം ഉറപ്പായി.തഥാഗതന് ഡാലിച്ചേച്ചീനെ
കണ്ടിട്ടൂണ്ട്.;)
ഇവിട ഭയങ്കര തള്ളാണല്ലാാ.
ഒരു കമന്റിനു കമന്റിടുംപ്പോളെക്കും വന്നു രണ്ട് കമന്റുകള്‍..
ആനപ്പുറത്തിരുന്ന കുറമാന് ചേട്ടന് താഴെ വീണെന്ന്. ഒരു മരക്കൊമ്പ് തട്ടീന്നാ പറഞ്ഞേ. എന്താ കുനിയാഞ്ഞേന്നു ചോദിച്ചപ്പോ പറയുവാ..ആന കുനിയൂന്നു വിചാരിച്ചെന്ന്...
ഇന്നു പാവറട്ടി പെരുന്നാളിന്റെ ദീപാലങ്കാരം ഉത്ഘാടനം. നാളെയും മറ്റന്നാളും പെരുന്നാള്‍. നാളെ രാത്രി 8 നു അതിഗംഭീരമായ വെടിക്കെട്ട്. രാത്രി 12 മുതല്‍ മൂന്നു മണി വരെ തെക്കും വടക്കും വിഭാഗങ്ങളുടെ മത്സര വെടിക്കെട്ട്.
ഈ ആഴ്ച മേളം തന്നെ.
ഇതെന്താടാ സാന്റൊ നിന്റെ മുണ്ടില്‍ എഴുതി വച്ചിരിക്കുന്നേ "ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ". കളഞ്ഞിട്ടു നിന്റെ തുണി ഉടുക്കെടാപ്പാ..
പച്ചാളം നിലയമിട്ട് പൊട്ടിക്കാനുള്ള കുഴിയില്‍ തലയിട്ട് നോക്കി......
വെടിക്കെട്ടുകാരന് ഓടിച്ചു.......
ഡാ..പച്ചു...
ഇങ്ങ് പോരൂ......അലമ്പെണ്ടാക്കണ്ടാ....
അയാളു വല്ല വാണത്തിലും കെട്ടീട്ട് മോളിലോട്ട് വിടും....
തഥാ.. യു റ്റൂ.. എനിക്കു വേണ്ടിയാണ് കല്യാണ്‍ ഫോര്‍ ഇന്‍ വണ്‍ സാരി ഇറക്കേന്ന് മനസ്സിലായില്ലേ.
പ്രമോദേ തൃശ്ശൂര്‍ പൂരല്ലെ. ഇങ്ങനെ അല്ലെ ഇപ്പോ ആര്‍മാദം പറ്റള്ളോ.ഇവിടെ കമറ്റിടുന്ന 99% മനസ്സിലെ സെന്റും കുപ്പി ആണ് തമാശ കമന്റാക്കണത്. ഞാനില്ലെങ്കെ പൂരം നടക്കില്യാന്ന് സ്വപ്നം കണ്ട വിഡ്ഡി കുശുമാണ്ടങ്ങള്.
കുടമാറ്റം കഴിഞ്ഞു എനിക്ക് മോരുംവെള്ളം അചിന്ത്യാമ്മേ...
മണത്തല നേര്‍ച്ച
തൃശൂര്‍ പൂരം
പാവറട്ടി പെരുന്നാള്‍
കുടിച്ച് കുടിച്ച് ഞാന്‍ ചാവും. അല്ലെങ്കില്‍ എന്നെ ബീവറേജ്കാര് കൊല്ലും
പ്രേമീ....അതിനാ പറയണത് കിഡ്നീം.... വൃക്കേം...പ്ലീഹേം..ആദ്യം അങ്ങട് വില്‍ക്കണം.എന്നിട്ട് ആ കാശ് കൊണ്ട് കുടിക്കണം.പിന്നെ ആ സാധങ്ങള്‍ അടിച്ച് പോവൂന്ന പേടി വേണ്ടല്ലാ.....ഇനി നീയൊക്കെ എന്നാ ഇതൊക്കെ പഠിക്കണേ......
ദേ..... ഇക്കാസ്.... മംഗലാം കുന്ന് ഗണപതിയെ ദില്ബനാണെന്ന് കരുതി കണ്ണുരുട്ടി കാണിക്കണൂ......
പാറമ്മെക്കാവിന്റെ ആന നില്‍ക്കുന്നതിന്റെ കിഴക്കു ഭാഗത്തായി ഞാന്‍ ഒരു ‘സോജൂ’ സ്റ്റാള്‍ തുടങ്ങിയിട്ടുണ്ട്..
കുറുമാന് ചേട്ടാ കടന്നു വരൂ...
ഇതെന്ത് പരിപാടി???
ഓണ്‍ലൈന്‍ പൂരം??
വെടിക്കെട്ടും ആനയുമൊക്കെ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് തരൂ..
ശരിയാ ഈ കിഡ്നിം,പ്ലീഹേം,ഒലക്കെം ഒക്കെ ഒന്നുകില്‍ അടിച്ച് പോകും അല്ലെങ്കില്‍ ഡോക്ക്ടര്മാര് അത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെച്ച് ഭ്രാന്താക്കും.
സാന്‍ഡൊ കൊടുകൈ
എല്ലരുടേയും ശ്രദ്ധയ്ക്ക്. പകല്‍പ്പൂരം ഏകദേശം കഴിഞ്ഞതിനാല്‍ ഇനി ആകെ ബാകിയായ ഐറ്റം “പെരിഞ്ചേരീ സമ്മേളനം”
ഡാലിയും , അചിന്ത്യാമ്മയും വേഗം സ്കൂട്ടായ്ക്കോ
ആ കുറുമാന് പൂരപ്പാട്ട് തുടങ്ങി.
ആര്പ്പീസേ, ദേ ഈ സൈറ്റ് കണ്ടില്ലെ ആനേം വെഞ്ചാമരൊം ഒക്കെ ഇവടന്ന് എടുത്തോന്നേ.
പ്രമോദേ നീയാ സോജും കൊണ്ട് തൃശ്ശൂക്കാരുടെ അടുത്തയ്ക്ക് ഇപ്പഴാ വരണേ. ഒക്കെ അടിച്ച് വീലായി കൂര്‍ക്കം വലി തുടങ്ങി. ഇനി വെടിക്കെട്ട്ആവുമ്പോഴേയ്ക്കും നോക്ക്യാ മതി. അപ്പോ തുടങ്ങാം സോജു ബിസ്സിനസ്സ്.
പൂരപ്രേമ്യേ, പൂരത്തിന്റന്നും ഈ പെരിഞ്ചേരി തൊറക്കോ? അയിനെ കുറിച്ച് വല്യ വിവരല്യാ. അപ്പുറത്ത്തുള്ള കോഫി ഹൌസ് തൊറന്നണ്ടാ. എന്നാ ഞങ്ങള്‍ അവടന്ന് പഴം പൊരി കഴിച്ചട്ട് വരാം.
ആര്‍പ്പിയേ...വെടിക്കെട്ട് ദേ കേട്ടോ.......
ഠോ ഗുണം 500.....
ഠേ ഗുണം 1000........
ശൂ.....ഠോ ഗുണം 2000........
പിന്നെ ആന....
ആ തിരുവമ്പാടി ഉണ്ണികൃഷ്ണനെ ഡൗണ്‍ലോഡ് ചെയ്തോ വേണോങ്കി.....
അവന് ഇപ്പൊ പറഞ്ഞാ കേള്‍ക്കേം ചെയ്യും....
ഡാലിപ്പെങ്ങളെ,
അതൊനൊക്കെ “കൌണ്ടറ്” ഉണ്ട്.
എല്ലാം കണ്ടു പിടിക്കണമെന്ന് മാത്രം
എല്ലാ മുടിയന്മാരും ഇവിടെ വരുക (ദൈവമേ, എല്ലാരും വന്നോ? എല്ലാ ബ്ലോഗര്‍മാരും എന്നല്ല കുടിയന്മാരും എന്നാ വിളിച്ചത്, ഹയ് ഹായ് എല്ലരും ഇങ്ങനാണല്ലേ. ന്നാ ഒരു ചെറ്ത് കാച്ച്)
അനേനെ ഡൌണ്‍ ലോഡ് ചെയ്യുമ്പൊ ഇച്ചിരി സൈഡായിക്കോട്ടാ ഇല്ലേ തലേ വന്നു വീണാ "പ്ലീശ്" എന്നൊരു സമണ്ട് മാത്രമേ കേക്കൂ..
ഏതായാലും ഞാന്‍ ഇവിടന്നെ വന്നതിന്റെ വിമാനക്കൂലിയെങ്കിലും കിട്ടണം.സഹൊദരാ..പൂരപ്രേമീച്ചേട്ടാ....ബാക്കി എല്ലാരും അടിച്ചു വീലായി എന്നാണ് ഡാലിച്ചേച്ചി പറേണത്.
ഇതാ ,നല്ല കിക്കുള്ള സോജു ആണ്.വരൂ..കുടിക്കൂ..കാശു തരു..
അടുത്തതായി "വാള് പ്ലയറ്റ്" മത്സരം !! ചാത്തനും പൂരപ്രേമിയും വെട്ടോടു വെട്ട് !!!
ഗംഭീര അലക്ക് നടക്കുവാണല്ലോ...ഇവിടെ! അടിപൊളി ഷ്ട.
ഠോ!ഞാനുമെത്തി...
അപ്പോ ആരൊക്കെ സൈഡായി??
തഥാഗതനെയും ചന്ത്രക്കാരനെയും പാര്പ്പിയേയും എവിടേ കിട്ടും??
എന്റെ വടക്കുന്നാഥാ.... ദേ ഒരു ഇരുന്നൂറ് കിടക്കണ കിടപ്പ് കണ്ടിട്ട് സഹിക്കണില്ല... കിട്ടില്ലെങ്കിലും!
Post a Comment