Thursday, April 26, 2007

തൃശ്ശൂര്‍ പൂരം !

അങ്ങനെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷംപൂരം വന്നുചേര്‍ന്നിരിക്കുന്നു. നാടിനെയും നഗരത്തേയും ഇളക്കിമറിച്ചുകൊണ്ട് സാമ്പിള്‍ വെടിക്കെട്ടും പൂരപ്പറയും ആനച്ചമയ പ്രദര്‍ശനങ്ങളുമെല്ലാം ശുഭമായി പര്യവസാനിച്ചിരിക്കുന്നു .

പൂരത്തിനെതിരെ വന്ന കുണ്ടാമണ്ടികളെയൊക്കെ തച്ചുടച്ചു പൂരപ്രേമികള്‍ മുന്നേറുന്നു. ചെട്ടിയങ്ങാടി, പടിഞ്ഞാറെ കോട്ട, എരിഞ്ഞേരി ബസാര്‍, പാട്ടുരായ്ക്കല്‍, എന്നിവിടങ്ങളില്‍ ‍ നിന്നും പൂരപ്രേമികള്‍ കൂട്ടം കൂട്ടമായി തേക്കിങ്കാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു .
======== ========= ==============
പൂരദിവസത്തെ പരിപാടികള്‍

പാറമേക്കാവ്
രാവിലെ 6:00 ആറാട്ട്, നിവേദ്യം , പൂജകള്‍.
രാവിലെ 11:30 ചൂരക്കോട് ഭഗവതിയെ ഇറക്കിയെഴുന്നെള്ളിക്കുന്നു.
രാവിലെ12:00 ചെറിയ പാണി.
ഉച്ചക്ക് 12:30 പുറത്തേക്ക് എഴുന്നെള്ളത്ത് - 15 ആനപ്പുറത്ത് പാറമേക്കാവ് ശ്രീ പത്മനാഭനു ഭഗവതിയുടെ തിടമ്പേറ്റുന്നു. തുടര്‍ന്ന് ചെമ്പട മേളം , ചെറിയ കുടമാറ്റം. ചെമ്പട കലാശിച്ച് പാണ്ടിമേളം ആരംഭിക്കുന്നു.
ഉച്ചക്ക് 02:00 പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തില്‍ മുന്നോറോളം കലാകാരന്മാര്‍പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം
ഉച്ചകഴിഞ്ഞ് 4:30 മേളം സമാപനം. ശ്രീവടക്കുന്നാഥനെ പ്രദക്ഷിണം ചെയ്തശേഷം
ത്രിപുടതാളത്തോടെ തെക്കോട്ടിറക്കം കൊച്ചിരാജാവിന്റെ പ്രതിമ വരെ പോയി തിരിച്ച്
പ്രദക്ഷിണ വഴിയില്‍ എത്തുന്നതോടേ ശ്രീ തിരുവമ്പാടി ഭഗവതിയുമായി കൂടിക്കാഴ്ച.
ഉച്ചകഴിഞ്ഞ് 5.30 കുടമാറ്റം . ഈ സമയം പാഞ്ചാരിമേളം മൂന്നാം കാലത്തേക്ക്
കടക്കുന്നു .
വൈകീട്ട് 6:30 ന് തെക്കെ പ്രദക്ഷിണ വഴിയിലൂടെ നാദസ്വരത്തിന്റെ അകമ്പടിയോടെ
ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു .
വൈകീട്ട് 7:00 ദീപാരാധന., അത്താഴപൂജ
രാത്രി 10:00 ഏഴ് ആനകളുടെ അകമ്പടിയോടേ എഴുന്നെള്ളത്ത്. ചോറ്റാനിക്കര വിജയന്‍
പ്രമാണം വഹിക്കുന്ന പഞ്ചവാദ്യം കിഴക്കെ വഴിയിലൂടെ നീങ്ങി മണികണ്ഠനാല്‍
പന്തലില്‍ പ്രവേശിക്കുന്നു.
പുലര്‍ച്ച 2:30 നു മേളം പര്യവസാനിക്കുന്നു.
പുലര്‍ച്ച 3:00 ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഭഗവതി എഴുന്നെള്ളി നില്‍ക്കുമ്പോള്‍
പ്രധാനവെടിക്കെട്ട്.
പുലര്‍ച്ച 6:00 വെടിക്കെട്ട് പര്യവസാനിക്കുന്നു.

തിരുവമ്പാടി
പുലര്‍ച്ച 03:00 നടതുറക്കല്‍, വാകച്ചാര്‍ത്ത് , അഭിഷേകങ്ങള്‍.
പുലര്‍ച്ച 04:00 പറ നിറക്കല്‍
കാലത്ത് 05:30 ഉഷപ്പൂജ, ശീവേലി
കാലത്ത് 07:00 മൂന്നാനപ്പുറത്ത് നടപ്പാണ്ടി( ചെണ്ടമേള)യുമായി പൂരം ക്ഷേത്രത്തിനു പുറത്തേക്ക് ഷൊര്‍ണ്ണൂര്‍ റോഡിലൂടെ പുറപ്പെടുന്നു.
കാലത്ത് 09:00 പൂരം നായ്ക്കനാലിലെത്തി പടിഞ്ഞാറെ റൌണ്ടിറങ്ങി നടുവില്‍
മഠത്തിലേക്ക്
കാലത്ത് 11:30 നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്ക് ശേഷം മഠത്തില് ‍ വരവ്
ആരംഭിക്കുന്നു. പഞ്ചവാദ്യം മട്ടന്നൂര് ‍ ശങ്കരന്‍ കുട്ടിയുടെ പ്രാമാണിത്തത്തില്
ഉച്ചക്ക് 01:15 മഠത്തില്‍ വരവ് സ്വരാജ് റൌണ്ടില് ‍. ഏഴാനകളുമായി നടുവിലാലില്‍
എത്തുന്നു .
ഉച്ചകഴിഞ്ഞ് 02:45 നു നായ്ക്കനാലിലെത്തി പഞ്ചവാദ്യം അവസാനിക്കുന്നു.
ഉച്ചകഴിഞ്ഞ് 03:00 നു പാ‍ണ്ടിമേളത്തോറ്റെ ഘോഷയാത്ര തേക്കിങ്കാട് മൈതാനത്തേക്ക്
15 ആനകളോടെ കയറുന്നു.
ഉച്ചകഴിഞ്ഞ് 04:40 ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളം സമാപിക്കുന്നു. പിന്നീട്
തിടമ്പേറ്റിയ ആന വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്യുന്നു.
വൈകീട്ട് 05:10 പതിനഞ്ചാനകളും തെക്കെ ഗോപുരത്തിലൂടെ ഇറങ്ങി റൌണ്ടില്‍
നില്‍ക്കുന്ന പാറമേക്കാവിന്റെ ഗജനിരക്ക് അഭിമുഖമായി നില്‍ക്കുന്നു
വൈകീട്ട് 05:30 കുടമാറ്റം
വൈകീട്ട് 06:45 തിടമ്പേറ്റിയ ആന തേക്കിങ്കാട്ടിലൂടെ പഴയ നടക്കാവിന്റെ കിഴക്കേ
അറ്റത്ത് ചെന്നു നില്‍ക്കുന്നു . പിന്നീട് കാണിപൂജ.
വൈകീട്ട് 07:45 തിടമ്പ് മഠത്തില്‍ ഇറക്കുന്നു .
വൈകീട്ട് 07:45 മുതല്‍ മൈതാനത്ത് അമിട്ടുകളും ഗുണ്ടുകളും പൊട്ടിക്കുന്നു .
രാത്രി 11:30 മുതല്‍ 02:30 വരെ വീണ്ടും മഠത്തില് ‍ വരവ് ..
പുലര്‍ച്ച 03:00 മുതല്‍ 06:00 വരെ വെടിക്കെട്ട് .

========== ========= ==============

പൂരത്തിന്റെ ബാക്കി പത്രങ്ങളായി, കതിനമണവും, ആനപ്പിണ്ടങ്ങളും, അടിച്ചു വാളു വച്ച് ആനപ്പിണ്ടമെടുത്ത് റബ്കോ മാട്രസ്സുപോലെ “പിണ്ടശയ്യയില്‍” കിടന്നുറങ്ങുന്ന “കുടിയ പിതാമഹന്മാരും“ പൂരശേഷമുള്ള പതിവു കാഴ്ചകള്‍ !

പ്രവാസിയെന്ന ലേബലും നെറ്റിയിലൊട്ടിച്ച്, നൊസ്റ്റാള്‍ജിയ എന്ന ജാഢയും നെഞ്ചിലേറ്റി, അനേക പൂരസ്മരണകള്‍ വെട്ടുപോത്തിനെപ്പോലെ അയവെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക്, പൂരത്തിനു വേണ്ടി ഇത്ര്യൊക്കേ ചെയ്യാന്‍ പറ്റുള്ളൂ ..

അതും കുട്ടമേനോനും, കുറുമാനും സഹായിച്ചതിന്റെ പേരില്‍! അപ്പോ അങ്ങന്യാവട്ടേട്ടാ ഗെഡ്യോളേ !!

എല്ലാ ചുള്ളമ്മാര്‍ക്കും, ചുള്ളത്ത്യോള്‍ക്കും, ഒരു ലോഡു പൂര ആശംസകള്‍!
വല്യ അലമ്പൊന്നും‌ല്ല്യാണ്ട് ഇതേ പോലെന്ന്യെ അടുത്ത കൊല്ലോം മ്മക്കങ്ങ്‌ട് അലക്കിപ്പൊളിക്കാന്‍ ദൈവം തമ്പ്‌രാന്‍ ഗെഡി അനുഗ്രഹിക്കട്ടേന്ന് പ്രാര്‍ത്ഥിക്കാം .. ല്ലേ.. അല്ലാ, അല്ലാണ്ട്പ്പോ മ്മക്ക് എന്തൂറ്റ് തേങ്ങ്യാപ്പൊ ചെയ്യാമ്പറ്റാ ?

ഡാ ബേച്ചി കന്നാല്യോളേ....
ഇവടെ ഇമ്മക്കൊരു കമന്റ് വെടിക്കെട്ട് അങ്ങ്‌ട് പൂശ്യാലോ ? ഒരു ജ്യാതി അലക്കാവണം ട്രാ ഡാവോളേ ?? ഞാന്‍ പോയിട്ട് ഒരു നാരഞ്ഞാ വെള്ളം അങ്ങ്‌ട് കീച്ചീട്ട് വരാം ;)

265 comments:

«Oldest   ‹Older   201 – 265 of 265
sreeni sreedharan said...

ഇഷടോയ് ഇത് ശരിയല്ലട്ടാ....ഉഡായിപ്പ്! ഇരുന്നൂറടിക്കണെങ്കില്‍ ആ സാന്‍റോയോട് പറഞ്ഞാപ്പോരെ?

Visala Manaskan said...

കാലത്ത് വാളും വച്ച് കിടന്നോടത്തന്ന് എണീറ്റ് കണ്ണുതുറന്ന് രണ്ട് ബക്കറ്റ് വെള്ളം തലേലൊഴിച്ച് വെര്‍തേ ‘പൂരം’ എന്തായി എന്നറിയാന്‍ വന്നതാ...

:)

ഉണ്ണിക്കുട്ടന്‍ said...

സന്റോക്കിനി അടിക്കാന്‍ മേലാന്ന്. രണ്ടു റൌണ്ട് വാള്‍ പ്ലയറ്റ് കഴിഞ്ഞു കിടക്കുവാ..
ഇനി അരമണിക്കൂറെങ്കിലും കഴിഞ്ഞലേ പറ്റൂന്ന്.

Promod P P said...

ഞാന്‍ സൈഡായിട്ടില്ല.. പൂരത്തിനിടയില്‍ അല്പം പൂട്ടു കച്ചവടം.

ഓണക്കാലത്ത് കുലയ്ക്കുന്ന നേന്ത്രവാഴക്കുലയുടെ വില പേശുകയായിരുന്നു റപ്പായി ചെട്ടനോട്..
അതോടെ എന്റെ കെട്ടിറങ്ങി..

ഇനി ഇപ്പോ പട്ടിക്കാട് സാധനം തന്നെ ശരണം.. തിരികെ പോകും വഴി കുതിരാന്‍ കയറും മുന്‍പ് ഒരു മൂന്നെണ്ണം വിട്ടാല്‍ പാലക്കാട് എത്തിയ വിവരം അറിയില്ല

Anonymous said...

ഇടയ്ക്ക് തലപൊന്തിയ കുറുമാന്‍ ആരാടാ പൂരപറമ്പില്‍ ചവറ് കൂട്ടി കത്തിക്കണേ എന്ന് ചോയ്ക്കണൂ. വിശാലാ, ഗഡീ പ്പ്ലാ പ്ന്തീതു തല അല്ലെ?

ഇനി എല്ലാരും അവരാരുടെയൊ , കൂട്ടുകാരുടേയോ കുടുമ്മത്തെയ്ക്ക് പോയേ. ഇല്ലാത്തോര് ഒരു പേപ്പറ് വിരിച്ച് തേക്കിന്‍ കാട്ടില് കെടക്ക്. എനിക്ക് ഭയങ്കര ക്ഷീണം ഡാല്യേയ്, നിക്ക് ഞാനും ചിയ്യാരത്തേക്കാ.

(എന്നെ എല്ലാ‍ര്‍ക്കും പിടി കിട്ടി കാണും, രാത്രിപ്പൂരത്തിന് വേറെ പേരില്‍, തലേല്‍ മുണ്ടിട്ട് അനൊണീയടിക്ക്കേണ്ടി വരും. :)

എല്ലാരോടൂം വിട

ഇത് ഞാനല്ല

Inji Pennu said...

ഡാലീസെ,
ഈ പൂരം ഫോട്ടോസ് എവിടെ? എനിക്ക് ഒന്നും കാണാന്‍ പറ്റണില്ല്യാല്ലൊ? ‘ഇവിടെ’ എന്നുള്ളതിനു ലിങ്ക് കാണണില്ലാല്ലൊ?

sandoz said...

നുമ്മ അങ്ങനേന്നും വീഴൂല്ലാ.....തൊള്ള വഴി കുടിക്കാന്‍ പറ്റീല്ലേ.....ഗ്ലൂക്കോസ്‌ കയറ്റണ മാതിരി ട്രിപ്പ്‌ വഴി കേറ്റും.ഗ്ലാസ്‌ എടുക്കാനും കൂടി തലപ്പൊക്കണ്ടാ..യേത്‌.

പച്ചു വന്നാ....ഞാന്‍ കരുതി ആ വെടിക്കെട്ടുകാരനുമായി അടി ആയീന്ന്.....

ഉണ്ണിക്കുട്ടാ...ആ പ്രമോദിനോട്‌ പറഞ്ഞ്‌...ഇതിരു കൊറിയന്‍ സോജു വാങ്ങി പച്ചൂനെ ഒന്ന് മണപ്പിച്ചേ..അവനു അത്‌ മതി.....ഇനി നാളെ നോക്കിയാമതി...

മഴത്തുള്ളി said...

പച്ചാളം നിലയമിട്ടും നോക്കി ഇങ്ങെത്തിയോ? പിന്നെ നോക്കീ കണ്ടും നിന്നോണട്ടോ. ആ കുറുമാന്‍ മാഷിന്റെ കൂടൊന്നും പോവണ്ട.

അയ്യോ സോജു പച്ചാളത്തിനോ, സാന്‍ഡോ, പാവത്തിനെ വെറുതെ വിടന്നെ, വെടിക്കെട്ട് കാണട്ടെ ;)

പച്ചാളം, ആ വാണമിരിക്കുന്ന സൈഡിലേക്ക് പോകല്ലേ, വല്ല ദുബൈയിലും പോയി ലാന്‍ഡ് ചെയ്യും.

മൂര്‍ത്തി said...

പൂരപ്പറമ്പല്ലേ..ഒരു പരസ്യപ്പലക ഇരിക്കട്ടെ..
നമ്പൂതിരി ഫലിതങ്ങള്‍ മൂന്നാം ഭാഗം കാച്ചീട്ട്ണ്ട്..
വെടിക്കെട്ട് വരെ സമയണ്ടല്ലോ...

ഉണ്ണിക്കുട്ടന്‍ said...

പാച്ചു സൈഡായി.. സോഡാ ഒരു തരി വെള്ളം പോലും ചേര്‍ ക്കാതെ ഒറ്റവലിക്കു കുടിച്ചൂന്ന്.

ഇഞ്ചീം പറ്റായാ..ഒന്നും കാണാന്‍ പട്ടണില്ലെന്ന്...

Pramod.KM said...

സാണ്ടോസ് ചേട്ടാ..സോജുകടയില്‍ ഭയങ്കര തിരക്ക്.എനിക്ക് ഒറ്റക്കു മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.
സഹായത്തിനു വന്ന കുറുമാന്‍ ചേട്ടന്‍ പൂസാ‍യി കുന്തം മറിഞ്ഞു കിടക്കുന്നു..കുടിച്ചവരാരും തന്നെ കട വിട്ടു പുറത്തു പോകുന്നില്ല..സഹായിക്കൂ..പൂരപ്രേമീ,ഉണ്ണിക്കുട്ടാ..
വീശാലേട്ടാ..ഇങ്ങനെ വീശല്ല കെട്ടാ..ഇതു സോജുവാണ്‍,മണവാട്ടിയല്ല..;)

പൊന്നപ്പന്‍ - the Alien said...

സാന്റോസേ.. ആ കുപ്പിയേലു വിരല്‍ മുക്കി വച്ചാ മതി.. ഓസ്മോസിസ് നടത്താം..

sreeni sreedharan said...

ഡാലിയാന്‍റി ആനേട അപ്പീല് ചവിട്ടീന്നും പറഞ്ഞ് കരയണ്...

ഉണ്ണിക്കുട്ടന്‍ said...

ഓസ്മോസിസ്.. ഇതെന്താണപ്പാ..സമൂസയാണോ ഉദ്ദേശിച്ചത്..? അന്നാ പോരട്ടേ നല്ല ടച്ചിം ഗ്സാ..
പ്രമോദേ നമ്മളിവിടെ ഒണ്ടെട്ടാ..

ഉണ്ണിക്കുട്ടന്‍ said...

ഡാലിയാന്റീ ..കരയണ്ടാട്ടാ..ആന ഇനീം അപ്പീട്ടോളും ..ഒരപ്പി പോയല്‍ വേറൊരപ്പി..

Pramod.KM said...

അങ്ങനെ ഉണ്ടെന്നു പറയും, പിന്നെ അഡ്രസ് കാണൂല്ല...
അഡ്രസ് മാത്രമല്ല പച്ചാളത്തിന്റെ ഡ്രസ്സും കാണുന്നില്ലാ...
ഹ്ഹഹഹ

പൊന്നപ്പന്‍ - the Alien said...

ഉണ്ണിക്കുട്ടാ വേണ്ടാ.. അതമിട്ടാ.. ബോണ്ടയല്ല...!!!!

Pramod.KM said...

പൊന്നപ്പളിയോ...നിങ്ങള്‍ പറഞ്ഞിട്ട് ഇതാ ആരോ സോജുക്കുപ്പിയില്‍ വിരലിട്ടു.എടുക്കാന്‍ പറ്റുന്നില്ല..
ദാ..സാന്റോസു ചേട്ടനൊ ഉണ്ണിക്കുട്ടനോ ആരാ കരയുന്നത്...

ഉണ്ണിക്കുട്ടന്‍ said...

പച്ചാളത്തിന്റെ വള്ളിക്കളസ് കാണാനില്ല.. !! എല്ലാരുമൊന്നു തപ്പിയേ...കളസു തപ്പാന്‍ ...

Pramod.KM said...

ഹഹഹ
ഉണ്ണിക്കുട്ടാ...
വിശാലമനസ്കന്‍ ചേട്ടന്‍ പാച്ചാളത്തിന്റെ വള്ളിക്കളസ് തലയിലിട്ട് പോണു...

പൊന്നപ്പന്‍ - the Alien said...

പച്ചാളത്തിന്റെ കളസം രണ്ടാനകളു തമ്മിലുള്ള ചെറിയേ ഒരു കശപിശ തീര്‍‌ക്കാന്‍ കൊണ്ടു പോയേക്കുവാ.. ആദ്യം വീശിക്കാണിക്കും.. അടങ്ങിയില്ലേല്‍ മണപ്പിക്കും.

ഉണ്ണിക്കുട്ടന്‍ said...

വള്ളികളസ് കിട്ടി!! വിശാലേട്ടന്‍ കളസ് തലേലിട്ടു പോണതല്ലാ..പച്ചാളത്തിനെ തോളിലിരുത്തിക്കൊണ്ടു പോണതാ..സോജു മണക്കാന്‍ തരാന്നു പറഞ്ഞു പ്രമോദണെന്നു കളസ് ഊരിക്കൊണ്ടോടിയെ...

Pramod.KM said...

ഹഹഹ..ഞാനല്ലേ...ഞാനല്ല.കളസമുണ്ടാകുമ്പോള്‍ പിന്നെ എന്തിന്‍ സോജൂ മണപ്പിക്കണം..;)

sreeni sreedharan said...

ഇനി മേലാല്‍ ഞാന്‍ കളസമിട്ട് വരില്ല!

Anonymous said...

വീട്ടീല് പോകാന്‍ സമ്മതിക്ക്യേല ശവ്യോള്.
പൊയ് കെടന് ഒറങ്ങെടാ.

പിന്നെ ജോസില് സെക്കന്റിന് ഞാന്‍ 10,12 ടിക്കറ്റ് സം‌ഗടിപ്പിച്ച്ട്ട്ണ്‍ അത് ബ്ലാക്കില് വിറ്റ് കിട്ടണ കാശോണ്ട് രാത്രി അടിക്കാം. സാന്ഡൊ എവ്ടെ ?
ഡാ, മേനകേലും,ഷേണായീസിലും,സരിതാസവിതേലുന്‍ ഒക്കെ ബ്ലാക്കില് വിക്കണ നീ വ്ടെ ഒള്ളപ്പ്പോള്‍ ഞാനില്ല, നീയെന്നെ വിറ്റ് കാശ് മാറി കള്ളാക്ക്

ഇത്തവണ ഞാന്‍ ശരിക്കും പോയി.
അപ്പോള്‍ ഇനി (ബോധം ഉണ്ടെങ്കില്‍) തിരുവമ്പാടീടെ മേളത്തിന്റെ കൂടെ രാത്രി വരാം. തണുപ്പ് തുടങ്ങീ.

വീട്ടില് ചെലര് വന്നൊട്ടോണ്ട്. അപ്പ ശരി ഗഡ്യ്യോളെ

Pramod.KM said...

ഇങ്ങനെ ഒന്നും പറയാതെ പച്ചാളം.കളസമിടില്ല എന്നൊക്കെ പറഞ്ഞാല്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് ചില ആള്ക്കാറ് നിന്റെ പിറകേ വരും.ഹഹാ

പൊന്നപ്പന്‍ - the Alien said...

പാച്ചൂ.. നീ പൂരം കലക്കല്ല്.. കളസമിട്ടില്ലേല്‍ ഒറപ്പാ ആന വിരളും.. ഒന്നൂല്ലേല് അവുത്തുങ്ങളും മജ്ജേം മാംസോം വികാരങ്ങളുമുള്ള മനുഷ്യജീവികളല്ലേ..?

ഉണ്ണിക്കുട്ടന്‍ said...

ഓ പിന്നേ കുഴിയാന വിരണ്ടാല്‍ എന്നാ വരാനാ..അല്ലേ പാച്ചൂ..
പാച്ചൂ ഓടി വീട്ടിപ്പോയി കളസ് അലമാരീ വച്ചു പൂട്ടി. ഇനി അടുത്ത പൂരത്തിനേ എടുക്കൂ..അറിയാവോ..

നീ ഞാന്‍ വീട്ടിപ്പോട്ടട്ടാ..നാളെക്കാണാം ..

asdfasdf asfdasdf said...

ഈ സുഗതകുമാരിയെക്കൊണ്ട് തോറ്റു. ആനപ്പുറത്ത് എഴുന്നെള്ളത്ത് നിര്‍ത്തി ഇനി ഓട്ടോ റിക്ഷയില്‍ എഴുന്നുള്ളിക്കണമത്രെ. ഇനി ഓട്ടോ റിക്ഷ ബ്രേക്കില്ലാണ്ട് പോയാലോ ?

കുട്ടിച്ചാത്തന്‍ said...

വെടിക്കെട്ട് കഴിഞ്ഞാ ഇത്തിരി മയങ്ങിപ്പോയി. സാന്‍ഡോ നീ എന്താണ്ടാ കുടിക്കാന്‍ തന്നത്?

Pramod.KM said...

കുട്ടിച്ചാത്താ..സാന്റോസ് കുടിക്കാന്‍ തന്നത് സോജുവാണ്‍.എന്താ വാളു വെച്ചാ...?

sandoz said...

ഹ.ഹ.ഹ.... മേനനേ...
ഉന്തുവണ്ടീല്‍ ആയാലോ......

മിക്കവാറും ഒരു കോടതി നീക്കത്തിനുള്ള സാധ്യത കാണുന്നുണ്ട്‌......
ആനയെ ഉത്സവത്തിനും പെരുന്നാളിനും ഉപയോഗിക്കുന്നതിനെതിരെ.....
ഒരു പുകിലിനു സ്കോപുണ്ടെന്നര്‍ഥം....

ചാത്താ..നിനക്ക്‌ കരിങ്ങാലി വെള്ളമാ തന്നത്‌...
അത്‌ കുടിച്ച്‌ ഓഫായിപ്പോയാ....ബെസ്റ്റ്‌.....

കുട്ടിച്ചാത്തന്‍ said...

ആനയ്ക്കു പകരം ഇനി പാപ്പാന്മാരെ പുറത്ത് എഴുന്നള്ളിച്ചാലോ? അതാവുമ്പോ കുറച്ച് കുപ്പീടെ ചെലവല്ലേ ഉള്ളൂ നാലുകാലില്‍ നടന്നോളും.എഴുന്നള്ളിപ്പിന്റെ ചിട്ടവട്ടങ്ങളൊക്കെ അറിയോം ചെയ്യാം.

പൊന്നപ്പന്‍ - the Alien said...

അപ്പപ്പോ..
കരിങ്ങാലി വെള്ളാണോ ചാത്തന്‍ കുടിച്ചേ..?
കരിങ്ങാലിച്ചരുവത്തിലാണല്ലോ ഇച്ചിരി മുമ്പ് പച്ചാളത്തിന്റെ കളസമൊന്നു മുക്കിയെടുത്തേ..
ചാത്താ.. കുന്തത്തിക്കേറി ആ നിലവിളിശബ്ദോമിട്ട് നേരേ ആശൂത്രീപ്പോ... ഇല്ലേല്‍ തട്ടിപ്പോമേ..

കുട്ടിച്ചാത്തന്‍ said...

ഇപ്പോ ആശൂത്രീന്നാ വെടിക്കെട്ട് കണ്ടേ തീരൂന്ന് വിചാരിച്ചപ്പോ. അറ്റകൈക്ക് ഒരു കോര്‍ക്ക് വിഴുങ്ങി.

ഡാലി said...

ഇതേവരെ ആരും പോയില്ലേ ഇവടന്ന്.
ഇഞ്ചീസേ ഞാനീ പൂരത്തിന്റെ സൈറ്റ് ആണ് ഉദ്ദേശിച്ചേ.
പാര്‍പ്പിടം ഓടി നടന്ന് പടം പിടിച്ചണ്ട്. ദിപ്പോ ഇടാം എന്നു പറഞ്ഞു.

ഒരറിയിപ്പ്, എന്റ്റ്റെ കൂടെ ഗോസ്തായി കുന്ന് വരെ വന്ന ആനപ്രേമിയെ കാണാനില്ല.
(അവിടെ അല്ലെ വേറെ ഒരു ബിവറേജസ് ഷോപ്പ് ഇള്ളത്, എന്താ അയിന്റെ പേര്, ചെ മറന്നു പോയി)

പച്ചൂ , കൊച്ചീക്കാര്‍ടെ പോലെയല്ലാട്ടാ തൃശ്ശൂക്കകാര് ആന പിണ്ടമ്പോയിട്ട് ആന വരെ കണ്ടാല്‍ ശെ വിരണ്ടാല്‍ പേടീല്യാത്തോരാ

Rasheed Chalil said...

ഞാനും ദൂരെ നിന്ന് പൂരം കാണുന്നുണ്ട്. ആനയെ ഇനിയും തളക്കാനായില്ലങ്കില്‍ ഡിങ്കനെ വിളി.

കുട്ടിച്ചാത്തന്‍ said...

ഡാലിചേച്ചീ തൃശൂരില് ആനപ്പിണ്ടോം വിരളുമെന്നോ!!!

ഓ ആനപ്രേമീടെ കൂടെയാ നടന്നിരുന്നത് അല്ലേ. മണമടിച്ചു കാണും...

ഡാലി said...

ആരാടെ ഇവിടെ ആനപ്രേമി. കുട്ടിച്ചാത്താ സേവ മതി. അല്ലെങ്കെ വെടിക്കെട്ട് നാളെ ഉച്ച പൂരത്തിന്റെ കാണേണ്ടി വരും

ദേവന്‍ said...

ഛെഡാ.. ഞാന്‍ വന്നപ്പോഴേക്ക് കൊടമാറ്റ്റം കഴിഞ്ഞെന്നോ? ഒന്ന് റീവൈന്‍ഡ് ചെയ്തു പ്ലേ ചെയ്യാന്‍ പറ അചിന്ത്യാമ്മേ.

കുട്ടിച്ചാത്തന്‍ said...

"ഒരറിയിപ്പ്, എന്റ്റ്റെ കൂടെ ഗോസ്തായി കുന്ന് വരെ വന്ന ആനപ്രേമിയെ കാണാനില്ല.
(അവിടെ അല്ലെ..... " ദാ ഈ ദേഹി തന്നെ.

വെടിക്കെട്ട് ചാത്തനു പേടിയാ. ചാത്തനിതാ രണ്ട് ചെവീം കൈവച്ചടച്ചു..

പൊന്നപ്പന്‍ - the Alien said...

ടൈറ്റായി..

ഡിങ്കന്‍ കേരകനുമായി ഡൈലി ഉള്ള മല്‍‌പ്പിടിത്തത്തിനു പോയേക്ക്വാണ്.. മൂന്നു മരോം പിഴുതിവിടെത്തുമ്പോ ലേറ്റാവും.. (ഇതു ഒഫിഷ്യല്‍ വേര്‍‌ഷനാ.. ഫോണിക്കൂടെ ഇതു പറയുമ്പോ ഗ്വാ ഗ്വാ ന്ന് അലര്‍‌ച്ച കേട്ടു.. ഡിങ്കന്‍ വാളു വെച്ചതാണെന്നും കേരകന്‍ അലറിയതാണെന്നും രണ്ടഭിപ്രായമുണ്ട്).
പിന്നുണ്ടായരുന്ന കുട്ടിച്ചാത്തന്‍ തൊണ്ടയില്‍ കോര്‍‌ക്കു കുരുങ്ങി ആശുപത്രി അലമാരക്കുള്ളിലുണ്ട്. കുപ്പിയാണെന്നു കരുതി ഏതോ നെഴ്‌സെടുത്ത് പൂട്ടി വച്ചതാണത്രേ..
റിട്ടയേഡ് ഗുണ്ട പച്ചാളം പിണങ്ങീം പോയി..
ഇനി ആനേട മുന്‍പി ചെന്ന് ജനഗണ മന പാടേ നിവൃത്തിയുള്ളൂ..
ആത്മാഭിമാനമുള്ള ഇന്ത്യന്‍ ആനേണെങ്കി അറ്റന്‍ഷനിലു നിക്കും...
പാടാന്‍ അറിയാവുന്നവര്‍‌ മുന്നിലേക്കു വരിക..

Sathees Makkoth | Asha Revamma said...

അല്ല. പൂരം ഇവിടെ പൊടിപൊടിക്കുകയാണല്ലോ. അറിഞ്ഞപ്പോഴത്തേക്കും ലേശം വൈകി. ഏതായാലും ബാക്കി കാണാം.വെച്ച് താമസിപ്പിക്കാതെ വെയ്ക്കെടോ വെടി.
എല്ലാപേര്‍ക്കും പൂര ആശംസകള്‍!

Dinkan-ഡിങ്കന്‍ said...

ആരെടാ അത് ഡിങ്കനെ വിളിച്ചത്
ആനയെ ഡിങ്കന്‍ ഇടിക്കണോ?

Anonymous said...

ഡാലിയും ഫിറ്റാണോ കര്‍ത്താവേ. ഇത്ര നേരം എന്നെ പൂരപ്രേമി എന്ന് വിളിച്ചിട്ട് ഗോസായിക്കുന്ന് എത്ത്യെപ്പോ ആനപ്രേമീന്ന്. കൊള്ളാം. കൂട്ടിന് വന്ന എനിക്ക് ഇതന്നെ കിട്ടണം.

ഗഡ്യോളെ, ഗിരിജ പൊളിച്ചാ. ഇപ്പോ അവിടെ പടം ഇല്ലേ? വെര്‍തേ ചോയ്ച്ചാണ്ട്രോ തിന്നാന്‍ വരല്ലേ.
കുശലാന്വേഷണം

Unknown said...

എങ്ങനെ ഫിറ്റാവണ്ടിരിക്കും കമ്പ്ലീറ്റ് കള്ള് മണള്ള കമന്റല്ലേ പൂരപ്രേമി. ഇനി ഗിരജെം കൂടെ വേണ്ടൂ. ബിന്ദൂല്‍` കാണും ഇപ്പഴും കളി. അതാണ്‍ ഒനൂടെ അടുത്ത്

Pramod.KM said...

ഗഡ്യോളോട് പടമില്ലേന്നാ..
പൂരപ്രേമിയേട്ടാ..എല്ലാരും പാമ്പായി പടമെടുത്ത് ചീറ്റി അവസാനം പടം മടക്കി കെടന്നുറങ്ങി..;)

Dinkan-ഡിങ്കന്‍ said...

ഡാലിച്ചേച്ചേയ്..ങും..ങും..
ആന ഇടഞ്ഞെങ്കില്‍ അത് നോണ്‍-ബാച്ചിയാകും. “പൂരമായാലും എന്ത് കോപ്പായാലും ശരി. 4 വാരി പട്ടേം കൊണ്ട് നേര‍ത്തേ വന്നേക്കണം“ എന്ന് അതിന്റെ കെട്ടിയോള് പറഞ്ഞ് കാണും സാന്‍ഡൊ. അത് ഓര്‍ത്ത് വേഗം രക്ഷപ്പെടാന്‍ ശ്രമിച്ചതാകും .പാവം ആന. സോറീ ഡാ ആനേ ഡിങ്കന്‍ നിന്നെ ഇടിക്കില്ല്യാട്ടോ

sreeni sreedharan said...

എനിക്ക് റിട്ടേഡ് ആവാന്‍ പ്രായം ആയിട്ടില്ല ട്ടാ

പൊന്നപ്പന്‍ - the Alien said...

അമ്മേ.. പച്ചാളം എന്നെ സ്‌കെച്ചു ചെയ്തു. ഒളിക്കാനെവിടാ ഇപ്പോ ഒരു സ്ഥലം.. കുട്ടിച്ചാത്താ.. കുന്തത്തിമ്മേലൊരു ലിഫ്റ്റ്.. അല്ലേ.. കുറുമാഞ്ചേട്ടാ.. ആ ആനപ്പുറത്തൊരിച്ചിരി സ്ഥലം തര്വോ..???
അയ്യോ.. ഇനിയെങ്ങോട്ടു പോകും..????

കുറുമാന്‍ said...

പൂയ്.....ഞാന്‍ ഫിറ്റായി നടുവിലാലിന്റെ നടുക്ക് കെടന്നുപോയി...മ്യാപ്പാക്ക്യോ.......

ഇനി വെടിക്കെട്ട്.......ഒന്നുത്സാഹിക്കൂ....ഞാന്‍ ഒരു മോരുംവെള്ളം കുടിച്ചിട്ട് ദിപ്പ വരാം.

കുറുമാന്‍ said...

ഞാന്‍ വന്നു.............

myexperimentsandme said...

ഒരു ദിവസം രണ്ട് ബ്ലോഗില്‍ കമന്റുകളുടെ പൂരം. ത്രിശ്ശൂര്‍ പൂരം അടിപൊളി. പൂരാശംസകള്‍.

Promod P P said...

ഹോ അങ്ങനെ പൂരം കഴിഞ്ഞു
ഇന്ന് രാവിലെ കണ്ട കാഴ്ച്ചകള്‍

പൊട്ടാത്ത ഓലപ്പടക്കം പെറുക്കാന്‍ പോയ പച്ചാളത്തിന്റെ കയ്യില്‍ ഇരുന്ന് ഒരു ഓലപ്പടക്കം പൊട്ടി.

നടുവിലാലിന്റെ കീഴെ ഹാല്‍ഫ് പാന്റ് മാത്രം ധരിച്ച് ഉറങ്ങിയിരുന്ന കുറുമാനെ കുറേ ചിയ്യാരത്തുകാര്‍ താങ്ങി കൊണ്ടു പോയി. ഇത് നമ്മടെ ഗഡി അല്ലെ എന്ന് അതു കണ്ട ചില ഇരിഞ്ഞാലക്കുടക്കാര്‍ വിസ്മയം പൂണ്ടു.

എക്സിബിഷന്‍കാരുടെ ടാര്‍പാളിന്‍ അടിച്ചു മാറ്റി അതിനകത്ത് കിടന്നുറങ്ങിയിരുന്ന സാന്‍ഡോസിനേയും പൂരപ്രേമിയേയും പോലീസുകാര്‍ ലാത്തി കൊണ്ട് പിന്നില്‍ അടിച്ച് ഉണര്‍ത്തി. സാന്‍ഡോസ് ഉണര്‍ന്നതും എറണാകുളം ഫാസ്റ്റ് മുന്‍പില്‍ വന്ന് ബ്രേക്ക് ഇട്ടതും ഒരുമിച്ചായിരുന്നു. പൂരപ്രേമിയെ തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ സാന്‍ഡോസ് ആ ബസ്സില്‍ ഓടി കയറി സ്ഥലം വിട്ടു. കെട്ടെറങ്ങാത്ത പൂര പ്രേമി ആടി ആടി ശക്തന്‍ സ്റ്റാന്റ് ലക്ഷ്യമാക്കി നീങ്ങി.

വിശാലനും സങ്കുചിതനും പത്ത് പത്ത് ലിറ്റര്‍ വീതം പൊരിയും പിന്നെ ഹലുവ,ഈത്തപ്പഴം- സോറി ഈത്തപ്പഴം ഇല്ല( ഗള്‍ഫില്‍ കിട്ടാത്ത ഈത്തപ്പഴം തൃശ്ശൂരു കിട്ടുമോ)അരി മുറുക്ക് എന്നിവ ചാക്കു പോലെ ഉള്ള ഒരു സഞ്ചിയിലാക്കി തോളില്‍ തൂക്കി ശക്തന്‍ സ്റ്റാന്റിലേക്ക് നടന്നു.

വടക്കും നാഥനെ തൊഴുകാന്‍ എത്തിയ അചിന്ത്യാമ്മയും ഡാലിയും കുപ്പിവളയും കണ്മഷിയും വാങ്ങാനായി നടക്കുന്നു.അവര്‍ക്ക് പുറകിലായി ക്യാമറയും തൂക്കി തുളസിയും.

കുട്ടന്‍ മേനൊന്‍ തന്റെ അനൌണ്‍സ്‌മെന്റ് ടെന്റ് പൊളിച്ച് മൈക്ക് കോളാമ്പി എന്നിവ ടെമ്പോയില്‍ കയറ്റി സ്ഥലം വിട്ടു.

ഒരു ഫ്ലാഷ് ന്യൂസ് : പൂരത്തിനു ദിവസം ദുബായിലുള്ള ബന്ധു വീട്ടിലേയ്ക്ക് വിരുന്നു പോയ ഇടിവാളിനെ ദേശത്തു നിന്നും പുറത്താക്കിയതായി തിരുവമ്പാടി -പാറമേക്കാവ് ദേശക്കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു..

എന്നാല്‍ പിന്നെ ഞാന്‍ അങ്ങോട്ട് --- കുതിരാന്‍ കയറി പുഴകള്‍ താണ്ടി വീട് പറ്റട്ടെ..

qw_er_ty

മുസ്തഫ|musthapha said...

എന്നും ഇങ്ങനെ തന്നേണ്... ഞാന്‍ പൂരോം വെടിക്കെട്ടും എല്ലാം കഴിഞ്ഞേ എത്താറുള്ളൂ... ന്നാലും എല്ലാര്‍ക്കും പൂരാശംസകള്‍!

asdfasdf asfdasdf said...

ദേ ഞാന്‍ ഇവിട്യന്നെ ഉണ്ട് ട്ടാ. ഗതാതഥാ, അനൌണ്‍ശ്മെന്റ് ബോക്സ് ഒന്നും ഊരിയിട്ടില്ല. രാത്രി തിരുവമ്പാടിയുടെ മഠത്തില്‍നിന്നുള്ള വരവ് കഴിഞ്ഞ് ഒരു നാരങ്ങസോഡയും കഴിച്ച് പെനീന്‍സുലയുടെ പിന്നില്‍ ഒന്ന് കിടന്ന് മയങ്ങിപ്പോയതാ. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചില്‍ കേട്ടാ കണ്ണു തുറന്നത്.
ഇപ്പോ തിരുവമ്പാടിയുടെ പൂരം കൊടുമ്പിരിക്കൊള്ളുന്നു. 15 ആനപ്പുറത്ത്.
അപ്പുറത്ത് പാറമ്മേക്കാവിന്റെ പാണ്ടിമേളം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ അരങ്ങ് തകര്‍ക്കുന്നു. പാറമ്മേക്കാവില്‍ ഇനി ഉച്ചക്ക് പൂരക്കഞ്ഞിയും കുടിച്ച് പച്ചാളത്തിനും പൂരപ്രേമിക്കും ഡാലിക്കുട്ടിക്കും കുറുമാനും കുറച്ച് ചോന്നമിഠായിയും മത്തങ്ങ ബലൂണും വാങ്ങി മടക്കം.

കുറുമാന്‍ said...

നമസ്കാരം ചങ്ങായീസ്,

ഇന്നലെ വെടിക്കെട്ട് വരെ നല്ല സുബോധത്തില്‍ ഉണ്ടായിരുന്നു.....വെടിക്കെട്ട് കഴിഞ്ഞപ്പോള്‍, ഇക്കാസും, സാന്റോസും കൂടി, എന്തോ ഒരു സാധനം കുടിക്കാന്‍ തന്നു...കുടിച്ചതും, തേക്കിന്‍ കാട്ടില്‍, തേക്കിലയില്‍ കിടന്നു........ദാ കണ്ണു തുറന്നതിപ്പോഴാ........ഒരു മോരും വെള്ളം കുടിച്ചിട്ട് ഇപ്പോ വരാം......പല്ലു തേപ്പൊക്കെ ഔട്ട് ഓഫ് ഫാഷന്‍.......

Promod P P said...

ഹഹഹ
കുറുമാന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല..
ആ സാധനം തന്നത് ഞാനും ചന്ദ്രക്കാറനുമായിരുന്നു.ആ സമയത്ത് സാന്‍ഡോസും പൂര പ്രേമിയും ലക്കു കെട്ടുറക്കമായിരുന്നു. ഇക്കാസ് പൂരത്തിനു വന്നിട്ടേ ഇല്ല

qw_er_ty

പൊന്നപ്പന്‍ - the Alien said...

കഴിഞ്ഞാ..??? പൊട്ടാത്ത പടക്കം വല്ലോമുണ്ടൊ നാട്ടാരേ..???

Pramod.KM said...

ഠേ.ഠെ..
പൊന്നപ്പന്റെ തലക്കിട്ട് ഒരു അമിട്ട് പൊട്ടിയേ...
ഓടി വരണേ>..........

asdfasdf asfdasdf said...

തുളസി എടുത്ത തൃശ്ശൂര്‍ പൂരം 2007 പടങ്ങള്‍ ലിങ്കില്‍ കൊടുത്തിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

പൂരം കഴിഞ്ഞാലും ഇടയ്ക്ക് പൂരപ്പറമ്പില്‍ വന്നിരുന്ന് കാറ്റ് കൊണ്ട് ഓര്‍മ്മകള്‍ അയവിറക്കണത് നല്ലതാണോ?

asdfasdf asfdasdf said...

ഡോ. പി.ദാസ് അയച്ചു തന്ന രാത്രി പൂരത്തിന്റെ ചില ചിത്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

കുറുമാന്‍ said...

നല്ല ഗംഭീര ചിത്രങ്ങള്‍ മേന്നെ. പന്തലൊക്കെ കലക്കീണ്ട്.

:: niKk | നിക്ക് :: said...

View Live Pooram HERE

«Oldest ‹Older   201 – 265 of 265   Newer› Newest»