Tuesday, May 01, 2007

സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. ഒരു തൃശ്ശൂര്‍ തിരക്കഥ.

തിരശ്ശീല ആദ്യമായി താണപ്പോള്‍


വര്‍ഷം - 1907
സ്ഥലം- തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്തിന്‍റെ ഒരു മൂലയില്‍ ഉയര്‍ത്തിയിട്ടുള്ള ചെറിയ കൂടാരം
പേര് - ജോസ് ബയൊസ്കോപ്പ്നിലത്ത് പടിഞ്ഞിരുന്ന്, മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന വെള്ളനിറത്തിലുള്ള തിരശ്ശീലയില്‍ വിരിയുന്ന ദൃശ്യങ്ങള്‍ അമ്പരപ്പോടെ നോക്കിയിരിക്കുന്ന നൂറോളം കാണികള്‍. അവര്‍ക്ക് മുന്നില്‍ ഒരു തീവണ്ടി ചീറിപ്പാഞ്ഞെത്തുന്നു, ഒരു പൂ വിരിയുന്നു, പട്ടി കുരയ്ക്കുന്നു. ഏതാണ്ട് ഇരുപത് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന പരസ്പരബന്ധമേതുമില്ലാത്ത ഈ ദൃശ്യങ്ങളിലൂടെയാണ് കേരളക്കരയ്ക്കു മുന്നില്‍ ആദ്യമായി ഒരു മലയാളി, ‘ബയൊസ്കോപ്പ്‘ എന്ന സാദ്ധ്യതകളുടേയും സ്വപ്നങ്ങളുടേയുമായ നൂതനലോകം തുറക്കുന്നത്.

1906- ഇല്‍ സേലത്ത് നടന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബയൊസ്കോപ്പ് പ്രദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പെയാണ് ജോസ് ബയൊസ്കോപ്പ് കേരളത്തിലുടനീളം കൊച്ചുകൊച്ച് കൂടാരങ്ങളിലെ കാണികള്‍ക്ക് അത്ഭുതദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തത്. എന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം മലയാള സിനിമയുടെ ചരിത്രത്തില്‍ തൃശ്ശൂര്‍ക്കാരനും, ജോസ് ബയൊസ്കോപ്പിന്റെ ഉടമയുമായ കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫിന്‍റെ പ്രസക്തി. ടാക്കീസ് എന്ന
സങ്കല്പം പോലും മലയാളിയ്ക്ക് അജ്ഞാതമായിരുന്ന തൃശ്ശൂരില്‍, വൈദ്യുതി എത്തി നോക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ തിരുച്ചിറപ്പിള്ളിക്കാരന്‍ വിന്‍സന്‍റ് പോളിന്‍റെ കയ്യില്‍ നിന്നും വാങ്ങിയ തന്‍റെ ബയോസ്ക്പോപ്പുമായി വാറുണ്ണി ജോസഫ് കേരളത്തിനകത്തും പുറത്തും ഒരു പുതിയ സംസ്കാരത്തിന്‍റെ ആഗമനം കാഹളം മുഴക്കി അറിയിച്ചത്.

കൈകൊണ്ട് കറക്കിയാണ് ബയോസ്കോപ്പിന്‍റെ പ്രൊജക്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. രാത്രി സമയത്ത് പ്രദര്‍ശനം നടക്കുമ്പോള്‍ കൂടാരത്തിനുള്ളില്‍ ഒരു കാലിവീപ്പയില്‍ പെറ്റ്രോമാക്സ് ഇറക്കിവെച്ച് ഒരു പലകകൊണ്ട് മൂടും. ജോസ് ബയോസ്കോപ്പിലൂടെ കേരളക്കര സിനിമാസ്വാദനത്തിന്‍റെ അക്ഷരമാല അഭ്യസിച്ചു തുടങ്ങവെ ആദ്യം ബോംബെയിലും കല്‍ക്കത്തയിലും, പിന്നീട് ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും നിശ്ശബ്ദചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു.
കൊല്‍ക്കത്തയില്‍ തീപ്പെട്ടി വ്യവസായത്തെക്കുറിച്ചു പഠിക്കാന്‍ പോയ എഞ്ജിനീയറിംഗ് ബിരുദധാരിയായ മകന്‍ ദേവസ്സി മുഖേന, വൈദ്യുതി ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റര്‍ വാറുണ്ണി ജൊസഫ് തൃശ്ശുര്രിലെത്തിക്കുന്നതോടെ ജോസ് ബയ്യൊസ്കൊപ്പ് ജോസ് എലക്റ്റ്രിക് ബയൊസ്കോപ് ആയിമാറി. എഡിപോളോ, കിംഗ് ഒഫ് ദ് സര്‍ക്കസ് തുടങ്ങിയ ഇംഗ്ഗ്ലീഷ് ചിത്രങ്ങളോടൊപ്പം കാളിയമര്‍ദ്ദനം, ഹരിശ്ച്ചന്ദ്രന്‍ തുടങ്ങിയ മൂക ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ തുടങ്ങി. സ്ക്രീനില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ “ഇതാ നായകന്‍ നായികയുടെ അടുത്തെയ്ക്ക് ചെല്ലുന്നു, അയാളെ വില്ലന്മാര്‍ താല്ലുന്നു“ എന്നൊക്കെ അപ്പപ്പോള്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു അന്നത്തെ രീതീ.
ജോസഫിന്‍റേതു കൂടാതെ മറ്റു ചില മൂവീ സംഘങ്ങള്‍കൂടി കേരളത്തിലുടനീളം സഞ്ചരിച്ച് ചിത്രപ്രദര്‍ശനം നടത്താന്‍ തുടങ്ങിയത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. തൃശ്ശൂര്‍ക്കാരായ കാഞ്ഞിരപ്പറമ്പില്‍ വാറു, മൂക്കന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു ഇതില് പ്രധാനികള്‍.
അപ്പോള്‍ ലോകമൊട്ടാകെ സിനിമ പതുക്കെ ദൃശ്യത്തോടൊപ്പം ശബ്ദവും കൂടി ചേര്‍ത്തുവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു.

കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് തന്റെ പെറ്റ്രോമാക്സ് വീപ്പയ്ക്ക് വെളിയിലേക്ക് ഇറക്കിവച്ചു. പുറത്ത് വെളിച്ചം പരന്നു.

ഇന്റര്‍വെല്‍!

(പ്രിയമുള്ള കൂട്ടുകാരേ.. ഇടവേളയാണിത്. ഉപ്പുസോഡയും ക്രഷും പുറത്തെ പീടികയില്‍ കിട്ടും. അവിടെ നിന്നും പാട്ടുപുസ്തകം വാങ്ങാന്‍ മറക്കണ്ട. വേഗം തിരികെ വരാനും)

46 comments:

അചിന്ത്യ said...

സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. ഒരു തൃശ്ശൂര്‍ തിരക്കഥ.

daly said...

അസ്സലായി. നല്ലോരു പോസ്റ്റ് ഇവിടെകണ്ടല്ലോ. ഇതു തേങ്ങയടി ആണ്. നല്ല ഡോള്‍ബി തന്നെ. വായന പിന്നെ

daly said...

ഇത്രേം വേഗം ഞാന്‍ മറ്റോരു പോസ്റ്റ് വായ്ച്ചീട്ടുണ്ടാവില്ല.
ഈ പടം എവിടന്ന് കിട്ടി അചിന്ത്യേച്ചി?
ജോസാണ് ബയോസ്കോപ്പ് കൊണ്ട് വന്നതെന്ന് മുന്നെവിടെയോ (സിനിമയുടെ എന്തോ ആഘോഷത്തില്‍) കണ്ടിരുന്നു.
ഈ ജോസ് തന്നെയാണൊ ഇപ്പോഴും സിനിമ തിയറ്റര്‍ ജോസ് & സ്വപ്ന നടത്തുന്നത്?

പച്ചാളം : pachalam said...

ആ തേങ്ങ എടുത്തു കൊടുത്തത് ഞാനാണ്. എനിക്ക് തന്നത് മറ്റൊരാളും.
തൃശ്ശൂരിന് കേരളത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന സ്ഥാനം പോലെ ബ്ലോഗിലും ഇതിന് ലഭിക്കട്ടെ....വാട്ടെ പോട്ടെ...അടുത്ത ലക്കം വരട്ടേന്‍.......

പൊതുവാള് said...

അചിന്ത്യേച്ചീ,
വിജ്ഞാനദായകമായ പോസ്റ്റിന് നന്ദി.
ഇത്തരം ശേഖരങ്ങളുടെ ഉറവകള്‍ ചാലുകളായും അരുവികളായും പുഴകളായും വളര്‍ച്ച കൈവരിക്കട്ടെ എന്നാശംസിക്കുന്നു.:)

നിമിഷ::Nimisha said...

അചിന്ത്യേച്ചി, ബ്ലൊഗുകള്‍ വായിക്കുന്നതും എഴുതുന്നതും വെറും നേര‍മ്പോക്കിന് വേണ്ടി മാത്രമല്ലാ എന്ന് തോന്നുന്നത് ഇങ്ങനെയുള്ള കുറേ ബ്ലോഗുകള്‍ വായിക്കുമ്പോഴാ.നന്നായി പോസ്റ്റ്, പിന്നെ അതിലൂടെ പങ്കു വെച്ച അറിവും.

അചിന്ത്യ said...

ഈ പോസ്റ്റ് അദ്യം മുതല്‍ അവസാനം വരര എനിക്കയല്‍ നിന്ന് ഇതിലെ ആ പടമൊക്കെ ഇട്ട് ഇതിനെ കുട്ടപ്പനാക്ക്യയത , ഇതിലെ അക്ഷരത്തെറ്റുകള്‍ തിരുത്തിറ്തന്നത് ് എന്‍റെ പ്രിയസുഹൃത്ത് തോനന്നയാക്ഷരക്കാരന്‍ കുമാറ്.അപ്പൂസ്സെ , നന്ദി പറഞ്ഞ് നിന്നെ ചെറുതാക്കില്യ.എന്നും ഒരുപാടൊരുപാട് സ്നേഹം.

ഡാലിക്കുഞ്ഞി,

ആ ജോസ്സിന്റ്റെ വംശം തന്നെ ഈ ജോസ്സും.
സപ്ന പണ്ട് വന്നത് രാമവര്‍മ്മ ന്നുള്ള പേരിലാരുനു.സ്ഥാപകര്‍ പക്ഷെ വേറെ ആള്‍ക്കാരാരുന്നു.ആ കഥ ഇന്‍റര്‍വെല്ലിന്‍ ശേഷം.

പച്ചാള്‍സ് ,
വന്നാട്ടെ, പോവാണ്ടിരുന്നാട്ടെ. ന്റ്റെ കുട്ടി ആ തേങ്ങ കൊണ്ടാ. ചേച്ചി ബര്‍ഫി നണടാക്കി തരാം.

പൊതുവാള്‍,നിമിഷ,
ഇവടെ വന്നേനും എന്‍റെ ഉച്ചപ്പടം കാണാന്‍ ഇരുന്നേനും
നന്ദി.
എല്ലാര്‍ക്കും സ്നേഹം, സമാധാനം

ഏറനാടന്‍ said...

അചിന്ത്യ നന്നായിട്ടുണ്ട്‌. ഇതുവായിച്ചപ്പോള്‍ അവധിക്കാലത്ത്‌ ബള്‍ബില്‍ വെള്ളം നിറച്ച്‌ കണ്ണാടി വെയിലത്തുകാണിച്ച്‌ ഇരുട്ടുമുറിയിലെ വെള്ളത്തുണിയില്‍ ഫിലിം വലുതാക്കി കാണിച്ചതൊക്കെ ഓര്‍ത്തുപോയി. പിള്ളേരോട്‌ പെന്‍സില്‍ പൊട്ടുകളാണ്‌ ടിക്കറ്റ്‌ ചാര്‍ജ്ജായി ഈടാക്കിയിരുന്നത്‌.

kumar © said...

ആ പടം ഉണ്ടാക്കി തന്നതിനു നന്ദി ആര്‍ക്കു വേണം. ഷര്‍ട്ട് വാങ്ങിതരാം എന്നു പറഞ്ഞിട്ട് പടം കിട്ടിക്കഴിഞ്ഞപ്പോള്‍ വാക്കുമാറുന്നോ?

ഈ ഉച്ചപ്പടത്തോടെ പടം പെട്ടിയിലായിപോവും! ഓര്‍ത്തോ അചിന്ത്യാമ്മേ!

തഥാഗതന്‍ said...

ഞാന്‍ ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്

ഒരു തൃശ്ശൂരുകാരന്‍ ഒരു പെട്ടിയില്‍ നിന്നും നടക്കുന്ന പടങ്ങള്‍ പുറത്തു വിടുന്നതും രണ്ട് പേര്‍ തമ്മില്‍ പറയേണ്ട സംഭാഷണം നടത്തിപ്പുകാരന്‍ തന്നെ വിളിച്ച് പറയുന്നതും.

qw_er_ty

kumar © said...

ഈ ബ്ലോഗിന്റെ അഡ്മിന്‍ മാരുടെ ശ്രദ്ധയ്ക്ക്!
ഇതിന്റെ ടെമ്പ്ലേറ്റിനു എന്തോതകരാറുണ്ട്.
കഷ്ടകാലത്തിനെങ്ങാനും റഫ്രഷ് ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ ഇതില്‍ പൂരപ്പാട്ടുപോലെയാണ് മലയാളം വരുക.
(ടെമ്പ്ലേറ്റ് പണിയാന്‍ ശ്രീജിത്തിനെ ആരെങ്കിലും കയറ്റിയോ?)

പൂരക്കമ്മറ്റിയുടെ സജീവമായ ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമുണ്ട്.

Pramod.KM said...

അചിന്ത്യേച്ചീ.നല്ല വിവരണം.
ഇതു വായിച്ചപ്പോള്‍ ഞാന്‍ ആദ്യകാലത്ത് കണ്ട ഒരു സിനിമ ഓറ്ത്തുപോയി.ഒഡേസയുടെ ആഭിമുഖ്യത്തില്‍ ‘അമ്മ അറിയാന്‍’ എന്ന ചിത്രം പ്രൊജക്ടര്‍ വച്ച് പ്രദറ്ശിപ്പിഛ്സിരുന്നു.എനിക്കന്ന് വയസ്സ് 5ഓ 6ഓ.സിനിമ കാണുകയായിരുന്നില്ല ഞാന്‍,പകരം ,സ്കീനിന്റെ പിറകില്‍ പോയി ചരല്‍ക്കല്ലു പെറുക്കി മേലോട്ടെറിഞ്ഞാല്‍ ചരല്‍ മഞ്ഞനിറത്തിലാകുന്നത് കണ്ട് കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്നു.;)

ദൃശ്യന്‍ said...

:-)

സസ്നേഹം
ദൃശ്യന്‍

കുട്ടന്മേനൊന്‍::KM said...

അചിന്ത്യചേച്ചി, വിജ്ഞാനപ്രദമായ സൂപ്പര്‍ പോസ്റ്റ്. ഇന്റര്‍വെല്ലിന്റെ സമയം കൂടില്ലെനെനു പ്രതീക്ഷിക്കുന്നു.

പൂരപ്പറമ്പില്‍ എവിടെയെങ്കിലും ‘സാക്ഷി‘ യുണ്ടെങ്കില്‍ കുമാറുമായി ബന്ധപ്പെടണമെന്നഭ്യര്‍ത്ഥിക്കുന്നു.

Sul | സുല്‍ said...

നല്ല ലേഖനം:)

“പൂരപ്പാട്ടുപോലെയാണ് മലയാളം വരുക.“ കുമാറേ പൂരം തൃശൂക്കാരുടെ സ്വന്തമല്ലേ. അതിന്റെ ഒരെഫെക്റ്റ് ടെമ്പ്ലേറ്റില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കുന്നതല്ലേ :)

-സുല്‍

Peelikkutty!!!!! said...

informative.
“ഇതാ നായകന്‍ നായികയുടെ അടുത്തെയ്ക്ക് ചെല്ലുന്നു, അയാളെ വില്ലന്മാര്‍ താല്ലുന്നു“ എന്നൊക്കെ അപ്പപ്പോള്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു അന്നത്തെ രീതീ.
..ഇതൊന്നും‌ എനിക്കറിയില്ലായിരുന്നു അചിന്ത്യേച്ചീ!

ശിശു said...

അചിന്ത്യേച്ചി.. മനോഹരമായ ബ്ലോഗ്‌.
അടുത്തതിനായി കാത്തിരിക്കാനൊന്നും വയ്യ. പോക്കറ്റില്‍ കാശില്ല സോഡാവാങ്ങിക്കുടിക്കാന്‍. അതുകൊണ്ട്‌ അടുത്തതുടന്‍ തന്നെ വേണം. കേട്ടാ

ബിരിയാണിക്കുട്ടി said...

സോഡ കുടിച്ചിട്ട് ഇടക്കിടയ്ക്ക് മൂക്കിലൂടെ തരിപ്പ് വരുന്നു. പാട്ട് പുസ്തകോം വാങ്ങി. ഇനി ബാക്കി കഥ വേഗം പറഞ്ഞേ ചേച്ചീ...

ദില്‍ബന്‍ പറയുന്ന പോലെ 1910 മോഡല്‍ ആയാലുള്ള ഓരോ ഗുണങ്ങളേ.. ചേച്ചിക്ക് മാത്രമേ ഇതൊക്കെ അറിയുള്ളൂ. :)

ഇത്തിരിവെട്ടം|Ithiri said...
This comment has been removed by the author.
ഇത്തിരിവെട്ടം|Ithiri said...

ഇത് നന്നായി. ചേച്ചീ അടുത്ത ഭാഗം വേഗം വരട്ടേ...

ഓടോ :
ബീക്കുട്ടി അബദ്ധം. 1912 മോഡല്‍.
എന്നെ അന്വേഷിച്ചിട്ട് ഒരു കാര്യവും ഇല്ല.

വേണു venu said...

വളരെ രസാവഹമായി വിജ്ഞന പ്രദമായ അറിവു പങ്കുവച്ചതിനു് നന്ദി.

Siju | സിജു said...

അചിന്ത്യമാം..
തീവണ്ടി ചീറിപാഞ്ഞു വന്നതും പട്ടി കുരച്ചതുമൊക്കെയായിരുന്നു ലോകത്തിലെ ആദ്യത്തെ സിനിമയിലെ രംഗങ്ങള്‍.. അതു തന്നെയായിരുന്നു തൃശ്ശൂരും വന്നത് എന്ന് ഉറപ്പാണോ..
ഇനിയിപ്പോയതല്ലെങ്കിലും ഇന്റര്‍വെല്‍ കഴിഞ്ഞു. സെക്കന്റാഫ് തുടങ്ങട്ടെ.. അല്ലെങ്കില്‍ കൂവണോ..

sandoz said...

അചിന്ത്യാമ്മേ....
എന്താ പറ്യ...
നന്നായി...എന്ന്വച്ചാ..ഭേഷായി....

ഈ കുട്ട്യോള്‍ എന്താ ഈ പറ്യണേ.....
1900 മോഡലോ...ശിവ..ശിവ.....

അപ്പു said...

അചിന്ത്യേച്ചീ... നല്ല പോസ്റ്റാട്ടോ.
ബാക്‍ഗ്രൌണ്ട് കളര്‍ ഒന്നു മാറ്റിയിരുന്നെങ്കില്‍...വായിക്കാന്‍ എളുപ്പമായിരുന്നു.

ഗന്ധര്‍വ്വന്‍ said...

അചിന്ത്യയുടെ കമെന്റുകള്‍ വിടാതെ വായിക്കാറുണ്ടെങ്കിലും, ഒര്‌ പേരഗ്രാഫിനപ്പുറം
എഴുതിയതെന്തെങ്കിലും വായിക്കുന്നിതാദ്യം.

ഉദ്ദേശിച്ചെന്തെന്തെന്നാല്‍ ഞങ്ങള്‍ക്ക്‌ മാത്രമെ നഷ്ടം പറ്റുന്നുള്ളൂ- അചിന്ത്യക്കില്ല.

എന്തെങ്കിലുമൊക്കെ എഴുതു ടീച്ചറെ- ഗൗരവമുള്ള ഒരു പാട്‌ വായനക്കാരുണ്ടല്ലോ
ടീച്ചര്‍ക്ക്‌ ഇങ്ങിവിടെ.


ഇനി ഒണ്ടോപ്പിക്ക.

എന്റെ അമ്മയുടെ അമ്മ 12 വയസ്സുള്ള അമ്മയെ ഒക്കത്തേന്തി വലപ്പാട്‌ കൈലാസ്‌ തീയറ്ററില്‍
കയറാന്‍ നേരം ടിക്കറ്റുമുറിക്കുന്ന ശങ്കുണ്ണി നായര്‍ പറഞ്ഞുവത്രെ എന്തിനാ കുഞ്ച്യേമെ
കഷ്ടപ്പെടുന്നത്‌ നടത്തി കൊണ്ടക്കോളു - റ്റികേറ്റ്ടുക്കേണ്ട.

അന്നൊക്കെ വീര ഹനുമാനും, ക്രോധ ലക്ഷ്മണനും, ലംകാദഹനവുമൊക്കെത്തന്നെ സിലിമ.

തലയോലപ്പറമ്പ്‌ ലക്ഷ്മി ടാക്കീസില്‍ ഇതാ ഇന്നുമുതല്‍ നാളെ
സിനിമേടെ പേരുപറയട
ഇതാ ഇന്നുമുതല്‍ നാളെ
സിനിമേടെ പേരു പറയട..

നോട്ടിസിനു പുറകില്‍ ഓടുകയും, ഓണം വിഷു കൃസ്ത്‌മസ്‌ തൂടങ്ങി വിശേഷ ദിവസങ്ങളില്‍
വീടടച്ച്‌ സിനിമക്ക്‌ പോയിരുന്ന അന്ത നാളുകാള്‍ ....

വസന്തമാളികയെ നോക്കി ശിവാജി ഗണേശന്റെ വിലാപം നെഞ്ചില്‍

ഇന്ത മാളീകൈ വസന്തമാളികൈ
യാര്‌ക്കാകെ ഇത്‌ യാരുക്കാകെ

എന്തായാലും ടീച്ചറുടെ ആര്‍ട്ടികിള്‍ നല്ല വായനാസുഖമേകുന്നു

മഴത്തുള്ളി said...

സോഡേം കുടിച്ചു പാട്ടുപുസ്തകോം വാങ്ങി ഇവിടെ വന്നിരുന്നുതുടങ്ങിയിട്ട് സമയം കുറെയായി.

വാറുണ്ണിച്ചേട്ടന്‍ ഇതിനിടെ എവിടെപ്പോയി മുങ്ങി :)

വിശാല മനസ്കന്‍ said...

നല്ലൊരു വര്‍ത്ത് പോസ്റ്റ്.

അചിന്ത്യേച്ചിയേയ്..ഇന്റര്‍വെല്‍ കഴിഞ്ഞില്ലേ. :)

അഗ്രജന്‍ said...

അചിന്ത്യേച്ച്യേയ്... നല്ല വിവരം വെക്കണ പോസ്റ്റ് :)


കയ്യീ കാശില്ലാത്തോണ്ട് ഉപ്പുസോഡയൊന്നും കുടിച്ചില്ല... ചിലരൊക്കെ കുടിക്കണത് കണ്ടു - ടിക്കറ്റിനെന്നെ കാശുണ്ടാക്കിയ പാട് :)

ദേവന്‍ said...

അങ്ങനെ അചിന്ത്യാമ്മയും ബ്ലോഗ്‌ എഴുതി. എനിക്കു മേലാ! ഇപ്പോ ആ കാളിദാസേട്ടന്‍ പറഞ്ഞ സരസ്സില്‍ കാക്ക കമിഴ്നു പറക്കുന്നത്‌ കാണാം.

ബയോസ്കോപ്പ്‌ കേരളം കണ്ട കഥ എവിടെയോ ഒന്നോ രണ്ടോ വരിയായി വായിച്ചൊരോര്‍മ്മയേ ഉള്ളു. ചരിത്രമായി തന്നെ വായിച്ചതില്‍ സന്തോഷം.

ഒരപ്പൂപ്പന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഇന്ററാക്റ്റീവ്‌ സിനിമകാണല്‍ ആയിരുന്നു പലയിടത്തുമത്രേ. അതായത്‌ പടം ഇട്ടിട്ട്‌ ഓപ്പറേറ്റര്‍ ഒരു വടിയുമായി നിന്ന് "ഇതാ അമേരിക്കയിലെ പൊന്തക്കാടിലൂടെ വീരനായ ഇദ്ദേഹം കുതിരപ്പുറത്തു സഞ്ചരിക്കുകയാണ്‌, ചുറ്റുപാടും ശത്രുക്കളുള്ള ഈ കാലിവറത്തുകാരന്റെ ഉന്നം തെറ്റാത്ത വെടി എല്ലാവര്‍ക്കും ഭയമാണ്‌..." എന്നൊക്കെ ഒരു പടം കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണികളിലൊരാള്‍ എഴുന്നേറ്റു പറയും "ഇതു രസമില്ല, ഞങ്ങള്‍ക്ക്‌ പൂ കണ്ടാ മതി." ഭൂരിഭാഗം ആ ആവശ്യം കയ്യടിച്ചു പാസ്സാക്കിയാല്‍ സ്ക്രീനില്‍ ഹോളണ്ട്‌ തെളിയും "യൂറോപ്പിലെ മഞ്ഞുവീണൊരു പ്രഭാതത്തില്‍ വിരിയുന്ന പുഷ്പങ്ങള്‍.." കഥ വേണമെന്നും മുഴുവന്‍ കാണണമെന്നും ഒരു നിര്‍ബന്ധവുമില്ലായിരുന്നു പോലും.

കുറുമാന്‍ said...

ഉമേച്ചിക്ക് ജയ്........അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു തൃശൂരു ബ്ലോഗും പൂത്തു......പൂരം കൊടിയിറങ്ങിയതും, ബയോസ്ക്കോപ്പ് ചരിത്രം. വിഞ്ജാനപ്രദം.......

ഇടവേള സമയം എത്രയാ.......അധീകം നീളല്ലെ....ഉപ്പ് സോഡയും, പഴം പൊരിയും തിന്ന് പ്രേക്ഷകര്‍, തറയിലും , ബെഞ്ചിലും ഇരിക്കുന്നു......വേഗാവട്ടെ....

ഉമേച്ച്യേ..............

Achinthya said...

ഏറന്ടാ ,അന്നും ഇന്നും സിനിമ കുട്ട്യോള്‍ടെ ജീവിതത്തിനന്റെ ഒരു ഭാഗന്നെ ല്ലേ. വാറുന്ന്യേട്ടന്‍ കീ ജയ്.

കുമാറ് , എന്തു ഷര്‍ട്ട്? കാവിമുണ്ടും തലയിലിട്ട് നാടുവിട്ടവനെനനതു ഷര്ട്ട്?

മ്വാനേ തഥാഗതാ , നീയെന്നെ ആക്കിയതാ?

പ്രമോദ് , പാവം ജോണ്‍ , പാവം സത്യേട്ടന്‍ !

ദൃശ്യന്‍ , നീ താനേ പുന്നകൈ മന്നന്‍

കുറ്ടന്മേന്നെ , സുല്‍, പീലിക്കുഞ്ഞി, റഷീദ്, ശിശു, വിശാലാ , അഗ്രജാ, നന്ദി. ഞാന്‍ മടിച്ചിക്കോത്യാ. ഇതന്നെ ആ കുമാരനങകുട്ടി കഴുത്തിന്‍ പിടിച്ചിട്ടാ. കഴുത്തൊന്ന് ഫ്രീ ആയതും രണ്ടാം ഭാഗം വരുന്നതായിരിക്കും.

ബ്ബീക്കൂ , നിന്‍റെ ആര്‍ത്തി ഇനീം മാറീല്ല്യാല്ലേ. ഈ കുട്ടിടെ ഒരു കാര്യം.ആ ശിശൂം അഗ്രജനും സോഡ കുടിക്കാണ്ടെ ന്നിക്കണ കണ്ടിലല്ലയേ?

വേണു , നന്ദി.
സിജൂട്ടാ , ആ സിജ്വല്ലെ ഈ സിജു? ആ സീനന്നെ കണ്ണെ ഇതും.

സാന്‍ഡോസ്സെ, 1900-ഓ? ഞാന്‍ നിയാന്ഡര്‍താല്‍ മനനഷ്യന്‍റെ കാലഘട്ടതിലെയാ ന്നാ ദില്‍ബു പറേണെ.

അപ്പൂട്ടാ , ബാക്ക്ഗ്രൌണ്ടിനു പപറകിലെ കറുത്ത കൈകള്‍ എന്‍റെയല്ല.അതിന്‍റെ മേലെയുള്ള കററത്ത അക്ഷരം മാത്രം എന്റ്റെ.

മഴത്തുള്ളിയേ , ആ പാട്ടൊക്കെ ഒന്ന് പഠിക്കു. അപ്പഴക്കും വരാം.

ഗന്ധര്‍വ്വാ,ചെകുത്റതന്മാര്‍ വേദമോതാന്‍ പാടില്ല്യ.നരകത്തില്‍ പോവും.എന്നേക്കാളും മടിയില്ലെ ഗന്ധര്‍വ്വന്‍?എന്നിട്ട് എന്നോടിങ്ങനെ പറയാന്‍ എങ്ങനെ മനസ്സ് വന്നു?

ദേവ് , കാക്കകള്‍ നാട് വിട്ടുത്രെ.ഈ ചെക്കകകന്‍ ഇരിക്കപ്പൊറുതി തരണ്ടെ.
എല്ലാര്‍ക്കും സ്നേഹം

Achinthya said...

കുറുമാനന, എന്‍റെ പടത്തിന്‍ ഇടം തന്നതിന്‍ നന്ദി പറയൂല്ലാ...ലാലാലാ

Jo said...

സാംസ്കാരിക നഗരത്തിന്റെ സന്താനാണ്‌, തൃശ്ശൂര്‍ക്കാരനാണ്‌ന്നൊക്കെ പറഞ്ഞ്‌ ഒരിത്തി അഹങ്കാരത്തോടെ നടക്കണ ചുള്ളനാട്ടാ ഞാന്‍. പറഞ്ഞട്ടെന്താ കാര്യം, ഈ വക ചരിത്രൊക്കെ ഇപ്പഴല്ലേ അറിയണേ!

എന്തായാലും ഈ തൃശ്ശൂര്‍ തിരക്കഥ കലക്കീട്ടാ. ആ കൂടാരോം സില്‍മ കളിക്കണ യന്ത്രോം, ലൈവ്‌ സബ്‌ ടൈറ്റില്‌ വിളിച്ച്‌ കൂവണ സീനും, ആള്‍ക്കാര്‍ടെ മൊകത്തെ "ഇനീന്തൂട്ടാണാവോ ഇണ്ടാവാന്‍ പോണേ"ന്നൊള്ള ആ ആകാംക്ഷേം - ഒക്കെ ഇങ്ങനെ സങ്കല്‍പ്പിച്ച്‌ നോക്കുമ്പോ നല്ല രസണ്ട്‌. ഒരു സേമിയ ഐസ്‌പ്രൂട്ട്‌ തിന്നട്ട്‌ വരാം. അപ്പഴത്തേക്കും പടം ബാക്കി തൊടങ്ങേരിക്കോട്ടാ!!

സ്നേഹിതന്‍ said...

ഇന്റര്‍വെല്ലിനാണ് എത്തിയത്. ഓപ്പറേറ്റര്‍ സോഡ കുടിയ്ക്കാന്‍ പോയ കാരണം സ്വയം കൈകൊണ്ട് കറക്കി ഇത്രയും കണ്ടു.

പടം ഇഷ്ടായി; ഫഷ്ടായി!

ഇന്റര്‍വെല്‍ കഴിയാറായീട്ടാ...

(ഓ.ടോ. ഈ പടം കാണുന്നവര്‍ക്ക് സോഡ ഫ്രീയാണോ?)

സ്നേഹിതന്‍ said...

ടിക്കറ്റെടുക്കാനും
ഒന്ന് ചിരിയ്ക്കാനും മറന്നു.
:) :)

SAJAN | സാജന്‍ said...

ഇതു പുതിയ അറിവുകള്‍ ആയിരുന്നു..
പങ്കു വച്ചതിനു നന്ദി!

സിദ്ധാര്‍ത്ഥന്‍ said...

ദൈവമേ അചിന്ത്യാമ്മ അരയും തലയും മുറുക്കിയിറങ്ങിയ സ്ഥിതിക്കിവിടെ എന്തെങ്കിലും നടക്കും. എല്ലാരും സൂക്ഷിച്ചോളിന്‍.

നന്നായിട്ടുണ്ടു് ട്ടോളിന്‍. ഇനിയുമെഴുതണം ട്ടോളിന്‍.

തഥാഗതന്‍ said...

ചിത്താര്‍ത്തോ..

ആയമ്മ നമ്മളെ പേടിപ്പിയ്ക്കാന്‍ നോക്ക്വാടാ

(ഇവരുടെ വീടിന്റെ ടെറസ്സില്‍ നിന്നും ഒരു ചെറിയ കല്ലെടുത്തെറിഞ്ഞാല്‍ അതു ചെന്നു വീഴുന്നത് ടിപ്പു സുല്‍ത്താന്റെ കോട്ടയ്ക്കുള്ളിലെ ഹനുമാന്‍‌ ക്ഷേത്രത്തിനു മുന്‍പിലാണ്. എന്നിട്ടും ഇവര്‍ക്ക് നമ്മള്‍ പാലക്കാടുകാരെ ഒരു മൈന്റില്ല)

qw_er_ty

കലേഷ്‌ കുമാര്‍ said...

സന്തോഷമായി!
നല്ലൊന്നാന്തരന്‍ അസ്സല്‍ പോസ്റ്റ് - അതും മലയാളത്തില്‍! കലക്കി!!!!(വല്ലപ്പോഴും ഒക്കെ ഇതുപോലൊരെണ്ണം എഴുതിക്കൂടേ എന്റെ ഉമേച്ചീ?)

ബൂലോഗത്തിന്റെ സാംസ്കാരിക തലസ്ഥാനമായി ഈ ബ്ലോഗ് മാറട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു!

മുല്ലപ്പൂ || Mullappoo said...

ആഹാ..
ആദ്യകാല സിനിമാ ചരിത്രം അസ്സലായി.
പെട്രൊമാക്സ് ലൈറ്റും, പിന്നാളുടെ സൌണ്ടും,


എനിക്കിനി മരിച്ചാ മതി :)
അങ്ങനെ ചേച്ച്യമ്മെം മലയാളത്തില്‍ എഴുതി.
ഇന്റെര്‍വല്‍ കഴിഞ്ഞു തിരിച്ചു വന്ന ആരും ഉറങ്ങരുത്...

സിബു::cibu said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

bhoomiputhri said...

തൃശ്ശൂരഭാഷ കേട്ടാല്‍ പറയുന്ന ആളോട് വെറുതേയൊരിഷ്ട്ടം തോന്നും.
ഇന്നു ബൂലോഗത്തിലെത്തിയേയുള്ളു.
പുറകെ വരാം,വിശദമാ‍യി വായിക്കാന്‍

Sureshkumar Punjhayil said...

Valare Manoharam.. Upakarapradam... Thanks a lot...! Best Wishes...!!!

bhoolokajalakam said...

കൊള്ളാം പൊളപ്പന്‍ സാധനം തന്നെ

അജേഷ് ചന്ദ്രന്‍ ബി സി said...

ഞാനല്പ്പം താമസിച്ചോ..ഇല്ലല്ലോ അല്ലേ..
നല്ല കഥ...

അജേഷ് ചന്ദ്രന്‍ ബി സി said...

അറിവ്‌ പങ്ക് വച്ചതിന്‌ നന്ദി..നല്ല പോസ്റ്റ്..
ഈ പോസ്റ്റ് വായിയ്ക്കാന്‍ ഞാന്‍ "അല്പം...സ്വല്പം" താമസിച്ചു പോയെന്നേയുള്ളൂ..