Tuesday, June 09, 2009

മാല പൊട്ടിക്കല്‍


എപ്പോ നോക്കിയാലും എവിടെ നോക്കിയാലും പെണ്ണുങ്ങളുടെ മാല പൊട്ടിച്ചു ഓടി എന്ന വാര്‍ത്തയാണ്. ഇന്നെത്തെ മാതൃഭൂമി പത്രത്തിലും കണ്ടു അങ്ങിനെ ഒന്ന്.ഏഴും പത്തും മറ്റും പവനുള്ള മാല എന്തിനാണ് ഈ പെണ്ണുങ്ങള്‍ ഇട്ടോണ്ട് നടക്കുന്നത്. കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും ഈ തരം പ്രവര്‍ത്തികള്‍ക്ക് ഒരു അവസാനവും ഇല്ല.എത്രയെത്രെ കഥകള്‍ പത്രത്തില്‍ വന്ന് കണ്ടിട്ടും പെണ്ണുങ്ങളുടെ ഈ ആനച്ചങ്ങല പോലെയുള്ള സ്വര്‍ണ്ണ മാല ധരിക്കല്‍ അവസാനിക്കുന്നില്ല. കള്ളന്മാര്‍ക്ക് നല്ല കാലം. അല്ലെങ്കിലിതിനെന്താ പറയുന്നത്.കല്യാണത്തിന് ഓരോരുത്തര്‍ കെട്ടുന്ന താലിമാലയുടെ തൂക്കം കണ്ടാല്‍ ഞെട്ടും. എന്റെ മോളുടെ കല്യാണത്തിനും ഒരു ചങ്ങല കെട്ടിയിരുന്നു. ഞാന്‍ പിറ്റേ ദിവസം തന്നെ അത് കഴിച്ച് വെച്ച് പകരം ഒരു നൂലുപോലെയുള്ള ഒന്നാക്കി കൊടുത്തു.ഈ തമിഴ് നാട്ടിലൊക്കെ കണ്ടിട്ടില്ലേ അവര്‍ ചരടിലാണ് താലി കെട്ടുക. പോയാല്‍ കൂടിയാല്‍ ഔര്‍ ഇരുനൂറ് രൂപ. അത്രയേ ഉള്ളൂ നഷ്ടം. ഏഴുപവനും പത്ത് പവനും മറ്റുമുള്ള താലി മാല പോയാല്‍ ഇന്നെത്തെ കാലത്ത് നഷ്ടം ഏറെയാ.ഈ സ്വര്‍ണ്ണത്തിന് എന്തൊരു വിലയാ എന്റെ അപ്പോ?... സഹിക്കാന്‍ മേലാ...പിന്നെ പെണ്ണുങ്ങള്‍ക്ക് അങ്ങിനെ ഇട്ടോണ്ട് വിലസിയാ‍ല്‍ മതിയല്ലോ. ആണുങ്ങള്‍ക്കല്ലെ അതിന്റെ നഷ്ടം.ഈ മലയാള നാട്ടില്‍ മാത്രമെ കണ്ടിട്ടുള്ളൂ പെണ്ണുങ്ങള്‍ ഇത്രയും ഭാരമുള്ള സ്വര്‍ണ്ണ മാലകള്‍ കെട്ടി നടക്കുന്നത്. അത് കൊണ്ട് തന്നെയല്ലേ മിക്ക അന്യ സംസ്ഥാന കള്ളന്മാരെയും ഇങ്ങോട്ടാകര്‍ഷിക്കുന്നത്. അതുമല്ല ഇത്രയും സ്വര്‍ണ്ണക്കടയുള്ള മറ്റു ജില്ലകളോ സംസ്ഥാനങ്ങളോ ഭാരതത്തിലുണ്ടോ.എന്റെ പെങ്ങന്മാരെ, അമ്മമാരെ ദയവായി ഇത്തരം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇട്ടോണ്ട് പൊതു സ്ഥലങ്ങളില്‍ നടക്കേണ്ട. അല്ലെങ്കില്‍ സ്വര്‍ണ്ണം പോലെ തോന്നുന്ന ഒരു ഗ്രാം കവര്‍ ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ ധാരാളം വിപണിയിലുണ്ടല്ലോ. അത് ധരിച്ചാല്‍ മതിയല്ലോ.ബൈക്കില്‍ വന്ന് മാല പൊട്ടിക്കുമ്പോള്‍ കഴുത്തിന് മുറിവ് പറ്റുകയും സാധാരണയാണ്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.... അത്ര തന്നെ...............

9 comments:

asdfasdf asfdasdf said...

പുതിയ ഇനം മാലപൊട്ടിക്കലില്‍ കഴുത്തു പോലുമറിയില്ല മാല പോയിയെന്ന്. :)

അരുണ്‍ കരിമുട്ടം said...

ശരിയാ, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

എന്തിനാ പെണ്ണുങ്ങളിങ്ങനെ സ്വര്‍ണ ഭണ്‍ഡാരങ്ങലാകുന്നെ..?
ഒരാഭാരണവും ഉപയോഗിക്കാത്ത പെണ്‍കുട്ടികളെ കാണാന്‍ എന്ത് ഭംഗിയാണ്.. :)
എനിക്കങ്ങനെ ഉള്ളവരെയാ ഇഷ്ടം..
കൃത്രിമത്വമില്ലാത്ത സൌന്ദര്യം

പാര്‍ത്ഥന്‍ said...

പെണ്ണുങ്ങളുടെ മാല പൊട്ടിച്ചെന്ന് കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങിനെ.
കള്ളന്മാർക്ക് പണിയാക്കാൻ വേണ്ടി മാത്രമല്ലെ ഇത്രയും വലിയ മാല ഇടുന്നത്.
കൊണ്ടു പോട്ടന്നെ.

വാഴക്കോടന്‍ ‍// vazhakodan said...

അയല്‍പക്കത്തിന്നു കടം മേടിച്ചിട്ട് ഇട്ടോണ്ട് പോയ മാലയെങ്ങാന്‍ പൊട്ടിച്ചു പോയാല്‍....ഈശ്വരാ!
സൂക്ഷിച്ചാല്‍ അവര്‍ക്ക് നല്ലത് :)

പാവപ്പെട്ടവൻ said...

അതിട്ടു നാട്ടുകാരെ ഒന്നു കാണിചില്ലങ്കില്‍ പിന്നെ പൊന്നും പെണ്ണും എങ്ങനെ ഇണങ്ങും.... പോനാല്‍ പോകിട്ടും.. പോടാ.....

കള്ളന്‍ പവിത്രന്‍ വര്‍മ്മ said...

ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കുകേല.. അണ്ണന് വേറെ പണിയൊന്നുമില്ല..

മാണിക്യം said...

ഒരു ജീന്സും റ്റൊപ്പും ഇട്ട് കഴുത്തില്‍ ഒന്നും ഇടതെ നല്ല കാറ്റും കൊണ്ട് ഇവിടെ പെണ്കുട്ടികളും സ്ത്രീകളും സ്വാതന്ത്ര്യത്തോടേ നടന്നു നീങ്ങുമ്പോള്‍ ഞാനും ആലോചിക്കാറുണ്ട് അവരുടെ സൌന്ദര്യത്തിനു എന്തെങ്കിലും കുറവുണ്ടൊ?

എന്നാല്‍ നാട്ടിലെത്തുമ്പോള്‍ മാലയും വളയും ഒന്നുമില്ലാതെ ചെറിയകുട്ടികള്‍ നടക്കുമ്പോള്‍
"ശോ! ഇതെന്നാ കഴുത്തും പറിച്ചു നീ ആ കൊച്ചിന്റെ കഴുത്തേല്‍ എന്തെലും എടുത്തിട്ടേ, എന്നാ മെനകേടാ?"

ഇതാ കുഞ്ഞിലേ കേട്ടു വളരുന്നത്, അപ്പോള്‍ ഒരു തോന്നല്‍ വരും ഈ പറഞ്ഞ ആടയാഭരണങ്ങള്‍ ഇല്ലങ്കില്‍ കുറച്ചിലാ, അച്ഛന്റെ ഭര്ത്താവിന്റെ സ്റ്റാറ്റസ് സിമ്പലായി കുറെ മിന്നുന്ന സ്വര്ണാഭരണം ചുമക്കണം എന്ന്. എന്നിട്ട് ഒടുക്കം പഴി പെണ്ണിനും എന്തിനാ ആഭരണം ഇട്ട് നടക്കുന്നേ?