Monday, May 04, 2009

പൂരക്കായ 2009

ഇത്തവണ പൂരത്തിനെത്താന്‍ വൈകി. എന്നാല്‍ കൊട്ടിക്കലാശത്തിനെങ്കിലും എത്തണമെന്ന് വിചാരിച്ചാണ് കാലത്തു തന്നെ പൂരപ്പറമ്പിലെത്തിയത്. പൂരത്തിനിടയ്ക്ക് പടമെടുക്കുക അല്പ്ലം ശ്രമകരമാണ്.

അപ്പോള്‍ ആദ്യം ആനയുടെ മൂട്ടില്‍ നിന്നുതന്നെയാവാം. വിവസ്ത്രമായ ആ ചന്തി..


(നല്ല ഒരാനയുടെ ലക്ഷണങ്ങള്‍ ഇതൊക്കെയാണോ ? )
സ്നേഹിച്ചു തീരാതെ... തീരാതെ..
ഇന്നലെ മുതല്‍ ഇതേ നില്‍പ്പല്ലേ ..
എന്തിനും ഏതിനും കാക്കിയ്ക്ക് മുകളിലൂടെ തന്നെ വേണം. പകല്‍പ്പൂരത്തിന്റെ മാറ്റ് വെയിലു കുറവായിട്ടും മായാതെ നിന്നു..
പെരുവനത്തിന്റെ മേളപ്പെരുക്കങ്ങള്‍..

എന്താ അവന്റെ ഒരു ഇരുപ്പ് ?
നീ ധൈര്യായിട്ട് കൊട പിടിക്കട ചെക്കാ. ഇബടെ ഒരു കമ്മ്യൂണിസ്റ്റുകാരനും ഇല്ലാന്ന്...


പാറമ്മേക്കാവിന്റെ ആസ്ഥാന വെടിവെപ്പുകാരന്‍.

രാധാമാധവം.. നാടന്‍ കച്ചവടക്കാരെയൊക്കെ ബയ്യാമാരു കടത്തിവെട്ടി.

തറവാട് പൊളിഞ്ഞാലെന്താ വെടിക്കെട്ട് ഉഷാറായി നടക്കണം. (വടക്കുന്നാഥക്ഷേത്രം വെടിക്കെട്ടിനു ശേഷം.. )പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ വെടിമരുന്ന് നിറയ്ക്കല്‍.


ഏതായാലും പൂരക്കായ ഇല്ലാണ്ട് എന്ത് പൂരം ?

13 comments:

::സിയ↔Ziya said...

ആനപ്പന്തിയില്‍ നിന്ന് ആനച്ചന്തിയിലേക്ക്...
വ്യത്യസ്തമായ ഒരു പൂരക്കാഴ്‌ച്ച...
കലക്കി മേന്ന്‌നേ കലക്കി :)

അരവിന്ദ് :: aravind said...

ഇദെന്ത് മേനനേ ആനച്ചന്തം ആനച്ചന്തി ആയോ!

ഇത്തരം അശ്ലീല പ്രദര്‍ശ്നം തടയാന്‍ അടുത്ത വര്‍ഷം മുതല്‍ ആനകളെ ജട്ടി ഇടീപ്പിക്കണം (കോണകം ആയാലും മതി-അതല്ലേ പൂരത്തിന് യോജിക്യാ?) എന്ന് ഞാന്‍ ആവശ്യപ്പെടുന്നു.

തറവാട് പൊളിച്ച വെടിക്കെട്ടും, സമ്പൂര്‍ണ്ണ സുരക്ഷയോടെയുള്ള മരുന്ന് നിറക്കലും ചിരിപ്പിച്ചു.

(എന്തായാലും തൃശൂര്‍കാരുടെ അഭിമാനം തന്നെ ഈ പൂരം.
മനോരമയിലെ റിപ്പോര്‍ട്ട് നന്നായിട്ടുണ്ട്...തകര്‍പ്പന്‍ കമണ്ട്രി പോലെ.)

krish | കൃഷ് said...

പൂരം ടി.വിയില്‍ കണ്ടിരുന്നു.

പൂരം കഴിഞ്ഞിട്ടും പൂരക്കായേടെ പടം പിടിച്ചോണ്ട് നടക്ക്വാല്ലേ മേന്നേ..
ആ നടക്കട്ടെ.. നടക്കട്ടെ.

hAnLLaLaTh said...

ആനപ്പിണ്ടോം......!!!!
മൊത്തത്തില്‍ നന്നായിട്ടുണ്ട്.

അനില്‍@ബ്ലോഗ് said...

:)

ഗോപാല്‍ said...

ഗജരാജ വിരാജിത ചന്തിഗതി...
ആനയാണെന്ന് കരുതി അധികം ചന്തി നോക്കാന്‍ പോണ്ട, മേന്‍നേ.

bright said...

നന്നായി..
എന്റെ പൂരകാഴ്ചകള്‍ ഇവിടെ..

http://russelsteapot.blogspot.com/2009/05/2009-1.html

bright said...

എന്റെ പൂരകാഴ്ചകള്‍ ഇവിടെ..
http://russelsteapot.blogspot.com/2009/05/2009-1.html

☮ Kaippally കൈപ്പള്ളി ☢ said...

ഇതൊട്ടും പോര.
കുറച്ചുകൂടി ആനകൾ ആവാമായിരുന്നു. കേരളത്തിലെ ആനപ്രേമികൾക്ക് ഇത്രയും അനകൾ പോര. കേരളത്തിലെ കാടുകളിൽ അവശേഷിക്കുന്ന എല്ലാ അനകളേയും മലയാളികൾക്ക് പ്രേമിക്കാൻ പിടിച്ചു കെട്ടി ഉത്സവ പറമ്പിൽ എത്തിക്കാൻ മന്ത്രി ബിനോയി വിശ്വത്തിനോടു് ആപേക്ഷിക്കുന്നു.

ആവനാഴി said...

എന്നാലും എന്റെ മേന്‍‌നേ, പല കായ്കളേയും കായ്കറികളേയും പറ്റി കേട്ടിട്ടുണ്ട് മേന്‍‌നേ. ഇപ്പഴാണു “പൂരക്കായ” യെപ്പറ്റി കേള്‍ക്കുന്നത്.

ഉം. അവസാനഭാഗമെത്തിയപ്പോഴല്ലേ ഗുട്ടന്‍സ് പിടി ക്ട്ടിയത്! അതെ പൂരകായ.

മേനന്‍ സരസശിരോമണി തന്നെ!

അങ്കിള്‍ said...

:)

മുസാഫിര്‍ said...

പൂരക്കായ പറക്കാറാവുമ്പോഴേക്കും എത്തി അല്ലെ ഭാഗ്യം.

ശ്രീ said...

പൂരക്കാഴ്ചകള്‍ നന്നായിട്ടുണ്ട് മേനോന്‍ ചേട്ടാ...

:)