Monday, June 15, 2009

ഈ മനുഷ്യനെക്കൊണ്ട് തോറ്റു...
കുടുംബത്ത് ഇരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. നേരം വെളിച്ച്യാവുമ്പോ തന്നെ ഇറങ്ങിക്കോളും.. .. . പറഞ്ഞതാ ആ ഷാപ്പീന്ന് മോന്തണ്ടാന്ന്..ഈ മൊതലിനെ എങ്ങനെ വീട്ടില്‍ കൊണ്ടുപോകുമെന്റെ ഈശ്വരാ.... ട്രാഫിക്കൊക്കെ ബ്ലോക്കായീന്നാ തോന്നണെ....
( തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഇന്നു (15/06/09) കാലത്തെ ദൃശ്യം. പാപ്പാന്‍ കുടിച്ഛ് പൂസായി ആനയുടെ കാല്‍ക്കല്‍ നമസ്കരിച്ചുകിടക്കുന്നു. ട്രാഫിക്ക് പോലീസ് പഠിച്ചപണി പതിനെട്ടും നോക്കി. ആനയെ ഒന്ന് മാറ്റി നിര്‍ത്താന്‍. പാപ്പാന്‍ എഴുന്നേല്‍ക്കാതെ ആന നിന്ന നില്‍പ്പില്‍ നിന്നും മാറിയില്ല. കുറെ കഴിഞ്ഞ് ആനസ്ക്വാഡ് വന്ന് പാപ്പാനെ തിളച്ചിട്ടാണ് ആനയെ തൊടാനായത്. പാപ്പാനെ പൊക്കിയെടുത്ത് പോലീസ് ജീപ്പിലിടുമ്പോള്‍ പാപ്പാന്‍ ആനയെ ഒരു നോട്ടം നോക്കിയിരുന്നു. ആ നോട്ടം സഹിക്കാനാവാതെ ആന ഇതികര്‍ത്തവ്യഥാമൂഡനായി നിന്നുപോയി....... ആനയ്ക്ക് കുറച്ചുകൂടി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നുമുണ്ടാവില്ലായിരുന്നെന്നാണ് ആളുകള്‍ പറയുന്നത്..)

16 comments:

കാസിം തങ്ങള്‍ said...

പാവം ആന.

തോമ്മ said...

ഇപ്പഴത്തെ ആനകളുടെ ഓരോ കഷ്ടപ്പാടുകളെ ....................

സന്തോഷ്‌ പല്ലശ്ശന said...

എഴാ അപവാദം പഴയരുത്‌ കെട്ടാ...ഞാന്‍ യോഗാസനം ചെയ്യാര്‍ന്ന്‌.... (ശവാസനം)

എന്ന്‌
പാപ്പാന്‍

അനില്‍ശ്രീ... said...

ആ %$*^&%$^# നെ എടുത്ത് ആ പൈപ്പിനടിയിലേക്ക് ഇടാന്‍ ആനയോടൊന്ന് പറയാന്‍ വയ്യാരുന്നോ...

ഇത്തരം പരിപാടി കാണിക്കും. എന്നിട്ട് ആന ചവിട്ടി കൊന്നേ എന്ന് നിലവിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പാവം ആന...

Typist | എഴുത്തുകാരി said...

എന്നാലും ഈ ആനകളെ സമ്മതിക്കണം. എല്ലാ പാപ്പാന്മാരും ഇങ്ങിനെയാണല്ലോ.

Mathew said...

പാപ്പാന്‍ ദാഹത്തിനു പനിനീരു കുടിച്ചതാവും. പാവം. യജമാനനോട് സ്നേഹമുള്ള നല്ല ആന :)

പാര്‍ത്ഥന്‍ said...

ഇത്തരം പാപ്പാന്മാരെ ഇനിയും വെച്ചു പൊറുപ്പിക്കുന്നുണ്ടല്ലോ. ആന സ്നേഹികൾ ഇക്കാര്യത്തിൽ എന്ത് നിലപാടാണ് എടുത്തിട്ടുള്ളത്‌.

കുഞ്ഞന്‍ said...

അറിയാതെയൊ അറിഞ്ഞൊ ഒന്നു ചവിട്ടിയിരുന്നെങ്കില്‍....

മുസാഫിര്‍ said...

ആനയ്ക്ക് റിഫ്ലകറ്റര്‍ വെക്കണമെന്നു പണ്ടു ആ‍നപ്രേമികള്‍ പറഞ്ഞിരുന്നു.ഇക്കണക്കിന് പാപ്പാനു ഒരു ഡസന്‍ വേണം.ഈ കിടപ്പ് രാത്രിയെങ്ങാനും ആയിരുന്നെങ്കിലോ ?

krish | കൃഷ് said...

ഓഹോ... ഇതിപ്പോ നിങ്ങള്‍ പടം പിടിച്ച് ഇവിടേം പൂശിയോ. രണ്ടുപേരും കൂടിയായി്രുന്നില്ലേ അടിക്കാന്‍ പോയിരുന്നത്. എന്നിട്ട് മേന്നേ, ഈ ചതി വേണ്ടായിരുന്നുട്ടോ!
:)

പിന്നെ ഈ ദൃശ്യങ്ങള്‍ ടിവി വാര്‍ത്തയില്‍ കണ്ടിരുന്നു. വള്രെ രസകരമായി തോന്നി. ആനക്ക് പാപ്പാനോടുള്ള ‘സ്നേഹം’ ഒന്നുകൊണ്ടുമാത്രമാണ് അയാള്‍ക്ക് പരുക്കൊന്നും കൂടാതെ രക്ഷപ്പെടാന്‍ പറ്റിയത്. പാപ്പാനെ തളക്കാന്‍ ആന സ്ക്വാഡ് വന്നത് രസകരം തന്നെ.
ഇത്തരം പാപ്പാന്മാരെ ഇനിയെങ്കിലും ആനഡ്യൂട്ടിക്ക് വെക്കാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

[ nardnahc hsemus ] said...

ഓ എന്തരണ്ണാ....

സ്വന്തം ഭര്‍ത്താവ് മദ്യപിച്ച് ഓവറായി വന്നെന്ന് കരുതി ഏതെങ്കിലും ഭാര്യമാര്‍ അവരെ ഡൈവോഴ്സ് ചെയ്യോ?( ഇങ്ങനെ കുടിച്ച് വന്ന് കാലിന്റെടേല്‍ കിടന്നുറങ്ങുന്ന എത്രയെത്ര ഭര്‍ത്താക്കന്മാരെ നമുക്കറിയാം!). പാവം ആന, അതിനങ്ങനെ ഒരു സ്നേഹമല്ലായിരുന്നെന്ന് നമ്മള്‍ തീരുമാനിയ്ക്കുന്നത് ശരിയാണോ?

;)

paarppidam said...

വെറുതെ ആനകളെക്കൊണ്ട്‌ പറയിപ്പിക്കാൻ ഓരോരൊ ജന്മങ്ങൾ. അടിച്ചാൽ വഴീക്കെടക്കുന്ന് കേട്ടിട്ടുണ്ട്‌.ഇതിപ്പോൾ ആനയുടെ അടീൽക്കെടക്കലായി.

വേണ്ട ചന്ദ്രേട്ട വേണ്ട ചന്ദ്രേട്ടാന്ന് ആന നൂറുവട്ടം പറഞ്ഞതാണ്‌ ചുള്ളൻ കേട്ടില്ല. ആനമയക്കിതന്നെ അടിച്ചു.ഇപ്പോ എന്തായി നാട്ടാരഞ്ഞു ആനക്ക്‌ നാണക്കേടായി. ഇനി മറ്റുള്ള ആനകളുടെ എടേൽ എങ്ങിനെ ച്ല്ലും ഈ ആനക്കുട്ടി.അവർ കളിയാക്കി കൊല്ലില്ലേ? ചെമ്മീൻ കെടക്കണപോലെ കെടപ്പ്‌ കണ്ടാൽ കെട്ടിയ പെണ്ണുപോലും സഹിക്കില്ല.

ആനയുടെ ക്രൂരതയെ പറ്റി വാതോരാതെ സംസാരിക്കുന്നവർക്ക്‌ ആന തന്നെ മറുപടി കൊടുത്തു!!

ജെപി. said...

ആനക്കഥ രസമായിരിക്കുന്നു. ഒരു വിഡിയോ ക്ലിപ്പുകൂടെ ഇടാമായിരുന്നു.
ഈ തൃശ്ശൂര്‍ ബ്ലോഗിന് അങ്ങിനെയെങ്കിലും ജീവം വെക്കട്ടെ.
നല്ല വിഭവങ്ങള്‍ ധാരാളം പ്രതീക്ഷിക്കാമല്ലോ>
\\

Vempally|വെമ്പള്ളി said...

ആഹാ ഇവിടെയുമുണ്ട് ഇങ്ങനെ ദുഖിതനായ ഒരു പാപ്പാന്റെ കാര്യം
http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/browse/mmtvExternalProgramView.jsp?programId=1186608&BV_ID=@@@

Vempally|വെമ്പള്ളി said...
This comment has been removed by the author.
Vempally|വെമ്പള്ളി said...
This comment has been removed by the author.