പ്രിയരെ,
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരില്‍ ഒരു ബ്ലോഗ് തുടങ്ങിയ വിവരം ഇതിനകം എല്ലാവരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. തൃശ്ശൂരിന്റെ ഒരു ജിഹ്വയാക്കി ഇതിനെ വളര്‍ത്തിയെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി ആദ്യ രണ്ടു മൂന്നു പോസ്റ്റുകളില്‍ നിന്നും മനസ്സിലാവുന്നു. ഈ ബ്ലോഗിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി താഴെ കാണുന്ന ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ ബ്ലോഗിന്റെ ഉദ്ദേശ ലക്ഷ്യം തന്നെ തൃശ്ശൂരിലെ ഭൂത-ഭാവി -വര്‍ത്തമാന വിശേഷങ്ങള്‍ സഭ്യമായ രീതിയില്‍ പങ്കുവെക്കുകയെന്നതാണ്.
ഓരോ പോസ്റ്റുകള്‍ക്കിടയിലും ചുരുങ്ങിയത് ഒരു ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് പോസ്റ്റുകള്‍ വായിക്കാന്‍ സൌകര്യം ലഭിക്കും.
തൃശ്ശൂരുമായി ബന്ധപ്പെട്ട ഏതുവിഷയവും ആര്‍ക്കും പോസ്റ്റ് ചെയ്യാം. ഇതൊരു വ്യക്തിയുടെയോ ഒരു ഗ്രൂപ്പിന്റെയോ ബ്ലോഗല്ല. തൃശ്ശുരുമായി ബന്ധപ്പെട്ട എല്ലാവരുടെയുമാണ്.
ബ്ലോഗിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും പരാതികളും അപ്പപ്പോള്‍ തന്നെ കമന്റു വഴിയോ മറ്റോ അറിയിക്കുക.
ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റിനു എന്തോ കുഴപ്പമുണ്ടെന്നും, ഫയര്‍ ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വായിക്കാന്‍ പറ്റുന്നില്ല എന്നും പരാതി ലഭിച്ചിരുന്നു. സാക്ഷി ടെമ്പ്ലേറ്റില്‍ പണിതുകൊണ്ടിരിക്കുന്നു. മാത്രമല്ല ഉടന്‍ തന്നെ ഈ ബ്ലോഗിനെ പുതിയ വെര്‍ഷനിലേക്ക് മാറ്റേണ്ടതുമുണ്ട്.
ബ്ലോഗില്‍ പോസ്റ്റ് ചെയ്യേണ്ടവര്‍/അംഗത്വം വേണ്ടവര്‍ സ്വന്തം ബ്ലോഗിന്റെ മേല്‍വിലാസം സഹിതം താഴെപറയുന്ന അഡ്രസ്സില്‍ ബന്ധപ്പെടുമല്ലോ.
rageshku@gmail.com / kuttamenon@gmail.com
എല്ലാവരുടേയും പങ്കാളിത്തവും, പ്രോത്സാഹനവും, ആശിര്‍വാദവും പ്രതീക്ഷിക്കുന്നു.
Wednesday, May 02, 2007
Subscribe to:
Post Comments (Atom)
9 comments:
"ത്രിശ്ശൂര് ക്ലബ് - മെംബര്‍ഷിപ്പ് ക്ഷണിക്കുന്നു"
അണ്ണാ.. രണ്ടും കല്പിച്ചു തന്നെയല്ല്യോ?
ഡവുട്ട് ഡവുട്ട്!!
തൃശ്ശൂക്കാരു കന്നാലികള്‍ക്കു മാത്രമേ മെമ്പര്‍ഷിപ്പ് കൊടുക്കൂ?
തൃശ്ശൂരിറ്റി തെളിയിക്കാന്‍ റേഷന്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ അങ്ങനെ വല്ലോം ?
തൃശ്ശൂര്ക്കാരിയ കെട്ടിയ കോഴിക്കോട്ടുകാരനു മെമ്പ്രഷിപ്പ് കിടൈക്കുമാ ?
കൊച്ചിക്കാരിയെ കെട്ടിയ തൃശ്ശൂരു ഡാവിന്റെ മെമ്പ്ര ഷിപ്പ് ക്യാന്‍സല്‍ ചെയ്യുമോ ?
ബ്ലോഗില്‍ പുതുമുഖങ്ങളായവര്ക്കു മെമ്പ്രഷിപ്പ് ഡയറക്റ്റു കൊടുക്കുമോ ? അതോ ബൂലോഗ ക്ലബ്ബിലെ പോലെ 1 മാസം പ്രൊബേഷന്‍/മോണിറ്ററിങ്ങ് കഴിഞ്ഞിട്ടേ കൊടുക്കുള്ളൂ ?
പിന്നെ: ടെമ്പ്ലേറ്റ് ഡിസൈനര്‍ സാക്ഷിയോട്:
ഈ ടെമ്പ്ലേറ്റ് സംഭവം അലക്കന്‍ ആനെങ്കിലും.. ചില അല്ക്കുലുത്തുകള് ഊന്റ് ട്ടാ..
അതായത് ബോഡി പാര്‍ട്ടിന്റെ വിഡ്ത് വളരേ കുറവായതിനാല്‍ പോസ്റ്റിനു നീളം കൂടുതല്‍ തോന്നുന്നു.. 100% വിഡ്ത് കൊടുക്കുന്നതാ പിക്സല്‍ അളവു കൊടുക്കുന്നതിലും നല്ലത് ..
പിന്നെ, ഇപ്പോഴുള്ല ആ ഡള്‍ ബാക്ഗ്രൌണ്ടു മാറ്റു ..വൈറ്റ് ആക്കുന്നതല്ലേ അതിന്റെ ഒരു ഭംഗി ?? ആനേം നെറ്റിപ്പട്ടോം വെച്ച് പൂരത്തിന്റെ കിടിലന്‍ ഒരു ഫോട്ടോ ഹെഡറും!
ഇത്രേം വിളിച്ചു പറയാമെങ്കില്‍ അതങ്ങു ചെയ്തൂടെ സാറേ ന്നു ചോദിക്കരുത്... ;) അറിയാത്തോണ്ടാ! അല്ലേ ഞാന്‍ എന്നേ ചെയ്തേനെ!
നല്ല സംരഭം ഒരു മെമ്പര്‍ഷിപ് ചേര്‍ത്തോളൂ..(പൂരത്തിന്റന്ന് അടിച്ചു പറ്റായി പോയി. അതു കൊണ്ട് പൂരം അപ്ഡേഷന് നടന്നില്ല...സോറി)
ഇടി
ഇതു തൃശ്ശൂര്‍ സമ്മര്‍ദ്ദമാണോ?
സമ്മര്ദ്ദിച്ച് കുറുമാനെ കെട്ടുകെട്ടിക്കാനാണോ?
പിന്നെ കുറു
മെംബര്‍ഷിപ് നെ ക്ഷണിക്കാന്‍ പറ്റുമൊ?
മെംബര്‍ഷിപ് ഒരു വ്യക്തിയാണൊ?
ഇനി ക്ഷണിച്ചെന്നു തന്നെ വക്കുക, വര്വോ?
എന്തായാലും ക്ഷണിച്ചു ഇനി വര്ണ്വോട്ത്ത് വച്ച് കാണാം.
അപ്പൊ മെംബര്‍ഷിപ് നിക്കണോ പോണോ?
-സുല്‍
ചാത്തനേറ്:: ഈ ക്ലബ്ബിന്റെ കലാ(പ) പരിപാടികള്‍ കൂവി അലങ്കോലപ്പെടുത്താന്‍
റെസ്റ്റ് ‘ഓഫ്’ കേരളാ
എന്ന പുതിയ ക്ലബ്ബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു..:)
ഈ ക്ലബ്ബിന്റെ ബോര്‍ഡില്‍ പരസ്യം ഇടുന്നതിന്റെ ചാര്‍ജ് എങ്ങനാ? :):) :) ;)
കുറൂ,
ദാ, ഞാന്‍ റെഡി!
മേന്ന്നേ,
ന്തൂട്ടാ ആദ്യായിട്ട് പോസ്റ്റണ്ടേ?
എല്ലാ ഗഡീസും റെഡ്യല്ലേ?
ദേ, ചാത്തങ്കുട്ടീ, വേണ്ടാ; സാക്ഷാല്‍ ചാത്തന്‍സ് തൃശ്ശൂരിന്റെ സ്വന്താന്ന് മറക്കണ്ടാ!
ഒരു മെംബര്‍ഷിപ്പ് ആയിക്കോട്ടെ... sooryodayam@hotmail.com
ഇങ്ങിനത്തെ കൊല്ലം, പാലക്കാട്, തിരുവനന്തപുരം ബ്ലോഗുകള്‍ എല്ലാം കൂടി ഒരുമിച്ച് എവിടേങ്കിലും ലിങ്ക് ചെയ്യുമൊ സാക്ഷി/കുറുമാന് ജി?
i want to become a member n Thrissur Club
my ID najoos@gmail.com
najoos.blogspot.com
Post a Comment