Saturday, May 05, 2007

സ്ഥലനാമപുരാണം - ഒന്നാം ഭാഗം

ഈ ഭൂമിയുടെ മധ്യഭാഗം കണ്ടു പിടിച്ച് അതിന്റെ കേന്ദ്രബിന്ദുവില്‍ സ്പര്‍ശിച്ചാല്‍ അത്
വടക്കുന്നാഥ ക്ഷേത്രം ആണെന്ന് കരുതുന്നവര്‍ ആണ് തൃശൂര്‍ക്കാര്‍. അത്തരത്തിലാണ് തൃശൂര്‍
നഗരത്തിന്റെ രൂപഘടന. നഗരത്തിന്റെ നടുക്കായി വടക്കുന്നാഥക്ഷേത്രം, ചുറ്റിലമായി തേക്കിന്‍കാട്
മൈതാനവും, സ്വരാജ് റൌണ്ടും. തൃശൂരുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണ് പോസ്റ്റിലെ പ്രതിപാദ്യം.

തൃശൂരിലെ പ്രധാന ചിറകളാണ് വടക്കേ ചിറയും, പടിഞ്ഞാറെ ചിറയും. 'ചിറ' എന്നാല്‍ ബണ്ട് എന്നാണ്
അര്‍ഥമാക്കുന്നത്. വടക്ക് നിന്നും, കിഴക്ക് വെള്ളാനിപ്പാടം, കുറ്റുമുക്ക് എന്നീ ഭാഗങ്ങളില്‍
നിന്നും ഒഴുകി വന്നിരുന്ന നീരൊഴൊക്കും മറ്റും ചേര്‍ന്ന കായല്‍ ചിറകെട്ട് സൂക്ഷിച്ചിരുന്നതാണ്
വടക്കേചിറ. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള നീരൊഴുക്ക് ബണ്ടുകെട്ടി സം‌രക്ഷിച്ചിരുന്നതാണ്
പടിഞ്ഞാറെ ചിറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളം തമ്പടിച്ചിരുന്നതിനാല്‍ 'പട്ടാളം റോഡ്'
എന്ന് അറിയപ്പെടുന്ന സ്ഥലം കഴിഞ്ഞ് വരുന്നതെല്ലാം പണ്ട് താരതമ്യേന താഴ്ന്ന
പ്രദേശങ്ങളായിരുന്നു. ഇരട്ടച്ചിറ അവിടെയായിരുന്നു. പടിഞ്ഞാറ്, വടക്ക് ചിറകള്‍ ഉയര്‍ന്ന
ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഇരട്ടച്ചിറയ്ക്ക് ഇത്തരം
വേര്‍ത്തിരിവുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തരം ജനങ്ങളും അത് ഉപയോഗിച്ച് പോന്നു. കാലന്തരത്തില്‍
മണ്ണിടിഞ്ഞ് ഇരട്ടച്ചിറ നാമാവശേഷം ആയി. കണക്കുപ്രകാരം ഇപ്പോള്‍ അവിടെ 10 അടി മണ്ണ്
ഉയര്‍ന്നിട്ടുണ്ട്ഭൂമി ശാസ്ത്രപ്രകാരം കിഴക്കൂന്ന് പടിഞ്ഞാറേയ്ക്ക് നീരൊഴുക്കിനൊടൊപ്പം മണ്ണൊലിപ്പും
സംഭവിക്കുന്നു. ചിറ ഇപ്പോള്‍ കാണുന്നില്ലെങ്കിലും 'ചിറയ്‌ക്കല്‍' എന്ന സ്ഥലം ചിറയായിരുന്നു.
അവിടെ ചിറകെട്ടി കിഴക്ക് വശത്ത് സമതലമായി ചെറിയൊരു 'കര' കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരത്തില്‍
ചേര്‍ത്ത് ഭൂപ്രദേശം 'ചേര്‍പ്പ്' എന്ന പേരില്‍ അറിയപ്പെടുന്നു. (ചേര്‍ത്തലയും ഇത്തരത്തില്‍
ഉണ്ടായ ഭൂപ്രദേശമാണ് എന്നാണ് അനുമാനം). വെസ്റ്റ്പാലസ് റോഡിലായി വടക്ക് വശത്ത് അല്പ്പകാലം മ്പ് വരെ 'പള്ളിത്തേവാരക്കെട്ട്' എന്നു പേരായ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. സാധാരണയായി
ജലാശയത്തിന്റെ അടുത്താണ് തേവാരക്കെട്ട് സ്ഥാപിക്കുക. മാത്രമല്ല പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
എല്ലാം പാലസിന്റെ കിഴക്കുവശത്താണ്. പടിഞ്ഞാറുഭാഗത്ത് വന്നിട്ടുള്ളത് താരതമ്യേന പുതിയ
കെട്ടിടങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വെസ്റ്റ്പാലസ് റോഡ് വളരെ താഴ്ന്ന പ്രദേശം
ആയിരുന്നു. പണ്ട് അവിടെ ഒരാള്‍ ഇയരമുള്ള മതില്‍ ഉണ്ടായിരുന്നത് ഇപ്പോല്‍ അഗ്രഭാഗം മാത്രം
കാണാവുന്ന നിലയില്‍ മണ്ണിടിഞ്ഞ് നികന്നിട്ടുണ്ട്.


കേരളത്തില്‍ ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണക്ഷേത്രങ്ങള്‍ വന്നിട്ടുള്ളതായി കണക്കാക്കുന്നത്. അതിനു മുന്‍പ് ദ്രാവിഡരുടെ കാവുകളും, തറകളും, മറ്റുമാണ് ഉണ്ടായിരുന്നത്. ശിവക്ഷേത്രം വന്നതിനു ശേഷമാണ് 'തൃശിവപേരൂര്‍' എന്ന പേരുത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വടക്കുന്നാഥക്ഷേത്രം അതിനു മുന്‍പും നിലനിന്നിരുന്നു എന്നും അതൊരു ജൈന ക്ഷേത്രം ആയിരുന്നു എന്നും മറ്റൊരു വാദമുഖമുണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനാണ് 'ഋഷഭന്‍' (വൃഷഭന്‍ എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്) . വടക്കുന്നാഥ സുപ്രഭാതത്തില്‍

"ശ്രീമത് ഋഷാചലപതേ
തവ സുപ്രഭാതം"

എന്ന വരികള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാവുന്നതാണ്. സംസ്കൃതത്തിലും മൂലരൂപമായ പാലിയിലും ഋഷഭം/വൃഷഭം എന്നത് മലയാളത്തില്‍ ഇടവം/എടവം എന്നായിത്തീരും

ഋഷഭം - ഇടവം/എടവം
ഋഷാചലപതി - ഇടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നാഥന്‍->ടവക്കുന്നാഥന്‍

എന്ന രീതിയില്‍ ഈ നാമം പരിണാമ വിധേയമാകുകയും 'ടവക്കുംനാഥന്‍' എന്ന പദം Metathesis സംഭവിവിച്ച് 'വടക്കും‌നാഥന്‍' ആയി മാറുകയും ചെയ്തു എന്നാണ് ഈ വാദമുഖം ഉയര്‍ത്തുന്നവരുടെ അനുമാനം. അതല്ലാതെ വടക്കുംനാഥന് North ആയി ബന്ധമില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
(Metathesis പ്രകാരം പണ്ട് 'മുച്ചിറ്റൂര്‍' എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ 'മുറ്റിച്ചൂര്‍' എന്നാണ് അറിയപ്പെടുന്നത്. 'ഊര് ' എന്നാല്‍ ജനസാന്ദ്രത കൂടിയ/ഉയര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടം എന്നാണര്‍ഥമാക്കുന്നത്. ഉദാ.ചേറൂര്. 'കോട്' എന്നാല്‍ ഉയര്‍ന്ന ഭൂപ്രദേശം ഉദാ.മുണ്ടത്തിക്കോട്. 'ചേരി' എന്നാല്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടം ചേര്‍ന്ന് വസിക്കുന്നിടം ഉ.ദാ. വടക്കാഞ്ചേരി)

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തൃശിവപേരൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ കാലഘട്ടത്തില്‍ അജ്ഞാതനായ ഒരു വയനാടന്‍ കവി 'തിരുമരുതൂര്‍' ജലാശയത്തെ വര്‍ണ്ണിക്കുമ്പോള്‍ തൃശിവപേരൂര് പോലെ ശൈവലസദ്യുതി എന്ന് ഉപമിക്കുന്നുണ്ട്. ഇതാണ് തൃശൂരിനെ കുറിച്ചുള്ള ഏറ്റവും പുരാതനമായ ചരിത്ര പരാമര്‍ശം.

1956-ല്‍ കേരളസാഹിത്യ അക്കാദമി വന്നതിനു ശേഷമാണ് തൃശൂര്‍ 'സാംസ്‌ക്കാരിക നഗരം' എന്ന് അറിയപ്പെടുന്നത്. ഇന്നും കലാ-സാഹിത്യ-വാണിജ്യ സം‌രം‌ഭങ്ങളുടെ മുഖ്യ വിഹാരകേന്ദ്രമായി തൃശൂര്‍ വര്‍ത്തിക്കുന്നു.

കടപ്പാട്:- പ്രൊഫ. പി നാരായണന്‍ & സുബീഷ്‌കുമാര്‍
(തൃശൂരിലെ പി.ജി.സെന്ററിലെ ക്യാമ്പസ് മാഗസിനായി ഇവര്‍ ശേഖരിച്ച വിവരങ്ങളാണ് അവലം‌ബം.)

പല്ലി മുറിച്ചിട്ട വാല്‍ക്കഷണം :
ഈ പോസ്റ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നത് ശ്രീമാന്‍ വിവി / വി.എം ദേവദാസ് അവര്‍കളാണ്.

37 comments:

കുട്ടന്മേനൊന്‍::KM said...

സ്ഥല നാമ പുരാണം - ഒന്നാം ഭാഗം.. തൃശ്ശൂര്‍ ബ്ലോഗില്‍ പുതിയ അമിട്ട്

kaithamullu - കൈതമുള്ള് said...

നന്നായി, മേന്‍‌ന്നേ!
തുടക്കവും തുടര്‍ന്നുള്ള ഈ സ്ഥലനാമ പുരാണവും!

ഓരോ കരക്കാരും അവനവന്റെ പുരാണവുമായി വരിക, വെടിക്കെട്ട് ‘ബഹുകേമാവട്ടേ!’

കുട്ടന്മേനൊന്‍::KM said...

കൈതമുള്ളെ, നന്ദി ഗോസ് ടു വിവി

ikkaas|ഇക്കാസ് said...

തൃശ്ശൂരിന്റെ സ്ഥലനാമപുരാണം അസ്സലായി. തൃശ്ശൂരെന്നു പറഞ്ഞാല്‍ എന്റെ അറിവു പരിമിതമായിരുന്നു ഇതുവരെ. ജാമ്യം കിട്ടിയ ചേട്ടെനെ ഇറക്കാന്‍ രണ്ടുതവണ വിയ്യൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ പോയതും ഒരു തവണ അടിച്ചു മയ്യത്തായി പൂരം കാണാന്‍ പോയതുമാണ് സാംസ്കാരിക നഗരത്തെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ .
ഈ കുറിപ്പിലൂടെ തൃശൂരിനെ അടുത്തറിയാന്‍ സാധിച്ചു. ലോനപ്പനും മേനോനും നണ്‍‌ട്രി.

Pramod.KM said...

വിവി ചേട്ടനും കുട്ടന്‍ ചേട്ടനും അഭിനന്ദനങ്ങള്‍.:)

sandoz said...

ത്രിശ്ശൂര്‍ എന്നാല്‍ പൂരം......
നല്ല കള്ള്ഷാപുകള്‍ ഉള്ള നാട്‌......
പിന്നെ ...
ടാ..ക്ടാവേ....ടാ..കന്നാലീ...
എന്ന വിളികളും.....
ഇന്നസന്റും.....
അതാണു എനിക്കറിയാവുന്ന ത്രിശ്ശൂര്‍........
പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനു ലോനനു അഭിനന്ദങ്ങള്‍....
ഇതിവിടെ പോസ്റ്റ്‌ ചെയ്തതിനു.....
മേനനു നന്ദി.....

Moorthy said...

ഞാനും ഒരു തൃശ്ശൂര്‍ക്കാരനാണ്..
തുടരട്ടെ മേനോനെ എഴുത്ത്..
qw_er_ty

മഴത്തുള്ളി said...

കുട്ടന്മേനോന്‍, വിവി, കൊള്ളാം കുറെക്കാര്യങ്ങള്‍ തൃശ്ശൂരിനെപ്പറ്റി മനസ്സിലാക്കി.

daly said...

തൃശ്ശിവപേരൂര്‍ , തൃ(മൂന്ന്)ശിവനൂര്‍ എന്നതില്‍ നിന്നും വന്നതാണെന്നും കേട്ടീട്ടുണ്ട്.

റിസേര്‍ച്ച് നടത്തിയ പ്രൊഫ. പി നാരായണന്‍ & സുബീഷ്‌കുമാര്‍, ശേഖരിച്ച വിവിയ്ക്കും, പോസ്റ്റിയ കുട്ടന്മേനോന്നും നന്ദി.

ഓഫ്: ടേയ് വിവി ഇസ്റ്റാ ഈ പ്രോക്സി ബ്ലോഗിംഗ് മത്യാക്കാറായില്ലേ?

ഇടിവാള്‍ said...

വിവി, നല്ല പോസ്റ്റ്.
ഇതൊന്നും കേട്ടിരുന്നില്ല..

തുടരൂ...

Navi | നവീ said...

ഹൈ ത്രിശ്ശൂര്‍ക്കാരനായിട്ട് ഇതൊക്കെ ഇപ്പൊ അറിയാണേ... ഇനിയും പുരണങള്‍ വരട്ടേ..

Navi | നവീ said...

അതെയ്.. ഒരു കാര്യം.. ഇതിലെ മെംബര്‍മരുടെ പേര് ഒരു സൈഡില്‍ കാണീച്ചാല്‍ നന്നാവുമോ...

::സിയ↔Ziya said...

നന്നായി..പഠനാര്‍ഹം..അഭിനന്ദനാര്‍ഹം

അരീക്കോടന്‍ said...

നന്നായി

വേണു venu said...

പുതിയ അറിവിനു് വിവിയ്ക്കും മേനോനും നന്ദി.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

തൃശ്ശൂര്‍ക്കാരനായ എനിക്ക് ആദ്യമായി ലഭിക്കുന്ന തൃശ്ശൂരിനെ കുറിച്ചുള്ള അറിവ്.......

തമനു said...

മേന്‍‌നേ ... വിവീക്ഷണാ ...

നന്നായി, അഭിനന്ദനങ്ങള്‍..

ആവനാഴി said...

വായിച്ചു.ഓരോ സ്ഥലനാമത്തിനും പിറകില്‍ ഒരു ചരിത്രമുണ്ടാകും. അതൊക്കെ തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നത് നമ്മുടെ സാംസ്കാരികപൈതൃകത്തിന്റെ ഭാഗം കൂടിയാണു. പിന്‍ തലമുറക്കു പ്രയോജനപ്പെടും.

അഭിനന്ദനങ്ങള്‍.

സസ്നേഹം
ആവനാഴി

കുട്ടന്മേനൊന്‍::KM said...

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സെന്തോമാസ് പാലയൂരില്‍ പള്ളിപണിതപ്പോള്‍ അതില്‍ പ്രതിഷേധിച്ച് സ്ഥലം വിട്ട മറ്റു മതക്കാര്‍ ആ സ്ഥലത്തെ ‘ശാപക്കാട്’ എന്നു വിളിച്ചുവത്രെ. ശാപക്കാട് പിന്നീട് ചാവക്കാടായി എന്നു പറയപ്പെടുന്നു.
ജലത്തില്‍ പൊങ്ങിക്കിടക്കുന്ന കൃഷ്ണ വിഗ്രഹം കണ്ടെത്തിയ ഗുരു ബ്രഹസ്പതി വായു ഭഗവാനുമായി ചേര്‍ന്ന് പ്രതിഷ്ഠിച്ചതുകൊണ്ടാണല്ലോ ‘ഗുരുവായൂര്‍‘ ഉണ്ടായതെന്ന സങ്കല്‍പ്പം.

സ്ഥിരമായി ജന്മിയുടെ തൊഴികിട്ടിക്കൊണ്ടിരുന്നവര്‍ വന്നു താമസിച്ചുകൊണ്ടിരുന്ന സ്ഥലമാണ് തൊഴിയൂര്‍ എന്നു കേട്ടിട്ടുണ്ട്. (അഗ്രജന്‍ കേള്‍ക്കണ്ട. :) )
സ്ഥലനാമങ്ങളെ പറ്റി ഒട്ടേറെ കഥകളും ചരിത്രങ്ങളും ഉണ്ട്. വിവി അടുത്ത ഭാഗം പോരട്ടെ.

അഗ്രജന്‍ said...

ചാവക്കാട് പണ്ട് ‘ശവക്കാട്’ ആയിരുന്നു എന്നും ഇവിടെ മുന്‍പ് ശവങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്... പക്ഷെ കുട്ടമ്മേനോന്‍ പറഞ്ഞതിനാണ് കൂടുതല്‍ പ്രചാരം എന്ന് തോന്നുന്നു.

ഹഹ കുട്ടമ്മേനോനേ... തൊഴിക്കുന്നവരുടെ ഊര് ഏതോ അത് തൊഴിയൂര്‍ (ബഹുവ്രീഹി & തല്‍പുരുഷന്‍ ചേട്ടായീസ്)ആണെന്നാണ് കേട്ടിട്ടുള്ളത്... പണ്ട് സായിപ്പന്മാരിത് ‘തൊളൂര്‍‘ എന്നാക്കിയിരുന്നു. കുന്നംകുളം - തൃശ്ശൂര്‍ റോഡിലും കണ്ടിട്ടുണ്ട് മറ്റൊരു ‘തൊഴിയൂര്‍’

[ആത്മഗതം: സഹായത്തിന് ഒരു ‘തൊഴിയൂരാന്‍‘ പോലുമില്ലല്ലോ ഇവിടെ]

ഓ.ടോ:
വിവി നന്നായി എഴുതിയിട്ടുണ്ട് ട്ടോ :)

കുട്ടന്മേനൊന്‍::KM said...

തൊഴിയൂര് രണ്ടെണ്ണമുണ്ടോ ? ഓര്‍ത്തഡോക്സ് കാരുടെ ഭദ്രാസനങ്ങളൊക്കെയുള്ള തൊഴിയൂരും പിന്നെ ഏത് തൊഴിയൂര്‍ ?

അപ്പു said...

മേനോനേ...നല്ല ഉദ്യമം. ഇനിയും പല നാമങ്ങളും പോരട്ടെ.

kaithamullu - കൈതമുള്ള് said...

“തൊഴിയൂരെന്ന മഹാദേശം,
നന്ദികേടിന്റെയുറവിടം;
അന്നം നാസ്തി, ഫലം നാസ്തി
മദ്യപാനം മഹോത്സവം”

-എന്നാണ് പണ്ടൊരു മഹാകവി “മറ്റേ തൊഴിയൂരിനെപ്പറ്റി“ (അഗ്രജന്റെ തൊഴിയൂരല്ലാ ട്ടോ)പാടിയിട്ടുള്ളത്.

(ഇതാ ഞാനോടുന്നു, എവിടെയെത്തി വീഴുമോ എന്തോ!)

പിപ്പിള്‍സ്‌ ഫോറം. said...

മമ്മുട്ടി ഡിഫിയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍.ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌ " അഴകിയ രാവണനിലെ വേദനിക്കുന്ന കോടീശ്വരന്‍" പത്മശ്രി ശ്രി മമ്മുട്ടിയാണ്‌.ഡിഫിയില്‍ ഇന്ന് ചെഗുവേരയുടെ സ്ഥാനമാണ്‌ അവര്‍ മമ്മുട്ടിക്ക്‌ നല്‍കിയിരിക്കുന്നത്‌.ഗുജറാത്തില്‍ ഡി വൈ എഫ്‌ ഐ ശക്തമായിരുന്നുവെങ്കില്‍ വംശഹത്യ നടക്കുമായിരുന്നില്ലായെന്നുള്ള മമ്മുട്ടിയുടെ വിലയിരുത്തല്‍ ശരിയല്ല. കേരളത്തില്‍ സി പി എം ഭരണത്തില്‍ വന്നതിന്ന് ശേഷം കാരളത്തിലെ ഡി വൈ എഫ്‌ ഐ ക്കാരെ കണ്ടവ്‌അരുണ്ടോയെന്ന് പത്രത്തില്‍ പരസ്യം കൊടുക്കേണ്ട ഗതികേടിലായിരിക്കുന്നു. പാര്‍ട്ടി സിന്‍ഡിക്കേറ്റിന്റെ നക്കാപ്പിച്ചകള്‍ക്ക്‌ വാലാട്ടുന്നവരായി ഡി. വൈ. എഫ്‌ ഐ ഇന്ന് മാറിയിരിക്കുന്നു.

:: niKk | നിക്ക് :: said...

തൃശ്ശൂര്‍ ഗെഡികളേ, കൊച്ചി രാജാവിന് ഇങ്കെ ഒരു ഫ്രീ അഡ്മിഷന്‍ കിടയ്ക്കുമാ ? :)

Manu said...

മേനോന്‍ മാഷേ... പുരാണം നന്നായി.

വടക്കുംനാഥ നാമവ്യഖ്യാനം പുതുമയായി. അഷ്ടദിഗ്‌പാലകരിലെ സോമദേവനുമായിട്ടോ കൈലാസവാസവുമായിട്ടോ ബന്ധപ്പെട്ട ഒരു അര്‍ത്ഥമേ പ്രതീക്ഷിച്ചുള്ളൂ.

ഗുണ്ടൂസ് said...

Cherthalakku, Aithihyamaalayil vere oru kadha parayunnundu. Krithyamaayi ormayilla. 7 bhagavathimaare oodichittu pidichu 7 sthalangalil prathishtichu. athil oru bhagavathi cherulla oru kulathil aanu chaadiyathu.. avare cherthala bhagavathi ennu vilichu. angane sthalam cherthala aayi. aaraa prathishtichathu ennu ormayilla.

Anonymous said...

Dear,
Muslim, quran padikunnathu anthanusarichu jeevikkaanalla. marichu anthinu ethiraayi jeevikaananu. Quraanumaayi pulabandham poolumilla 95% muslimukalkkum. athu lookathevide aayaalum. njan kazhinja pathinanju varshamaayi multi-cultural muslimukalude koode jooli cheyyunnu. enikku nannaayariyam.

Santosh - Riyadh, Saudi Arabia.

കുട്ടമ്മേനൊന്‍::KM said...

തൃശ്ശൂര്‍ ബ്ലോഗിലെ സജീവാംഗങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് ഈ ബ്ലോഗിലെ കമന്റുകള് ഇനി മുതല്‍‍ പിന്മൊഴിയില്‍ വരുന്നതല്ല. ഈ അവസരത്തില്‍ പിന്മൊഴിയുടെ ഉപജ്ഞാതാക്കള്‍ക്കും സഹകാരികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞുകൊള്ളുന്നു.

കുട്ടമ്മേനൊന്‍::KM said...

തൃശ്ശൂര് ബ്ലോഗിലെ സജീവാംഗങ്ങളുടെ അഭ്യര്ത്ഥനയെ മാനിച്ച് ഈ ബ്ലോഗിലെ കമന്റുകള് ഇനി മുതല് പിന്മൊഴിയില് വരുന്നതല്ല. ഇനി ഇവിടെ..

ദില്‍ബാസുരന്‍ said...

എന്തൂട്ടാപ്പദ്?

ദില്‍ബാസുരന്‍ said...

തൃശ്ശൂരിന്റെ പേരിന്മേല്‍ തുടങ്ങിയ കമന്റുകള്‍ മമ്മൂട്ടി-ഡിവൈഎഫൈ വഴി സൌദി വഴി കടുങ്ങാത്തുക്കുണ്ട് പോയിരിക്കുന്നു. വടക്കുന്നാഥാ നീ തന്നെ ശരണം!

തഥാഗതന്‍ said...

തൃശ്ശൂര്‍ക്കാര്‍ക്ക് ഭയങ്കര ഒത്തൊരുമ ആണെന്ന് കേട്ടിട്ടുണ്ട്. വൈകീട്ട് ഒരു ആറ് മണിക്ക് ശേഷം സ്വരാജ് റൌണ്ടില്‍ ചെന്നാല്‍ മനസ്സിലാകും. വടക്കുംനാഥന്‍ ഒഴികെ അവിടെ ഉള്ള എല്ലാ പുരുഷപ്രജകളും അല്പം ആടി ആടിയാണ് നടക്കുക
(ഞാന്‍ കുതിരാന്‍ കയറ്റം കടന്ന് വാണിയമ്പാറ എത്തി)

qw_er_ty

മൂര്‍ത്തി said...

തേക്കിന്‍‌കാട്ടിലെ ശീട്ടുകളി സംഘത്തെക്കുറിച്ച് ഒരു പോസ്റ്റിനു സ്കോപ്പുണ്ട്...

കുട്ടമ്മേനൊന്‍::KM said...

മൂര്‍ത്തി, ആ പോസ്റ്റിടാന്‍ വൈകണ്ട.

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

Devadas K H said...

ഇവിടെ കുറച്ചു പേർക്ക് ഒരു സംശയം ഉണ്ട് തൃശ്ശൂർ എന്ന പേരിന്റെ ഉറവിടം തൃശ്ശിവപേരൂർ നിന്നാണെന്നും തൃശ്ശിവപേരൂർ മൂന്ന് ശിവന്റെ പേരുള്ള നാട് എന്നത് സംസ്കൃതവും തമിഴും കൂട്ടി കലർത്തി വന്നോരു പേരാണെന്നും ശരിയാണോ