Tuesday, May 10, 2011
പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
ദേശക്കാര്‍ ഒരുങ്ങി; വെടിക്കെട്ടുപുരകളില്‍ സൂക്ഷിച്ച കരിമരുന്നിന്റെ കരുത്തറിയാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. തൃശ്ശൂര്‍ പൂരം വിണ്ണിലൊരുക്കുന്ന ആകാശമേളത്തിന് ചൊവ്വാഴ്ച സാമ്പിള്‍.
ആനയും മേളവും വെടിക്കെട്ടും കണ്ടുമതിവരാത്ത ആള്‍പ്പൂരത്തിനു മുമ്പില്‍ തിരുവമ്പാടി വിഭാഗം ഇത്തവണയാദ്യം സാമ്പിള്‍ വെടിക്കെട്ടിന് വൈകീട്ട് ഏഴിന് തിരികൊളുത്തും.
ചെറിയ ശബ്ദത്തിലുള്ള പടക്കങ്ങളില്‍ തുടങ്ങി ഗുണ്ടും കുഴിമിന്നലും പരീക്ഷിച്ചശേഷമണ് ഇക്കുറിയും ഇരുകൂട്ടരും മാനത്ത് വസന്തം തീര്‍ക്കുക. മുണ്ടത്തിക്കോട് മണി തിരുവമ്പാടി വിഭാഗത്തിന്റെയും അത്താണി ജോഷി പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ക്ക് ചുക്കാന്‍പിടിക്കും
Subscribe to:
Post Comments (Atom)
10 comments:
പോരട്ടേ പോരട്ടേ പൂരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ഇനിയും പോരട്ടെ.
ചാറ്റല്‍ മഴ വെടിക്കെട്ടിന്റെ ആവേശം കെടുത്തുമോ?
ആ അലവലാതി വക്കീല്‍ ഇപ്രാവശ്യം വെടിക്കെട്ടിനെതിരെ കേസു കൊടുത്തിട്ടുണ്ടോ?
മഴക്കാറുണ്ട്. ഇടയ്ക്ക് പൊടിയുന്നുമുണ്ട്. രാത്രി എന്താവുമെന്ന് അറിയില്ല. വക്കീലൊന്നും ഇപ്രാവശ്യം ഇല്ലാന്ന് തോന്നുന്നു.
സാജൂ ഡീറ്റേയിൽഡായിട്ട്, വിശദമായിട്ട്, വിസ്തരിച്ചിട്ട്, ഗംഭീരായിട്ട്, ഓരോന്നായിട്ട്, മുഴുവനായിട്ട്, പെടയായിട്ട്, പോരട്ടെ :)
പൂരം2010
https://profiles.google.com/u/0/kpragesh/posts/cNx91wcBj2C
https://profiles.google.com/u/0/kpragesh/posts/QsLTGiDsopg
https://profiles.google.com/u/0/kpragesh/posts/QqZPi2mYker
ഉം പൊട്ടട്ടെ ...അങ്ങനെ ഇതില്‍ കൂടെ വെടിക്കെട്ടും കണ്ടു (പക്ഷെ തീ കൊടുക്കുന്നതും പൊട്ടുന്നതും കണ്ടില്ല)

ikkollathe poorathinu postonnum illye ? :(
Post a Comment