Wednesday, August 29, 2007

പുലിമടകളില്‍ പടയൊരുക്കം


പതിമൂന്നു ദേശങ്ങളിലെ പുലിക്കളി സംഘങ്ങള്‍ അവസാന തയ്യാറെടുപ്പിലേക്ക്.
ത്രിശിവപേരൂരിന്റെ പുലിമടകളില്‍ ഉറക്കമില്ലാത്ത രാത്രികള്‍.
സ്വരാജ് റൌണ്ടിനെ വിറപ്പിക്കാന്‍ എണ്ണൂറിലേറെ പുലികളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. കീരംകുളങ്ങര, കോട്ടപ്പുറം, ചെമ്പൂക്കാവ് & മൈലിപ്പാടം, ചക്കാമുക്ക്, പൂത്തോള്‍, പടിഞ്ഞാറെക്കോട്ട, പുതൂര്‍ക്കര, ഒരുമ പെരിങ്ങാവ്, കുട്ടങ്കുളങ്ങര, കാനാട്ടുകര, പാട്ടുരാക്കല്‍ എന്നീ ദേശങ്ങളിലെ പുലികളാണ് ഇത്തവണ രംഗത്തിറങ്ങുന്നത്.
പുലികളെല്ലാം ശൌര്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ഓണനാളുകളിലിറങ്ങുന്ന പുലിക്ക് ആയുസ്സ് 24 മണിക്കൂര്‍..ഒരുക്കത്തിനു മുന്നോടിയായി തലേന്നു തന്നെ ദേഹത്തെ രോമം മുഴുവന്‍ വടിച്ചു കളയും. പുലി നിറത്തില്‍ കട്ടികുറഞ്ഞ പെയിന്റ് അടിക്കും. പിന്നെ നാലുമണിക്കുറ് വിശ്രമം.പിന്നെ സെക്കന്‍ഡ് കോട്ട് പെയിന്റ് അടിക്കും. അതുണങ്ങാന്‍ വീണ്ടും നാലുമണിക്കുര്‍ നില്‍പ്പ്. ഈ സമയത്ത് ഭക്ഷണം പുറത്തുള്ളവര്‍ വാരിക്കൊടുക്കണം. നാളെ ഉച്ചവരെ പുലികളെ ഒരുക്കിക്കൊണ്ടേയിരിക്കും. നല്ല വരക്കാര്‍ കുറവായതുകൊണ്ട് പല പുലികളും വളരെ നേരത്തെ തന്നെ തയ്യാറാവുന്നു. വൈകി മണ്ണെണ്ണയും ടര്‍പ്പന്റയിനും മുക്കി ചായം കഴുകി കളയുന്നതുവരെ വിശ്രമമില്ലാത്ത ആവേശം. പണ്ട് മദ്യപിച്ചായിരുന്നു പുലികള്‍ ആടിയിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മദ്യപിച്ച പുലികളെ സ്വരാജ് റൌണ്ടില്‍ കയറ്റാന്‍ സമ്മതിക്കാറില്ല. അതുകൊണ്ട് വെള്ളമടിച്ച പുലികള്‍ ഇത്തവണ ഇല്ല. !!

എല്ലാവര്‍ക്കും പുലിക്കളി ആശംസകള്‍ !!!

വാല്‍ക്കഷണം : ഇത്തവണ പുലിക്കളി മഴയത്താവാനുള്ള എല്ലാ സാധ്യതയും കാണുന്നു.

Saturday, August 25, 2007

തൃശൂര്‍ ബ്ലോഗ്മീറ്റ്

പ്രഥമ തൃശൂര്‍ മീറ്റ് ഇതാ ആരംഭിച്ചിരിക്കുന്നു.

സിദ്ധാര്‍ത്ഥാ റീജെന്‍സിയുടെ “കോറെല്‍” എന്ന ഹാളില്‍ മീറ്റിലാണ് ബ്ലൊഗെര്‍സ് ഒത്തുകൂടുന്നത്.

ഇക്കാസ്,വില്ലൂസ്,വിഷ്ണുപ്രസാദ്,കുറുമാന്‍,കുട്ടന്‍മേനോന്‍,ദേവദാസ്,ഹനീഷ്,വികാസ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ്തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന്‍ എന്നിവര്‍ സന്നിഹിതരായിരിക്കുന്നു.

ഇടിവാള്‍, കൈതമുള്ള്,സാന്‍ഡോസ്, വി.കെ.ശ്രീരാമന്‍, വൈശാഖന്‍ എന്നിവര്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നു.

കൊച്ച് വര്‍ത്തമാനവും,വിശേഷങ്ങളുമായി മീറ്റ് പുരോഗമിക്കുന്നു.

(ഏതാനും നിമിഷങ്ങള്‍ക്കകം ബ്ലോഗ് പുലികള്‍ തൃശൂര്‍ റൌണ്ടില്‍ ഇറങ്ങുന്നതായിരിക്കും)

മീറ്റ് നഗറില്‍ നിന്ന് ലോനപ്പന്‍/വിവി

Saturday, August 18, 2007

പ്രഥമ തൃശൂര്‍ ബ്ലോഗ് സംഗമം.

പ്രിയ സുഹൃത്തുക്കളേ,

സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ ബ്ലോഗ് സാന്നിദ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൊടകരപുരാണവും എന്റെ യൂറോപ്പ് സ്വപങ്ങളുമെല്ലാം ത്രിശിവപേരൂരില്‍ നിന്നും ബ്ലോഗിലെത്തി , പിന്നീട് ബ്ലോഗില്‍ നിന്നും അച്ചടിയിലേക്ക് കടന്ന് മലയാള സാഹിത്യരംഗത്ത് ഒരു നവോത്ഥാനത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഒരു സമാന്തര മാധ്യമമായി ബ്ലോഗ് ഇന്നു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്തരുണത്തില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പുതിയ പ്രവണതകളും പുരോഗമനാശയങ്ങളും ചര്‍ച്ചചെയ്യുന്നതിനു വേണ്ടി സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ‍ഒരു സംഗമം സംഘടിപ്പിക്കുന്നു.

സ്ഥലം : സിദ്ധാര്‍ത്ഥ റീജന്‍സി ഹോട്ടല്‍ - തൃശൂര്‍.
തീയതി : ആഗസ്റ്റ് 25 ശനിയാഴ്ച.
സമയം : ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.

അജണ്ട

സ്വാഗതം

മുഖ്യാതിഥി : വി.കെ. ശ്രീരാമന്‍ (സാംസ്കാരിക രംഗത്ത് ബ്ലോഗുകളുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.)
കഥയിലെ പുതിയ പ്രവണതകളെ കുറിച്ച് പ്രശസ്ത മലയാള കഥാകൃത്ത് സംസാരിക്കുന്നു. ( name will be announced soon )
പുതിയ കവിതാ സങ്കേതങ്ങളെ കുറിച്ച് പ്രശസ്ത കവി പി പി രാമചന്ദ്രന്‍ സംസാരിക്കുന്നു.
മലയാള സാഹിത്യ നിരൂ‍പണത്തിലെ നാഴികക്കല്ലുകളെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ സംസാരിക്കുന്നു. ( name will be announced soon )
യൂറോപ്പ് സ്വപ്നങ്ങളുടെ വഴിയിലൂടെ - ശ്രീ കുറുമാന്‍ സംസാരിക്കുന്നു.

തുറന്ന ചര്‍ച്ച

റിഫ്രഷ്മെന്റ് ( പരിപ്പുവടയും ചായയും )

ഇത്രയും പേര് ഹാജര്‍ വെച്ചിട്ടുണ്ട്.

1.കുറുമാന്‍
2.ഇടിവാള്‍
3.കുട്ടിച്ചാത്തന്‍
4.സാന്‍ഡോസ്
5.കലേഷ് കുമാര്‍
6.കുട്ടന്മേനൊന്‍
7.കൈതമുള്ള്
8.ഇക്കാസ്
9.വില്ലൂസ്
10.ബേര്‍ലി
11.സുനീഷ്
12.ദേവദാസ്
13.പച്ചാളം
14.മുസാഫിര്‍

ഇനിയും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കമന്റായി ഹാജര്‍ വെക്കുമല്ലോ.