Showing posts with label പാവറട്ടി. Show all posts
Showing posts with label പാവറട്ടി. Show all posts

Tuesday, April 01, 2008

പാവറട്ടിപ്പെരുന്നാള്‍ 12നും 13നും




പ്രസിദ്ധമായ പാവറട്ടി വിശുദ്ധ യൌസേപ്പിതാവിന്റെ പള്ളിയിലെ ഏപ്രില്‍ 12, 13 നു തിരുന്നാള്‍. തൃശ്ശൂര്‍ ജില്ലയിലെ ദേവാ‍ലയങ്ങളില്‍ ഏറ്റവും വലിയ കരിമരുന്നു പ്രയോഗവും ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഊട്ടുതിരുന്നാളും നടത്തുന്ന പെരുന്നാളാണ് പാവറട്ടിപ്പെരുന്നാള്‍. ജാതിമത ചിന്തകള്‍ക്കതീതമായി ഒരു പ്രദേശത്തിന്റെ മൊത്തം ഉത്സവമായാണിത് കൊണ്ടാടുന്നത്.



തേക്കില്‍ തീര്‍ത്ത പുതിയ നടവാതില്‍


പരിപാടികള്‍

11-04-2008
രാത്രി 8 നു വൈദ്യുതാലങ്കാരങ്ങളുടെ ഉത്ഘാടനം
സാമ്പിള്‍ വെടിക്കെട്ട് (പാവറട്ടി ഇലക്ട്രിക്കല്‍ വര്‍ക്ക്സിന്റെ ആഭിമുഖ്യത്തില്‍)

12-04-2008

കാലത്ത 10 മണിക്ക് നൈവേദ്യപൂജ. തുടര്‍ന്ന് ഊട്ടുപെരുന്നാള്‍ .

ഉച്ചക്ക് രണ്ടുമണിക്ക് പള്ളിമുറ്റത്ത് വടക്കുഭാഗം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും അറുപതോളം കലാകാരന്മാരുടെയും നടയ്ക്കല്‍ മേളം.

ഉച്ചകഴിഞ്ഞ് അഞ്ചുമണിയ്ക്ക് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി

രാത്രി എട്ടിനു കൂടുതുറക്കല്‍.
വെടിക്കെട്ട് (അത്താണി ജോഫിയും സംഘവും)

രാത്രി 12 വള എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരുന്നു.
തുടര്‍ന്ന് പുലര്‍ച്ച മൂന്നുവരെ തെക്കു വിഭാഗത്തിന്റെയും വടക്കു വിഭാഗത്തിന്റെയും കരിമരുന്നു പ്രയോഗങ്ങള്‍
തെക്കു വിഭാഗം ( അത്താണി ജോഫിയും സംഘവും)
വടക്ക് വിഭാഗം ( കുണ്ടന്നൂര്‍ ജനാര്‍ദ്ദനനും സംഘവും)

13-04-2008
പുലര്‍ച്ച മൂന്നുമുതല്‍ കാലത്ത് പത്തുമണി വരെ ദിവ്യപൂജകള്‍.
കാലത്ത് പത്തുമണിക്ക് ആഘോഷമായ ദിവ്യപൂജ
ഫാ. ജോബി പുത്തൂര്‍.
പ്രഭാഷണം (ഡോ. സ്റ്റീഫന്‍ ചെറപ്പണത്തില്‍)

പന്ത്രണ്ടുമണിക്ക് പ്രദക്ഷിണം. പ്രദക്ഷിണത്തിനു ശേഷം സിമെന്റ് പെയിന്റ് തൊഴിലാളികളുടെ വകയായി അങ്കമാലി മാര്‍ട്ടിന്‍ & ടീമിന്റെ വെടിക്കെട്ട്.

വൈകീട്ട് അഞ്ചുമണിക്ക് ദിവ്യപൂജ




- ഒരു പാവറട്ടിക്കാരന്‍.