Sunday, July 25, 2010

കളമെഴുത്ത് തൃശ്ശൂരില്‍

KALAMEZHUTHU @ THRISSUR LALITHA KALA ACADEMY.
AS MALAYALAM FONT DOES NOT FUNCTION IN WINDOWS 7
PLS VISIT
FOR DETAILED NEWS
Posted by Picasa

വീണ്ടും എഴുതുന്നു.

തൃശ്ശൂര്‍ ലളിതകല അക്കാദമിയില്‍ 24-07-2010 ന് നടന്ന കളമെഴുത്തിന്റെ ദൃശ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

ആഗസ്റ്റ് 5 വരെ 15 ദിവസം നീണ്ട് നില്‍ക്കുന്നതാണ് ഈ പരിപാടി.

കളമെഴുതിക്കഴിഞ്ഞ് മേളക്കൊഴുപ്പിനും, പാട്ടിനും ശേഷം കളം മായ്ക്കപ്പെടുന്നു.

ഒരു ദിവസം നാഗക്കളം പെണ്കുട്ടികളാണ് മായ്ച്ചത്. അത്തരം കളങ്ങള്‍ വീണ്ടും വരുന്നുണ്ട്. സൌകര്യം പോലെ ഇമേജും, വിഡിയോവും പബ്ലീഷ് ചെയ്യാം.

Saturday, April 24, 2010

പൂരങ്ങളുടെ പൂരം തുടങ്ങി..

ചെറുപൂരങ്ങള്‍ വന്നുതുടങ്ങി..

കൂടുതല്‍ പടങ്ങള്‍ താഴെ

തൃശ്ശൂര്‍പൂരം 2010





Friday, April 23, 2010

ഇനി പൂരത്തിന്റെ നമ്പര്‍ !!

ഇന്നലെ സാമ്പിള്‍ വെടിക്കെട്ട് നടന്നു.

നാളെ പൂരം.

ചില ചിത്രങ്ങളും വീഡിയോയും.





പാറമ്മേക്കാവിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സ്ഥാപിക്കുന്നു.



Friday, April 16, 2010

പൂരം 2010




തൃശ്ശൂര്‍ പൂരം വരുന്ന 24 ന്.
പൂരത്തിനു ഒരുക്കമായുള്ള എക്സിബിഷന്‍ ആരംഭിച്ചു.





പന്തലുകള്‍ ഉയര്‍ന്നു തുടങ്ങി.
18 )0 തീയതി കൊടിയേറ്റം.
പൂരം ചമയപ്രദര്‍ശനം 23നു
ഇത്തവണ മഠത്തില്‍ വരവിനു മട്ടന്നൂര്‍ ശങ്കരങ്കുട്ടിയുടെ കൂടെ 250 മേളക്കാര്‍ ഉണ്ടാവും.
കൂടുതല്‍ വിശേഷങ്ങള്‍ ഈ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

എല്ലാവരേയും പൂരനഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.
( നോട് ദി പോയിന്റ് : ഇത്തവണ ഈ ക്ഷണം സ്വീകരിച്ച് വരുന്നവര്‍ക്കെല്ലാം ഫ്രീയായി സംഭാരം )




ചെറുപൂരങ്ങളുടെ സമയകൃമം - 24-04-2010

കണിമംഗലം: 7.30am- 8.30am , 8pm-9pm
പനമുക്ക്: 7.45am - 8.45am ,8.15pm -9.15pm
ചെമ്പൂക്കാവ് : 8am- 9am ,8.30pm - 9.30pm
കാരമുക്ക്: 8.30am- 9.30am , 9pm – 10pm
കാരമുക്ക്: 9am- 10am , 10pm-10.30pm
ചൂരക്കോട്ടുകാവ്: 9.30am- 11am , 10pm-12 midnight
അയ്യന്തോള്‍ : 10am- 12pm , 11pm -12.30am
നെയ്തലക്കാവ് : 11am-1pm, 12 midnight-1am









തെക്കുനിന്നൊരു സുമുഖന്‍
പൂരത്തിനു ഇത്തവണ തെക്കുനിന്നൊരു സുന്ദരന്‍ ആനയെത്തുന്നു. തൃക്കടവൂര്‍ ശിവരാജു. പാറമ്മേക്കാവിന്റെ ഗജനിരയിലേക്കാണവന്‍. തൃശൂര്‍ പൂരത്തിനു ആദ്യമായാണവന്‍ വരുന്നത്. ഉയര്‍ന്ന തലക്കുന്നിയാണ് ഇവന്റെ പ്രത്യേകത. 35 വയസ്സുകാരനായ ഇവന്‍ പൂരത്തിലെ തന്നെ ഏറ്റവും ഉയരക്കാരനാണ്. 10 . 5 അടി.
പൂരത്തിനു വരുന്ന്ന പ്രധാന തെക്കന്മാര്‍
1. അമ്പലപ്പുഴ വിജയകൃഷ്ണന്‍
2. മാവേലിക്കര ഉണ്ണികൃഷ്ണന്‍
3. മലയാളപ്പുഴ രാജന്‍.

Saturday, January 30, 2010

കൂര്‍ക്കഞ്ചേരി പൂയ്യം

ഇന്ന് കൂര്‍ക്കഞ്ചേരി പൂയം. തൃശ്ശൂരിന്റെ മറ്റൊരുത്സവം
ചില ചിത്രങ്ങള്..





ഇതിനെയാണ് കാത്തിരിപ്പ് എന്നു പറയുന്നത്.. വളരെ സമാധാനത്തോടെയുള്ള കാത്തിരിപ്പ് ...രണ്ടാനകളെയും മദപ്പാടില്‍ നിന്നുമഴിച്ചിട്ട് അധികനാളായിട്ടില്ല ..


ഇത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍.. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന. (പ്രശ്നക്കാരനാണെങ്കിലും.)
കൂട്ടാനകള്‍ - ചെമ്പൂത്ര ദേവീദാസന്‍ , തിരുവമ്പാടി കുട്ടിശങ്കരന്‍




തേങ്ങേടെ മൂട് എന്നൊക്കെ പറയുന്ന പോലെ ഇതാണ് ആനേടെ മൂട്.. പ?പോലീസുകാരന്റെയും





ഇനി അല്‍പ്പം മേളമാവാം...


മേളം
തിമില - പല്ലാവൂര്‍ ശ്രീധരന്‍, അയിലൂര്‍ അനന്തനാരായണന്‍ ...
മദ്ദളം - കല്ലേക്കുളങര കൃഷ്ണവാര്യര്‍ , പനമണ്ണ മണിയന്‍ നായര്‍...
ഇടയ്ക്ക - തിരുവില്വാമല ഹരി, ...
ഇലത്താളം - ചേലക്കര ഉണ്ണികൃഷ്ണന്‍
കൊമ്പ് - മച്ചാട് കുട്ടപ്പന്‍
ആനകളും ആനച്ചമയവും - പതിവുപോലെ സ്വാമി (രാജു)