Monday, May 04, 2009

പൂരക്കായ 2009

ഇത്തവണ പൂരത്തിനെത്താന്‍ വൈകി. എന്നാല്‍ കൊട്ടിക്കലാശത്തിനെങ്കിലും എത്തണമെന്ന് വിചാരിച്ചാണ് കാലത്തു തന്നെ പൂരപ്പറമ്പിലെത്തിയത്. പൂരത്തിനിടയ്ക്ക് പടമെടുക്കുക അല്പ്ലം ശ്രമകരമാണ്.

അപ്പോള്‍ ആദ്യം ആനയുടെ മൂട്ടില്‍ നിന്നുതന്നെയാവാം. വിവസ്ത്രമായ ആ ചന്തി..


(നല്ല ഒരാനയുടെ ലക്ഷണങ്ങള്‍ ഇതൊക്കെയാണോ ? )








സ്നേഹിച്ചു തീരാതെ... തീരാതെ..
ഇന്നലെ മുതല്‍ ഇതേ നില്‍പ്പല്ലേ ..




എന്തിനും ഏതിനും കാക്കിയ്ക്ക് മുകളിലൂടെ തന്നെ വേണം. പകല്‍പ്പൂരത്തിന്റെ മാറ്റ് വെയിലു കുറവായിട്ടും മായാതെ നിന്നു..








പെരുവനത്തിന്റെ മേളപ്പെരുക്കങ്ങള്‍..





എന്താ അവന്റെ ഒരു ഇരുപ്പ് ?




നീ ധൈര്യായിട്ട് കൊട പിടിക്കട ചെക്കാ. ഇബടെ ഒരു കമ്മ്യൂണിസ്റ്റുകാരനും ഇല്ലാന്ന്...


പാറമ്മേക്കാവിന്റെ ആസ്ഥാന വെടിവെപ്പുകാരന്‍.

രാധാമാധവം.. നാടന്‍ കച്ചവടക്കാരെയൊക്കെ ബയ്യാമാരു കടത്തിവെട്ടി.

തറവാട് പൊളിഞ്ഞാലെന്താ വെടിക്കെട്ട് ഉഷാറായി നടക്കണം. (വടക്കുന്നാഥക്ഷേത്രം വെടിക്കെട്ടിനു ശേഷം.. )



പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ വെടിമരുന്ന് നിറയ്ക്കല്‍.






ഏതായാലും പൂരക്കായ ഇല്ലാണ്ട് എന്ത് പൂരം ?

Sunday, May 03, 2009

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്

പ്രിയപെട്ടവരെ,

അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.

എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം




വരുവിന്‍, അര്‍മാദിക്കുവിന്‍

കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തിചേര്‍ന്നതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി.
ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്.




കാരമുക്ക് ഭഗവതിയുടേ പൂരവും വന്ന് ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ചൂരക്കാട്ട് ഭഗവതിയുടെ പൂരം പൂരനഗരിയില്‍ പ്രവേശിച്ച് കഴിഞ്ഞിരിക്കുന്നു. പാണ്ടിമേളം നടന്നുകൊണ്ടിരിക്കുന്നു.