



ദേശക്കാര്‍ ഒരുങ്ങി; വെടിക്കെട്ടുപുരകളില്‍ സൂക്ഷിച്ച കരിമരുന്നിന്റെ കരുത്തറിയാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. തൃശ്ശൂര്‍ പൂരം വിണ്ണിലൊരുക്കുന്ന ആകാശമേളത്തിന് ചൊവ്വാഴ്ച സാമ്പിള്‍.
ആനയും മേളവും വെടിക്കെട്ടും കണ്ടുമതിവരാത്ത ആള്പ്പൂരത്തിനു മുമ്പില്‍ തിരുവമ്പാടി വിഭാഗം ഇത്തവണയാദ്യം സാമ്പിള്‍ വെടിക്കെട്ടിന് വൈകീട്ട് ഏഴിന് തിരികൊളുത്തും.
ചെറിയ ശബ്ദത്തിലുള്ള പടക്കങ്ങളില്‍ തുടങ്ങി ഗുണ്ടും കുഴിമിന്നലും പരീക്ഷിച്ചശേഷമണ് ഇക്കുറിയും ഇരുകൂട്ടരും മാനത്ത് വസന്തം തീര്‍ക്കുക. മുണ്ടത്തിക്കോട് മണി തിരുവമ്പാടി വിഭാഗത്തിന്റെയും അത്താണി ജോഷി പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ക്ക് ചുക്കാന്‍പിടിക്കും