പ്രിയപെട്ടവരെ,
അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.
ഇന്ന് നടക്കുന്ന പൂരവിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്ലാവര്ക്കും പൂരപറമ്പിലേക്ക് സ്വാഗതം
വരുവിന്‍, അര്‍മാദിക്കുവിന്‍
കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി. ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്
Wednesday, April 16, 2008
Subscribe to:
Post Comments (Atom)
345 comments:
1 – 200 of 345 Newer› Newest»പ്രിയപെട്ടവരെ,
അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.
ഇന്ന് നടക്കുന്ന പൂരവിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്ലാവര്ക്കും പൂരപറമ്പിലേക്ക് സ്വാഗതം
വരുവിന്‍, അര്‍മാദിക്കുവിന്‍
കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി. ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്.
ഇറക്കിപ്പൂജ കഴിഞ്ഞ ശേഷം 11.30ന് പ്രശസ്തമായ മഠത്തില്‍വരവു പഞ്ചവാദ്യം തുടങ്ങും. അന്നമനട പരമേശ്വരമാരാര്‍ തന്നെയാണ് ഇത്തവണയും പഞ്ചവാദ്യത്തിന്റെ പ്രമാണം വഹിക്കുക
പൂരത്തിന് ആനകള്‍ക്ക് സദ്യയൊരുക്കാന്‍ എത്തുന്നത് 80 ടണ്ണോളം പനമ്പട്ട. പൂരനാളിലും പിറ്റേന്നുമായി രണ്ടിടത്തെയും ആനകള്‍ ഉള്ളിലാക്കുന്നത് ഇത്രയും പനമ്പട്ടയാണ്.
മണ്ണാര്‍ക്കാട്, നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നാണ് തൃശ്ശൂരിലേക്കുള്ള പനമ്പട്ടകള്‍ കൊണ്ടുവരുന്നത്. തിരുവമ്പാടിക്ക് കടമ്പഴിപ്പുറം ഉണ്ണികൃഷ്ണനും പാറമേക്കാവിന് രാജന് തൃക്കടീരിയുമാണ് പട്ട എത്തിക്കുന്നത്.
ആനകളെ തണുപ്പിക്കാന്‍ പൈനാപ്പിളിന്റെയും തണ്ണിമത്തന്റെയും വെള്ളരിയുടെയും വന്‍ ശേഖരം ഇരുഭാഗത്തും എത്തിയിട്ടുണ്ട്. ഏകദേശം 200 കിലോഗ്രാം വീതമാണ് ഇതിന്റെ കരുതല്‍ ശേഖരം.
ചാക്കിട്ടു നനയ്ക്കലും ദേഹത്ത് വെള്ളമൊഴിക്കലും വിശദമായ കുളിയുമടക്കം ആനകളുടെ തണുപ്പിക്കലിന് വേണ്ട മറ്റിനങ്ങളും ഉണ്ട്.
പാറമേക്കാവിന്റെ തിടമ്പ് വഹിക്കുന്നത് പാറമേക്കാവ്
ശ്രീപത്മനാഭന്.
ഇലഞ്ഞിത്തറമേളത്തിനു പ്രമാണം ഇത്തവണയും കുട്ടന്മാരാര് തന്നെ.
പാണ്ടിമേളത്തിന്നു പ്രമാണം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തന്നെ
ഞാനിതുവരെ പൂരം നേരിട്ടു കണ്ടിട്ടില്ല. നടന്നില്ല എന്നു പറഞ്ഞാ മതിയല്ലോ. അതുകൊണ്ടു തന്നെ പൂരത്തിന്റെ വര്ണ്ണകാഴ്ചകള് ഏറെക്കുറെ എനിക്കന്യമാണു. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തല്‍സമയ സംപ്രേക്ഷണമുള്ളതുകൊണ്ടു മേളം കേള്‍ക്കാന്‍ സാധിക്കാറുണ്ടു. പൂരപ്പറമ്പില്‍ നിന്നു കേള്‍ക്കുന്ന അനുഭവം വ്യത്യസ്തമായിരിക്കും എന്നതു ഉറപ്പ്.
ഈ വര്‍ഷവും സ്ഥിതി മറിച്ചല്ല. എങ്കിലും ഇലഞ്ഞിത്തറ മേളത്തിനു കോല് വീഴുമ്പോ ഞാന്‍ ടി.വി-യ്ക്കു മുമ്പിലുണ്ടാകും.
തൃശൂര്‍ പൂരത്തിന് വാദ്യമഴപെയ്യിക്കാന് പ്രഗത്ഭരായ പ്രമാണിമാര്‍തന്നെ. ഓരോവര്‍ഷത്തെയും മേളവും പഞ്ചവാദ്യവും പുതുമ നല്കുന്നു. ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണം വഹിക്കുന്ന പെരുവനം കുട്ടന്മാരാരോടൊപ്പം 65 പ്രശസ്ത കലാകാരന്മാരാണ് നേതൃസ്ഥാനത്തുള്ളത്. ഉരുട്ടുചെണ്ടയില്‍ കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശനും ഇരുഭാഗത്തും കൂട്ടായുണ്ടാകും. വീക്കം ചെണ്ടയില്‍ പരിയാരത്ത് നാരായണനാണ് ചുമതലക്കാരന്. കുഴലില്‍ വട്ടേക്കാട്ട് ശിവരാമന്, കൊമ്പില്‍ മച്ചാട്ട് രാമകൃഷ്ണന്, ഇലത്താളത്തില്‍ പല്ലാവൂര്‍ രാഘവപ്പിഷാരടി എന്നിവര്‍ പ്രധാനികളാണ്
തിരുവമ്പാടിയുടെ മേളം തകര്‍ക്കുക മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലാണ്. മക്കളായ ശ്രീകാന്തും ശ്രീരാജും സംഘത്തിലുണ്ട്. പനമണ്ണ ശശിയും പോരൂര്‍ ഉണ്ണികൃഷ്ണനുമാണ് മട്ടന്നൂരിന്റെ ഇടതും വലതും നില്ക്കുക. കാക്കനാട് കൃഷ്ണന്‍നായര്‍ (വീക്കം), വെളപ്പായ ഉണ്ണി (കുഴല്‍), പതിയാന ഉണ്ണികൃഷ്ണന് (കൊമ്പ്), ഏഷ്യാഡ് ശശി (താളം) എന്നിവരാണ് തിരുവമ്പാടി മേളത്തിന് പ്രമാണം വഹിക്കുക.
പാറമേക്കാവിന്റെ രാത്രി പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയനാണ് പ്രമാണം. മദ്ദളത്തിന് ചെര്‍പ്പുളശ്ശേരി ശിവനും ഇടയ്ക്കയില്‍ ചോറ്റാനിക്കര സുഭാഷും. പ്രസിദ്ധമായ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ പ്രമാണി അന്നമനട പരമേശ്വരമാരാരാണ്. കല്ലേക്കുളങ്ങര കൃഷ്ണവാര്യര്‍ (മദ്ദളം), തിച്ചൂര്‍ മോഹന്‍ (എടയ്ക്ക), മഠത്തിലാത്ത് ഉണ്ണിനായര് (കൊമ്പ്), ചേലക്കര ഉണ്ണികൃഷ്ണന് (താളം) എന്നിവരാണ് മറ്റു ചുമതലക്കാര്‍.
കുട്ടന് മേന്നേ കുറുമാനെ
ഞാന്‍ എത്താന്‍ 2 മണി ആകും
മണ്ണൂത്തി ദാഹശമനിയില്‍ കയറിയേ വരു
കാസിനൊ മതി സിദ്ധാര്‍ത്ഥ വേണ്ട
:)
armaadippin...
തഥേട്ടാ,
മണ്ണുത്തിയിലൊന്നും കയറാന്‍ നിക്കണ്ട. എന്റെ വണ്ടിയില്‍ സ്റ്റോക്കുണ്ട്. ഉച്ചക്ക് ശാപ്പാട് വീട്ടീന്നാവാം. വേഗം വാ.......
ആര്‍പ്പേ.....ഹൂറേ..ഹൂറേ..ഹൂറേ....
കുറുമാന് ജി ഇലഞ്ഞിത്തറ മേളം തുടങ്ങ്യോ? മേളം ശരിക്കങ്ങ്ട് മുറുകമ്പോളേക്കും ഞാനങ്ങ്ട് എത്തി.
നന്ദേട്ടാ ഇലഞ്ഞിത്തറമേളം രണ്ട് മണിക്കാണ്,
ഇപ്പോ പാണ്ടിമേളം നടക്കുന്നു.....
തഥേട്ടാ.....ദാഹമകറ്റുന്നതൊക്കെകൊള്ളാം കമന്ററി കൊഴകൊഴാന്നായാല് ഞാന്‍ എന്റെ സ്വഭാവം മുഴുവനും പുറത്തെടുക്കും.......
പ്രാരാബ്ദക്കാരാ...
ഇലഞ്ഞിത്തറമേളം റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്യൂ........പ്ലീസ്....
അതെ പ്രാരാബ്ദം, ടിവി ടെ മുന്നിലിരുന്ന് വാ പൊളിക്കാണ്ട് റെക്കോഡ് ചെയ്യ്. എന്നിട്ടങ്ങ്ട് പോസ്റ്റ്. ഈശ്വരാ..ഞാനില്ലാത്ത ഇത്തവണത്തെ പൂരം..’ബിറ്റി’ല്ലാത്ത ഗിരിജ തിയ്യേറ്ററിലെ സിനിമ പോലെ ആവൂലോ?
ആരാ അവിടെ തെക്കേ ആല്ത്തറക്കല് ലാപ് ടോപുമായി?
ഏയ്, ഇടക്കിടെ ഓരോ പോട്ടം ഇങ്ങട്ട് പോരട്ടേന്ന്!
കുറുമാന്‍സ് മൊബൈല്‍ ബാര്‍ നടുവിലാലില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു......
pooram ravile tv yil kandu karanjukalangiya manasumaayi kuru njaan dubaayil karanginadakkunnu.
kazhinja varsham morning 7.20 kku thanne cherupooranjgalkkoppam neengiya njaan....ho marakkan pattunnilla....naayarambalam raajasekharan 3.45 nu kuruppam road vazhi odiyathu ippozhum manasil udnu,,,
തെക്കോട്ടിറക്കം തുടങ്ങിയതിനു കുട്ടമ്മേന് എന്തിനാ വടക്കോട്ട് നടക്കുന്നത്.
തോന്ന്യാസി പറഞ്ഞത് കേട്ടില്ലെ, വണ്ടി നടുവിലാലില്‍ ഉണ്ട്, ഒന്ന് കയറി നടുനിവര്‍ത്തി ഒരു ഗ്ലാസ്സ് സംഭാരം കുടിച്ച് വരാം.
നിരാശയോടെ പറയട്ടെ..അധികം നിര്‍വ്വാഹമില്ല.. കമ്പനി ഗസ്റ്റ് ഹൌസിലാണിപ്പൊ താമസം. കയ്യിലിരിക്കണ മൊബൈല്‍ എത്ര താങ്ങുമെന്നറിയില്ല. കിട്ടുന്നിടത്തോളം ചെയ്യാന്‍ ശ്രമിക്കാം കേട്ടോ.
തോന്ന്യാസി
കാര്യം ഒക്കെ കൊള്ളാം
കൊണ്ടു വരാം എന്നു പറഞ്ഞ സാധനം കുന്നംകുളത്തു നിന്ന് വാങ്ങിയതാണെങ്കില്‍ എനിക്ക് വേണ്ട. പെരിന്തല്‍മണ്ണയില്‍ നിന്നും മായം ചേര്‍ക്കാത്ത സാധനം വാങ്ങി കൊണ്ടു വാ
പിന്നെ ഇരുട്ടുമ്പോഴേക്കും എനിക്ക് പോകണം എനിക്ക് പോകണം എന്ന് പറഞ്ഞ് കരയാന്‍ തുടങ്ങിയാല്‍ വിവരം അറിയും
അപ്പോ തഥേട്ടന്‍ മോളില് വായിച്ചില്ലേ...
വണ്ടി നിറയെ സാധനോമായിട്ട് കുറുമാന് ചേട്ടന് എത്തീട്ടുണ്ട്....ദാ ഇത്രേം നേരം നടുവിലാലില്‍ ഉണ്ടായിരുന്നു, ഒന്ന് നോക്ക്യേ ചെലപ്പോ നായ്ക്കനാലെത്തിട്ടുണ്ടാവും.......
പെരുവനം കോല് വയ്ക്കാന്‍ തുടങ്ങുമ്പഴേക്കും പെരിന്തല്‍മണ്ണ രെജിസ്ട്രേഷനുള്ള വണ്ടി നല്ല ഒന്നാന്തരം കൊട്ടുവടീമായി ആ സ്വപ്നേടെ മുന്നിലുണ്ടാവും(ഉദ്ദേശിച്ചത് തീയേറ്ററാണേ)
വരട്ടേട്ടാ തോന്ന്യാസ്യേ ഞാന്‍ വന്നിട്ട് ‘വീശി’ത്തുടങ്ങാം. ഞാന്‍ ദേ വ്ടെ ഗിരിജേല്ണ്ട്. എനിക്കാണെങ്കി ഇലഞ്ഞിത്തറ മേളത്തിനു മുന്ന് ആലിലേടെ പരുവത്തിലാവണം.എന്നാലെ ഒരു പെരുക്കങ്ങ്ട് പെരുക്കാന്‍ പറ്റൂ..
ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്
പെരിഞ്ചേരി പൂട്ടിയ വിവരം അറിഞ്ഞുകാണുമല്ലൊ
വരുന്നവര്‍ വേണ്ട ദാഹശമനി കൂടെ കരുതുക
നന്ദനും തോന്യാസിക്കും എന്റെ വക ഓരൊ ബഡ്വൈസര്.
ബാഗില്‍ സാധനം ഉണ്ടെങ്കിലും കല്ലട ബാറു കാണാതെ പോകുന്നതെങ്ങനെ?
ഞാന്‍ മണ്ന്ഊത്തിയിലെത്തി.. അവിടെ എത്താന്‍ അല്പം സമയം എടുക്കും
കുറുമയ്യാ..ഇന്നാണാ പൂരം...
ആ റൌണ്ടില്‍ സ്ഥലകാലബോധമില്ലാതെ മലര്‍ന്ന് കിടന്ന് എത്ര വെടിക്കെട്ട് കണ്ടേക്കണു....
കുറുമയ്യാ..ഒരു ചോദ്യം...
വെടിക്കെട്ടിന്റെയവസാനം വെടിക്കെട്ടുകാരന് വീട്ടിലേക്ക് പോകുന്നത് എങനെ...
പറയൂ..പറയൂ...പെട്ടെന്ന് പറയൂ...
പറയാതെ ഞാന്‍ വിടില്ലാ...
നന്ദേട്ടാ ആലിലേടെ പരുവാകുന്നതൊക്കെ കൊള്ളാം, അവസാനം താമരേടെ പരുവത്തിലായി, തച്ചോളി ഒതേനന്റെ ആയുധം എടുത്തു തുടങ്ങിയാ ഞാന്‍ പിന്നെ കള്ളുഷാപ്പില്‍ വച്ച് കണ്ട പരിചയം പോലും കാണിക്കൂലാ........
നന്ദാ
ഇന്നു തന്നെ വേണൊ ഗിരിജയിലും ബിന്ദുവിലും ഒക്കെ പടം കാണല്‍
എദ്ന്തൂട്ട്ണ്... ത്രിശ്ശൂക്കാര്ക്കിക്കാര്യത്തിലൊരു കമ്പൂഷന്‍??
ഒന്നൂല്ലാങ്കി മ്മടെ പഴയ ഡേവിഡേട്ടന്റെ ബാറില്ല്ലേ?
[ ഒരു സംശയം: നിങ്ങളെല്ലാവരും നേരായിട്ടും തൃശ്ശൂരുണ്ടോ?]
സാന്റോ
കഴിഞ്ഞ തവണത്തെ പോലെ മുണ്ട് പോയിട്ട് ഒരു മുണ്ട് വാങ്ങിക്കൊണ്ടുവാ തഥാ എന്നും പറഞ്ഞ് എന്നെ ശല്യം ചെയ്താല്‍ വിവരം അറിയും പറഞ്ഞേക്കാം
സാന്റോസേ..
വെടിക്കെട്ടിനവസാനം വെടിക്കെട്ടുകാരന് എങ്ങന്നെ വീട്ടില്‍ പോകുമെന്ന് ചോദിച്ചാല്‍....
നീീ തന്നെ പറ
തെക്കോട്ടിറക്കത്തിന്റെ മേളം മുറുകുന്നു. ജനസഹസ്രങ്ങള്‍ താളം കൊഴുപ്പിക്കാന്‍ മേടചൂടിനെ വകവെക്കാതെ മേളത്തിനു ചുറ്റുമുണ്ട്.
ഇടിവാള്‍ പരിസരത്തെവിടെ എങ്കിലും ഉണ്ടെങ്കില്‍
എലൈറ്റിനു മുന്പില് എത്തുക.. ചിലര്‍ കാത്തിരിക്കുന്നു
thechikkottukavillathe namukkenthu thrissoorpooram ennu samadhanichu njaan oru interviewnu pokukyaa suhruthukkale...
ഹെന്റ തഥാ അണ്ണാ.. ;)
ദെ ലിദാണു സ്നേഹ സ്നേഹം ന്നു പറേണ സാദനം! ഇത്രേം ആല്ക്കാരു ഇവട്റ്റെ ഇണ്ടായിട്ട്, പൂരത്തിന്റെടക്ക് പൈന്റു കച്ചോടം നടക്കണ കാര്യമ ഒരുത്തന് മിണ്ട്യാ...
ഞാന്‍ ദേ എത്തീന്ന്!
ഇടിവാള്‍ എലൈറ്റിനു അകത്തുണ്ട്...
ഈ വിഷൂന്റന്ന് എലൈറ്റിലെ സൂര്യപ്രഭയില്‍ കുടമാറ്റം നടത്തിയിരുന്നവരാരൊക്കെ ?
വെങ്കിടങ്ങീന്നു ആനയൊന്നും വന്നില്ലേ?
ങ്ങേ? മത്തായിച്ചേട്ടന്റെ മോളു മേഴ്സി വന്നെന്നോ ? ഓ, അതിനെ എഴുന്നെള്ളിക്കാന്‍ കൊള്ളുവോടോ.
അദല്ല. മറ്റേ ആന.. ഒറ്ജിനല്..
തഥന്‍ ജി.. ഇന്നു പൂരം സ്പെഷ്യല്‍ രാവിലെ 9 മുതല്‍ തുടര്‍ച്ചയായ പ്രദര്ശനമല്ലെ. ഇത്രെടം വരെ വന്നിട്ടെങ്ങനാ.. ഞാന്‍ ഒരു ബാച്ചിയല്ലെ മാഷെ...!
പ്രാരാബ്ദന്റെ സംശയം കലക്കി.. എനിക്കും തോന്നിയിരുന്നു രാവിലെ... ഹ ഹ ഹ.
എവിടെ പൂരം കമന്ററീ?? ഒക്കെ ഫിറ്റാന്നാ തോന്നണെ..
ഇടിവാളേ
ഞാന്‍ ഒരു അര മണിക്കൂറിനകം എലൈറ്റില്‍ എത്താം.നിങ്ങള്‍ അതിനു മുന്‍പെത്തിയാല്‍ ജോസിനെ കണ്ടാല്‍ മതി
വെങ്കിടങ്ങുന്നുള്ള ആനയെ തൃശ്ശൂര്‍ കോര്പ്പറേഷന്ന് അതിര്‍ത്തിയില്‍ കയറ്റില്ലെന്നാ ബിന്ദു പറയണെ ഇടീസ്.
ലേറ്റസ്റ്റ് അപ്ഡേറ്റ്
ലേറ്റസ്റ്റ് അപ്ഡേറ്റ്
ഇടഞ്ഞു.....ഇടഞ്ഞു
ആന????
ഏതാനും നിമിഷങ്ങള്‍ക്കകം ഇലഞ്ഞിത്തറമേളം ആരംഭിക്കുന്നതാണ്. കൊട്ടാനുള്ളവര് കുറുവടിയും കവറുമായി രാഗത്തിന്റെ മുന്‍ വശത്തേക്ക് നീങ്ങുക.
അപ്പോ ഇത്രേം നേരം ഇവിടെ നടന്നതൊന്നും ഇടിയണ്ണനറിഞ്ഞില്ലേ?
എങ്ങനാ ആ മെഴ്സ്യേം നോക്കി നിക്ക്വല്ലേ? ആ പോട്ടേ ഒരിക്കല്‍ കൂടി പറയാം ...
കുറുമാന്‍സ് മൊബൈല്‍ ബാര്‍ ഇപ്പോ നായ്ക്കനാലില്‍ ധനലക്ഷ്മി ബാങ്കിന് മുന്‍വശത്തുണ്ട്....
തൊന്ന്യാസീസ് മൊബൈല്‍ ഷാപ്പ് പെരുമ്പിലാവില്‍ കിടക്കുകയാണ് ഒരു ചെറിയ ബ്രേക് ഡൌണ്‍...ഇലഞ്ഞിത്തറ മേളത്തിന് തൊട്ടുമുന്‍പായി നടുവിലാലില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടിയണ്ണാ ഓര്‍ത്ത് വച്ചോ..എപ്പഴും അനൌണ്സ് മെന്റ് ഉണ്ടായീന്നു വരില്ല.....
നന്ദേട്ടാ ഗിരിജേന്നെപ്പൊഴാ പൊറത്ത് വരണേ?
ഞാനപ്പഴേ തഥേട്ടനോട് പറഞ്ഞതാ ആനേടെ മുന്നിലൂടെ വെള്ളമടിച്ച് നടക്കല്ലേന്ന്......
ഹോ, മേന്ന്നേ, എന്റെ പഴേ തൃസ്സൂരു ലൈനിന്റെ പേരു ഉപോലൂം ഇങ്ങളു മരന്നില്ലല്ലോ..
അതും ഒരു ആനക്കുട്ടിയായിരുന്നു ;)
ഇടീ .. തെറ്റിദ്ധരിച്ചൂ.. ഞാന്‍ പറഞ്ഞ ബിന്ദൂ മേയര്‍.. മ്മടെ വിജയരാഘവന് എം.പീടെ പെമ്പിള.
ഇടി
ഇത് ആ ബിന്ദു അല്ല
ഇത് മേയര്‍
ഇന്നുച്ചക്ക് കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്.
കഞ്ഞിവേണ്ടവര് പ്ല്വില കുമ്പിളും പാളയും കൊണ്ടുവരേണ്ടതാണ്.
നടുവിലാലിനു മുന്‍പിലാണ് കഞ്ഞിവിതരണം.
അമ്പത് ഞാനടിച്ചു :###@@ 50 @@####വ്
അമ്പത് ഞാനടിച്ചു :###@@ 50 @@####
അമ്പത് ഞാനടിച്ചു :###@@ 50 @@####വ്
ച്ഛ് വയ്യ! ഞാനങ്ങ് തെറ്റിദ്ധരിച്ചു!
ഓര്‍മ്മകളുടെ പൊട്ടക്കിണറ്റിലേക്കൊരു മരമാക്രിയെപ്പോലെ ഊളിയിറ്റുപോയി ഞാന്‍!
ഹോ അതൊരു കാലം ;)
വടക്കുന്നാഥന് അമ്പലത്തിന്റെ ഉള്ളില്‍ അടി. ചാനലുകാരു തമ്മില്‍.
അമൃത ടെലിവിഷന്‍ ക്യാമറമാന്മാരായ കിരണ്‍ശ്യാം, ഉദയകുമാര്‍ എന്നിവരെ തൃശ്ശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആസ്പത്രിയിലും എം.എം.ടി.വി. ക്യാമറമാന് പി.ആര്. രാജേഷിനെ ജൂബിലി മിഷന് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഈ ചാനലുകാരെക്കൊണ്ട് തോറ്റു.
കുറുമാന്റെ 50 അസാധുവായി..3 കമന്റ് ഒന്നിച്ചു പാടില്ല..
ആന്ന ഇടഞ്ഞെന്നോ മറ്റോ ക്കേട്ടു?? കള്ളിന്റെ ഡിസ്കഷന തുടങ്ങിയപ്പഴേ ഞാന്‍ പറഞ്ഞതാ.. മെല്ലീ പറയ് മെല്ലെ പറയ്..എന്നു!
ഇനി ഞാന്‍ വല്ലെചള്ളേലിക്കും ഓടിയൊക്കിക്കട്ടേ...
വിതരണം ഏത് കഞ്ഞി?
ചാനലു കാരു തമ്മിലുള്ള അടി, ഈ പൂരത്തിന്റെ യുണീക്ക് ഫീച്ചര്‍ വല്ലോം ആണോ മേന്ന്നേ??
യവറ്റകളെക്കൊണ്ടു തോറ്റു! അമ്പലത്തിനുള്ളില്‍ കയറീട്ടാ അടി!
വിതരണം: കുറുമാന് ;)
തോന്ന്യാസ്യേ.കഴിഞ്ഞു കഴിഞ്ഞു. ദ് ലാസ്റ്റത്തെ.. എനിക്കൊരു ഹാഫ് വച്ചേക്കണെ.. അതു കഴിഞ്ഞിട്ടു വേണം കഞ്ഞികുടിക്കാന്‍. എല്ഞ്ഞിത്തറ ദിപ്പൊ തൊടങ്ങൂലോ ഈശ്വരാ..
ദേ കുറുമാന് 50 അടിച്ചു. ഒഴിക്കെടാ തോന്ന്യാസി ഒരു ണയന്റി. ഒരു ഒന്നര ആയാലും കൊഴപ്പല്ല്യ..
കുറു,
അമ്പതടിക്കല്ലേ, നൂറ് നൂറായിട്ടടി!
പൂരത്തല്ല് ലൈവായി കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന്നു.
പൂരകഞ്ഞിക്ക് മുന്‍പായി
പൂരത്തല്ലുണ്ടായിരുന്നത് കാണാന്‍ പറ്റാത്തവര്‍ക്കായി
പൂരക്കായ വിതരണമുണ്ടായിരിക്കുന്നതാണ്.
പൂരം അപ്ഡേറ്റ്..
പെരുവനം കുട്ടന്മാരാര് ചെണ്ട മുറുക്കിത്തുടങ്ങി. മൂന്നൂറോളം കലാകാരന്മാര് പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഫണി ഇതാ അരങ്ങേറാന്‍ പോകുന്നു. ദൃശ്യശ്രാവ്യസംഗമം. പാറമ്മേക്കാവിന്റെ ആനകളെല്ലാം അണി നിരന്നു.
കുറൂ..
ആന ഇടഞ്ഞോടുമ്പോള്‍, താനോാടും.. താണോടുമ്പോള്, ഞാനോടും. ഞാനോടിയാല്‍ ബാക്കി എല്ലാരും ം ഓടും..
ഓട്ടത്തിനിടയില്‍ വിഗ്ഗ് ഊരിപ്പോവല്ലേ??..
എവ്ഴെ മേഴം?? കേഴ് ക്കാമ്പറ്റണില്ലല്ലാ...ആ ചാനലാരെ മാറ്റ്യേഡാ..അവറ്റ കാരണം ഒരു വസ്തു കാണാമ്പറ്റണില്ല്യ..ഡാ തോന്ന്യാഴ്യേ നീ ഇന്തൂട്ട്ഴാ ന്ക്കൊഴ്ച്ചന്നേ??
പിന്നേ ..കുറുമാന്റെ ഒരമ്പത്....
ഇവിടെ ഫുള്ള് രണ്ടെണ്ണം തീര്‍ന്നു...
എന്റെ കാര്യമല്ലാ...കണ്ടെയിനര്‍ തഥാഗതന് ചേട്ടന്റെ കാര്യമാണ്...
ക്വാര്‍ട്ടര്‍ ക്വാര്‍ട്ടര്‍ ആയി വെള്ളമൊഴിക്കാതടിക്കാതെ സാന്ഡോ, ശങ്ക്..ഴങ്ക്..ചങ്ക്.....
ഏറ്റവും കൂടുതല്‍ ദൂരം ഓടിയ ചൂണ്ടല്‍ ഗണേശനു അവാര്‍ഡ്.
ചൂണ്ടല്‍ ഗണേശന് എന്ന ആനയാണ് അറുപഞ്ചുകിലോമീറ്ററോളം ഇടഞ്ഞോടിയത്.
എളവള്ളി മമ്മായി ശ്രീനാരായണഗുരു സമാജം വക ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാത്രി പൂരം എഴുന്നള്ളിപ്പിനിടെ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ഇടഞ്ഞോടിയ ആനയെ ആറു മണിക്കൂറിനുശേഷം തളച്ചു.
എളവള്ളി, പൂവത്തൂര്‍, മുല്ലശേരി, പാടൂര്‍, താണവീഥി, അന്നകര, പറപ്പൂര്, കൈപ്പറമ്പ് വരെ ഓടി കേച്ചേരി ചൂണ്ടലിലെത്തിയ ആനയെ അകംപാടത്തുവെച്ചാണ് തളച്ചത്.
ആറാട്ടെഴുന്നള്ളിപ്പിനിടെ പുലര്‍ച്ചെ മൂന്നുമണിക്ക് ഇടഞ്ഞ ആന പാപ്പാന്മാരെ തള്ളി താഴെയിട്ടു. പാപ്പാന്മാരില് ഒരാള്‍ക്ക് പരിക്കുണ്ട്. ഇയാളെ മഴുവഞ്ചേരി പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂണ്ടല്‍ ഗണപതി തിരുമേനിയാണ് ആനയുടെ ഉടമസ്ഥന്.
എളവള്ളിയില്നിന്നും ഓടിയ ആന യജമാനന്റെ വീടിനുമുന്നിലെത്തി നിന്നു. ഇവിടെവച്ച് ഗണപതി തിരുമേനിയും ഭാര്യയും ചേര്‍ന്ന് വിളിച്ചപ്പോള്‍ ആന വീട്ടുപറമ്പിലേക്ക് കയറി വെള്ളവും പഴവും കഴിച്ചു. ഇതിനിടെ ആനയെ തളയ്ക്കാനുള്ള ശ്രമവും നടന്നു. വടംകൊണ്ട് തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വീണ്ടും കുതറിയോടി.
വീണ്ടും അകംപാടത്ത് കല്ലുവളപ്പില്‍ രത്നത്തിന്റെ വീട്ടുവളപ്പിലേക്ക് കയറിയ ആനയെ ഇവിടെവച്ച് പേരാമംഗലം തെച്ചിക്കോട്ടുകാവ് ആനപ്രേമി സംഘത്തിലെ പാപ്പാന്മാരായ ചാലിശേരി രാജുവും വിഷ്ണുവും ചേര്‍ന്നാണ് തളച്ചത്
(മിനിഞ്ഞാന്ന് കുറച്ച് ബ്ലോഗര്‍മാര്‍ ചൂണ്ടല്‍ ഭാഗത്ത് തമ്പടിച്ചത് ആന എങ്ങനെയോ മണത്തറിഞ്ഞെന്ന് പിന്നാമ്പുറവാര്ത്ത )
തഥേട്ടോ ഓടി വായോ ഈ നന്ദേട്ടന് വാളു വയ്ക്കണ ശബ്ദം കൊണ്ട് മേളം കേള്‍ക്കാന്‍ പറ്റണില്ലാ......
ഡാ ഗഡ്യേ..പെരിന്തല്മണ്ണേലെ മണ്ണട്ടേനിട്ട് വാറ്റീത് തന്നിട്ടിപ്പാ!! മേളത്തിന്റെ തെരക്കില് നീ തന്നത് ഞാന്‍ നോക്കീം ല്ല്യാ.. മേന്‍ നേ.. ഇലഞ്ഞിത്തറേരെ ലൈവ് പോരട്ടേ ട്ടാ..
ചൂണ്ടല്‍ ഗണേശനു അവാര്‍ഡ് കൊടുക്കാAന് വരട്ടെ
പൂരപറമ്പിലുള്ള ആരൊക്കെ ഇപ്പോ ഇടയുമെന്ന് നോക്കട്ടെ
തഥോ എവിടെ?
ദേ നന്ദന് ഒരു പരുവമാAയി
തോന്ന്യാസ്യേ നന്ദനെ ഒന്ന് താങ്ങിയേക്ക് (പള്ളക്കല്ല)
ഞാന്‍ പോയി വല്ലോം ഞണ്ണിയേച്ചു വരാം..
വാണിങ്ങ്: എന്റെ ഗ്ലാസില്‍ തുപ്പിയിട്ടുണ്ട് !
തളക്കാന്‍ ചാലിശേരി രാജുവിന്റെയൊപ്പം ഉണ്ടായിരുന്ന വിഷ്ണു നമ്മുടെ വിഷ്ണു മാഷാണോ മേനനേ...
ഇടിയണ്ണന്റെ ഗ്ലാസ്സ് കോളാമ്പിയായിരുന്നോ ന്നാ ദേ ഞാനും തുപ്പിയേക്കണ്.....
നന്ദേട്ടാ ദേ സാന്റോച്ചായന് പറേണത് കേട്ടോ തഥേട്ടന്‍ രണ്ട് ഫുള്ളാ കാലിയാക്ക്യേക്കണേന്ന്, ഇങ്ങക്ക് തന്ന തേ സാധനാണ് ഞാന്‍ മൂപ്പര്‍ക്കും കൊട്ത്തത്....ഇനിപ്പറ കുറ്റം എവിട്യാ?
കുറുവേട്ടോ ഇങ്ങനെ പോയാല്‍ ഞാന്‍ താങ്ങേണ്ടി വരുന്നാ തൊന്നണേ അത് പിന്നെ പള്ളേണോ, മുതുകാണോന്നൊന്നും നോക്കൂല്ല
തോന്ന്യാസ്യേ, അതു മതി, താങ്ങേണ്ട സമയത്ത് താങ്ങിയില്ലെങ്കില്‍ സംഭവം ഉഷാറാകില്ല.
താങ്ങിയാല്‍ മതി ചാരണ്ടാട്ടാ
തഥുവേ.......താങ്കള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ആ കല്ലുമ്മക്കായ ഫ്രൈ എടുത്തേ ഒന്നു ടച്ചാAന്
കുറുമാന് ജി..പൂരം ഇന്നത്തോട്യാ തീരും. കൂടിവന്നാല്‍ നാളെ ഉച്ചക്ക് ഉപചാരം ചൊല്ല്യാ പിരിയും അതോടെ പെരിന്തല്‍മണ്ണക്കാരും മലപ്പൊറംകാരൊക്കെ അങ്ങ്ട് പൂവ്വും. പിന്നെ പൂരപ്പറമ്പില്‍ മ്മ്ല് തൃശ്ശൂക്കാരെ ണ്ടാവൊള്ളോട്ടാ..
എന്റെ പറ്റ് റെങ്ങി. ഞാന്‍ പഴേ ഫോമാട്ടാ..
ഇലഞ്ഞിച്ചോട്ടില്‍ കൃത്യം രണ്ടിന് മേളഗോപുരത്തിന് ചെണ്ടകള്‍ കൊലുമ്പും.
4.30 ന് തെക്കോട്ടിറങ്ങും.
പൂരം മാത്രമേയുള്ളൂ തൃശ്ശൂരിലിന്ന്. ആളും ആനയും ഒരുങ്ങിക്കഴിഞ്ഞു. തെക്കേനട തുറന്നിട്ട് നെയ്തലക്കാവിന്റെ തട്ടകത്തമ്മ പൂരത്തിന് വിളംബരമോതി. ഇനി കാത്തിരിപ്പിന്റെ ഇടവേളയില്ല.
എല്ലാമൊരുക്കി ദേശക്കാരുടെ ആവേശസംഘങ്ങള് എവിടെയുമുണ്ട്. ചമയപ്പുരകളും കരിമരുന്നിന്റെ ഒരുക്കുകേന്ദ്രങ്ങളും തയ്യാറായി. നാടുകള്‍ താണ്ടിവരുന്നവര്ക്കുമുന്നില് നഗരം നല്ല ആതിഥേയനായി. രണ്ടുകണികണ്ട് ഹൃദയം നിറഞ്ഞ തൃശ്ശൂരുകാര്ക്കിത് ആഘോഷത്തിന്റെ തുടര്‍ച്ചയാണ്. തിങ്കളാഴ്ച സന്ധ്യയ്ക്ക് സാമ്പിള്‍ വെടിക്കെട്ടിന്റെ ഹൃദ്യത. രാവില്‍ വിഷുവിന്റെ ലാത്തിരിക്കൂട്ടങ്ങള്. പൂരത്തലേന്ന് ചമയക്കാഴ്ചകള്‍ കണ്ട് മതിതീരുംമുമ്പേ പുറപ്പാടായി.
വെയിലും മഞ്ഞുമേല്ക്കാതെ കണിമംഗലത്തിന്റെ ദേശദൈവമാണ് ആദ്യമെഴുന്നള്ളുക. തുടര്‍ന്ന് ഘടകപൂരങ്ങള്‍ ഒന്നൊന്നായി വന്നുതുടങ്ങും. രാവിലെ ഏഴിനാണ് തിരുവമ്പാടിയുടെ പുറപ്പാട്. നടുവില്‍ മഠത്തില്‍നിന്ന് 11.30 ന് പഞ്ചവാദ്യത്തിന് തുടക്കമിട്ട് തിമിലകള്‍ മുഴങ്ങും. തിടമ്പേറ്റാന്‍ ശിവസുന്ദര്‍.
. 5.30 ന് തെക്കേനടയിലെ ജനസാഗരത്തിനുനടുവില്‍ മുഖാമുഖത്തിന് അകമ്പടിയായി കുടകള്‍ നിറച്ചാര്‍ത്തൊരുക്കും
രാത്രിപ്പൂരത്തിനുശേഷം പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്.
സഗീറെ ദദിന് നന്ദി. ഈ ‘പൂര’ത്തിന്റെടേല് ഇത്തിരി കാര്യം പറഞ്ഞതിന് നന്ദി. ഇനീം വേണം പൂര വിശേഷം.
കൊട്ടാരത്തൂണുപോല്‍ കാലുനാലുള്ളൊരു
കൊമ്പായെന്‍ വമ്പാ പെരുവയറാ
കൊമ്പും കുലുക്കിയീ പട്ടയുമേറ്റി നീ
ചന്തത്തിലാടിയിതെങ്ങു പോണൂ?
തൃശൂര്‍ പൂരത്തില്‍ കുടമാറ്റം നടക്കുമ്പം
കൊമ്പാ നിന് കുമ്പ നിറയ്കുവാനൊ?
തുമ്പിക്കൈതുമ്പത്ത് മുള്ളിനാല്‍ കുത്തിയ
ഇടി ചേട്ടനെ കൊമ്പില്‍ കോര്ക്കുവാനൊ?
ചിന്നംവിളിച്ചു മെരുങ്ങാതെ നിക്കണ
കുറുമാന് കൊമ്പനെ തളയ്ക്കുവാനൊ?
ചൊല്ലെന്റെ കേമാ പഴക്കൊതിയാ വേഗം
ചൊല്ലിയാല്‍ കുട്ടന്മേനോനും നിന്റെ കൂടെ..
(മോള്‍ക്കു വേണ്ടി എഴുതിയ ഒരു കവിത പൂരം പ്രമാണിച്ച് ഒന്നു തിരുത്തി)
സഗീര്‍ ഭായ് അതാ പൂരപ്പറമ്പിലെത്തികഴിഞ്ഞു.
നന്ദാ ആനേടേ മേത്തുമ്മെ ചാരാണ്ട് ഇങ്ങട് മാറി നില്ക്ക്
തോന്നിവാസ്യേ......ഇതെവിടെപോയി
ഇടി ഞണ്ണാന്പോയി
അഗ്രജന് മുങ്ങി........തിന്നാനാവും
തമനു ഇനിയും വന്നിട്ടില്ല
തഥോ......എലൈറ്റിലിന്നെന്തെങ്കിലും സംഭവിക്കും
ഉമേച്ചിയെ കാണാനില്ലല്ലോ
മേന്നെ ഒന്ന് തിരക്കിയേ
അതുല്യേച്ചിയെവിടെ...ആരേലും ഒന്ന് കണ്ട്T പിടിച്ചേ.
ഇതാരു .. കവി നാണപ്പനോ ?
:)
സുമേഷേ ഇങ്ങ് കയറ് ഈ ആല്തറയിലോട്ട്..
പൂരം പെയ്തിറങ്ങുന്ന വടക്കുന്നാഥന്റെ തെക്കേ ഗോപുരനടയിലുള്ള ഭക്തജനങ്ങളുടെ ശ്ശ്രദ്ധക്ക്..
തൊട്ടപ്പുറത്തുള്ള എലൈറ്റില്‍ വ്യാജനിറങ്ങിയിട്ടുണ്ട്. അവസാനം കൊടമാറ്റം കണ്ടില്ലാന്ന് പരാതി പറയാരുത്.
കയറി..
സാന്റോയേ, ഡാ സാന്റോയേ..
ദേ വ്യാജനിറങ്ങീട്ട്ണ്ട്ന്ന്...
വേണ്ടാട്ടാ........നിനക്കുള്ളത് വണ്ടിലിണ്ട്...
ഇന്ന് തഥയുടെ കണ്ണുപോവുംന്നാ തോന്നണേ..രാവിലെ മുതല്‍ എലൈലിലാണല്ലോ പുള്ളീ....ഇപ്പോ എ പോOയി വെറും ലൈറ്റായീന്ന് ആരോ പറയണ കേട്ടൂ
ഇലഞ്ഞിത്തറമേളം തുടങ്ങി. ഞാന്‍ അമൃത റ്റി.വി.യില്‍ കണ്ടുകൊണ്ടിരിക്കുന്നു. 1/2 മണിക്കൂര്‍ കാണാനുള്ള ഭഗ്യമേയുള്ളു. പിന്നെ ജോലിക്ക് പോയില്ലെങ്കില്‍ പ്രശ്നമാവും. പൂരം നടക്കട്ടെ. കുട്ടന്മേനൊന്റെ കമന്റ്രിയും നടക്കട്ടെ. ഇടയ്കൊരു സ്റ്റില്‍ ഫോട്ടോ ഇട്ടിരുന്നെങ്കില്‍ കാണാമയിരുന്നു.
ഞാനെയ് ആ വെടിക്കെട്ട് പുരയിലാര്ന്നേയ്...ഒക്കെ റെഡിയാക്കി ഇനീം കാത്തിരിക്കാന്‍ വയ്യാത്തതുകൊണ്ട് അമ്ട്ട് ന് അങ്ങ് ടാ തീ കൊള്ത്തീന്ട്ട്ടാ...ഇനീപ്പ ആനേം മറ്റോം എടഞ്ഞാ കമ്മറ്റിക്കാരോട് കുറുമാന് പറഞ്ഞിട്ടാന്ന് ഞാന്‍ പറയും..
ഹോ ഒന്നും പറയേണ്ട
വരും വഴി മ്മടെ കുഞ്ഞിപ്പാലുവേട്ടന്റെ വീട്ടില്‍ ഒന്നു കയറി.ഇക്കൊല്ലത്തെ ഓണ വാഴ മൊത്തം മൂപ്പര് എടുക്കാം എന്ന് പറഞ്ഞിരുന്നു. ചെന്നപ്പോല്‍ ഊണു കഴിക്കാതെ പോകാന്‍ പറ്റില്ലെന്ന് ഒരേ നിര്‍ബന്ധം. അവിറ്റെ നിന്ന് ഊണും കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഈനാശുവേട്ടന് അതാ മുന്നില്‍ നില്ക്കുന്നു.ഡാ ഗഡിയേ മകള്‍ വിയന്നേന്ന് കൊണ്ട് വന്ന നല്ല ഒന്നന്തരം സ്കോച്ച് ണ്ട്ട്ര,രണ്ടെണ്ണം പൂശീട്ട് പോടാ എന്ന് ആദ്യം സ്നേഹപൂര്‍വം പറഞ്ഞു. ഈനാശുവേട്ട എനിക്ക് വേണ്ട എന്നു പറഞ്ഞ് ഞാന്‍ ഒഴിവാകന്‍ നോക്കി..ന്നാ ഇക്കൊല്ലത്ത് ഇഞ്ചീം മഞ്ഞളും വാങ്ങാന്‍ വേറെ ആളെ നൊക്കിക്കൊ എന്നായി പുള്ളി. പിന്നെ ഞാനും ഓ കെ എന്ന് വിചാരിച്ചു ഒരു മൂന്നെണ്ണം അലക്കി. അവിടെ നിന്ന് നടന്ന് എലൈറ്റില്‍ എത്തിയപ്പോഴേക്കും അവിടെ ഒരാളും ഇല്ല.
ഇതാണ് സംഭവിച്ചത്. ഇതു കൂടാതെ കല്ലട ബാറില്‍ നിന്ന് മൂന്ന് മാന്ഷന് ഹൌസ് വീശിയതൊഴിച്ചാല്‍ സത്യത്തില്‍ ഞാന്‍ കള്ല് കുടിച്ചിട്ടില്ല.. നിങള്‍ ഷമിക്ക്
കുറുമാന് ജി ഇദ് ആനാര്ന്നാ? ഞാന്‍ കരുതി അമ്പലത്തിന്റെ ആനപള്ള മതിലാവുന്ന്. ദേ ഞാന്‍ മാറി. കുറുമാന് ജി, അല്ലാ തോന്ന്യാസെവിടെ? ആ ആനെടെ കാലിന്റടീല് ഉണ്ടൊന്നോക്ക്യേ...
അതാണോ തോന്യാസി? കടേം തലേം ഒരേ പോലുള്ള ഒരു സാധനം കണ്ടു .. (പുള്ള്യേ ഞാാനറിയൂലാ ട്റ്റാ)
ആന ഇടഞ്ഞേ ആന ഇടഞ്ഞേ
ന്റെ മൊബൈല്‍ ഫോണ്‍ വെച്ചു ഞാനൊരു റിക്കോര്ഡിങ്ങു ശ്രമം നടത്തി കേട്ടോ... പക്ഷേ 'വേഗം തിരിച്ചു വാടാ പൂ....രം കണ്ടിരിക്കുന്ന മോനേ' എന്നു ആപ്പീസറുടെ വിളി വന്നു... എല്ലാം കൂടി 10-15 മിനിറ്റേ ഉള്ളൂ. ഇന്നു വൈകിട്ടു യൂട്യൂബില്‍ വേറെ കിടിലം വീഡിയോസ് വരുമാരിക്കും. ഇല്ലെങ്കില്‍ ഇനി ഇതു ഫോര്‍മാറ്റൊക്കെ മാറ്റിയെടുക്കാം.
അപ്പളും ഞാന്‍ പറഞ്ഞില്ലേ!ആന ഇടയുമെന്ന്..ഇപ്പേന്തായീ..അല്ല ഇനിപ്പ ആനന്നേണാ അതാ കറുത്ത നിറമുള്ള.....(ഞാനൊന്നും ആരേം ഉദ്ദേശിച്ച് പറഞ്ഞതല്ലാട്ടാ..)
കുറുവേട്ടോ ഞാന്‍ ദോ ഇവിടുണ്ട്...ആ നന്ദേട്ടന് തലേക്കൂടെ വാള് വച്ചു അതൊന്ന് കഴുകാന്‍ പോയതാ...
തഥേട്ടോ ഇങ്ങനത്തെ പുളുവടിച്ചാ കണ്ണ് പൊട്ടുംട്ടോ..
ആ കൊട്ടുവടി മുഴുവനും തീര്‍ത്തിട്ട് പുള്ളി പറയണത് കേട്ടോ സ്കോച്ച്, മാന്ഷന് ഹൌസ് ആ പറഞ്ഞോ..പറഞ്ഞോ.....
നന്ദേട്ടാ കൊറച്ച് ബാക്കിവച്ചേക്കണേ...ആ സുമേഷേട്ടന് എറങ്ങീട്ട്ണ്ട് ന്ന് അനൌണ്സ്മെന്റ് കേട്ടു....
ഇടിയണ്ണന് നെല്ല് കൊയ്യാന്‍ തൊടങ്ങീട്ടേള്ളൂന്നാ തോന്നണത്...ഇനി അത് മെതിച്ച് ,പുഴുങ്ങി,കുത്തി ചോറ് വച്ച് ഉണ്ട് വരുമ്പളയ്ക്കും പൂരം കഴിഞ്ഞ് മാസം ഒന്നാവും......
ഇല്ല്യാട്ടാ... വെര്‍തെ...വെര്‍തെ... അത് കറുത്ത ടീ ഷര്‍ട്ട് ഇട്ട കുറുമാന് ജി തഥന്‍ ജിയോട് ചൂടാവണതാ...അല്ലാണ്ട് ആന എടഞ്ഞതൊന്നല്ല... ഒക്കെ ഫിറ്റായി കെടപ്പായീന്നാ തോന്നണെ ഒരണ്ണത്തിനെ കാണാന്‍ല്ല്യ.
നൂറായാ ?
അപ്പൊ ഇദന്ന്യ നൂറ്
മ്ം ടെ ത്രിശ്ശൂക്കാര്ടെ പൂരത്തിന് മ്മ്ല ന്നെ 100 അടിച്ചില്ലേ മോശല്ലേ കുറൂ...ദേ..ആന അല്ല കുറു എടഞ്ഞേ..ഓടിക്കോ....ഞാന്‍ വടക്കേ സ്റ്റാന്റില്‍ ഉണ്ടാവും.
ഞാന്‍ കൊയ്ത്തും മെതിയും ഒക്കെ കഴിഞ്ഞ് ഫുള്‍ ല്ടാങ്കായി വന്നുട്ടാ..
ഇപ്പോ ഈ ഐഡിയില്‍ നിന്നേ ലോഗിന്‍ ചെയ്യാന്‍ പറ്റണുള്ളൂ ;)
ഇടിവാള്‍
100 മേനോന് കോണ്ട് പോയി
ആ, ഇങ്ങള് തൃശ്ശൂര്ക്കാരൊക്കെ നൂറും ഇരുന്നൂറും അടിച്ച് നടന്നൊളീം....ആ തഥേട്ടനടിച്ചതിന് കണക്ക് വച്ചിട്ടില്ലാന്നും പറഞ്ഞ് ബാറിലെ സപ്ലയറും മാനേജറും തമ്മിലൊടക്കായി.......
മറുമൊഴി പൂരക്കാര് തീറെടുത്തോ
എന്തൂറ്റ് തോന്ന്യാസണ്ടാ നീ പര്ണെഡാ തോന്ന്യാസി? എവടാണ്ട് പോയ് കെടന്ന് ആരാണ്ടൊക്കെ വാളും വാങ്ങി തലേ വെച്ച് ഇമ്മടെ നെഞ്ചത്ത്ക്ക് വന്നോട്ടാ..
100 മേനോന് കൊണ്ടക്കോട്ടെ തഥന്‍ ജി മ്മ്ക്കൊരു 250 മില്ലി കിട്ട്യാ മതി.
എടഞ്ഞ കുറു...അല്ലാ സോറി ആന ശാന്തമായോന്നൊന്നു നോക്ക്യേ ആരെങ്കിലും.. എനിക്കണങ്ങേ കണ്ണ് ശരിക്ക്ങ്ങ്ട് പിടിക്കിണില്ല്യാ.
എനിക്ക് വയ്യാ!ഒരു 100 അടിച്ചാപ്പോ കണ്ണുകണ്ടില്ല,ഇതിനീപ്പോ വ്യജനാവ്യോ...ആ മേനന് വന്ന് അടിച്ചേച്ചും പോയി...ങാ,എന്തായാലും പൂരം നന്നായ മതീ എന്നല്ലേ!
ന്യൂസ് അപ്ഡേറ്റ്..
ഒരു മദാമ്മ ചൂടുള്ള ആനപ്പിണ്ടവും പൊക്കിപ്പിടിച്ച് ‘വാട്ടീസ് ദീസ് .. വാട്ടീസ് ദീസ് ‘ എന്ന് അലറി വിളിക്കുന്നു. ഡി.വൈ.എസ്.പി കണാരന് ‘ദിസ് ഇസ് ആനപ്പിണ്ടം.. ആനപ്പിണ്ടം’ എന്ന് കുറെ തവണ പറഞ്ഞു നോക്കി. പ്ലീസ്.. ആനപ്പിണ്ടത്തിന്റെ ഇംഗ്ലീഷ് ആരെങ്കിലും ഒന്ന് പറഞ്ഞ്ഞു കൊടുത്ത് മദാമ്മയുടെ കയ്യീലെ സമ്മാനം ഏറ്റുവാങ്ങാനപേക്ഷ്..
ഇതില്‍ ഇപ്പ ആരൊക്കെയാ പൂരപ്പറമ്പില്‍ ഉള്ളത്.ആകെ ഒരു കണ്ഫ്യൂഷന്.ഇത് വായീച്ച് ഞാന്‍ ആകെ ഫിറ്റായീന്നാ തോന്നണെ .
ആനപ്പിണ്ടത്തിനു തല്ക്കാലം “ബ്ലാക്ക് ബുള്‍ ഷിറ്റ്” എന്നു വിവര്‍ത്തന്നം ചെയ്തു കൊട് മേന്നേ..
അല്ലേ, എലിഫന്റ് ഡ്രോപ്സ് ;)
ഇനി വേറേ വേണേല്‍ ...
ആ ചെവി ഇങ്ങോട്ടൊന്നു തന്നേ.. സൊകാര്യമായി പറയാം ;)
മുസാഫിറെ എല്ലാരും പൂരപ്പറമ്പിലുണ്ട്...കാണണങ്ങെ വേം വാ.. ദേ ആ മദാമ്മ ആ ആനപ്പിണ്ഠം തോന്ന്യാസീടെ തലേല്ക്കെറിയുന്നു.. അവരെ പിടിച്ച് മാറ്റ് വേഗം.. പ്ലീസ്...
അല്ലെങ്കില്‍ ഡൈജസ്റ്റഡ് വേര്‍ഷന്‍ ഓഫ് പനമ്പട്ട എന്നും പറയ്യാം..
ഇനി പനമ്പട്ടയുടെ ഇംഗ്ലീഷു ചോദിച്ചു വന്നാല്‍.. പട്ടയെടുത്ത് തലേലൊഴിക്കും ഞാന്‍! ആഹ
അല്ല പൂരത്തിന്റെടക്ക് അനോണികുഞ്ഞന് എന്തോ പറഞ്ഞല്ല്,ആ...ഇന്നത്ത ദിവസം മറുമൊഴി ഞങള്‍ പൂരക്കാര് തീറെടുക്കും..അധികം കളിച്ചാ ആനനേ കൊണ്ട് കുത്തിക്കുട്ടാാ..
മദാമ്മ ആനപിണ്ഠം എടുത്തത് വെറുതെയല്ല, അവരുടെ സ്റ്റേ നാളെ കൊച്ചിയിലാ. ആനപിണ്ഠം കത്തിച്ചാല്‍ കൊതുക് കടിക്കില്ലാAന്നുള്ളതൊക്കെ അങ്ങ് സായീപ്പിന്റെ നാട്ടില്‍ വരെ ഫേമസാ
ഇത്തിരി ചെമ്മീങ്കറി കൂട്ടി ഒരു കിണ്ണം മട്ടരീടെ ചോറുണ്ട് വന്നപ്പോഴേക്കും 100 അടിച്ച് മാറ്റി. ഇനി ഇരുന്നൂറടിക്കാണ്ട് വിശ്രമമില്ല. ലീവെടുത്തത് വെറുതിയായല്ലോ പാറമേക്കാവിലമ്മേ.
പാപ്പരാസ്യേ..ആ അനോണിചേട്ടനോടൊന്നു മാറി നിക്കാന്‍ പറഞ്ഞേ.. എനിക്ക് മേളം ങ്ക്ട് ശരിക്കും കാണാന്‍ പറ്റ്ണില്ല...
മദമ്മ്യോ....യേത് മദമ്മ്യ...
നിനക്ക് എത്ര മദമ്മ്യേനേ അറിയാമെന്ന് തിരിച്ച് ചോദിക്കരുത്
ആനപ്പിണ്ടമെടുത്ത് അവരു ടേസ്റ്റ് ചെയ്തു നോക്കണേനു മുന്‍പ് അത് വാങിച്ച് അങട് കളയാ മേനനേ...
അല്ലേല്‍ വേണ്ടാ....
പൂരപ്പറമ്പിലെ കൌട്ടകള്ക്ക് ടച്ചിങ്സായിട്ട് കൊടുക്കാം...
തഥാ അറിയണ്ടാ..
തിന്നു കളയും..
ദേ പപ്പരാസി ഇടഞ്ഞു...ഇന്നു അനോണിയുട്റ്റെ കാാര്യം പോക്കാ
വിട് പാപ്പേട്ടാ..ങ്ങള് ദാ ഈ ഗ്ലാസ്സങ്ങ്ട്ട് പിടിക്കീം..
നന്ദേട്ടോ..ആ കുപ്പി തീര്‍ത്തോ...
പാപ്പേട്ടോ ന്നെ തല്ലരുത് കൊതിപ്പിക്ക്യാന്നു പറഞ്ഞാ ഒരു കുറ്റമാണോ?
നന്ദാ...കുറുമാന്റെ തലേല് ഉള്ളത് മദാമ്മ എറിഞ്ഞ ആന പിണ്ഡമൊന്നുമല്ല,പുതുതായി “ഫിറ്റ്” ചെയ്ത ഇംപ്പോര്ട്ടത് ഹെയര്സാ..(അയ്യോ!എന്നെ പിറകെന്നാരോ കുത്തി!)
കുത്തിയത് മിക്കവാറും വിഗ്ഗു വച്ച ആരേലും ആവും ;)
മട്ടരീം തിന്ന് ചെമ്മീനും തിന്ന് എന്നിട്ടും കുറുമാന് മുറുമുറുപ്പ്. 100 അടിക്കാന്‍ പറ്റാത്തേല്.. 50 അടിച്ചില്ലേ ആദ്യം. അവിടിരി...
മേന്‍ നേ പൂര വിശേഷം കിട്ടില്ലാ.. മ്മ്ടെ സഗീര്‍ മോനെവിടെപ്പോയി??
ഇടിവാളേ, പിടി വിടറോ......വിടാന്‍, വിഗ്ഗ്മ്മെന്ന് കയ്യെടുക്ക്കാAന്.....തന്നോടാ പറഞ്ഞേ....
താന്‍ അല്പം കൂടി വെയ്റ്റ് ചെയ്യ്.അടുത്ത പൂരത്തിനുമുന്‍പു തനിക്കൊരെണ്ണം വക്കാനുള്ള ഏര്‍പ്പാട് തല ചെയ്തു തരും :)
പാപ്പരാസി...വാങ്ങല്ലേ....വാങ്ങല്ലേ... തോന്ന്യാസീടെ കയ്യീന്ന് ഗ്ലാസ്സ് വാങ്ങല്ലേ... വിഴുങ്ങല്ലെ..അയ്യോ പ്ലീസ്. ആരേലും ആ ഗ്ലാസ് തട്ടിക്കളയൂ... അത് വ്യാജനാ..നല്ല ഒറിജിനല്‍ വ്യാജന്..
125
അയ്യ്യ്,ആരാ പറഞ്ഞേ ഇവന് വ്യാജനാന്ന്!നല്ല ഒന്നാംതരം സാധനല്ലേ!എവ്ട് കുറുമ്മാന്...എവെടെ അനോണ്ണി രണ്ടിനേം പിടിച്ച് ആ ആനോള്ടെ അടീല്ക് ട്..അയ്യോ!എനിക്ക് കണ്ണു കാണാനില്ലേയ്..അയ്യോ!
അനോണ്യേ.പൂരപറമ്പീന്ന് കേറ് വേഗം....ആനകുത്താണ്ട് മാറിനിക്ക്. പൂരം കാണാന്‍ പറ്റിണില്യേല് ആലിന്റെ പൊറത്ത് കേറി നിക്ക്.
ഞാനപ്പളേ പറഞ്ഞില്ലെ വേണ്ടാ വേണ്ടാ ന്ന്. ഗ്ലാസ്സ് തന്നിട്ട് തോന്ന്യാസി ഒരു മുങ്ങലു മുങ്ങീത് കണ്ടാ. ഇനി കൊറച്ച് നേരത്തേക്ക് അവന്റെ പൊടിപോലും ഉണ്ടാവില്ല. അവനിപ്പോ പൂരം എക്സിബിഷന്റെവിടെ വായ് നോക്കി നിക്ക്ണ്ടാവും... മ്മ്ടെ തഥന്‍ ജി എവ്ടെ? മാന്ഷന് ഹൌസ് ചതിച്ചുന്നാ തോന്നണത് എന്റെ വടക്കും നാഥാ..തഥാതാ..തദമസ്തൂ...
തഥഗതന്‍ ഇതുവരെ എറങ്ങീല്ലേ..
മേളം കൊഴുത്തോണ്ടിരിക്ക്യാവും.
അല്ലാ!എല്ലാറ്റിന്റേം കണ്ണിന്റെ ഫൂസടിച്ച് പോയാ അതാ ഫിറ്റായി കെടപ്പായാ?ആരേം കാണാനില്ലല്ലാ.ആ അനോണി എന്നെ ചുറ്റിപറ്റി നടക്കുന്നത് കണ്ടു...പഹയന് ഗുണ്ടാ സംഘത്തീലെ ആളാന്നാ തോന്നണേ!ആരേലോക്കെ എന്റെ കൂടെ നിക്കാന്‍ വരിന്!
ആദ്യാ പൂരവര്മ്മേനീം അനോണീനീം പിടിച്ചിട്ടാ പാറമ്മേക്കാവ് പരമേശ്വരന്റെ കാലിന്റോട്ടിലിക്ക് ഇട്ട്വൊട്ക്കീം, പരമേശ്വരന്റെ കാര്യം മ്മളെ ഇടിയണ്ണനും പാപ്പേട്ടനും നോക്കിക്കോളും.....
പാപ്പേട്ടോ ഇങ്ങക്കാദ്യം തന്നെ കണ്ണിന്റെ കാഴ്ച പോയീന്ന് പറഞ്ഞണ്ണു..ഞ്ഞി ന്ന്യോ ന്റെ വാറ്റിന്യോ കുറ്റം പറഞ്ഞാണ്ടല്ലോ.......
മേന്നെ, മേളം മുറുകി കഴിഞ്ഞിരിക്കുന്നു......
ഒപ്പം പൂരപറമ്പിലെ ജനലക്ഷങ്ങളും.
അന്തരീക്ഷത്തില്‍ കയ്യുകള്‍ തലങ്ങും വിലങ്ങും ആടുന്നു........കാലിന്റെ കാര്യം പറയേം വേണ്ട
അയ്യോ, ആനക്കിളകി ഓടിക്കോ... (വയറിളകീന്ന്)
വേണ്ടഡാ തോന്ന്യാസി അവറ്റേളും പൂരം കണ്ടോട്ട്ടാ.. പൂരം ഇന്നല്ലെ ള്ളൊ.. പാപ്പരാസി സൂക്ഷിച്ചോട്രാ..അവ്റ്റ് ള്‍ പടിഞ്ഞാറെ കോട്ട ടീമണ്ന്ന് തോന്ന്ണ് ണ്ട്. എന്തൂറ്റാ മേളം??!! ആവ് അങ്ങ്ട് മുറുക് ണ്ണ്ട്.. തോന്ന്യാസ്യേ നിനക്ക് കാണാമ്പറ്റ്ണ്ണ്ടാ??
ഇപ്രാവശ്യം സ്പെഷല്‍.
ആനസവാരി. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍. ഒരു റൌണ്ട് ആനപ്പുറത്ത് സവാരിക്ക് വെറും 100 രൂപ.
അടുത്ത പൂരത്തിനു പൂരപ്പറമ്പില്‍ ആനസവാരി നടത്താനാണത്രേ പരിപാടി.
ആനപ്പുറത്തിരുന്ന് കുടമാറ്റം കാണ്വാന്ന് വെച്ചാ..
എന്തൊരു രസായിരിക്കും.
(തേക്കിന് കാട് മുഴുവന്‍ ആനകള്‍ ഓടി നടന്ന് സവാരി നടത്തുന്നത് അതിലും രസം :) )
വന്നു വന്ന് കൊതൂനു വെരെ വയറെളകി. ഇതെന്തൂട്ട് വെള്ളണ്ടാ കന്നാലീ പൂരപ്പറമ്പിലു
ന്റെ നന്ദേട്ടാ ഞാനിപ്പോ വാള് വെച്ച് കെടക്ക്ണ ഇങ്ങളെ നോക്ക്വാ അതോ മേളം കാണ്വാ വേണ്ടത്....
ഇതിനാണോ മേന്നെ സവാരി ഗിരി ഗിരീന്ന് പറയണത്...
കുതിരപുറത്തും, ഒട്ടകപുറത്തും സവാരി ചെയ്യാAനുള്ള സെറ്റിങ്ങ്സ് അല്ലെങ്കിലും പ്രദരശനനഗരിയിലുണ്ടല്ലോ
ഇയ്യാള് പറയണകേട്ടാത്തോന്നും ഞങ്ങളാ പൂരപ്പറമ്പില്‍ വെള്ളം വിക്കണത് ന്ന് ....
ന്റെ പൊന്നിഷ്ടാ ഞങ്ങള്‍ വേറേണ് വിക്ക്ണത്......
ദേ..ഈ അനോണി ചെക്കന് വീണ്ടും വന്നൂട്ടാ!വെള്ളടിച്ചാ പിന്നെ എനിക്ക് എന്നെന്നെ കണ്ടൂടാ.നന്ദാ,തോന്ന്യാസ്യേ ഇങ്ങളീ ചെക്കനെ വിളിച്ചോണ്ട് പോണ്ണ്ടാ...
കെട്ട് ഇറക്കേണ്ടവര്‍ എത്രയും പെട്ടന്ന് കാസിനോയുടെ പിന്നിലേക്ക് വാ.
കാസിനോന്റെ പിന്നില്‍ ഇറക്കാന്‍ തയ്യാറായി നില്‍ക്ക്വാണോ രാജ രാജ വര്‍മ്മേ....
എത്ര ഫുള്ളുണ്ടെന്നറിഞ്ഞാലേ വരൂന്നൊന്നുല്ല്യാ
ആനപ്പുറത്ത് ഫുള്ളു കയറ്റാന്‍ പെര്‍മിഷനുണ്ടോ ?
നൂറ്റന്പതായാ ?
150 ഇപ്പോ ആവും മേന്നെ
ഗ്യാaപ്പില്‍ ഞാനൊരു അറുപതടികട്ടെ
ദുഷ്ടാ നന്ദാ
ഞാന്‍ ഒന്നു വടക്കുംനാഥനെ തൊഴാന്‍ പോയി വരുമ്പോഴെക്കും എനിക്കിട്ട് പാര വെച്ചൊ.. കസ്തൂരി നഗറില്‍ മൊത്തം ഞാന്‍ കുഴി ബോംബ് വെയ്ക്കും സൂക്ഷിച്ചൊ
ദാ...അവ്ട്ക്ക് ചെല്ല് രാജരാജ വര്‍മ്മ കാസിനോടെ പിന്നില്‍ എല്ലാര്ക്കും സ്പെഷല്‍ മോരും വെള്ളം കൊടുക്കുന്നുണ്ട്....ഇതിലെന്തോ ചതിയില്ലേ?അനോണി പറഞ്ഞ് വിട്ടതയിരിക്കും ആരും പോണ്ടാട്ട്രാ അവടെ വെച്ച് കീച്ചാനാവും.ഇനി പോണോര് മ്ം ടെ മലപ്പൊറം കത്തീം ഒന്ന് കരുതിക്കോണ്ടീ..ഞാന്‍ പ്പങട് വരാം മ്മടെ ഗഡ്യോള്നേം കൂട്ടീട്ട്..ചെങ്കീരി വാസു,സോഡാ കുപ്പി ഹൈദ്രോസ് ഒക്കെ ഇപ്പോ എത്തും.(ചുമ്മാ അനോണിനെ ഒന്ന് വെരട്ടാന്‍ പറഞ്ഞതല്ല്)
കുറുമാന്-ജി ഞാന്‍ ചാലക്കുടി വരെ എത്തിയുള്ളൂ
ഇവിടെ ഭയങ്കര മാക്രി ശല്ല്യമാണു അങ്ങോടുള്ള വഴിയില്‍ ചില തോന്നാസിക്കളു കുത്തിയിരുപ്പുണ്ട്
ഒന്നു രക്ഷിക്കു എന്നെ
നൂറ്റന്പതേയ്......
ഉം ഉം... തഥാജിടെ തൊഴല്‍..കാല് നേരെ നിക്കാത്തോട്ത്താ തൊഴ് ത് നിക്കണത്. പിന്നെ ‘കുഴി ബോംബ് വെയ്ക്കാന്‍ കസ്തൂരി നഗര്‍ വരെ വരണോ?’
ആ അനോണിച്ചെക്കന് പറഞ്ഞതോണ്ടണോന്നറിയില്ല..വയറിനൊരു ശങ്ക. അതൊ തോന്ന്യാസീടെ തോന്ന്യാസൊ??
ആവേശം ഇത്തിരി കൂടി
ഇദാ 150
അഥവാ
നൂരിയന്പത്
മുറുകട്ടങ്ങനെ മുറുകട്ടെ മേളം
അപ്പളേക്കും നന്ദേട്ടന് എടേക്കേറി...അല്ലേല്‍ കാണാരുന്നു
അടിച്ചു ഞാന്‍ 150 അടിച്ചു. തോന്ന്യാസ്യെ ഞാനടിച്ചൂട്ടാ..
എന്റെ ദേവി ആ രാഗം തീയറ്ററിന്റെ മുന്പില് നിലപ്പുണ്ട് ഞാനല്പ്ം വീശിട്ടു വരാം .
ഏല്ലാവര്‍ക്കും പൂരാശംസകള്‍ :)
ആര്‍പ്പേ....ഡിങ്കന് വന്നേ
വാ ഡിങ്കാ, ഡിങ്ക ഡിങ്ക
പൂരം കൊഴുക്കണല്ലോ ദേവ്യേ
അയ്യോ എന്റെ ദേവിയെ കാണുന്നില്ലെ ആനയിടഞ്ഞോ
ഡിങ്ക ഡിങ്കാ...ഡിങ്കന് എത്തി. അല്ലെങ്കിലും ആപത്തില്‍ സഹായിക്കാന്‍ ഡിങ്കന് എപ്പോഴും എത്തും. മേളം എങ്ങ്ന് ണ്ട്? തകര്‍പ്പനല്ലേ?
ദേ കൊടമാറ്റം
http://www.youtube.com/watch?v=BkaZWeMpyBE
കുറുമാന്-ജി ഉച്ചക്ക് എന്താ സ്പെഷ്യല്‍
തോന്ന്യാസി ചമ്മന്തിയുണ്ടോ
അയ്യോ..ഞാനെത്താന്‍ വൈകിപ്പോയി..എന്തൊരു തെരക്കായിരുന്നു ബസ്സില്‍..മാത്രല്ല..കൂര്‍ക്കഞ്ചേരി അമ്പലം വരെയേ ബസ്സുള്ളൂ..പിന്നെ നടത്തം തന്നെ..ചെട്ട്യങ്ങാടി എത്താറയപ്പോ ഇതാ സംഭാരം..ഒരു വീട്ടീന്ന്..അതും കുറെ കേറ്റി..പിന്നെ ഇത്തവണ പുതിയൊരു "ട്രെന്റ്" കാണ്വേണ്ടായി. ഈ എഫ്.എം റേഡിയോക്കാരുടെ ബഹളം..എല്ലാര്ക്കും പകുതിത്തൊപ്പി കൊട്ക്കണ്ണ്ട്..ഇങ്ങനെ..നെറ്റിയില്‍ പിടിപ്പിക്കാന്‍..ഡബ്ബര്‍ ചുറ്റീട്ട്..കേള്‍ക്കൂ..കേള്‍ക്കൂ..കേട്ടുകൊണ്ടിരിക്കൂ എന്നു ബഹളത്തോട് ബഹളം..
ഇത്തവണ പോലീസും കൂടുതലാണ് ട്ടോ..ഞാനിപ്പോ എം ഓ റോഡിലെത്തി..ഇവടന്ന് കൊടമാറ്റം കാണാല്ലോ..പൊക്കം കുറവായതോണ്ട് ശരിക്കും കാണാമ്പറ്റോന്ന് അറീല്ല..ന്നാലും നോക്കട്ടെ...
നിങ്ങളൊക്കെ നേരത്തെ എത്തീതോണ്ട് മുന്നിലായിരിക്കും..സാരല്ല്യ...നമുക്കു പിന്നെ കാണാം..
പിന്നെയ്..ഇവിടേ അരിയങ്ങാടീല് നില്പനടിക്കണ ഒരു സ്ഥലണ്ടല്ലോ..ആ വഴിക്ക് നടക്കാന്‍ വയ്യ..വല്ല്യ തെരക്ക്..രണ്ട് മൂന്ന് പേര് വഴിയില്‍ തന്നെ സൈഡായിട്ട്ണ്ട്..
ഇവിടെ സിഗ്നല്‍ വീക്കാ..ഇനി കുറച്ച് കഴിഞ്ഞിട്ട്...
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
തിരുവമ്പാടിയുടെ സൈഡില്‍ ഉള്ള കുണ്ടന്‍ ഇടവഴിയിലൂടെ ഒരാള്‍ ഇഴഞ്ഞ് വരുന്നുണ്ട്. ഒരു ഡിങ്കോലാഫി.. അവന് പൂരം കുളം കലക്കും..
ഡിങ്കാ ഞാന്‍ കുഴിച്ചിട്ടില്ല.ഫിറ്റല്ല
ഡിങ്ക ഡിങ്കാ...ഡിങ്കന് എത്തി. അല്ലെങ്കിലും ആപത്തില്‍ സഹായിക്കാന്‍ ഡിങ്കന് എപ്പോഴും എത്തും. മേളം എങ്ങ്ന് ണ്ട്? തകര്‍പ്പനല്ലേ?
ആപത്തില്‍ ?? എതു പത്തില്‍ ??
ഡിങ്കാ..നീ എവെടേര്ന്നു...ഇവിടെ ഇപ്പം ഒരു പൂരത്തല്ല് നടക്കാനുള്ള ചാന്‍സ് ഉണ്ട്.നീ ഇവിടെ ഒക്കെ തന്നെ കാണാണട്ടാ..ആ ചാത്തനേം കൂട്ടിക്കോ,കല്ലെറിയാന്‍ ഒരാളാക്kമല്ലോ!
ഡിങ്കാ എന്നെ രക്ഷിക്കു ഈ തോന്ന്യാസി എന്നെ തല്ലുന്നെ എന്നെ രക്ഷിക്കു
ഇല്ലേയല് ഞാന്‍ മായാവിയെ വിളിക്കും
കാണികളുടെ ശ്രദ്ധക്ക്
ഇഴഞ്ഞ് വരുന്നവരെ ചവിട്ടാതെ നടക്കുവാന്‍ ശ്രദ്ദ്ധിക്കുക. ചാരിയിരിക്കുന്നവരെ തൊടരുത്, തൊട്ടാല്‍ അവര്‍ വീഴും.
തോന്യാസി പൂങ്കുന്നം ഗേറ്റിനു സൈഡിലൂടെ വേഗം നടന്നു പോകുന്നു.. അവിടെ എവിടെ എങ്കിലും വാറ്റ് കിട്ടാനുണ്ടോ
കൊടകരയില്‍ നിന്നും വിശാലേട്ടന് എത്തില്ലെ
മാഴെഷ...അഞ്ചരക്കല്ലെ കൊടമാറ്റം?? കാര്യങ്ങളൊക്കെ റെഷിയായൊ? ഞാനന്നാ തെക്കോട്ട് ത്തിരി എറങ്ങിനിന്നാലോ?? ഇക്ക് കൊഴമാറ്റം കാണാണ്ടിരിക്കാന് പറ്റില്ല. ആര്‍ക്കെങ്കിലും നിക്കാന്‍ പറ്റിണില്ലെങ്കി എന്നെ പിടിച്ചോട്ടാ..
കൂടട്ടങ്ങനെ കൂടട്ടെ,ആള്‍ക്കാരങ്ങനെ കൂടട്ടെ.ബൈജ്യേട്ടാ ഇങ്ങട് മുന്നീക്ക് പോന്നാട്ടെ,അവടേ കൊറേ ആള്ക്കാര് തല മ്മേ ചോപ്പ് തോര്‍ത്ത് കെട്ട് നിക്കണില്ലേ അതിന്റെ അടുത്തുണ്ട് ഞങ്ങള്‍,ആ നീല ഷര്‍ട്ട് ഇട്ടതാണ് ചെങ്കീരി വാസു,മറ്റത് സോഡാ കുപ്പി ഹൈദ്രോസ്...ഒന്നൂല ചുമ്മാ പൂരമല്ലേ..വേഗം വാ്..
കുടമാറ്റം തുടങ്ങാനിനി അധികം നേരമില്ല
ഇപ്പോ നടക്കുന്നത് കുപ്പിമാറ്റം
ലൈവ് പടം 1
http://kuttamenon.googlepages.com/p8.jpg
അതാ തഥാഗതന് മാന്ഷന് ഹൌസുയര്ത്തുന്നു
ഡിങ്കനതാ ബാഗ്പൈപ്പറുയര്ത്തുന്നു
ബൈജു സുല്‍ത്താന്‍ മോരും വെള്ളത്തിന്റെ കുപ്പി
ഇടിവാള്‍ പാാസ്സ്പോര്ട്ട്
കുറുമാന് ബക്കാര്‍ഡി ബ്രീസറ്
നന്ദകുമാറ് - ബാലന്റന്
പാപ്പരാസി - മാക്ഡൊവല്
കുട്ട്ന്മേനോന് - അതാ ബ്ലേക്ക് ലേബല്‍
തോന്നിസ്യ് - പട്ടകുപ്പി
അനൂപ് - പാല്‍കുപ്പി
വര്‍ണ്ണപ്രപഞ്ചം വിരിയുന്നത് കണ്ണുകാണാഞ്ഞിട്ടാണ്ഓ ദേവ്യേ
കൊടം മാറ്റം കൊടം മാറ്റം എന്നു കേട്ടപ്പോ ഞാന്‍ കരുതി, കള്ളും കൊടാന്ന്.. ച്ഛെ!
അയ്യേ!നല്ലൊരീസയിട്ട് ഈ നന്ദന് ഇങ്ങനെ,ഛായ്,,ഛായ്.വ്യാജന് നിന്റെ കണ്ണെടുക്കുട്ടാ...വ്യാാാ...വ്രാാാ..വ്യാാ...ഞാന്‍ വാഴു വെശ്ഷു..ന്നെ വെഴീക്കെശ്ശ് കഷീമ്പ വിഴിച്ചാ മതി..വ്യാാാാ...വ്ഗാാ....
അഞ്ചുവിളക്കിന്റെ അവടന്ന് ഇമ്മടെ ജോസേട്ടനെ വിളിച്ചിട്ടു പോയാ കാസിനോയില്‍ പത്ത് ശതമാനം ഡിസ്കൌണ്ട് കിട്ടും പക്ഷെ ജോസേട്ടന് കാശു കൊടുക്കാണ്ട് സ്കൂട്ടായാലോ ?
175
തഥേട്ടോ അത് ഞാനല്ലാ....
മ്മടെ സുല്‍ത്താന്‍(അയ്യപ്പ)ബൈജ്വേട്ടന്‍ വന്നോ...കൊറേ നേരം ഞങ്ങള്‍ കാത്തിരുന്നു..കാണാണ്ടായപ്പോ ങ്ങക്ക്ള്ളതൊക്കെ നന്ദേട്ടനും കുറൂവേട്ടനും കൂടി അടിച്ചു.....ഞ്ഞിപ്പോ തഥേട്ടനോട് ചോദിക്കാം...
അനൂപണ്ണോ വേണ്ടാ വേണ്ടാ ....ങ്ഹാ...കുപ്പി കിട്ടാത്തേന്റെ കെറുവ് ആളെ വിട്ട് തല്ലിക്കാംന്ന് കരുതണ്ടാ........
ഷത്യായിട്ടും ഞാനൊന്നും കഴിച്ചില്ലാ പാപ്പസാരി..ജ്യൂസ്..ജ്യൂസ് ന്ന് പറഞ്ഞ് തോന്ന്യാസെന്തൊ തന്നപ്പോ പൂരപ്പറമ്പല്ലേ, മേളം ല്ലേ..പൂരം ല്ലേ..ചൂടല്ലേ ന്ന് വച്ച് മോന്തീതാ. അതിത്ര പൊല്ലാപ്പാണെന്ന്...
ലതാ കൊമടാറ്റം തൊഴങ്ങാറായി... കൊഴ...ചെ.കൊല..ശ്ശോ..കൊട്ത.. ച്ചെ..പിന്നെ തെറ്റി...അത് തൊടങ്ങാറായി..അല്ല പിന്നെ
എന്താaയി ഇവിടെ ഒരു മൌനം
കുടമാറ്റം തുടങ്ങാന്‍ പോണു
ആവേശം മൂത്ത് ആരും മുണ്ടൊന്നുമൂരിഞ്ഞ് വീശല്ലെ, ചില ആനകള്‍ക്ക് കൂച്ച് വിലങ്ങിട്ടിട്ടില്ല
എന്റെ എഴുന്നള്ളത്ത് എപ്പഴാ? ക്യൂവില്‍ നിക്കുംബം ഷാമ്പെയ്ന്‍ തരാന്ന് പറഞ്ഞ് ഷാമ്പൂ തന്ന് പറ്റിച്ചതാരാ?
ആനക്ക് കൊടുക്കുന്ന തണ്ണിമത്തന്റെ ഉള്ളില്‍ കള്ളൊഴിച്ച് കൊടുക്കുന്നോടാ? ആരവിടെ ആ അനോണി ആനക്ക് രണ്ട് പൈനാപ്പിള്‍ (ബക്കാര്‍ഡി ബ്രീസറ്)
ആ, കൊടമാറ്റം തൊടങ്ങാന് മിനിട്ടുകള്‍ ബാക്കി നില്‍ക്കേ ആല്ത്തറയ്ക്കുമേലേ ഒരു കൊടം മാറ്റം നടക്കുന്നുണ്ട്.......
നന്ദേട്ടാ ന്നീം കൂടി പരിഗണിക്കണേ.......
രാജരാജവര്മ്മടെ മോരും വെള്ളം കുടിച്ചപ്പോ ഞാന്‍ ഓക്കെ...എന്തൂട്ട് തോന്ന്യാസാ ഇതെന്റെ തോന്ന്യാസ്യേ?ജൂസാ..ജൂസാന്ന് പറഞ്ഞിട്ടല്ലേ ആ പാവം നന്ദു ഈ കോലത്തിലായത് പറ്റിക്കരുതായിരുന്നു,ഇങ്ങനെ പറ്റിക്കരുതായിരുന്നു.ആ പാവം ഇനി ഇഴഞ്ഞിഴഞ്ഞ് ഈ സ്വരാജ് റൌണ്ട് മൊത്തം നടക്കൂലേ!അല്ല ഇഴയൂലേ?വേണ്ടായിരുന്നൂ ഇത്രേം വേണ്ടായിരുന്നൂ.
ഇക്കാസ് തുളസി എന്നിവര്‍ പറമ്പില്‍ എത്തിയിട്ടുണ്ടെങ്കില്‍ കമ്മിറ്റി ഓഫീസില്‍(കള്ളു കമ്മിറ്റി) ഒപ്പു വെയ്ക്കേണ്ടതാകുന്നു
ഇതൊക്കെ ആനയ്ക്ക് കൊട്ക്ക്ണ്. കഷ്ടപ്പെട്ട് കറക്ട് സമയത്ത് ഈ പൂരപ്പറമ്പിലെ സകല കുടിയന്മാര്ക്കും തണ്ണി കൊടുത്ത് ഇയ്ക്കൊരു തുള്ളി തരാനാരൂല്ലേയ്....
പാപ്പേട്ടോ ആ ചെങ്ങായി എഴയ്ണതാ നല്ലത് ഒന്നൂല്ലേലും മുതുകത്ത് ചവിട്ടിനിന്ന് കൊടമാറ്റം കാണാല്ലോ....യേത്?
വീട്ടീ പോയി ഒരു ഫുള്‍ടാങ്കടിച്ച് ഇപ്പോ വന്നേളള്ളൂ.
എടക്ക് ടീവീലെ എല്ലാ ചാനലും മാറി മാറി നോക്കി. എവ്ടെ? ഒറ്റെണ്ണത്തിനെ കാണാനില്ല.
കുറു, മേനന്, ഇടി, അനൂപ്, സുമേഷ്, തോന്ന്യാസി,തഥാ...
ഓ, എല്ലാം ഭൂമിക്ക് സമാന്തരമായി കെടക്കണേണ്, അല്ലേ?
തോന്ന്യാസി ബേം വാ. ഞാന്‍ ഇവിടെ സീറ്റ് തരാക്കി. അടീല്ലാ കുടീല്ലാ ഇനി. ഞാന്‍ നി കൊടമാറ്റം കാണാമ്പൂവാ. (ജ്യൂസ് തന്ന് എന്നെ പറ്റിച്ച ഡാവെ നീ വാ ഇങ്ങ്ട്..)
അയ്യോ!എന്റെ കണ്ണിന്റെ കാഴ്ച പോയേ!എനിക്കൊന്നും കാണാന്‍ മേലേ!
അല്ലാ!അല്ലാ!ഞാന്‍ മണ്ണില്‍ കമഴ്ന്നടിച്ച് വീണപ്പോ ഒന്നും കാണാന്‍ പറ്റാണ്ടായതാ...
ഒന്ന്
രണ്ട്
ൂന്ന്
മേളം തകര്‍ക്കുന്നു.
മനോരമയില്‍
http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentType=EDITORIAL&contentId=3855068&programId=1186580&BV_ID=@@@
കൈതേട്ടാ ങ്ങളാ ഓടേല് നോക്കീല്ലല്ലോ അപ്പോ പിന്നെ പറഞ്ഞിട്ട് കാര്യല്ലാ...കുറ്റം നമ്മളതല്ലാ
നാല്
കൈതമുള്ളെത്തി തക്ക സമയത്ത്. അല്ലെങ്കില്‍ കുടമാറ്റം സുമേഷ് കരുതിയത് പോലെ കൊടം മാറ്റം ആയേനെ
Post a Comment