പ്രിയപെട്ടവരെ,
അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.
ഇന്ന് നടക്കുന്ന പൂരവിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം
വരുവിന്‍, അര്‍മാദിക്കുവിന്‍
കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി. ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്
Wednesday, April 16, 2008
Subscribe to:
Post Comments (Atom)
345 comments:
«Oldest ‹Older 201 – 345 of 345ഇരുന്നൂറേയ്യ്യ്യ്യ്യ്യ്യ്യ്
അതും പോയ്യാ
ഹ ഹ 200 ഞാാനടിച്ചേ
ഞാന്‍ 200
ഇത് ചതിയാട്ടാ കുറുമാനേ,200 എനിക്കടിക്കണം
അല്ല, ഒരൂഹം വച്ച് ചോയ്‌ക്കണേണ്...199 ആയാ?
ഞാനെന്താ പിന്നെ കടലാസോണ്ട് ണ്ടാക്കീതോ?
ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി, വടക്കുംനാഥന്റെ മുന്നില്‍ നിന്നപ്പോള്‍, കാണുന്നതെല്ലാം എല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങളോ അതോ മദ്യപാനം കുടിച്ചതിന്റെ അതീന്ദ്രജാലങ്ങളോ?
തോന്നിവാസ്യേ...ഇരുന്നൂറ് ഞാന്‍ അടിച്ചു....ഇനി പൈന്റേ അടിക്കൂ........ചീയേഴ്സ്
ആര്‍പ്പേ......ദാ പാറമേക്കാവും, തിരുവമ്പാടിയും നേര്‍ക്ക് നേരെ അണിനിരന്നു കഴിഞ്ഞൂ.
കുടമാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.
പറ്റില്ലാ...പറ്റില്ലാ...ഞാന്‍ പോണു...പറ്റീച്ചാ രാത്രി പൂരത്തിന് കാണാം.എല്ലാരും ണ്ടാവണട്ടാ..
അതും പോയി!
ഈ മേന്‍ ന്‍ തെവിടെപ്പോയി..?? ലൈവ് കേള്‍ക്കാണ്ടായിലൊ?
പൂരപ്പറമ്പിലനോണിഗജരാജനെഴുന്നള്ളുമ്പപറേണംകെട്ട.തുമ്പിക്കയ്യിലേന്താനെക്കൊണ്ടൊരൊടവാളുവരണുണ്ട്കെട്ട
ഞാന്‍ മോളീക്കേറീ....മുനിസിപ്പല്‍ ബില്‍ഡീങ്ങിന്റെ മോളീക്കേറീന്നാണ് ട്ടോ,സത്യം പറയാലോ..പമ്പായാണ് കേറീത്.. ആ കോണിപ്പടീല് എന്തൊരു തള്ളായിരുന്നു, എന്റെ റെയ്ബാന്‍ (കുന്നംകുളം മെയ്ഡ്) രണ്ടു കഷണായീന്ന് പറഞ്ഞാ മതീല്ലോ. ന്നാലും സാരല്ല്യ, ഇവടന്ന് അസ്സലായി കാണാം കുടമാറ്റം. ഇപ്പോ ഫുള്‍ സിഗ്നലാ..പൊക്കത്തായ കാരണായിരിക്കും !
ഈ ദൂരത്തുനിന്നും എനിക്കു കുറുമാന്‍ ജിയുടെ തല കാണാം. ദാ ഞാന്‍ കൈ പൊക്കി കാണിക്ക്ണൂ..
ഞാമ്പോണു...വെടിക്കെട്ടിന് തീ കൊടുത്തു...ആരും അപകടം പറ്റാതെ നോക്കണം
http://jaalagam.blogspot.com/2008/04/blog-post_16.html
ഇത് ശര്യാവില്ലാട്ടാ!
ഞാം പോയി വീട്ടിലിര്‌ന്ന് കൊടമാറ്റം കാണാന്‍ പൊവ്വാ...
കൈരളീല് നല്ല സ്റ്റീരിയൊ എഫെക്റ്റ്...
ഹാ...എന്തൊരു ചന്തം കൊടമാറ്റം.. ദാ പാറമേക്കെവിന്റെ കഴിഞ്ഞു. ദങ്ങ്ട് നോക്ക് തിരുവമ്പാടി ആലിലേടെ കൊട പൊക്കി... ആഹാ പച്ചക്കളറില്‍ ആലിലക്കുട...അഹാാ..
ദാ ആനകള്‍ നെരന്നു കഴിഞ്ഞൂ..എട്ടാനകള്‍ ദാ അവടെ നിന്നു..ബാക്കി ഏഴെണ്ണം ദാ വരുന്നൂ...ആഹഹാ..
ദേ പച്ച
കുടമാറ്റം തകര്‍ത്തു നടക്കുന്നു..ആയിരങ്ങളുടെ
ആരവങ്ങള്‍ ഉയരുന്നത് ഫോണിലൂടെ കേട്ട് മനം നിറഞ്ഞു
അടിയാട്ട് അയ്യപ്പന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമ്മേക്കാവ് പരമേശ്വരന്‍ എന്നിവരുടെ കാലിന്റെ അടിയില്‍ കിടന്നാല്‍ ഷാമ്പയിന്‍ യാതൊരു പെയിനുമില്ലാതെ ഫ്രീയായി അടിയ്ക്കാം...
ആര്ഡാ അവിഴെ കൊടകര കൊറ്റകരാ ന്ന് പഴയണേ
ഇടയില്‍ നിന്ന് തിരുത്തി വായിയ്ക്കുക
ആരാ റൌണ്ടില് ഇഴയുന്നൂന്ന് പറയണ്.ബ്ലൊഗര്‍ക്ക് ആനയാവാം പക്ഷെ ആനക്ക് ഒരിക്കലും ബ്ലോഗ് ചെയ്യാന്‍ പറ്റില്യാട്ടോ.
ഇവിടെ എന്താ ഇത്ര തിക്കും തിരക്കും...?
ഇതിന്റെയുള്ളിലൂടെ....ഒഴുകി ഒഴുകി ഒഴുകി ഒഴുകി ആനകളുടെ മുന്നില്‍ ഇപ്പഴാ എത്തിയത്...
ങേ.. പണ്ട് ആനപ്പുറത്ത് കയറീയിട്ട് (ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്) ആന ചിന്നം വിളിച്ചപ്പോ മൂക്കും കുത്തി താഴെ വീണ (ബ്ലോഗില്‍ പോസ്റ്റ് ചെയ്യാത്തത്) ആ കുറുമാനല്ലേ ഇവിടെനിന്ന് തിരിഞ്ഞ് കളിക്കുന്നത്?
‘കൂടമാറ്റം‘ തുടങ്ങി അല്ലേ?. തുടങ്ങുന്നതൊക്കെ കൊള്ളം.. ‘കുടമാറ്റ’ത്തിന്റെ പേരും പറഞ്ഞ് ന്റെ കൈയ്യിലുള്ള, ഞാന്‍ ഇന്നലെ വാങ്ങിയ ബ്രാന്റ് ന്യൂ പോപ്പിക്കുട ആരേലും അടിച്ചുമാറ്റാന്‍ നോക്കിയാല്‍ വിവരമറിയും...!!
ങേ!! അയ്യേ... ആനപ്പിണ്ടം ചവിട്ടി...! ദാ, ആ സുമേഷ് ചന്ദ്രനൊക്കെ പണിയെടുക്കാതെ മുങ്ങിനടക്കുന്നത് നോക്ക്... ഹലോണ്‍ ഇതൊക്കെ ഒന്ന് വാരിക്കളഞ്ഞേ... വൈകീട്ട് സാലറീന്നും പറഞ്ഞ് കമ്മറ്റി ആപ്പീസിലേക്ക് വാ... കാണിച്ചു തരാം...
(ഇതിന്റെ മറുപടിയായി കിട്ടാന്‍ സാധ്യതയുള്ള പൂര-പാര ഹോള്‍സേലായി വാങ്ങി മിക്കവാറും ഇന്ന് വീട്ടീപോകാം.. ഒരാഴ്ചത്തേക്ക് അത് മതിയാവും)
:-)
ആഴാ പറഞ്ഞേ ആനക്ക് ബ്ലോഗ് ചെയ്യാന്‍ പറ്റില്ലാന്ന്?
പ്രത്യേക അറിയിപ്പ്: കുടമാറ്റത്തിനു ശേഷം അന്തിക്കാട് ഷാപ്പിലേക്കു പ്രത്യേക ബസ്സ് ഉണ്ടായിരിക്കുന്നതാണ്. താല്പര്യപ്പെടുന്നവര് ശക്തന്‍ സ്റ്റാന്‍ഡിന്റെ വലത്തേ അറ്റത്തെ ഷാപ്പിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കെ.കെ.മേനോന്‍ ബസ്സില്‍ കയറേണ്ടതാണ്.
കുറുവേട്ടോ, നന്ദേട്ടോ,തഥേട്ടോ ഓടിവായോ.....സുമേഷേട്ടന്റെ പുതിയ വെള്ളമടി ടെക്നിക്ക് പിടികിട്ടീ.........
അതെന്ത് ടെക്കനിക്കാa തോന്ന്യാസീ
ഒന്ന് പങ്ക് വക്ക്
തഥോ, ബാ നമുക്കൊന്ന് കറങ്ങീട്ട് വരാാം.
ഡിങ്കോ അപ്പോ പറഞ്ഞത്പോലെ
പറയെടാ തോന്ന്യാസ്യെ? ഓസിക്കു ഓസിയാറടിച്ചതാണോ?
മേന്‍ നേ കുടമാറ്റം ഒന്നു ലൈവ് ചെയ്യൂ...
പൂരപറമ്പില് മുങ്ങിയും പൊങ്ങിയും നടക്കുന്ന മുസാഫിറിനെ കണ്ടാല്‍ കുടമാറ്റത്തിന്റിടയിലേക്ക് താങ്ങികൊണ്ടുവരുവാaന്‍ അപേക്ഷ
സുമേഷ് ചന്ദ്രന്‍ said...
അടിയാട്ട് അയ്യപ്പന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമ്മേക്കാവ് പരമേശ്വരന്‍ എന്നിവരുടെ കാലിന്റെ അടിയില്‍ കിടന്നാല്‍ ഷാമ്പയിന്‍ യാതൊരു പെയിനുമില്ലാതെ ഫ്രീയായി അടിയ്ക്കാം...
ഇനി കേട്ടില്ലാന്ന് പറയരുത്, പിന്നെ നമ്മക്കീഷാമ്പെയ്ന്‍ ഇല്ലെങ്കിലും ഉള്ളത് വച്ച് അഡ്ജസ്റ്റ് ചെയ്യാലൊ
പൂരപ്പറമ്പില് കേട്ടത്..
‘ദേ ആ ബൈജു ആനപ്പൊറത്തിരുന്ന് സിഗരട്ട് വലിക്കുണു സാറേ..’
‘പൊതുസ്ഥലത്തിരുന്ന് വലിക്കരുത്ന്ന് പറഞ്ഞിട്ടില്ലെടാ. സിഗരട്ട് ഓഫ് ചെയ്യടാ..’
‘ഇത് പൊതുസ്ഥലമല്ല സാറെ..ആനേരെ സ്ഥലാണ്.’
‘IPC 382 പ്രകാരം നിന്നെ ചാര്‍ജ്ചെയ്തിരിക്കുന്നു.’
‘ഒലത്തും..’
ഹഹഹ..
അഭിലാഷെ, അടിയാട്ട് അയ്യപ്പന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാറമ്മേക്കാവ് പരമേശ്വരന്‍ എന്നിവരെ ആപ്പീസു പൂട്ടിയ്ക്കാന്‍ വിട്ടിട്ടുണ്ട് ട്ടാ...ആനപ്പിണ്ടത്തിന് ഇതിലും ഭംഗി ണ്ടാര്‍നൂന്ന് പിന്നെ ആള്‍ക്കാരു പറയും..
(ഈ തോന്ന്യസി!!)
250 ആര്‍ക്കാ വേണ്ടതെന്ന് വച്ചാല്‍ വേഗം പോരെ, കാസിനോവിലേക്ക്......തൃശൂര്‍ ടവറില്‍ പോയ തഥാഗതനെ കാണാaനില്ലല്ലോ.....അവിടെ ടവറായി പോയാ
കുറുമാനേ
അങ്ങാടിയിലെ ചില കച്ചവടക്കാരെ കാണാനുണ്ട്. ചിലപ്പോള്‍ അവരുടെ കൂടെ സിദ്ധാര്‍ത്ഥ വരെ ഒന്ന് പോകും.രാത്രി രാഗത്തിനു മുന്‍പില്‍ എല്ലാവര്‍ക്കും ഒത്തു കൂടാം.
പ്രാഞ്ചിയേട്ടന്‍ നല്ല കമ്പനിയാ.. കൂടുന്നോ കുറു?
സിദ്ധാര്‍ത്ഥയിലെ ബാറ് പൂട്ടി. ഇപ്പോ ലോക്കല്‍ ബാറ് മാത്രേ ഉള്ളൂ തഥാഗതാ..
ദെന്താ ചന്തം കൊടകള്..
കൂടുന്നോന്നാ.....ഇതെന്തു ചോദ്യം തഥുഭായ്......ഞാനേ കൂടുന്നുള്ളൂ
ഞാനെന്താ കടലാസുമ്മെ വെട്ടീതോ?
ഹ ഹ കുറുജി,
ഒരു ഡബ്ബിള്‍ ലാര്‍ജ് അടിച്ചിട്ട് ആ ഡബ്ബീള്‍ കൊട മാറുന്നത് കാണുന്നത് ഒരു രസം തന്നെയാണേ..അയ്യോ മിസ്സായി മിസ്സായി.എല്ലാം മിസ്സായി.
സിദ്ധാര്‍ത്ഥ ബാര്‍ പൂട്ടി എന്നൊ? എന്ന്?
എന്നാല്‍ പിന്നെ കുറുമാനും തോന്ന്യാസിയും നന്ദനും വാ നമുക്ക് കാസിനൊവില്‍ പോകം
കാന്താ... ഞാനും വരാം...
തൃശൂര്‍ പൂരം കാണാന്‍...
ജഗതിച്ചേട്ടന്‍ പാടിയ ഈ ഫേമസ് പാട്ടിന്റെ ബാക്കി വരി പറ കുറൂ
ഞാന്‍ വരാനോ?? ഞാനിപ്പൊ നിക്കണത് തന്നെ കാസിനോടെ മുന്നിലാ.. ആദ്യത്തെ കമന്റ് കണ്ടപ്പൊ തന്നെ ഞാന്നിവിടെത്തി.. ഓര്‍ഡര്‍ ചെയ്യാന്‍ വരട്ടെ ട്ടാ.. ദീ കൊടമാറ്റം അങ്ങ്ട് മുഴേനായിക്കോട്ടെ..
ഇരുന്നൂറ്റമ്പത് ഞാനെടുക്കട്ടെ.
തഥുവേ ബാറില്ലെങ്കില്‍ എന്താ പ്രശ്നം?
മ്മക്ക് ചീയരത്ത് മ്മടെ വീട്ട്യേ പൂവ്വാന്നേ.....
നല്ല ചെമ്മീന്‍ കറിയുണ്ട്, അവിയലുണ്ട്, സാമ്പാറുണ്ട്, ചാള് വറുത്തതുണ്ട്, പിന്നെ നല്ല വി എസ് ഓ പി യുടെ സ്റ്റോക്കുംണ്ട്.
എല്ലാരും ബാ, കുടമാറ്റം കഴിഞ്ഞതും മ്മക്ക് പൂവാAമ്
കുറുവേയ്.. വേഗമടിയ്ക്കുന്നെങ്കില്‍ അടിയ്ക്കൂ.. വി എസ് പി അല്ല, 250...
ഞാന്‍ പോവാ.. ഇനി വിട്ടീല്‍ ചെന്നിട്ട്..
(അവടെ പൊടിപൂരമാകാതിരുന്നാല്‍ മത്യാര്‍ന്നു!!)
http://channelhaven.com/indiavision.html
അപ്പൊ ശരി ബൈ!
250 :)
250 അടിച്ചേ!!!!!!!
അതോ ഇതോ
കുറുമാനേ എന്‍റെ ആ 249ആമത്തെ കമന്‍റൊന്ന് ഡിലീറ്റിക്കേ
250 ഞാന്‍ തന്നെ എടുക്കാം അല്ലെ?
ദാ കിടക്കണ് 250
ആറാപ്പേ.....ഹൂറേ.ഹൂര്‍റേ
ഞാനടിച്ചു. 250
അഗ്രജാ... ഹഹഹഹഹ
എന്നോടോ അങ്കം!!!!
ഇനി നമുക്ക് മുന്നൂറിനു കാണാം.
കുടമാറ്റം സൂപ്പര്‍.
ആദ്യം കുടയുയര്‍ത്തിയത് പാറമ്മേക്കാവ്.
മിണ്ടാപ്പൂച്ച അഗ്രജന്‍ 250 അടിച്ചേ...
അടിക്കില്ല്യാന്ന് പറഞ്ഞയാളാa.....ഒറ്റയടിക്ക് അതും ആദ്യമായിട്ട് വന്നതും ഇരുന്നൂറ്റമ്പതാ അടിച്ചത്. മുടിഞ്ഞ കപ്പാക്കിറ്റി തന്നെയപ്പാ.
അല്ലാ.. നിങ്ങള് 250 എന്നു പറഞ്ഞതു കമന്റിന്റെ കാര്യാണോ?? ശെ! ഞാന്‍ വിചാരിച്ചു....
എവ്ടെ.. കാസിനോയില്‍ക്ക് വിളിച്ച ഗഡി??
ഇത് ബ്ലോഗ് നീതിക്ക് നിരക്കുന്നതല്ല കുറുമാനെ.
250 ഞാനല്ലേ അടിച്ചെ? എണ്ണിനോക്ക്.
ഇക്കാസിനു പൂരക്കലിയിളകി......ദേവ്യേ കാത്തോളണേ
കാലുകുത്താന്‍ ഇത്തിരി ഇടം താ പൊന്നിഷ്ടാ..!
View [LIVE]
കുറുമാന്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് 250എനിക്ക് തന്നെ :)
ഇക്കാസേ നീ മിണ്ടരുത്...
ഇത്തവണ പൂരത്തിന് ആള് കുറവാണോ കുറുമാന്‍ ജി? ഒന്നു എണ്ണി നോക്കിയെ!? കുറവാണോന്ന്.
ഇക്കാസും, അഗ്രൂസും കൂടി ഇരുന്നൂറ്റമ്പതിന് വേണ്ടി ഒരു അടിയുണ്ടാകാനുള്ള ചാന്‍സുണ്ട്....
നന്ദേട്ടാ രണ്ടാള്‍ക്കും ഒരോ തൊണ്ണൂറ് ഒഴിച്ച് കൊട്,അടിയൊന്ന് രസാവട്ടെ......
പൂരത്തല്ല് ഇത് വരെ കണ്ടിട്ടില്ല......
കഴിഞ്ഞ തവണത്തേക്കാല്‍ പൂരത്തിന് 7 ആളുകള്‍ കുറവാണെന്ന് പുതിയ കണക്കുകള്‍
അയ്യോ കുറുമാന്‍ ജി, തഥാ ജി തോന്ന്യാസി കൂട്ടം തെറ്റി. കാണാനില്ല. അവനോട് പറഞ്ഞതാ എന്റെ കയ്യ് മ്മ്ന്ന് പിടി വിടല്ലേന്ന്. ഒന്ന് അനൌണ്‍സ് ചെയ്തേ ആരെങ്കിലും...
നീയവ്ട്ണ്ടാ.. ആശ്വാസായി..
തോന്ന്യാസി ഒരു സന്യാസിയുടെ താടി പിടിച്ചു വലിച്ചുകൊണ്ടു ആല്‍ത്തറയുടെ അടുത്ത് നില്പുണ്ട്
കുടമാറ്റം പരിസമാപ്തിയിലേക്ക്...
ആദ്യ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ തകൃതിയായ്യി നടക്കുന്നു.
ദാഹജലവിതരണകേന്ദ്രങ്ങളില്‍ വ്യജനുണ്ടോയെന്ന് മണത്തുനോക്കീ അടിക്കുക.
അങ്ങനെ പ്രശ്നങ്ങളൊന്നുമില്ലാതെ പാണ്ടിമേളവും, ഇലഞ്ഞിതറമേളവും, തെക്കോട്ടിറക്കവും,കുടമാറ്റവും കഴിഞ്ഞു. ആളുകള്‍ കൂട്ട്ം കൂട്ടമായി പിരിഞ്ഞു തുടങ്ങി,. ഇനി രാത്രിയില്‍ ഇഴഞ്ഞ് വന്നാല്‍ മതിയെന്നായിരിക്കും :)
തോന്ന്യാസി, നന്ദാ ,കുറു ,മേന്‍നേ
എന്നാല്‍ രാത്രി 10 മണിക്ക് രാഗത്തിനു മുന്‍പില്‍ കാണാം
വിടൈ
ആ ഏഴാളുകള്‍
1)കുറുവേട്ടന്‍
2)തഥേട്ടന്‍
3)നന്ദേട്ടന്‍
4)സുമേഷേട്ടന്‍
5)കൈതേട്ടന്‍
6)മേനോന്‍ ചേട്ടന്‍
7)തോന്ന്യാസ്യേട്ടന്‍
എല്ലാരും കാസിനോയിലെ ബാറിലുണ്ട് കുഞ്ഞാ ഒന്ന് പോയി നോക്ക്യേ......
കൊടമാറ്റം കഴിഞ്ഞൂട്ടാ..
ഒക്കെ വെള്ളം കുടിക്കാന്‍ പോയീന്നാ തോന്നണേ.
ഈ പോസ്റ്റും ഒരു പൂരംതന്നെയാണിഷ്ടാ..!
അടീടാ അവനെ....
[ആരെയെന്നാ....ആരെങ്കിലും ആര്‍ക്കിട്ടെങ്കിലും അടി.പൂരപ്പറമ്പായിട്ട് ഒരു അടീണ്ടാക്കില്ലാന്ന് പറഞ്ഞാ...ആര്‍ക്കാ അതിന്റെ മോശം..]
സാന്റോസ് പറഞ്ഞതാ അതിന്റെ ന്യാായം
ഞാനൊന്ന് പൂശീട്ട്ണ്ട്..ഇനി വരണോടത്ത് വച്ച് കാണാം.
അപ്പോ പൂരപ്രേമികളെ നമുക്ക് രാത്രിയില്‍ വെടിക്കെട്ടൊന്ന് കൊഴുപ്പിക്കണ്ടേ..
എലൈറ്റിലും, കാസിനോവിലും, ലൂസിയേലും, ടി ടിയിലും, സിദ്ധാര്‍ത്ഥയിലും ഓരോ മുറി ബുക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അരമനേലിക്ക് പോണു.
ഒപ്പം വരാനുള്ളോരൊക്കെ പോരേട്ടാ.
രാത്രി തലേകെട്ടാന്‍ ഓരോ തോര്‍ത്തുമുണ്ട് കരുതിക്കോ.
എല്ലാരും ആ തഥേട്ടന്റെ പിന്നാലെ പോയോ...
ദാ സാന്റോച്ചായനും കുഞ്ഞനും കൂടെ പൂരക്കായ പെറുക്കാന്‍ തല്ലുണ്ടാക്കുന്നു .....
കാണണേല്‍ വേഗം വാ......
ആരന്‍ഡാ അവ്ടെ പ്രശ്നംണ്ടാക്കണ്ത്?? ഞാന്‍ എടപെട്ണാ.. ?? അല്ലെങ്കീ വേണ്ട. രണ്ട് നില്‍പ്പനടിച്ചിട്ട് പുവ്വാലാ.. എന്തിന്ണ് വെര്‍തെ.. വെള്പ്പിന് 3 മണിക്കല്ലെ വെടിക്കെട്ട്? ഞാന്‍ പൂരപ്പറമ്പിലിണ്ടാകും. തലേല് ചോന്ന തോര്‍ത്തുണ്ട് കെട്ടീട്ട്. വിശാലനാണെന്ന് വിചാരിക്കണ്ടട്ടാ.. പൂരപ്പറമ്പിലിപ്പ ആരാള്ളേ?? ഒള്ളോരൊന്നു കൈ വീശ്യേ..കാണ്‍ ട്ടെ..
പൂരം കേറിയങ്ങ് കൊഴുത്തല്ലോ മേന്നേ ?
ഇതുവരെ ഒരു തൃശൂര്‍ പൂരം പോലും കാണാന്‍ കഴിയാത്ത ഒരു മലയാളി എന്ന് ലജ്ജയോടെ തന്നെ പറയാന്‍ ഒരു ലജ്ജയുമില്ലാത്ത ഒരുത്തനും ഈ ബൂലോക പൂരപ്പറമ്പില്‍ കൂടുന്നു.
പൂരത്തിന്റെ കാര്യം പറഞ്ഞപ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ ഒരു അനുഭവം പണ്ട് വായിച്ചത്‍ ഓര്‍മ്മ വന്നു.
മണ്ടന്മാര്‍ ലണ്ടനില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിന് ലണ്ടനില്‍ എത്തിയ സത്യനും കൂട്ടരും, ഒരു ദിവസം ഒഴിവുകിട്ടിയപ്പോള്‍ ലണ്ടനിലൊക്കെ ഒന്ന് കറങ്ങി വരാന്‍ പരിപാടിയിട്ടു. അവസാനന്നിമിഷം പക്ഷേ സത്യനും, ക്രൂവിലുള്ള മറ്റൊരു തൃശൂരുകാരനും പരിപാടിയില്‍ നിന്ന് വലിഞ്ഞ് ഹോട്ടല്‍ മുറിയില്‍ത്തന്നെ കുത്തിയിരുപ്പായി. കാരണം മറ്റൊന്നുമല്ല. അന്ന് തൃശൂര്‍പ്പൂരമായിരുന്നു. നാട്ടിലുണ്ടെങ്കില്‍ എന്നും പൂരത്തില്‍ പങ്കെടുക്കുമായിരുന്ന അവര്‍ക്ക് രണ്ടുപേര്‍ക്കും മനസ്സ് മുഴുവന്‍ പൂരപ്പറമ്പിലായിരുന്നു. അതിനിടയില്‍ ലണ്ടനും പാരീസുമൊന്നും ഒരു സംഭവമായിരുന്നില്ല അവര്‍ക്ക്.
മലയാളിയുടെ മനസ്സില്‍, പ്രത്യേകിച്ച് തൃശൂരുകാരുടെ മനസ്സില്‍ അത്രയ്ക്ക് പ്രാധാന്യമാണ് പൂരത്തിനുള്ളത്. ഈ പ്രവാസജീവിതത്തിനിടയില്‍ നമുക്കും പൂരങ്ങളുടെ പൂരമായ തൃശൂര്‍പ്പൂരത്തെ മനസ്സിലേറ്റാം.
പോസ്റ്റിന് നന്ദി മേന്നേ..... :)
നന്ദേട്ടാ നമ്മടെ കുറുവണ്ണന്‍ അരമനേപ്പോയിട്ട്ണ്ട്, ഞാനവടെപ്പോയിട്ട് ദാ ഇപ്പോ വരാം........
മൂപ്പരെ ഒറ്റയ്ക്കാക്കണ്ട ന്ന് മാത്രം കര്തീട്ടാ.....
അപ്പോഴേയ്.......ഓള്‍ ഏട്ടന്‍സ് ...
ഞാനൊന്ന് പോയി മയങ്ങട്ടെ നിങ്ങക്കാര്‍ക്കെങ്കിലും ബോധണ്ടെങ്കില്‍ (മാത്രം) ആ വെടിക്കെട്ടിന്റെ നേരത്തൊന്ന് വിളിച്ചോളോ....ദാ ഞാനീ ആലിന്റെ ചോട്ടീത്തന്നേണ്ട്....
വെടിക്കെട്ട് കാണാന്‍ ഞാനും ഉണ്ട് ..ജീവിതത്തില്‍ ഇന്നുവരെ ത്രശൂര്‍ പൂരം കണ്ടിട്ടില്ല .ഇപ്പോള്‍ കണ്ടതില്‍ സന്തോഷം ..
കാപ്പിലാനേ ...പൂരം പ്രമാണിച്ച് നമുക്ക് ഷാപ്പ് തൃശൂര്‍ റൌണ്ടിലേക്ക് മാറ്റി സ്ഥാപിച്ചാലോ ? ഇവിടെ നല്ല കച്ചോടം കിട്ടും. എല്ലാ ബെസ്റ്റ് കുടിയന്മാരും സ്ഥലത്തുണ്ട്.
Nirakshara, Kappilane, ninngal enthe vaikiyathu varan.......saralya, ba oronnadichittakam ini mattu karyangal.......
vedikettinishtam pole samayam undallo......
Oru prathyeka ariyippu.
Poorathil pankeduthavarkkum,pakal poorathinu pankeduthavarkkum, rathri vedikkettinu varunnavarkkum vishramikkanum, valu vekkanumulla saukaryangal erpeduthiyittundu.
The common Man/Nandakumar/Thonnivasi ennivarumayi bandapettal bench numberum kuppi numberum paranju tharum.
എങ്കി ശരി കുറുമാന്‍ ജീ ഓരോന്ന് ഇടാല്ലേ. കാപ്പിലാന്‍ സൈക്കിള്‍ ട്യൂബില് ആനമയക്കി നിറച്ച് പൂണൂല് പോലെ ഇട്ട് പൂരപ്പറമ്പില് കറങ്ങണുണ്ട്.
അതടിച്ചവന്മാരൊന്നും ഇന്ന് വെടിക്കെട്ട് തുടങ്ങിയാലും എണീക്കില്ല. പൂരപ്പറമ്പില് ആനമയക്കി വിറ്റതിന് അതിയാനെ പോലീസ് പൊക്കാണ്ടിരുന്നാല്‍ മതിയായിരുന്നു.
പൂരത്തിന്റെ ഇടയില്‍ കമ്മന്റിന്റെ ഒരു പൂരം... അടിപൊളി..
പന്തല്‍, അമ്പലം, ചമയം ഫോട്ടോസ് അറ്റ് http://puttunniphotos.blogspot.com
വെടിക്കെട്ട് കാണാന്‍ പോണം ന്ന് ണ്ട്..
കുറുമാന്‍ ജീ വാള് വെക്കാനുള്ള സൌകര്യം പൂരപ്പറമ്പിലുമുണ്ടോ ? അത് നന്നായി.
കാപ്പിലാനേ സെറ്റപ്പെല്ലാം റെഡി. ഇനി കച്ചോടം ഇവിടെത്തന്നെ.
നിരക്ഷരാ, പൂരം ഒരു വികാരമാണ് ഞങ്ങള്‍ക്കൊക്കെ. ബാല്യത്തിലും യൌവനത്തിലും വടക്കുന്നാഥനു ചുറ്റും ഓടിക്കളിച്ചതുകൊണ്ടൊക്കെയാവാം ഇങ്ങനെ.താളവും മെളവും അവന്‍ പ്രവാസിയായാലും രക്തത്തിലലിഞ്ഞിരിക്കുന്നു.
മേന്നേ...
മരിക്കുന്നതിന് മുന്നേ ഒരിക്കലെങ്കിലും പൂരം കാണാനും വെടിക്കെട്ട് കാണാനും പറ്റണേ എന്ന് ഒരു ആശയും പ്രാര്‍ത്ഥനയും ബാക്കിയുണ്ടെനിക്ക്. നടക്കുമായിരിക്കും അല്ലേ ?
ഒരു 290 അടിച്ചേ..
qw_er_ty
നാട്ടുകാരെ ,
കാപ്പിലാന്റെ ഷാപ്പ് ഇവിടെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.മിന്നാമിന്നി മണിച്ചറെ ഗെറ്റില്‍ കയില്‍ വെച്ചു കറങ്ങുന്നു.കൂടെ സൈക്കില്‍ ടുബില്‍ നിരച്ചരനും , നിങ്ങളുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുന്നു.എല്ലാ കുടിയെര്സിനും ഇവിടേക്ക് സ്വാഗതം.ഇന്ന് കാപ്പിലെ ഷാപ്പിന് അവധി പ്രഖ്യാപിക്കുന്നു ..കല്യാണിയും ഞാനും ഷാപ്പില്‍ ഇവിടെ നിങ്ങളുടെ അടുത്തു തന്നെയുണ്ട് ..
വരിക വരിക സഹജരേ
ഒരുമയോടെ നാമെല്ലാം
ഒത്തുചേര്‍ന്നു പോകണം
കാപ്പിലെ ഷാപ്പിലേക്ക് ( വരിക )
പൂരം കഴിഞ്ഞിട്ടില്ല ട്ടാ.. മഠത്തില്‍ വരവ് തുടങ്ങുന്നതേയുള്ളൂ. രാത്രിയിലെ എഴുന്നെള്ളിപ്പിനു പാണ്ടികൊട്ടുന്നത് മട്ടന്നൂരും സംഘവുമാണ്. പാറമ്മേക്കാവിന്റെ രാത്രി എഴുന്നെള്ളിപ്പ് തുടങ്ങാറായി. 11 മണിക്ക് തന്നെ തുടങ്ങും.
ദൃശ്യ ശ്രാവ്യ ബ്രഹ്മമുഹൂര്‍ത്തത്തിനി മണിക്കൂറുകള്‍ മാത്രം ബാക്കി. പുലര്‍ച്ച മൂന്നിന് പ്രശസ്തമായ പൂരം വെടിക്കെട്ട്.
ഇത്തവണ പ്രത്യേകത. ചരിത്രത്തിലാദ്യമായി ഒന്നര മണിക്കുറില്‍ കൂടുതല്‍ സമയം കുടമാറ്റം ഇത്തവണയായിരുന്നു. വൈകീട്ട് അഞ്ചര മുതല്‍ ഏഴേകാല് വരെ.
കുറുമാന്‍ കല്‍ക്കട്ടയില്‍ നിന്നും ഇറങ്ങിയോ ആവോ ?
ശൊ, പൂരമൊക്കെ കഴിഞ്ഞോ, ഞാനിങ്ങെത്തുമ്പോഴേക്ക്.
നിരക്ഷരാ, ലോകത്തില്‍ എത്ര തവണ കണ്ടാലും മതിവരാത്ത ഒന്നാണ് പൂരം. എല്ലാവര്‍ഷവും ഒരേ മേളം ഒരേ താളം. എങ്കിലും ആര്‍ക്കും അത് മടുക്കില്ല. അതാണ് അതിന്റെ മഹത്വം. ഒരു തവണ പൂര്‍ണ്ണമായി പൂരം കണ്ടിട്ടുള്ളവര്ക്കേ അതിന്റെ വികാരം ശരിക്കും ഉള്‍ക്കൊള്ളാനാവൂ.
ഗവര്‍മെന്റ് പൂരം ഏറ്റെടുക്കത്തോളം പൂരം നന്നായി നടക്കും. അതിനിടയിലെവിടെയെങ്കിലും പൂരം കാണാനിടവരട്ടെയെന്നാശംസിക്കുന്നു.
(ഗുരുവായൂര്‍ക്കാരനാണെങ്കിലും ഞാനും പൂരം കൂടിയിട്ട് 8 വര്‍ഷമായി. :) )
മേന്നേ..
പല പ്രാവശ്യം നാട്ടിലുണ്ടായിരുന്നപ്പോള്‍ പൂരത്തിന് പോകാന്‍ ഞാന്‍ റെഡിയായതാണ്. അപ്പോഴൊക്കെ നല്ലപാതിയും കൂടെ വരണമെന്ന് പറഞ്ഞ് അലമ്പുണ്ടാക്കും. ഈ തിരക്കിനിടയില്‍ പെണ്ണുങ്ങളെയൊക്കെ കൊണ്ടുപോയാല്‍ അതിലും അലമ്പാകില്ലേ എന്ന് കരുതി മൊത്തത്തില്‍ ആ പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. പെണ്ണുമ്പിള്ള നാട്ടിലില്ലാത്ത സമയത്തേ ഇനി പൂരം കാണല്‍ നടക്കൂ എന്ന് ഉറപ്പായി.
പണ്ടൊക്കെ കുടുമ്പമായി പോയാല്‍ കുടമാറ്റമൊക്കെ കാണാന്‍ പറ്റിയിരുന്നു. ഇപ്പൊ നടക്കില്ല. പൂഴിയിട്ടാല്‍ നിലത്ത് വീഴില്ല. തിരക്ക് . പിന്നെ രണ്ടും കല്‍പ്പിച്ചങ്ങട് പോണം. അതൊന്നും ഇപ്പൊ നടക്കില്ല.
കാപ്പിലാന്റെ ഷാപ്പ് പ്രവര്‍ത്തനം തുടങ്ങിയില്ലെ ?.
പൂരം പ്രമാണിച്ച് അച്ചാറിനു വിലക്കുറവുണ്ടായിരിക്കും അല്ലേ.
കാപ്പിലാനേ ഒരു സൈക്കിള്‍ ട്യൂബ് മേന്നും ഒഴിക്ക് എന്റെ വക. പോലീസ്കാരെ നോക്കിക്കോണേ.
മുന്നൂറ് അടിക്കാനായി മേന്നേ.
300 ഞാന്‍ അടിച്ച് വീലായി.
ഇനി കുറച്ച് വാള് വെക്കട്ടെ.
കാപ്പിലാനേ ആനമയക്കിയാണോ എനിക്ക് ഒഴിച്ചത് ?
വെടിക്കെട്ടിന് വിളിക്കണേ കുറുമാന്‍ ജീ.
301 എന്റെ വക.നിരച്ചര അതു ആണേ മയക്കിയാ ..പെണ്ണെ മയക്കി ഇപ്പൊ സ്റ്റോക്ക് ഇല്ല ..മാരിപ്പോയ് .കുട്ടന്‍ മേനോന്‍ ..അച്ചരിനൊക്കെ ഇപ്പൊ എന്താ വില ഭഗവാനെ ..അച്ചാര്‍.ദിപ്പര്‍ത്മെന്ട്ട് എന്റെയല്ല കല്യാണി വക .
മുന്നൂറടിച്ച നിരക്ഷരന്റെ കപ്പാസിറ്റി സമ്മതിച്ചു.
കാപ്പിലാനേ.......എന്തോന്ന് മൂന്നീറ്റ് ഒന്ന്?
ഇനി മുന്നൂറ്റമ്പതല്ലാതെ പിടിയില്ല.
ബാ നമുക്ക് പൂര പാട്ടുണ്ടാക്കി കളിക്കാം....
സൈഡില്‍ കുപ്പിയും, സോഡയും വച്ചീട്ടുണ്ട്, ആവശ്യക്കാര്‍ക്ക്.
ഞാന്‍ ദാ ഇപ്പോ ഒരാനവാലു വാങ്ങി ഇപ്പോ വരാം..മംഗലാംകുന്ന് ഗണപതീടെ വാലിനൊരു ഐശ്വര്യം കൂടുതലാ....പണ്ടൊരൂ രന്ടെണ്ണം കിട്ടിയത് കയ്യിലുണ്ട്.
തഥു എവിടെ പോയ്??
വാളെടുക്കാന്‍ പോയോ? അതോ വെക്കാനോ?
ചന്ത്രക്കാരന്‍ മുങ്ങി.
ബെന്നി എവിടെ?
കഴിഞ്ഞ പൂരത്തിന് ഞാന്‍ ഉണ്ടായിരുന്നു....
ഇത്തവന ലീവൊത്തില്ല അഥവാ തന്നില്ല്ലാ.....
നമ്മുടെ നാട്ടിലെ പൂരത്തിന്റെ കാര്യം വല്ലതും ഈ തമിഴന്മാര്‍ക്ക് പറഞ്ഞാലുണ്ടോ മനസ്സിലാകുന്നു....
പൂരം ഏല്ലാവരും ചേര്‍ന്ന് അടിപൊളിയാക്കുക...
ഉത്സവദിനാശംസകള്‍....
ഇതു പൂരപ്പറമ്പോ അതോ യുദ്ധഭൂമിയോ
വീണിതല്ലോ കിടക്കുന്നു ഭരണിയില്‍ എന്നു പണ്ടാരാണ്ടോ പാടിയ പോലെ മലയാള ബൂലോഗത്തെ സകലമാന ബ്ലഗാക്കളും തലങ്ങും വിലങ്ങും വീണിട്ടുണ്ടല്ലോ..
നാളെ മുനിസിപ്പാലിറ്റി വന്നു ഇക്കണ്ട വാളൊക്കെ ഇവിടെ കൊണ്ട് വെച്ചതിന് ആരുടെയൊക്കെ പേരില്‍ കേസുകൊടുക്കുമെന്ന് കണ്ടറിയണം.
തൃശ്ശൂരൊരു ബ്ലോഗ് മീറ്റുണ്ടെന്നു കേട്ട് ഓടിപ്പിടഞ്ഞു വന്നപ്പോഴേക്കും ഇവിടൊരു ഈറ്റുമില്ല ഡ്രിങ്കൊക്കെ തീര്‍ന്നും പോയി, ഇനിയെന്തു ചെയ്യുമെന്റെ വടക്കുനാഥാ?
ഞാനിവിടെ ആദ്യമാ,അല്പമെങ്കിലും ബോധമുള്ള ആരുമില്ലേ ഇവിടെ ,
എവിടെ മഞ്ഞുമ്മലാശാന്‍ സാന്റോ
സാന്റോ........
കൊച്ചുമുതലാളിയും, പൊതുവാളും വായോ...ദാ ഇദങ്ങട് പിടിപ്പിച്ചോ........
ഇനി വെടിക്കെട്ട് വരെ ഞാന്‍ ആലിന്റെ കൊമ്പത്താ.....
ഞാന്‍ ദേ ദിപ്പൊ എത്തിയതേ ഉള്ളൂ... എവിടെ വരെയായി കാര്യങ്ങള്‍?
ആലിന്‍ കൊമ്പിലേയ്ക്ക് ചെരിച്ച് വച്ചൊരു ഗര്‍ഭം കലക്കി...ശ്.ഫ് ശ്...ഹൂ...
എല്ലാരും ഉഷാറാക്ക്, എനിക്കിതാ വെടിക്കെട്ടിന്റെ പന്തലിലൊന്ന് പോണം.
എല്ലാരും ഉഷാറാക്.
അപ്പോ ശരി
പൂരാശംസകള്‍.
അമേരിക്കയില്‍ എഴുന്നേറ്റ പൂരപ്രേമികള്‍ ഒന്ന് കൊഴുപ്പിച്ച് 500 കടത്ത്
കാപ്പിലാനെ,,
വാല്‍മീകിയേ,
നമ്മുടെ എല്ലാരും ഒന്നുഷാറായേ
കുറുമാന്‍ജി വെടിക്കെട്ടിന്റെ പന്തലിലൊക്കെ പോണത് കൊള്ളാം. കയ്യിലുള്ള ആ സിഗരറ്റ് കളഞ്ഞിട്ടു പോ.
ആ വിഗ്ഗെങ്കിലും തന്നിട്ടു പോ...
സുമേഷ് ഫൌള് കളിക്കണ്. കുറുമാന്‍ ഇരിക്കണ ആലിന്റെ കൊമ്പിലേക്ക് ചരിച്ച് ഗര്‍ഭം കലക്കി വിട്ടിരിക്കണ്. അത് ഫൌള് അത് ഫൌള്.
കുറുമാനെ ആലിന്റെ കൊമ്പില് കാണാനില്ലല്ലോ. ചതിച്ചോ വടക്കുംനാഥാ.... ? :)
ന്റെ വടക്കുനാഥാ..ഗര്‍ഭം കലക്കിയിലും വ്യാജനോ??
എന്നിട്ടും ദേ ആലിന്‍ കൊമ്പിലെ ഗര്‍ഭം കലങ്ങാതായപ്പോള്‍ എല്ലാരും കൂടി പൊക്കിയെടുത്ത് വെസ്റ്റ് ഫോര്‍ട്ടിലേയ്ക്ക് വിട്ടിട്ടുണ്ട്...
നിരക്ഷരന്‍,
വിത്യസ്ഥനാമൊരു ബ്ലോഗറാം കുറുമാനേ
സത്യത്തില്‍ ഞാനോ, തിരിച്ചറിഞ്ഞില്ലാ..
തലവടിച്ച പോല്‍ തലയുള്ള മാനവന്‍...
വെറുമൊരു മാനവനല്ലിവനൊരു *കാരുണ്യന്‍
എന്നു പറഞ്ഞപോലെ,
വെറുമൊരു വ്യാജനാം ഗര്‍ഭംകലക്കിയെ..
സത്യത്തില്‍ ഞാനോ, തിരിച്ചറിഞ്ഞില്ലാ...
:)
(* ബൂലോക കാരുണ്യം)
എല്ലാരും പേപ്പറ് വിരിച്ച് ഉറങ്ങാണാ ?
ഠേ.
യേയ്യ് ദ് വെടിക്കെട്ടൊന്നും അല്ലാന്നേ. ചുമ്മാ ഫ്രൂട്ടിടെ പാക്കറ്റ് ചവിട്ടി പൊട്ടിച്ചതാ
ആരട ഈ കള്ള് കച്ചവടക്കാരനെ പൂര പറമ്പില്‍ കടത്തിവിട്ടത് .
ഇവിടെ വിശുദ്ധ സ്ഥലം .നിന്‍റെ അരയിലെ ട്യൂബ് അഴിച്ചു കളയുക .
ഇത് ഒന്നാം മുന്നറിയിപ്പ് .
ദേ..ഞാന്‍ തിരുവമ്പാടി ഭാഗത്താത്താ..
ഞെങ്ങടെ ടീം പൊടിപൊടിയ്കിണ്ണ്ട്.
ദേതാ..ആ മൂരി, വാളുവെയ്ക്കാന്‍ തുടങ്ങീട്ട്..
പകല്‍പ്പൂരം കൊഴുക്കുന്നു.
എല്ലാരും വാ.....
ഇതവസാന ചാന്‍സാ.....
പകല്‍പ്പൂരത്തോടെ എല്ലാം കഴിയും.
അപ്പോ തൊടങ്ങ്വല്ലെ?
പകല്‍പ്പൂരം തുടങ്ങീന്നോ ? അപ്പോ വെടിക്കെട്ടെല്ലാം കഴിഞ്ഞോ ? ഞാന്‍ വാള് വെച്ച് കിടന്ന് കുറച്ചധികം ഉറങ്ങിപ്പോയി. ഇന്നലെ എന്ത് മാരണമാ ആ കാപ്പിലാന്‍ ഒഴിച്ച് തന്നത് എന്ന് അറീല്ല.
ഇനിയിപ്പോ പകര്‍പ്പൂരമെങ്കില്‍ പകല്‍പ്പൂരം തൊടങ്ങിക്കളയാം കുറുമാനേ..
കെട്ടുവിട്ടാലല്ലേ നിരക്ഷരാ വെടി കെട്ട് കാണാനും കേക്കാനും പറ്റൂ...
ദാ ഇതൊരെണ്ണം പിടിപ്പിച്ഛിട്ട് എഴുന്നേറ്റ് വാ, നമുക്ക് പകല്‍പ്പൂരം കൊഴുപ്പിക്കാം.
പിന്നെ എല്ലാ ഭാഗക്കാരും യാത്രപറഞ്ഞ് പോകുമ്പോള്‍ നമുക്കും നീങ്ങാം ലൂസിയേലിക്ക്
അപ്പോ ശരി ഇത് അടിച്ചാല്‍ കെട്ട് വിടുമായിരിക്കും അല്ലേ. ഞാനതങ്ങ് അടിച്ചു. കൊഴുക്കട്ടെ പകല്‍പ്പൂരം.
വെടിക്കെട്ട് അടുത്തപൂരത്തിന് കാണാം. അന്നും വാള് വെച്ച് വീണ് പോകാതിരുന്നാല്‍ മതിയായിരുന്നു.
അടുത്ത പൂരം അവിടെ നിക്കട്ടെ നിരക്ഷരാ.
ഇന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തില്‍ കൊടികയറ്റമാ. നാളെ മുതല്‍ 10 ദിവസം, 18 ആനകള്‍ അണി നിരക്കുന്ന, ശീവേലി, രാത്രി വിളക്ക്, 4 സ്റ്റേജിലായി ദിവസവും പരിപാടി എല്ലാമുണ്ട്. ഉത്സവങ്ങളിലെ അവസാന ഉത്സവമാണ് ശ്രീ കൂടല്‍ മാണിക്യം ക്ഷേത്രത്തിലേത്.
പ്രമാണത്തിന് തൃശൂര്‍ പൂരത്തിലെ ഒട്ടുമിക്ക കലാകാരന്മാരുമുണ്ട്.
പഞ്ചവാദ്യം അവസാന ദിവസം പള്ളിവേട്ടക്ക് മാത്രം. ദിവസവും രണ്ട്T നേരം പാഞ്ചാരി.
പൂരം കഴിഞ്ഞു.
കുട്ടന്മാരാരും മട്ടന്നൂരും പകല്‍പ്പൂരം കൊട്ടിയവസാനിപ്പിച്ചു.
ഇനി പൂരക്കായ പെറുക്കാനിറങ്ങുന്നവരുടെ ശ്രദ്ധക്ക്.
പൂരക്കായയാണെന്ന് കരുതി വീണുകിടക്കുന്ന വിഗ്ഗുകള്‍ എടുക്കല്ലേ..
പൂരം തുടങ്ങിയപ്പോ തൊട്ട് ഞാന്‍ കേക്കുന്നു, കാണുന്നു എല്ലാവര്‍ക്കും എന്റെ വിഗ്ഗിന്റെ മേലെ ഒരു ചൊറിഞ്ഞു കയറ്റം. ഇനിയൊരാളതിനെ കുറിച്ച് പ്രതിപാദിച്ചാ പൂരപറമ്പില് ശവം വീഴും കേട്ടാ...
എന്റെ ഈശോയേ..ഇവിടാര്‍ന്നു റിയല്‍ പൂരം...
:)
അപ്പൊ 325 എനിക്ക്
അമ്പലപറമ്പില്‍ നിന്നും കളഞ്ഞ് കിട്ടുന്ന സാധനങ്ങള്‍ പണയത്തില്‍ മൊത്തമായെടുക്കുന്നു ഒരേ ഒരൂ സ്ഥാപനം...സാന്റോസ് ബ്രെവറീസ്
അങ്ങിനെ തൃശ്ശൂര്‍ പൂരം കഴിഞ്ഞു.
ഇനി എല്ലാരും നേരെ വാ ഇരിഞ്ഞാലക്കുടക്ക്- ഞങ്ങടെ സ്വന്തം നാട്ടിലേക്ക്....
കുറു, എന്താ തോടങ്ങ്വല്ലേ?
പിന്നല്ലാതെ ശശ്യേട്ടാ,
ചെണ്ടപുറത്ത് കോലു വെക്കണോടത്തെത്ത്വാന്നുള്ളത് നമ്മുടെ കടമ.
അതിപ്പോ പുത്തന്‍പള്ളി പെരുന്നാളാവട്ടെ, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളാകട്ടെ, ആറാട്ടുപുഴ പൂരമാകട്ടെ, ശബരിമല ഉത്സവമാകട്ടെ, കാറളം ഭരണിയാകട്ടെ, പൂവന്നെ.
അപ്പോ എല്ലാരും വാ കൂടല്‍മാണിക്യത്തിലേക്ക്
ആരും പോവരുത്...ആരും പോവരുത്...ഞാനുണ്ട് ഞാനുണ്ട്.. ഇന്നലത്തെകെട്ട് എറങ്ങില്ലായിരുന്നു എതുവരെ(അതെങ്ങനാ ആ തോന്ന്യാസി എന്തൂറ്റാണാവൊ തന്നേ..) പൂരപ്പറമ്പീന്ന് എണ്ട് നോക്കുമ്പോ ദേ രണ്ടു ടീമും ഉപചാരം ചൊല്ലി പിരിയണു. ഇനീപ്പോ എന്തു പൂരം. കൂറുമാന്‍ ജി ശക്തനീന്ന് ഒരു കൊടുങ്ങല്ലൂര്‍ ലിമിറ്റഡ് പിടിച്ചോ..ഇരിഞ്ഞാലക്കൊട എര്‍ങ്ങാം.
അടിച്ചു. 330 ഞാനടിച്ചു. കമന്റ്ട്ടാ. മറ്റേതല്ലാ..:-)
നന്ദോ, ഇപ്പോ കൂടല്‍മാണിക്യത്ത്യേ പോoയിട്ട് കാര്യല്ല്യ. രാത്രിയാാ കൊടിയേറ്റം, നാളെ രാത്രി കൊടിപുറത്ത് വിളക്ക്, മറ്റന്നാള്‍ മുതല്‍ ശീവേലി.
നമുക്ക് ശശ്യേട്ടന്റെ വീട്ടില് റെസ്റ്റ് ചെയ്യാം. പോകുന്ന വഴിക്ക് സെവന്‍ സീസിലൊന്നു കയറി, വുഡ്ലാന്റ്സീന്നോരോ മസാലദോശേം അടിച്ച് പൂവ്വാം.
കൊഴപ്പല്യ കുറുമാന്‍ ജി. അല്ലാ മാഷ്ടെ തറവാട് അവിടടുത്തല്ലെ?? അങ്ങ്ട് പോയാലോ? വേണേല്‍ കോണത്തകുന്നില്‍ പോകാട്ടാ. നമ്മടെ വീട് അവ്ട്യാ.. പിന്നെ വേറൊരു കാര്യം. എല്ലാ കൊല്ലം കൂടല്‍മാണിക്യം ആറാട്ടിന്റ്ന്നാ നമ്മടെ പെറന്നാള്. ഹി..ഹി.
മ്മക്ക് തറവാടെന്ന് പറയാാന്‍ ഒന്നൂല്ല്യഷ്ടാ.
അമ്മേടെ വീട് കൊച്ചി - മട്ടാഞ്ചേരി
അച്ഛന്റെ വീട് - കാറളം
അച്ഛനുമമ്മയും ഞങ്ങള്‍ മക്കളും താമസിച്ചിരുന്നത് ആദ്യം ഇരിങ്ങാലക്കൂട കണ്ഠേശ്വരം, അത് വിറ്റ് പിന്നെ ചെട്ടിപറമ്പിലേക്ക് മാറി, പിന്നെ അതും വിറ്റ് ഇപ്പോ ചീയാരം.
എന്റ്റെ ഭാര്യ വീട് കോയമ്പത്തൂര്
ഞാാന്‍ വീട് വാങ്ങിയിരിക്കുന്നതും കോയമ്പത്തൂര്‍
ഇപ്പോ ഒരെണ്ണം ഇരിങ്ങാാലക്കുട - തൃശൂര്‍ റോട്ടില്‍ തപ്പുന്നു.....മാക്സിമം നടവരമ്പ് വരെ....വല്ലതും ഉണ്ടേല്‍ പറയണേe.
നോക്കാം കുറുമാന്‍ ജി.. പറയാം.
അപ്പൊ ഇന്നലെ പൂരത്തില്‍ പങ്കെടുത്ത എല്ലാ പൂരപ്രേമികള്‍ക്കും നന്ദി. എന്നോടും ഞാന്‍ ഹൃദയംഗമമായ നന്ദി പറയുന്നു.. ഇനി അടുത്ത കൊല്ലം പൂരത്തിന് പൂരപ്പറമ്പില്‍ വെച്ച് കാണാം. കെട്ടാ...
പൂരത്തില്‍ പങ്കെടുത്ത എല്ലാ പൂരപ്രേമികള്‍ക്കും നന്ദിപറഞ്ഞുകൊണ്ട്റ്റ് തേക്കിന്‍കാവ് മൈതാനത്ത് നിന്നും ഞാന്‍ വിടവാങ്ങട്ടെ...
ഇനി അടുത്ത പൂരത്തിനു കാണും വരേക്കും വിട.
അയ്യയ്യോ,നേരം വെളുത്തതൊന്നും ഞാനറിഞ്ഞില്ലാട്ടാ...ദേ പൂരപറമ്പില്‍ ഒറ്റ ആളോള്നേം കാണാനില്ലല്ലാ ഗഡ്യോളേ?എല്ലാരും വീട്ടീ പോയാ?
പൂയ്....കുറുമാനേ ആരെലും ആ ഡബിള്‍ ബെല്ലൊന്നടി ഞാന്‍ കേറീട്ടില്ല...വണ്ടി വിടല്ലേ!
നാട്ടുകാരെ ..ആന വിരണ്ടു ..ഓടിക്കോ
കൈതമുള്ളെ,ഓര്‍മ്മയുണ്ടൊ ഈ മാര്‍ജ്ജാരനെ.സിദ്ധാര്‍ഥയിലെ ബ്ലോഗ് മീറ്റില്‍ ശ്രീരാമേട്ടനൊപ്പം വന്നിരുന്നു.
മാര്‍ജ്ജാരാ,
-ഫോട്ടൊ നോക്കി. അതിനാല്‍ ധൈര്യമായി പറയുന്നൂ: മാഷേ, ഓര്‍ക്കുന്നു.
-അപ്പോ ബ്ലോഗ് പണിയും തൊടങ്ങി, അല്ലേ?ഞാനതിലേയൊക്കെ കറങ്ങാം, ട്ടോ!
(ഞായറാഴ്ച ഒരു മെയിലയക്കാം)
അല്ലാ, എല്ലാരും പോയോ?
ആരൊക്കെ വരും, എപ്പോ വരും എന്നൊക്കെ വേഗം അറിയിക്കണേ..(ഇരിഞ്ഞാലക്കുട ഉത്സവത്തിനേയ്...)
ടച്ചിംഗ്സ് വല്ലതുമുണ്ടാക്കാന്‍ അടുക്കളയില്‍ കേറാനാ....!
പൂരം ലൈവ് ആയി കണ്ടിരുന്നു...
എത്രയായാലും നേര്‍ക്കാഴ്ച പോലാവില്ല....
ഏതെങ്കിലും തൃശ്ശൂര്‍ക്കാരെ കൂട്ടുപിടിച്ച് അവിടെപ്പോയി പൂരം കാണണമെന്ന ആഗ്രഹം എന്നേ മനസ്സില്‍ കൊണ്ടു നടക്കുന്നു......
പൂരം 2008 പടങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV Digital, I hope you enjoy. The address is http://tv-digital-brasil.blogspot.com. A hug.
ഈ പൂരാഘോഷം നോക്കണേ.....
ഹമ്മച്ചിയേ....
ഇനി ഊരയൊന്നു നിവര്‍ത്തട്ടെ...
Post a Comment