Friday, April 16, 2010

പൂരം 2010




തൃശ്ശൂര്‍ പൂരം വരുന്ന 24 ന്.
പൂരത്തിനു ഒരുക്കമായുള്ള എക്സിബിഷന്‍ ആരംഭിച്ചു.





പന്തലുകള്‍ ഉയര്‍ന്നു തുടങ്ങി.
18 )0 തീയതി കൊടിയേറ്റം.
പൂരം ചമയപ്രദര്‍ശനം 23നു
ഇത്തവണ മഠത്തില്‍ വരവിനു മട്ടന്നൂര്‍ ശങ്കരങ്കുട്ടിയുടെ കൂടെ 250 മേളക്കാര്‍ ഉണ്ടാവും.
കൂടുതല്‍ വിശേഷങ്ങള്‍ ഈ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

എല്ലാവരേയും പൂരനഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.
( നോട് ദി പോയിന്റ് : ഇത്തവണ ഈ ക്ഷണം സ്വീകരിച്ച് വരുന്നവര്‍ക്കെല്ലാം ഫ്രീയായി സംഭാരം )




ചെറുപൂരങ്ങളുടെ സമയകൃമം - 24-04-2010

കണിമംഗലം: 7.30am- 8.30am , 8pm-9pm
പനമുക്ക്: 7.45am - 8.45am ,8.15pm -9.15pm
ചെമ്പൂക്കാവ് : 8am- 9am ,8.30pm - 9.30pm
കാരമുക്ക്: 8.30am- 9.30am , 9pm – 10pm
കാരമുക്ക്: 9am- 10am , 10pm-10.30pm
ചൂരക്കോട്ടുകാവ്: 9.30am- 11am , 10pm-12 midnight
അയ്യന്തോള്‍ : 10am- 12pm , 11pm -12.30am
നെയ്തലക്കാവ് : 11am-1pm, 12 midnight-1am









തെക്കുനിന്നൊരു സുമുഖന്‍
പൂരത്തിനു ഇത്തവണ തെക്കുനിന്നൊരു സുന്ദരന്‍ ആനയെത്തുന്നു. തൃക്കടവൂര്‍ ശിവരാജു. പാറമ്മേക്കാവിന്റെ ഗജനിരയിലേക്കാണവന്‍. തൃശൂര്‍ പൂരത്തിനു ആദ്യമായാണവന്‍ വരുന്നത്. ഉയര്‍ന്ന തലക്കുന്നിയാണ് ഇവന്റെ പ്രത്യേകത. 35 വയസ്സുകാരനായ ഇവന്‍ പൂരത്തിലെ തന്നെ ഏറ്റവും ഉയരക്കാരനാണ്. 10 . 5 അടി.
പൂരത്തിനു വരുന്ന്ന പ്രധാന തെക്കന്മാര്‍
1. അമ്പലപ്പുഴ വിജയകൃഷ്ണന്‍
2. മാവേലിക്കര ഉണ്ണികൃഷ്ണന്‍
3. മലയാളപ്പുഴ രാജന്‍.

17 comments:

ജെ പി വെട്ടിയാട്ടില്‍ said...

സംഭാരം പോരാ - മിനുങ്ങാനെന്തെങ്കിലും വേണം.

asdfasdf asfdasdf said...

മിനുക്കം ഇത്ര പോരെ ? :)

[ nardnahc hsemus ] said...

സംഭാരം മത്യാവും... പക്ഷെ അതു കഴിച്ചവര്‍ പിന്നീട് മോനോനൊരു ഭാരമാവാതിരുന്നാ മതി!!

Typist | എഴുത്തുകാരി said...

എക്സിബിഷന്‍ കണ്ടു, ഇനി പൂരം..

asdfasdf asfdasdf said...

പൂരത്തിന്റെ ഏറ്റവും പുതിയ പടങ്ങളും വീഡിയോയും സൈഡില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കടപ്പാട് : ജെ.പി.

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ ഇത്തവണത്തെ പൂരം നിങ്ങളുടെ കണ്ണിലൂടെ....
ഒരുപാട് നന്ദി...

എറക്കാടൻ / Erakkadan said...

ഇപ്രാവശ്യവും പൂരം നഷ്ടായി

paarppidam said...

കുട്ടൻ മേനോനെ പൂരത്തിന്റെ വിശേഷങ്ങ്നൾ വള്ളിപുള്ളി വിടാതെ അറിയിക്കണേ...ഞങ്ങൾക്ക്‌ ഇവിടെ ഇരുന്ന് അതൊക്കെ കണ്ട്‌ അൽപം ആശ്വസിക്കാലോ?

പിന്നെ ഈ ചിത്രം ഞാൻ എടുക്കാണ്‌. ഈ പത്രത്തിൽ പൂരത്തെ കുറിച്ച്‌ ഒരു ഫീച്ചർ എഴുതുന്നുണ്ട്‌.അതിലേക്കായി മേനോന്റെ കോണ്ട്രിബ്യൂഷ്യൻ.

ജെ.പിചേട്ടൻ ചുള്ളനായി പിള്ളാരെപോലെ ഓടിനടന്ന് പൂരം കണ്ട്‌ വിശേഷങ്ങൾ ഒക്കെ ബ്ലോഗ്ഗിൽ എഴുതുമല്ലോ?

asdfasdf asfdasdf said...
This comment has been removed by the author.
krish | കൃഷ് said...

പൂരം ടിവിയില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു. നാട്ടിലുന്ടായാലും പോകുന്ന കാര്യം വളരെ വിഷമകരം തന്നെ, തിരക്കും ചൂടും.

മുസാഫിര്‍ said...

ഉത്രാടപ്പാച്ചിൽ പോലെ തൃശ്ശൂക്കാര് പൂരപ്പാച്ചിൽ തുടങ്ങി. സംഭാരത്തിനു പകരം പെരിഞ്ചേരിക്കാരുടെ അമ്പലത്തീന്നു വല്ല പ്രസാദവും തരാക്കാവോ മേന്നേ ?

paarppidam said...

തൃക്കടവൂർ ശിവരാജുവായിരിക്കും ഇത്തവണ പാറമേക്കാവിന്റെ താരം. ഇവന്റെ കൊമ്പിന്റെ നീളം എടുത്ത്പറയേണ്ട പ്രത്യേകതയാണ്‌. പിന്നെ മലയാലപ്പുഴ രാജൻ ഇല്ല എന്നാണ്‌ അറിയുന്നത്‌.

asdfasdf asfdasdf said...

മാനത്തെ ഇരുട്ടിനെ കീറിമുറിച്ചു സൂര്യപ്രകാശം പോലെ വിരിയുന്ന സോളാര്‍ അമിട്ടാണു പാറമേക്കാവ് വിഭാഗത്തിന്‍റെ വജ്രായുധം. നിലത്തു തന്നെ പൊട്ടുമ്പോള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ വിരിയുന്ന അമിട്ടാണു തിരുവമ്പാടി വിഭാഗത്തിന്‍റെ വെടിക്കോപ്പു പുരയി ലെ സ്പെഷല്‍. വൈകിട്ട് ഏഴിനു പാറമേക്കാവ് വിഭാഗമാണു വെടിക്കെട്ടിനു ആദ്യം തീകൊളുത്തുക. അഞ്ച് അമിട്ടുമായി മാനത്തു വിരിയുന്ന ജൂക്ബോക്സ്, സലാഡ് അമിട്ട് എന്നിവയും പാറമേക്കാവ് വിഭാഗത്തിന്‍റെ സ്പെഷലുകള്‍. തിരുവമ്പാടി വിഭാഗവും സ്പെഷലുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഡിസ്കോ ഫ്ളാഷും, ആകാശത്തില്‍ നക്ഷത്രക്കൂട്ടമായി വിരിയുന്ന ഗ്യാലക്സിയും തിരുവമ്പാടിയുടെ സ്പെഷലുകളാണ്. വെണ്ണൂര്‍ രാജന്‍ പാറമേക്കാവിന്‍റേയും മുണ്ടത്തിക്കോട് മണി തിരുവമ്പാടിയുടേയും വെടിക്കെട്ടിന്‍റെയും ചുമതല വഹിക്കും.

മഴ വന്നാല്‍ പോപ്പിക്കുട !! :)

paarppidam said...

ഇത്തവണ പൂരത്തിനു ചെർപ്പ്ലശ്ശേറി പാർത്ഥനും ഉണ്ടല്ലോ മേനോനേ....അവന്റെ ആദ്യത്തെ തൃശ്ശൂർ പൂരം ആണല്ലേ? വിരിഞ്ഞകൊമ്പുള്ള ആനകൾക്കിടയിൽ ഈ ചുള്ളിക്കൊമ്പൻ ഒരു വേറിട്ട കാശ്ചയായിരിക്കും.

ചിറക്കൽ മഹാദേവനും കാളിദാസനും ഉണ്ടല്ലൊ? കുട്ടംകുളം അർജ്ജുനന്റെ അഴക്‌ ഒന്ന് വേറെ തന്നെ ആണ്‌. ആനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കൂ ചങ്ങാതീ...

ആനക്കാര്യങ്ങളും കഥകളും ഈ4എലിഫെന്റിലൂടെ അറിയിക്കുവാൻ ശ്രീകുമാർ അരൂക്കുറ്റിയും സംഘവും എത്തുന്നുണ്ട്. നാട്ടിൽ ഇല്ലാത്ത ഞ്അങ്ങൾക്ക് ഇതൊക്കെ തന്നെ ഒരു ആശ്വാസം.
കൈരളി ടിവി പക്ഷെ വെള്ളിആഴ്ച അതിരാവിലെ 7.30 ഒരു വിധം പ്രവാസിസ്കൾ ഒക്കെ ഉറങ്ങുന്ന സമയത്ത് ഇത് പ്രദർശിപ്പിക്കുന്നതാണ് കഷ്ടം.!! എന്തുചെയ്യാം ഇത് പട്ടൂറുമാൽ അല്ലല്ലോ ആനക്കാര്യം അല്ലെ?

ശ്രീ said...

അപ്‌ഡേറ്റ്സ്???

asdfasdf asfdasdf said...

പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് ശ്രീ

http://trissur.blogspot.com/2010/04/blog-post_23.html

അഭി said...

സംഭാരം എങ്കില്‍ സംഭാരം

പൂരത്തിനെ വിശേഷങ്ങള്‍ കൂടി അപ്ഡേറ്റ് ചെയ്യു