ഉം.. ഉം.. ഉം..
ഒലക്കേരെ മൂട്. മനുഷ്യനെ മെനക്കെടുത്താനല്ലേ.. .. വെറുതെ അതുമിതും പറഞ്ഞിട്ട്..
നീയ്യ് കര്‍ട്ടന്‍ വലിക്കറാ..
ന്തൂട്ടാ ചേട്ടന്‍ ഈ പറയണെ.. ഈ നാടകത്തിനു കഥയുണ്ടാ ?... പേരു തന്നെ നിങ്ങള്‍ നിശ്ചയിട്ടില്ല. പിന്ന്യല്ലേ നാടകത്തിനു കര്‍ട്ടന്‍ വലിക്കണത്..
നീയ്യ് പുത്യേ കര്‍ട്ടന്‍ വലിക്കാരനാ അല്ലേ.. കര്‍ട്ടന്‍ വലിക്കറ ചെക്കാ.. .. തിമോത്തിയേട്ടന്‍ കര്‍ട്ടന്‍ വലിക്കാരന്റെ ചെവിക്കു പിടിച്ചു...
ഇത് കര്‍ട്ടനു പിറകിലെ സത്യം.
തൃശ്ശൂര്‍ ദര്‍ശന നാടകട്രൂപ്പിന്റെ നാടകങ്ങള്‍ ഇങ്ങനെയാണ്. ഇവരു നാടകത്തിനു റിഹേഴ്സല്‍ നടത്താറില്ല.
എന്തിനു സംഭാഷണം പോലുമെഴുതാറില്ല. പരിപാടിക്ക് തൊട്ടുമുമ്പ് എല്ലാം തട്ടിക്കൂട്ടും. ഇന്‍സ്റ്റന്റ് നാടകമെന്നും പറയാം.
അതാണ് സ്റ്റേജില്‍ വെച്ചുതന്നെ ചുട്ട് , ചൂടുമാറാത്ത ചൂടന്‍ നാടകം.
നാടകത്തിനു പേരുപോലുമിടില്ല. കര്‍ട്ടന്‍ പൊന്തുന്നതോടൊപ്പം നാടകത്തിന്റെ പേരു അനൌണ്‍സ് ചെയ്യും. അപ്പോഴായിരിക്കും സംഘാടകര്‍ പോലും നാടകത്തിന്റെ പേരു കേള്‍ക്കുക.
സംഭാഷണങ്ങളെല്ലാം സ്റ്റേജില്‍ തന്നെ ഉടലെടുക്കുന്നതായിരിക്കും. നര്‍മ്മ സംഭാഷണങ്ങളായിരിക്കും കൂടുതലും. കാണികളെ അല്‍പ്പനേരം കൊണ്ട് കയ്യിലെടുക്കും. ഒരു മണിക്കുറിന്റെ നാടകം വിരസതയേതുമില്ലാതെ യാന്ത്രികതയില്ലാതെ സ്റ്റേജില്‍ അരങ്ങേറും.
പത്തു നാല്‍പ്പതു വര്‍ഷമായി പൂരം എക്സിബിഷനില്‍ കാണികളെ ആകര്‍ഷിക്കുന്നത് ഈ നാടകമാണ്.
സിനിമ, സീരിയല്‍ രംഗത്തെ തൃശ്ശൂര്‍ ശാന്ത, പോള്‍കുര്യന്‍, വര്‍ഗ്ഗീസ് തട്ടില്‍, ചേലക്കര ലത എന്നിവരൊക്കെയാണ് ഇപ്പോള്‍ നാടകത്തിലെ പ്രധാന വേഷക്കാര്‍. നന്ദകുമാറാണ് സംവിധായകന്‍.
മുമ്പ് ജോസ് പായമ്മല്‍, തൃശ്ശൂര്‍ എത്സി, സി.എല്‍. ജോസ്, സി.ഐ. പോള്‍ തുടങ്ങി പലരും പയറ്റിത്തെളിഞ്ഞതൊക്കെ ഈ നാടകങ്ങിളിലൂടെയാണ്.
അപ്പോ നാടകം തൊടങ്ങല്ലേ..
സമയം : കൃത്യം ഏഴുമണി
സ്ഥലം : തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ ഗ്രൌണ്ട്.
'എടീ കുടലേ ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍..'
'ഉവ്വൊവ്വ് .. എണീറ്റ് നില്‍ക്കാന്‍ വയ്യാത്തോടത്താ.. എന്നെ കൊല്ലാന്‍ വരണേ...'
അതേടി മ.. മ.. . അല്ലെങ്കി വേണ്ട... മാധവീ.. നെന്നെ ഞാന്‍ കണ്ടോളാം..'
....
Thursday, April 23, 2009
Subscribe to:
Post Comments (Atom)
4 comments:
കര്‍ട്ടന്‍ പൊക്കടാ....
എന്തൂട്ടാ പറയണേ...
പൊക്കാന്‍....
ഞാന്‍ പൊക്കീന്ന്....
എന്തൂട്ട് പൊക്കീന്ന്?
ചേട്ടനെ പൊക്കീന്ന്.........
ക്രീണിമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്
:-)
മ്മള് തൃശ്ശൂരാരടെ ഒരു കാര്യേ...:)
ഇങ്ങിനിം നാടകൻ നടക്ക്ണ്ടാ.. ഹത് കൊള്ളാാം
Post a Comment