തൃശ്ശൂര്‍ പൂരം വീണ്ടും വരവായി.
പൂരനഗരി ഒരുങ്ങിത്തുടങ്ങി. അതേന്ന് പെയിന്റടി തന്നെ.. രാഷ്ട്രീയ പാര്‍ട്ടികളുടെ പെയിന്റടി കഴിയണേന്റെ മുമ്പന്നെ ദേവസംകാര് അമ്പലങ്ങളൊക്കെ പൂശിത്തൊടങ്ങീട്ട് ണ്ടാര്‍ന്നു. ഇപ്പൊ ഒരു വിധങ്ങട് കഴിയാറായീണ്ട്.
മെയ് മൂന്നിനാണ് പൂരം.
പൂരത്തിന്‍ മുന്നോടിയായുള്ള പൂരം എക്സിബിഷന്‍ ആരംഭിച്ചു.
ഇത്തവണ പൂരത്തിന് വെടിക്കെട്ട് ഉണ്ടാവുമോ എന്ന് ചിലര്‍ക്ക് സംശയം.
വെടിക്കെട്ട് നടത്തിയീരുന്ന കുണ്ടന്നൂര്‍ സുന്ദരന്‍, ജനാര്‍ദ്ദനന്‍, വേലൂര്‍ ഡേവീസേട്ടന്‍ തുടങ്ങി മേട്ടകളൊക്കെ വടിയായി. അപ്പൊ പിന്നെ ആരാ വെടിക്കെട്ട് നടത്താന്ന് പലര്‍ക്കും സംശയം
ഒരു സംശയവും വേണ്ട. ഇപ്രാവശ്യവും ഗംഭീരായിട്ടന്നെ ണ്ടാവും .. ആരാ പൊട്ടിക്ക്യാന്ന് പൊട്ടുമ്പ അറിയാം. എന്താ പോരെ ?
ആറാട്ടുപുഴ പൂരം കഴിഞ്ഞു. ഇനി വലിയ പൂരങ്ങളൊന്നുമില്ല. അതല്ലേ തൃശ്ശൂര്‍ക്കാര് തൃശ്ശൂര്‍പ്പൂരത്തിനായി കാത്തിരിക്കുന്നത്....
8 comments:
പൂരം N വിഷു ആശംസകള്‍
കാട്ടാളന്‍ ജോസേട്ടന്‍ പയറുമണി പോലെ ഉണ്ട്. ചാലക്കുടീല്.
Not a comment for this blog. Related to Thrissur blog meet. You have mentioned of an article "ടാന്‍സാനിയയില്‍ നിന്ന് സ്നേഹപൂര്‍വ്വം" by Muraly Menon. Can I have link to the blog where it is posted.
Regards,
Chacko
Its a letter from Mr. Murali. Its not posted in the blog.
Thank you for the information.
കുറു,ഇടി,വിശാലാ,സങ്കു,കുട്ടൻ മേൻനേ
ഇത്തോണത്തെ പൂരത്തിനൊരു അലക്കാ അലക്കണ്ടേ?
ഞായറാഴ്ച ആയോണ്ട് കുതിരാൻ ഇറക്കത്തിലെ 32ആം നമ്പ്ര ഷാപ്പ് അടച്ചിട്ടുണ്ടാവ്വോല്ലൊ. ഉം നോക്കട്ടെ മണ്ണൂത്തി കല്ലട ണ്ടല്ലൊ
പൂരത്തിന് ഇക്കൊല്ലം ദൈവം സഹായിച്ചാല്‍ ഉണ്ടാവും.
പിന്നെ തൃശൂര്‍ പൂരം കഴിഞ്ഞാല്‍ പിറ്റേന്ന് കൂടല്‍മാണിക്യം കൊടിയേറ്റം. പിന്നെ 10 ദിവസം ഉത്സവം. 18 ആന. ദിവസം 5 സ്റ്റേജില്‍ കലാപരിപാടി........എന്താ ആഘോഷം. കൂടല്‍മാണിക്യം കൊടിയിറങ്ങിയാല്‍ പിന്നെ ഉത്സവമില്ല ഇക്കൊല്ലം.
അമ്മേ കുമറഞ്ചിരഭഗവതി, ശ്രീ കൂടല്‍മാണിക്യമേ.....കൊടുങ്ങല്ലൂരമ്മേ, തട്ടകത്തെ കാത്തോളണേ.
ദേ പൂരത്തിന്റെ പന്തലിട്ട് തൊടങ്ങീണ്ട് ട്ടാ.. ഇന്ന് റൌണ്ടില് മൂന്നോട്ത്തായ്ട്ട് ട്രാഫിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇപ്രാവശ്യം പൂരത്തിനു ആനകള്‍ക്ക് കാലിന്റെ എടേല് കൂളറ് പിടിപ്പിക്കണമെന്ന് പറഞ്ഞ് ആനപ്രേമി സംഘം വനം മന്ത്രിക്ക് പരാതി കൊടുത്ത് ട്ട്ണ്ട്. ന്റെ ഭഗവതീ.. ഗോപു നന്തിലത്ത് വെറുത്യല്ല കൊല്ലം കൊല്ലം ഓരോ ആനേനെ വീതം നടയ്ക്കിരുത്തുന്നത്.
Post a Comment