Tuesday, February 26, 2008

ഉത്രാളിക്കാവ് പൂരം ഇന്ന്തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം

ഉത്രാളിപ്പൂരം ഇന്ന്. ആഘോഷത്തിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് ഉത്രാളി തട്ടകം.
പെരുമയാര്‍ന്ന പൂരത്തില്‍ മേധാവിത്വം തെളിയിക്കുന്നതിന് മത്സരിക്കുന്ന എങ്കക്കാടും കുമരനെല്ലൂരും വടക്കാഞ്ചേരിയും അണിയറയൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാവുകയറുന്നതിനുള്ള തയ്യാറെടുപ്പിലാണ്.എങ്കക്കാട് വിഭാഗം ഉത്രാളിക്കാവില്‍ ചൊവ്വാഴ്ച 11.30 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. നടപ്പുരപഞ്ചവാദ്യത്തോടുകൂടി 12 മണിക്ക് വടക്കാഞ്ചേരി ശിവക്ഷേത്രസന്നിധിയില്‍നിന്ന് സായുധപോലീസിന്റെ അകമ്പടിയുമായി രാജകീയ പ്രൌഢിയോടെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് നീങ്ങും. എങ്കക്കാട് വിഭാഗം പഞ്ചവാദ്യത്തിനുശേഷം പുറത്തുകടക്കുന്നതോടെ ഉച്ചയ്ക്ക് 1.45ന് കുമരനെല്ലൂര്‍ വിഭാഗം ഉത്രാളിക്കാവില്‍ കയറി പഞ്ചവാദ്യം തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കുമരനെല്ലൂര്‍ പുറത്തിറങ്ങും. 4.15ന് പകല്‍വെടിക്കെട്ട് ആരംഭിക്കും. ആദ്യം കുമരനെല്ലൂര്‍ പിന്നീട് എങ്കക്കാട്, വടക്കാഞ്ചേരി എന്ന ക്രമത്തിലാണ് വെടിക്കെട്ട്. തുടര്‍ന്ന് മേളത്തോടെ കുടമാറ്റം, രാത്രി 6.30ന് കൂട്ടി എഴുന്നള്ളിപ്പ്. രാത്രി പന്ത്രണ്ടുമണിയോടെ പകല്‍പ്പൂരച്ചടങ്ങുകളുടെ ആവര്‍ത്തനം. ബുധനാഴ്ച പുലര്‍ച്ചെ 4.45നാണ് വെടിക്കെട്ട്.


എങ്കക്കാട് വിഭാഗത്തിന്റെ ആനകള്‍:

തിരുവമ്പാടി ശിവസുന്ദര്‍, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി ഉണ്ണികൃഷ്ണന്‍, ശങ്കരംകുളങ്ങര മണികണ്ഠന്‍, തിരുവമ്പാടി ഭദ്രന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, പാറമേക്കാവ് ദേവിദാസന്‍, കീരങ്ങാട്ടുമന പത്മനാഭന്‍, പാറമേക്കാവ് നാരായണന്‍, ഒല്ലൂക്കര ജയറാം.
വടക്കാഞ്ചേരി വിഭാഗം ആനകള്‍ :
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മേഘവര്‍ണ്ണന്‍, ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍, തിരുവാണിക്കാവ് രാജഗോപാല്‍, ചെമ്പൂത്തറ ദേവിദാസന്‍, രാജേന്ദ്രന്‍, രാജന്‍, മനിശ്ശേരി രഘുറാം, തിരുവല്ല ഉണ്ണികൃഷ്ണന്‍.പൂരപറമ്പ്
ഇന്നലെ രാത്രി കിട്ടിയ ചില ചിത്രങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.

എങ്കക്കാട് ദേശം പന്തല്‍കുമരനെല്ലൂര്‍ പന്തല്‍വടക്കാഞ്ചേരി ദേശം പന്തല്‍


ക്ഷേത്ര കവാടംകുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളത്ത്

പ്രശസ്ത തായമ്പക,പഞ്ചവാദ്യ വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ രണ്ട് പുത്രന്മാരും സംഘവും നടത്തിയ തായമ്പക (ട്രിപ്പിള്‍)വെടിക്കെട്ട്

പൂരപ്രദര്‍ശന വേദിയില്‍ നിന്നും(ചിത്രങ്ങള്‍ക്ക് കടപ്പാട് : പൂരപ്പറമ്പില്‍ അലഞ്ഞു തിരഞ്ഞുകൊണ്ടിരിക്കുന്ന ദേവദാസ് / ലോനപ്പന്‍ / വിവി (ഇനി എന്തൊക്കെ ഉണ്ടാവോ ? ) )

33 comments:

കുട്ടന്‍മേനൊന്‍ said...

പൂരപ്പോസ്റ്റ്. !

മുസാഫിര്‍ said...

ആശംസകള്‍ , ഒപ്പം ദു:ഖസാന്ദ്രമായ ഒരു പൂരദിനത്തിന്റെ ഓര്‍മ്മപുതുക്കലും !

ചക്കര said...

എല്ലാവര്‍ക്കും പൂരാശംസകള്‍!!

ശ്രീ said...

ഉത്രാളിക്കാവ് പൂരവിശേഷങ്ങള്‍ പങ്കു വച്ചതിനു നന്ദി, മേനോന്‍ ചേട്ടാ. നല്ല ചിത്രങ്ങളും.
:)

കുറുമാന്‍ said...

എല്ലാവര്‍ക്കും പൂരാശംസകള്‍..

അതോടൊപ്പം തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പെ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് നടക്കുമ്പോള്‍, റെയില്‍ വേ പാളത്തില്‍ നിന്നും, ഇരുന്നും വെടിക്കെണ്ട് കണ്ട്, കേട്ട്, ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതിനാല്‍ ജീവന്‍ പൊലിഞ്ഞുപോയ ഇരുപത് പേരുടെ ആത്മാവിനു നിത്യശാന്തിയും നേരുന്നു.

എങ്കക്കാട് വിഭാഗത്തിന്റെ ആനകള്‍:

തിരുവമ്പാടി ശിവസുന്ദര്‍, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി ഉണ്ണികൃഷ്ണന്‍, ശങ്കരംകുളങ്ങര മണികണ്ഠന്‍, തിരുവമ്പാടി ഭദ്രന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, പാറമേക്കാവ് ദേവിദാസന്‍, കീരങ്ങാട്ടുമന പത്മനാഭന്‍, പാറമേക്കാവ് നാരായണന്‍, ഒല്ലൂക്കര ജയറാം. - ദൈവമേ ഒല്ലൂക്കര ജയറാം എന്ന് കേള്‍ക്കുമ്പോള്‍ ചൂമ്മാ ഒരു കുളിര് മേന്നെ.

വേണു venu said...

എല്ലാവര്‍ക്കും പൂരാശംസകള്‍..:)

തഥാഗതന്‍ said...

18 വര്‍ഷമായി ഊത്രാളി പൂരം കണ്ടിട്ട്..
വെടിക്കെട്ട് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്.. തൃശ്ശൂര്‍ പൂരത്തിന് ഇത്ര വലിയ ഗുണ്ടുകള്‍ പൊട്ടിക്കാന്‍ പറ്റില്ല (വലിയ കെട്ടിടങ്ങള്‍ ചുറ്റും ഉള്ളത് കൊണ്ട്).. അവസാനത്തെ ഗര്‍ഭംകലക്കി പൊട്ടിക്കഴിഞ്ഞാല്‍ പത്ത് മിനുട്ട് നേരത്തേക്ക് ചെവി കേള്‍ക്കില്ല..

മഴ പെയ്യാതിരിക്കണം..

G.manu said...

ഉത്രാളിക്കാവിലെ പച്ചോലപ്പന്തലില്‍
കുളിരമ്പിളി വളയങ്ങള്‍ തോരണമായി

ശ്രീവല്ലഭന്‍ said...

പൂര പടങ്ങള്‍ കൊള്ളാം! പത്തിരുപതു കൊല്ലം മുന്‍പ് തൃശ്ശൂര്‍ പു‌രം കാണാന്‍ പോയത് ഓര്‍മ വരുന്നു!

പ്രശാന്ത് കളത്തില്‍ said...

മേനോനെ,
പൂരപ്പറമ്പില്‍നിന്ന് ഇന്നലെ രാത്രി മട്ടന്നൂരിന്റെ നേതൃത്വത്തിലുള്ള ട്രിബിള്‍ തായമ്പകയുടെ ലൈവ് മൊബൈല്‍ ടെലികാസ്റ്റ് ഉണ്ടായിരുന്നു, ദേവദാസിന്റെ വക. അപ്പൊ മേനോനും കൂടെ ഉണ്ടായിരുന്നൊ ?

അവനവിടെ അലഞ്ഞു തിരിയുകയല്ല, അലിഞ്ഞുതിരിയുകയാണ്.

കുട്ടന്‍മേനൊന്‍ said...

പ്രശാന്തെ അവന്‍ അവിടെ അലഞ്ഞു തിരിയുകയെന്നല്ല ഞാന്‍ പറഞ്ഞത്. അലഞ്ഞ് തിരയുകയാണെന്നാണ്..:)

ബഷീര്‍ വെള്ളറക്കാട്‌ said...
This comment has been removed by the author.
ബഷീര്‍ വെള്ളറക്കാട്‌ said...

ഉത്രാളി പൂരത്തിന്റെ വെടിക്കെട്ട്‌ നടക്കുമ്പോള്‍ 15 കിലോമീറ്ററുകള്‍ക്കകലെ പോലും വീടിന്റെ ജനലുകള്‍ ശബ്ദമുണ്ടാക്കുന്നു.. ഇപ്പോള്‍ വെടിക്കെട്ടില്ലാതെ തന്നെ വടക്കാഞ്ചേരിയും പരിസരങ്ങളും ഇടക്ക്‌ കുലുങ്ങുന്നു..

വെടിക്കെട്ടില്ലാതെ.. എന്താഘോഷം അല്ലേ ??

അഭിലാഷങ്ങള്‍ said...

മനു മുകളില്‍ പറഞ്ഞ

“ഉത്രാളിക്കാവിലെ പച്ചോലപ്പന്തലില്‍...”

എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടുണ്ട്. അത്രയേയുള്ളൂ ഉത്രാളിക്കാവിനെ കുറിച്ചുള്ള എന്റെ അപാരപാണ്ടിത്യം. ഏതായാലും ഈ പോസ്റ്റ് ഇട്ടത് വിഞ്ജാനപ്രദമായി. ദേവദാസിന്റെ ഫോട്ടോകളും നന്നായി. പിന്നെ, പൂരപ്പറമ്പില്‍ പുലര്‍ച്ചെ 4.45 നോടടുപ്പിച്ച്, ആ വെടിക്കെട്ട് നടക്കുന്ന ഭാഗത്തൂടെ അധികം ചുറ്റിയടിക്കേണ്ട ട്ടാ, അവസാനം.. ”ദേവദാസ് , ലോനപ്പന്‍ , വിവി എന്നൊക്കെ പലപല പേരുകളില്‍ അറിയപ്പെടുന്ന നല്ലോരു മനുഷ്യനായിരുന്നു..“ എന്നൊക്കെ ആളുകള്‍ ദുഖത്തോടെ പറഞ്ഞെന്നുവരും. വെടിക്കെട്ടൊക്കെ ദൂരെ നിന്നു കാണണേ... പ്ലീസ്...

:-)

കൃഷ്‌ | krish said...

പൂരം ആശംസകള്‍.

(വിവിയുടെ പൂരച്ചമയചിത്രങ്ങളും കൊള്ളാം)

ശ്രീനാഥ്‌ | അഹം said...

കേമം.. കെങ്കേമം!!!

അതുല്യ said...

ഈ തഥേട്ടന്‍ എന്ത് അറിഞിട്ടാ? നിങ്ങളൊക്കെ നെന്മാറ വല്ലങ്കി വെടിക്കട്ട് പോയി കാണേ. വലിയ് ഒരു പാടത്തിനു നടുവിലു വെറും വെടിക്കട്ട് ഉപ്പ് കൂട്ടിയിട്ട് അവസാനം തീ കത്തിക്കുമ്പോ എന്താ ശബ്ദം ന്ന് ആര്‍ക്കെങ്കിലും നിശ്ച്ചയുണ്ടോ? അല്ലെങ്കില്‍ കണ്ടവരോട് ചോദിക്കിന്‍.

പടം സൂപ്പര്‍ ഫസ്റ്റ്. എന്നാ ഇവിടേഒക്കെ പോവാന്‍ പറ്റ? നമ്മളു ഇത് പറയും, നാട്ടിലുള്ളവരെ നെന്മാറക്കാരെ പൂരത്തിന്റെ അന്ന് വിളിച്ചാ പറയും, ചേച്ചീ ആ ചൂടിലൊക്കെ പോയി നിക്കാന്‍ ആരെ കൊണ്ട് പറ്റും, അമ്പലത്തീ പോയി തൊഴുത് വന്നു ന്ന്. പൂരത്തിനു പഴയ പോലെ തിരക്കുണ്ടോ ഇപ്പോ? പുരത്തിനു ഒരു ബ്ലോഗ്ഗ് മീറ്റായാലോ?

നിരക്ഷരന്‍ said...

ഇതുവരെ തൃശൂര്‍ പൂരമോ, ഉത്രാക്കിക്കാവ് പൂരമോ കാണാന്‍ പറ്റിയിട്ടില്ല. അതാലോചിക്കുമ്പോള്‍, ഒരു മലയാളിയാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു. നാട്ടിലുള്ളപ്പോള്‍ അടുത്ത പൂരത്തിന് പോയിരിക്കും.

പടങ്ങള്‍ക്കും വിവരണത്തിനും നന്ദി.

കുട്ടന്‍മേനൊന്‍ said...

അങ്ങനെ പകല്‍പ്പൂരം കൊട്ടിയിറങ്ങി.
പകല്‍പ്പൂരത്തിന്റെ വെടിക്കെട്ടും തകര്‍ത്തു.
കുമരനെല്ലൂര്‍ വിഭാഗത്തിന്റെ വെടിക്കെട്ടിന്റെ ഒടുവില്‍ സ്ഥാനം തെറ്റി പെട്ടന്നു പൊട്ടിയതൊഴിച്ചാല്‍ തകര്‍പ്പന്‍.
ഇനി രാത്രിപൂരത്തിലേക്ക്..കര്‍ണ്ണാനന്ദകരവും നയനാനന്ദകരവുമായ വെടിക്കെട്ട് പുലര്‍ച്ച.

:- പൂരപ്പറമ്പില്‍ നിന്നും വടക്കാഞ്ചേരി ദേവദാസ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൂരപ്പോസ്റ്റിന് ഒരു പൂരക്കമന്റ് .

ആ‍ ചമയങ്ങളൊക്കെ കണ്ട് കണ്ണും മിഴിച്ചിരിക്കാ ഇവിടെ.

കുറുമാന്‍ said...

പുലര്‍ച്ച വെടികെട്ടിന് ഞാനുണ്ട് അവിടെ (മനസ്സാല്‍)

വെക്കറാ വെടി,

വെക്കറാ വെടി (ഫിലോമനാമ്മച്ചി സ്റ്റൈലില്‍)

മഴത്തുള്ളി said...

പൂരം തകര്‍ത്തു അല്ലേ മേന്നേ,

എന്തായാലും ലൈവ് അപ്ഡേറ്റ് നന്നായിരിക്കുന്നു.

കുട്ടന്‍മേനൊന്‍ said...

പൂരത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും വീഡിയോയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Anonymous said...

See HERE

ജ്യോനവന്‍ said...

ഉത്സവപ്രതീതിയുണര്‍ത്തുന്ന നല്ല ചിത്രങ്ങള്‍

നമ്പര്‍ വണ്‍ മലയാളി, said...

:)

Anonymous said...

This comment has been removed because it linked to malicious content. Learn more.

Jithenrakumar/ജിതേന്ദ്രകുമര്‍ said...

Nalla photokal. Nenmmara velayute photos kittumenkil athum kute ittekkane.

Anonymous said...

See Here or Here

Prajeshsen said...

kolllam suhrithhe
photos

Prajeshsen said...

kolllam suhrithhe
photos

Anonymous said...

See here or here

ജെപി. said...

ഉത്രാളിക്കാവ് പൂരത്തിന്റെ ഒരു സി ഡി കിട്ടാനുണ്ടോ?
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.
++
താങ്കളെ ഫോണിലോ,ജി ടോക്കിലോ ബന്ധപ്പെടാന്‍ കഴിയുമോ?