സുഹൃത്തുക്കളേ, ഇത് ഞങ്ങള്‍ തുടങ്ങി വെയ്ക്കുന്നു എന്ന് മാത്രം. ഇതില്‍ വാക്കുകളും , പ്രയോഗങ്ങളും അര്‍ത്ഥം സഹിതം ചേര്‍ത്ത് ഇതിനെ സമ്പുഷ്ടമാക്കൂ. ഉള്ളതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ആകാം.
===== =====
ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത്
ശവി = മോശമായവന്
ചുള്ളന് = ചെറുപ്പക്കാരന്
ചുളളത്തി = ചെറുപ്പക്കാരി
ബൂന്ത്യായി /പടായി / ക്ലോസായി = മരിച്ചു
കന്നാലി , മൂരി = ബുദ്ധീല്ലാത്തവന് / വികാരമില്ലാത്തവന്‍
വെടക്ക്/അലമ്പ് / അല്‍ക്കുല്‍ത്ത് = മോശ്ശം
ഡാവ് = ചെറുപ്പക്കാരന് / പൊങ്ങച്ചം
ക്ടാവ് = കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പോങ്ങച്ചം പറയുക
ഒരു ജ്യാതി = വളരേയധികം
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാല്‍
സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
ഇമ്മറെ ആന്റപ്പേട്ടന് = നമ്മുടെ ആന്റപ്പേട്ടന്
പ്രാഞ്ചി= ഫ്രാന്‍സിസ്
ജോസ്പ്പ് = ജോസഫ്
അയില്ക് = അതിലേക്ക്
ഇയില്‍ക്ക് = ഇതിലേക്ക്
ഈച്ച റോളില്‍ നാവാടുക = അശ്ലീലം പറയുക
ചപ്പട റോള്‍ = തൊന്ന്യവാസം
അപ്പിടി = മുഴുവന്‍
ഏടേല്‍ക്കോടെ=ഇടയിലൂടെ
ഒരൂസം = ഒരു ദിവസം
സ്പോട്ട് വിട്രാ / തെറിക്കാന്‍ നോക്കെടാ / സ്കൂട്ടാവെടാ = കടന്ന് പോടാ
കലിപ്പ് = ദ്വേഷ്യം
ന്തൂട്രാവെനേ = എന്താണെടാ മോനേ
ഓട്ടര്‍ഷ/ ഗുച്ചാന്‍ = ഓട്ടോറിക്ഷ
ചോയ്ക്ക് = ചൊദിക്ക്
ബൂസ്റ്റിട്ടു / മെടഞ്ഞു / കിഴിയിട്ടു /കീറാകീറി = മര്‍ദ്ദിച്ചു
മോന്ത / മോറ് = മുഖം
വാള്‍പോസ്റ്റായി = നിലംപരിശായി
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കില്‍
ചിന്തവേണ്ടാ =അധികം ആലൊചിക്കണ്ട
മത്താപ്പ് = മന്ദബുദ്ധി
കിര്ക്കന്മാര് = പോലീസ്
ബുഡ = വയസന്
തോട്ടി ഇടുക = കളിയാക്കുക
പാങ്ങില്ല = കഴിവില്ല
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
തലയടിക്കുക / ഓസുക = സൌജന്യം തേടുക
കിണ്ണന് കാച്ചി = ബെസ്റ്റ്
ചെമ്പ് = പണം
നെറ്റീമ്മെ കുരിശ് പോറാന് ഒരണയില്ല = കയ്യില്‍ ചില്ലിക്കാശില്ല
നടാടെ = ആദ്യമായി
ഊര = ചന്തി
എന്തൂട്രാണ്ടെക്ക = എന്തൊക്കെ ഉണ്ടെടാ
ചീള് കേസ് = നിസ്സാരകാര്യം
ഗുമ്മില്ല = രസമില്ല
അലക്ക് = അടി
ഒട്ടിയഡാക്കള്‍ = മെലിഞ്ഞവര്‍
ചടച്ചു = കോലംകെട്ടു
ഓളീട്വാ = കൂവുക
ചെമ്പെട്ത്തേ ഗെഡ്യേ= കാശെടുക്ക് സുഹൃത്തേ
ചെമ്പ് റോള്‍= നല്ല സ്റ്റൈല്‍
സമാഹരണം: വിവി/ഇടി/കുറു
Wednesday, July 18, 2007
Subscribe to:
Post Comments (Atom)
50 comments:
തൃശൂര്‍ നിഖണ്ഡു
സുഹൃത്തുക്കളേ, ഇത് ഞങ്ങള്‍ തുടങ്ങി വെയ്ക്കുന്നു എന്ന് മാത്രം. ഇതില്‍ വാക്കുകളും , പ്രയോഗങ്ങളും അര്‍ത്ഥം സഹിതം ചേര്‍ത്ത് ഇതിനെ സമ്പുഷ്ടമാക്കൂ. ഉള്ളതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ആകാം
ത്ന്തൂട്ട്ണാ ഷ്ടാ.. ജോറായിണ്ട്രാ..
കിണ്ണന് പരിപാടി.. അലക്കിഷ്ടാ..
വിവി/ഇടി/കുറൂ, സംരംഭം കൊള്ളാം. ആശംസകള്‍.
ചില വാക്കുകള്‍ വളരെ ഇഷ്ടപ്പെട്ടു. ഉദാ: ഓട്ടര്‍ഷ/ ഗുച്ചാന്‍
ദോഷൈകദൃക്: കാസര്കോടിന്റേം തൃശൂരിന്റേം നിഘണ്ടുവായി. പ്രാദേശിക വാദം ഈ നിലയ്ക്ക് പോയാല്‍ ഇനി പാട്ടുരായ്ക്കലിന്റേം ശക്തന് തമ്പുരാന് ബസ് സ്റ്റാന്റിന്റേം നിഘണ്ടു എപ്പോ വരും? :)
മൊളയുക എന്നൊരു വാക്ക് തൃശ്ശൂരിലുണ്ട്. രാവിലെ അഴിച്ചുവിടുന്ന പശുക്കളൊക്കെ വൈകുന്നേരമാവുമ്പോള്‍ (ആവശ്യത്തിനു തീറ്റയൊക്കെ കഴിഞ്ഞ്)വീട്ടിലേക്കുതന്നെ തിരിച്ചുവരുന്നതിനെയാണ് ഇങ്ങിനെ പറയുന്നത്. നേരം ഇരുട്ടിയിട്ടിലും വീട്ടില്‍ പോകാതെ റോഡില്‍ നില്ക്കുന്നതു കണ്ടാല്‍ ചിലര്‍ ചോദിക്കാറുണ്ട്..
എന്തൂട്ട്രാ ഇവനേ...മൊളയാറായില്ലേ? :)
തൃശൂര്‍ മൃഗശാലയില്‍ പുതിയ സിംഹത്തെ കാണാന്‍ പോയി മടങ്ങിവന്നവോട് സുഹൃത്ത് സിംഹം എങ്ങനെയുണ്ടെന്നു ചോദിച്ചു. മറുപിട താഴെപ്പറയും വിധം ആയിരുന്നത്രേ...
ഒരുജ്ജാതി പുലിയാട്ടോ...!
:-)
കലക്കി... ഇടിവാള്‍ !!
അഖിലകേരള അവിയല്‍ ഭാഷ മാത്രമുള്ള ചിത്രകാരന് ഈ ശേഖരത്തിലേക്ക് ഒന്നും സംബാവന ചെയ്യാതെ ഇതിലെ നടന്നുപോകുംബോള് വിരൊധം തോന്നരുത് എന്നൊരപേക്ഷ.
നല്ല സംരംഭം !
മൂര്യേ.. കലക്കനാട്ടാ....
ഇടിവാളേ
ഇതിലെഴുതിയിരിയ്ക്കുന്ന ഒരു വാക്കു പോലും എനിയ്ക്കറിഞ്ഞുകൂടാ. അതു കൊണ്ടു വളരെ നല്ല ഉദ്യമം. ധാരാളം അറിവു കിട്ടി.
പ്രത്യേകിച്ച് ‘കിര്ക്കന്മാര് = പോലീസ്‘ എന്നറിയാന്‍ കഴിഞ്ഞതിന്. ‘കിര്ക്കന്മാര്‘ എന്നു പറഞ്ഞാല്‍ ഞങ്ങട അവിടെ വട്ടന്മ്മാര് എന്നാണ് അര്‍ഥം.
ഏപ്പ = ശക്തി
ആവുദ് = ശക്തി
പര്യേപൊറം -വീടിന്റെ പുറകു വശം
നടേപൊറം-വീടിന്റെ മുന്‍ഭാഗം
മാറ്റാത്തി-കെട്ടികേറി വന്ന പെണ്ണ്
മാറ്റാന്‍(മാറ്റാന്റോടെ)- കല്യാണം കഴിച്ചയക്കുന്ന സ്ഥലം/അവിടത്തെ ആളുകള്‍
മന്ദലംമയങ്ങി-ഒന്നിലും ശ്രദ്ധയില്ലാത്ത
കമ്മീസ്-പെറ്റികോട്ട്
കൊള്ളി-മരച്ചീനി/കപ്പ
ബോട്ടി- മൃഗങ്ങളുടെ ആമാശയം?
എരച്ചാല്/എടച്ചാല്‍-രണ്ട് വീടിന്റെ ഇടയിലുള്ള വളരെ ചെറിയ സ്ഥലം
പ്രാന്തി-കളിയ്ക്കിടയില്‍ എണ്ണുന്ന ആള്
അയിന്- അതിന്
അഴക്ക-അഴ
ഇടിവാള്‍ മച്ചൂ,
പൊതിയഴിക്കുക അല്ല കേട്ടോ.. ഒരു ജ്യാതി ചെമ്പു് റോളു് ആണിതു്.
ഇതു് ചീളു കേസ്സല്ല.
ഹഹാ...ഇതു ഞാന്‍ ഇടിവാള്‍ പഠിപ്പിച്ച നിഘണ്ടുവില്ഊടെ ഭാഷ എഴുതിയതു്.
സുഹ്രുത്തെ നന്നായിരിക്കുന്നു ഉദ്യമം. :)
ഒബ്ജക്ഷന് യുവര്‍ ഓണര്‍:
“മച്ചു” ഞങ്ങള്‍ കൊല്ലം കാരുടെ ഫാഷയാ. മച്ചു വെന്നാല്‍ ചങ്ങാതിയെന്നര്ത്ഥം.
ഞങ്ങള്‍ കോട്ടയംകാര്ക്കൊക്കെ ഈ വാക്കുകള്‍ മറുഭാഷയാണ്
തൃശ്ശൂരിന്റെ ഭാഷ, ജില്ലയില്‍ തന്നെ പല തരത്തിലാണ്. തൃശ്ശൂര്‍ സിറ്റിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഭാഷയല്ല ഇരിഞ്ഞാലക്കുടയിലേത്. കുന്ദംകുളത്തും ചാലക്കുടിയും കൊടുങങല്ലൂരും എല്ലാം ഭാഷയുടെ വകഭേദങ്ങള്‍ പ്രകടമാണ്. ജില്ലക്ക് പുറത്തുള്ളവര്‍ക്ക് തൃശ്ശൂര്‍ ഭാഷയെന്നാല്‍ ഇന്നസെന്റിന്റെ ഭാഷയെന്നാണ്. ഇന്നസെന്റിന്റെ ഭാഷ ഇരിഞ്ഞാലക്കുടയുടെ സ്വന്തം.
എന്താണ് എന്ന വാക്കിനു തൃശ്ശൂര്‍ സിറ്റിയില്‍ പറയുന്നത് ‘ന്തൂര്ട്ട്ണ്’ എന്നും കുന്ദംകുളത്ത് ‘ന്തൂട്ടാ’ ഇരിഞ്ഞാലക്കുട ‘ദ്ന്തൂട്ട്‘ എന്നൊക്കെയാണ്. വരന്തരപ്പിള്ളി, പാലപ്പിള്ളി പ്രദേശങ്ങളില്‍ ഒരു പ്രത്യേക ടോണോടുകൂടിയ ഭാഷയുടെ അവസ്ഥാന്തരങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ പഴം-പച്ചക്കറി-മത്സ്യ-മാംസ മാര്‍ക്കറ്റുകളിലെ സംസാരഭാഷയ്ക്കും വളരെ വ്യത്യസ്ഥത കാണാം.
ഇവിടെ കൊടുത്തിട്ടുള്ളതില്‍ ‘കിര്ക്കന്മാര്’ എന്നാല്‍ പോലീസുകാരാണെന്ന് കണ്ടു. ഞാനും ആദ്യമായാണ് പോലീസുകാര്‍ക്ക് ഇങ്ങനെ ഒരു വേര്ഷ്നുള്ള കാര്യമറിയുന്നത്.
ഇടി ഗഡ്യേ... ഇതിപ്പോ ഒരുമാതിരി എല്ലാ ഐറ്റംസും വന്നിട്ടുണ്ടല്ലോ... മച്ചൂ... കലക്കീട്ടാ... :-)
ചാത്തനേറ്:
ഇതിലുള്ളത് മൊത്തം തൃശൂര്‍കാര്‍ക്ക് പതിച്ച് തന്നിട്ടില്ലാട്ടോ ചിലതൊക്കെ ഞമ്മളും ഉപയോഗിക്കാറുണ്ട്.
കൂറാട്: സാമ്പത്തിക ഭദ്രത
ചെളുക്ക:വൃത്തികെട്ടവന്
ഓര്‍മ്മവരുന്ന ചില ഡയലോഗ്സ്:
അല്ലയോ സുഹൃത്തേ താങ്കള്‍ എങ്ങോട്ടാണ് പോകുന്നത്?
“ദെങ്കഡണ്ട്രവനേ..?”
എത്ര നേരമായി ഞാന്‍ താങ്കളെ കാത്തു നില്ക്കുന്നു. താങ്കള്‍ എവിടെയായിരുന്നു ഇത്ര നേരം?
‘ദെന്തോരം നേരായിഡാവനേ... നീ ആരുടെ അമ്മക്ക് പീണ്ണം വക്കാന്‍ പോയേക്കാര്‍ന്നു?”
അമ്മേ.. അച്ഛന് എങ്ങോട്ടാണ് പോകുന്നത് ,കാലത്ത് തന്നെ?
‘ദെങ്കഡാ ചുള്ളന് കാലത്ത്?”
ജോലി ശരിയായി അറിയാത്തതിനാല്‍ ടെക്നിഷ്യന്‍ മോട്ടോര്‍ ഞങ്ങളുടെ മോട്ടോര്‍ പമ്പ് നാശമാക്കി.
‘ആ പൊട്ടന് ഇമ്മടെ പമ്പ് പൊളീച്ച് കയ്യീത്തന്നു’
താങ്കളുടെ മുത്തച്ഛന് മരണപ്പെട്ടുവെന്നറിഞ്ഞു. ആയതിന്റെ പുലയടിയിന്തിരം എന്നാണ്?
‘നിന്റെ അച്ചാച്ഛന് പടയായില്ലേ? എന്നാ പാര്‍ട്ടി?”
ഇത് എനിക്ക് തോന്നിയ ചില ഐറ്റംസ് മാത്രം.
കിണ്ണങ്കാച്ചി പരിപാടിഷ്ടോ !
തൃശൂര്‍ റൌണ്ടിലെ സംസാര ഭാഷ ഇരിഞ്ഞാലക്കുടക്കടുത്തുള്ള എനിക്കു പോലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.അപ്പോള്‍ പിന്നെ അകലെ കിടക്കുന്നവരുടെ കാര്യം പറയണോ ?
ഓ:ടോ
“മാറ്റാന്‍ കുടുമ്മത്തിയ്ക്ക് പോണ്ട പെണ്ണാ,പര്യമ്പൊറത്ത് മന്ദല മയങ്ങി നിക്കണ കണ്ടാ ഈശൊയേ ? “ എന്നു അമ്മ വല്ലപ്പഴും പറഞ്ഞിട്ടുണ്ടോ ഡാലീ ? :-)
ഒരു രക്ഷേമില്ല, മാഷേ,
ഈ ഇരിഞ്ഞാലക്കുടക്ക് തെക്ക് നടവരമ്പില്‍ വസിക്കുന്ന ഞങ്ങള്‍ക്കൊക്കെ ഇതിലെ മിക്ക പ്രയോഗങ്ങളും ‘എലിയന്‍’ആണ്. എന്നാ തനി തൃശ്ശൂരുകാരിയായ ഭാര്യയോട് ചോദിച്ച് നോക്കാമെന്ന് വച്ചപ്പോ പറയാ: അതിനു ഞാന്‍ പഠിച്ചത് ബാംഗളൂരിലല്ലേ, അതോണ്ടാ മനസ്സിലാകാത്തെ...!
കൊടുങ്ങല്ലൂരിലുള്ള അമ്മേടെ ആങ്ങള പറയുന്നു: ഹേയ്, ഞങ്ങള്‍ തെക്കന്മാരാ..ഈ ശവി ഭാഷയൊന്നും ഞങ്ങടങ്ങ് പറയില്ല കേട്ടാ!
ഈ കിര്ക്കമ്മാര് എന്നു പോലിസുകാരെ വിളിക്കുന്ന്നത് ഞാനും കേട്ടട്ടില്ല്യാ, അതു സ്പോണ്സര് ചെയ്തത് വിവിയാ.
അവന്റെ സൊഭാവം വച്ച് പോലീസുകാരുമായി ഇടക്കിടെ ഡീല്‍ ചെയ്യേണെറ്റി വന്നിരുന്നതിനാല്‍, സംഗതി ശരിയാവാനേ വഴിയുള്ളൂ.
പിന്നെ, അല്പം എങ്കില്ലും കിറുക്ക് ഇല്ലെങ്കീ പോലീസുകാരനാവുമോ?
അഞ്ചല്‍ക്കാരാ: മച്ചു കോമണ്‍ ആണെന്നു തോന്നുന്നു..
ഔത് / ആവുത് = ശക്തി
** ന്തൂട്ടാണ്ട്രാ ശവ്യേ, ഒരു ഔതിലൊക്കെ വലിക്ക് ഡാവേ.. (വടം വലി മല്‍സരമാണു രംഗം)
എല്ലാവരും ആവും വിധം സംഭാവന ചെയ്യൂ ;) ഭാവിയില്‍ തൃശ്ശൂരിലെ വളര്‍ന്നു വരുന്ന ജില്ലന്‍ ഡാവുകള്ക്ക് ഇതൊരു മുതല്‍ക്കൂട്ടാവട്ടേ !
പുത്യേ വാക്ക് കിട്ടി: ജില്ലന്‍ = ചുറുചുറുക്കൂള്ളവര്, മിടുക്കന്
നല്ല സംരംഭം.
എല്ലാ പ്രാദെശിക ഭാഷകളും ഇങ്ങ് പോരട്ടേ. അങ്ങനെ കണ്ണൂര്‍ക്കാര്‍ക്ക് തിരുവനന്തപുരം ഭാഷയും തിരുവനന്തപുരത്തുകാര്‍ക്ക് കണ്ണൂര്‍ ഭാഷയും ഒരുപോലാവട്ടേ
ഇടിഗഡ്യേ നല്ല കാര്യം. ഇതില്‍ പലതും മലപ്പുറത്തും ഉപയോഗിക്കാറുണ്ട്. ചിലതോക്കെ ഇത്തിരി വ്യത്യാസത്തോടെ. അതില്‍ ചിലത്.
തൃശൂര്‍ - മലപ്പ്രുറം
വെടക്ക് : ബടക്ക് = മോശം
അകറുക : അര്ളുക= അലറുക
അയില്ക് : അയ്ക്ക് = അതിലേക്ക്
ചോയ്ക്ക് : ചോയ്ച്ച് = ചോദിക്ക്
മോന്ത / മോറ് : മോറ് = മുഖം
അയിന് : അയ്ന് = അതിന്
ഡാവ് : ഡാവു = ചെറുപ്പക്കാരന്
ഔത് / ആവുത് : ആവത് = ശക്തി
ചെളുക്ക: ചെള്ക്ക = വൃത്തിക്കെട്ടവന്‍
ഇടിഗഡ്യേ നല്ല കാര്യം. ഇതില്‍ പലതും മലപ്പുറത്തും ഉപയോഗിക്കാറുണ്ട്. ചിലതോക്കെ ഇത്തിരി വ്യത്യാസത്തോടെ. അതില്‍ ചിലത്.
തൃശൂര്‍ - മലപ്പ്രുറം
വെടക്ക് : ബടക്ക് = മോശം
അകറുക : അര്ളുക= അലറുക
അയില്ക് : അയ്ക്ക് = അതിലേക്ക്
ചോയ്ക്ക് : ചോയ്ച്ച് = ചോദിക്ക്
മോന്ത / മോറ് : മോറ് = മുഖം
അയിന് : അയ്ന് = അതിന്
ഡാവ് : ഡാവു = ചെറുപ്പക്കാരന്
ഔത് / ആവുത് : ആവത് = ശക്തി
ചെളുക്ക: ചെള്ക്ക = വൃത്തിക്കെട്ടവന്‍
മുട്ടാണ്ട്രാ? = മുട്ടാണ്ട്രാ തന്നെ!
ചെപ്പക്കുറ്റി = കഴുത്തിനും കവിളിനും ഇടയില്‍ കാണപ്പെടുന്ന, കൈപ്പത്തി കൊണ്ട് ആഞ്ഞടിച്ചാ ‘പ്ലക്കേ’ എന്നൊരു സൌണ്ട് കേള്‍ക്കുന്ന ശരീരഭാഗം. ഈ ഭാഗത്തെ ചെകിള/പെരടി എന്നും പരക്കെ അറിയപ്പെടുന്നു.
ബ്രാല് വെള്ളത്തിലായി : ഉദ്യമം അല്ലെങ്കില്‍ പരാജയപ്പെട്ടു. അല്ലെങ്കില്‍ വിചാരിച്ച കാര്യം നടന്നില്ല.
അരിയും *പോയി മണ്ണെണ്ണ്യും *പോയി: എല്ലാം നഷ്ടപ്പെട്ടു.
(*പോയി എന്നതിന് പകരം, ഊ വച്ചുതുടങ്ങുന്ന മറ്റൊരു പദം വച്ചാണ് സാധാരണ ഇത് പറയപ്പെടുന്നത്. ശക്തന് തമ്പുരാന്റെ കാലത്താണ് ഈ ഡയലോഗിന്റെ ജനനം എന്നും പറയപ്പെടുന്നു.)
മ്മ്ട്ടാ പൊട്ടി , ആന്യാ ഓടീ,ന്തുട്ടാ ചീയ്യാ ? എന്ന ക്ലാസ്സിക്കല്‍ ത്രി~ശ്ശൂര് (ആ ത്രി കഴിഞ്ഞിട്ടു മോഹന്‍ ലാലിന്റെ പോലെ ഒരു സൈഡ് ചെരിവു ഉണ്ടു , അതു എഴുതി ഫലിപ്പിക്കാന്‍ പറ്റുന്നില്ല) ഡയലോഗിന്റെ ഉടയോന് ആരാണെന്നറിയാമോ ??
കുഞ്ഞാഞ്ഞ = ചെറിയ ആങ്ങള
നാര്ണോര് = നാരായണന് നായര്‍
വിയാലു = മിഖായേല്‍
ഇമ്പിരാട്ടി = ഇബ്രാഹിം കുട്ടി
മേന്‍'നെ = മേനോനെ
വൈശാലി = പൊക്കിള്‍കുഴി (after the film)
പാരചൂട്ടിലിറങ്ങുക = തൂങ്ങി മരിയ്ക്കുക
ഇല്ലാ ഇല്ലാ വിട്ടു തരില്ലാ..
'കലിപ്പ്' കൊച്ചി/മട്ടാഞ്ചേരിക്കാരുടെയാ അതടിച്ചു മാറ്റുന്നോ..?
എര്‍പ്പായി= റപ്പായി
മുസാഫിര്‍ഭായ്, പര്യപൊരറത്ത് നിന്നാ കൊഴപ്പല്യാ നടേപൊറത്ത് വന്നാലാണ് കളി മാറാ. ഈശോ വിളീ കൊറയും മൊത്തം പരിപാടിം കര്ത്താവിന്റട്ത്താ.
“മാറ്റാന്‍ കുടുമ്മത്തിയ്ക്ക് പോണ്ട പെണ്ണാ,നടേപൊറത്ത് മന്ദല മയങ്ങി നിക്കണ കണ്ടാ കര്‍ത്താവേ ?“ ആ ജാാതി അലക്ക്കള് കേക്കാത്ത ക്ടാങ്ങളിണ്ടാവില്യാ.
കിര്‍ക്കന്‍ എന്ന വിളി കേള്‍ക്കണമെങ്കില്‍ ഇങ്ങനെ വെറുതെ വീട്ടില്‍ ഇരുന്നാല്‍ പോരാ, തൃശൂര്‍ ജോസിലോ, രാമദാസിലോ മോഹന്‍ലാലിന്റെ പടം റിലീസ് ദിവസം പോകണം. എന്നിട്ട് തറടിക്കന്റിനെ ആണുങ്ങളുടെ വരിയില്‍ നില്‍ക്കണം. അവിടെ ഇടയില്‍ കയറുന്നവരെ പോലീസ് തല്ലും. അപ്പോള്‍ മിണ്ടാതെ നില്ക്കും. ടിക്കറ്റ് ക്യൂവിന്റെ തുരങ്കം തുറന്ന് അതിന്റെ ഉള്ളില്‍ കയറിയാല്‍ “ഡാ. കിര്ക്കോ.... കിര്ക്കോ..” എന്ന് പോലീസിനെ വിളിക്കുന്നത് കേള്‍ക്കാം. അവിടെ വന്ന് പോലീസിന് തല്ലാന്‍ പറ്റില്ലല്ലോ
പിന്നേം ഉണ്ട് ഇഷ്ടം പോലെ........തൃശൂര്‍ ഭാഷക്കാണാ പഞ്ഞം. ഇരിങ്ങാലക്കുട സ്ലാങ്ങ് അല്പം മിക്സാകും എന്നു മാത്രം.
കുറുമാനെ, എന്റെ ചെറുപ്പകാലത്ത് പോലീസുകാരെ കിറുക്ക കിറുക്ക എന്നല്ല വിളിക്കാറുള്ളത്. ഇവിടെ എഴുതാന്‍ പറ്റാത്ത പലതുമായിരുന്നു. ഇപ്പോഴത്തെ പിള്ളേരെല്ലാം വളരെ ഡീസന്റായി അല്ലേ..
ദേ കുറച്ചുകൂടി പിടിച്ചോ..
സുളുങ്ങാരി: (അസൂയയുള്ള സ്തീകള്‍ സുന്ദരിയായ ഒരുവളെ കളിയാക്കി വിളിക്കുന്നത്)
വറുതുട്ടി: വറീതുകുട്ടി അല്ലെങ്കില്‍ വര്‍ഗ്ഗീസ് കുട്ടി
കരിപ്പ്: ഇരുട്ട്
കാട്ടിക്കളയുക: വലിച്ചെറിയുക
കുരിപ്പ്: കുരുത്തം കെട്ടവന്
വതൂരി: ഒരാളെ ദേഷ്യത്തില്‍ വിളിക്കുന്ന പേര്
കൊസറ്: കുരുത്തക്കേട്
എടങ്ങറ്: തൊന്തരവ്
ശിംട്ട: പെട്ട
പോങ്ങന്: വിഡ്ഢി
പോഴന്‍: വിഡ്ഢി
പേട്ട: മോശം
ദിപ്പന്നെ വായിച്ചേള്ളൂ. കല്ക്കീഷ്ട്ടാ.. :)
തൃശൂരുകാരായ എന്റെ കൂട്ടുകാരുടെയിടയില്‍ നിന്നും കേട്ടൊരു വാക്കുണ്ട് -മഴു. “ഈ..ശോ... അവ്നൊരു ജ്ജാതി മഴ്വാഷ്ടാ..” എന്നൊക്കെയാണ് പ്രയോഗം. ഈ വാക്കിന്റെ അര്‍ത്ഥം പോങ്ങന്, പാഴ്കേസ് എന്നൊക്കെയാണെന്ന് തോന്നുന്നു. ഇനീം വരട്ടെ.. :)
ഇവിടേ പറയുന്നതൊക്കെ മലയാളം തന്നെ ആണോ?
“ഞങ്ങണമ” “ചക്രം ജപ” “ഗ്രീഗോഗ്ലീ” ഇതൊക്കെ ഏത് ഭാഷയാ? :)
വീട്ടിലിന്നലെ തൃശൂരോളജിയില് ബ്രെയിന്‍സ്റ്റോമിംഗ് സെഷന് നടത്തിയതിനെ ഫലമായികിട്ടിയകുറേ എന്റ്രികള്‍:
ആളുകളെ വിളിക്കാന്‍ ഉപയോഗിക്കുന്നവ:
ക്രാങ്ങള് = ക്ടാങ്ങള് = കിടാങ്ങള്‍ = കുട്ടികള്‍
ആണങ്ങള് = ആണുങ്ങള്
പെണ്ണങ്ങള് = പെണ്ണുങ്ങള്
ഏഡ്മാഷ് = ഹെഡ്മാസ്റ്റര്
ആഗസ്തി = ഒരു പേര്
വാറുണ്ണി, വറുതുണ്ണി = ഒരു പേര്
അന്തോണി = ഒരു പേര്
ചുമ്മാര്‍ = ഒരു പേര്
പ്രിയോരച്ചന് = വികാരിയച്ചന്
യോനോമ്മാര് = മുസ്ലീമുകള്‍
മാടമ്പ്യോള് = വലിയവീട്ടുകാര്‍
പെട്ട = കഷണ്ടി
ടാവ്നേ = ഹലോ കൂട്ടുകാരാ
ടീവ്ളേ = ഹലോ കൂട്ടുകാരീ
വീടുമായി ബന്ധപ്പെട്ടവ:
വെട്ടോത്തി = വെട്ടുകത്തി
കൈക്കോട്ട് = തൂമ്പ
വളപ്പ് = പറമ്പ്
കശിനണ്ടി = കശുവണ്ടി
ബ്രാല് = വരാല്
കൂട്ടാന്‍ = കറി
പൂട്ട് = പുട്ട്
മെളക് = മുളക്
ഉസ്കൂള് = സ്കൂള്‍
ഉമ്മറം = വീടിന്റെ മുന്‍വശം
അയലക്കം = അയല്‍വക്കം
അട്ടറ് വെള്ളം = മഴകഴിഞ്ഞും മരത്തില്‍ നിന്നും മറ്റും വീണുകൊണ്ടിരിക്കുന്ന വെള്ളം
ഷോടതി, ഭാഗ്യഷോടതി = ലോട്ടറി
പെട്ട്യോട്ടര്ഷ = ഓട്ടോറിക്ഷയുടെ പിന്നില്‍ കുറച്ച് സാധനങ്ങള്‍ കൊണ്ടുവാന്‍ സെറ്റപ്പ് ചെയ്തിട്ടുള്ള വാഹനം.
കുശു = ഗന്ധാത്മകകീഴ്ശ്വാസം
വളി = ശബ്ദാത്മകകീഴ്ശ്വാസം
ഇനി കുറേ സ്ത്രീപക്ഷവാക്കുകള്:
ഈശരാ! = അദ്ഭുതം
ദൈവേ! = പിന്നേയും അദ്ഭുതം
പൊന്നുംകട്ടേ! = അദ്ഭുതം പിന്നേയും
ദീപേച്ചീ = ദീപച്ചേച്ചി
പാത്യേമ്പൊറം = അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നിടം
കൈക്കലത്തുണി = കരി+കലം+തുണി. സന്ധി - തൃശൂര്‍ സ്പെഷല്‍.
മുടി മെടയുക = മുടി പിന്നുക
കുളിമെട = സ്ത്രീകളുടെ കുളികഴിഞ്ഞുള്ള സ്പെഷല്ഹേര്സ്റ്റൈല്
അപ്പിയിട്ടു - കൊച്ചു കുട്ടികള്‍ രണ്ടിനുപോയി.
സാധാരണ തൃശൂര്‍ നിവാസികള്‍ തമ്മില്‍ സംസാരിക്കുന്നത് എനിക്ക് ഒട്ടും മനസിലാവറില്ല എങ്കിലും, തെക്കന്മാരുമായി സംസാരിക്കുമ്പോള്‍ സ്വരങ്ങളുടെ ഹൃസ്വങ്ങളും ദീര്‍ഘങ്ങളും എല്ലം ക്രമത്തില്‍ ഉച്ചരിക്കാറുണ്ട്. .
എന്റെ ഒരു തൃശൂര്‍ കാരന് sales"menon"ഉണ്ട്. ആളു് പാവത്താനും ജോലിയില്‍ അതി സമര്ത്ഥനുമാണു്. പക്ഷെ ഇവന് എന്നോടു ഫോണില്‍ സംസാരിക്കുന്ന ഒരു കോപ്പും എനിക്ക് മനസിലാവാറില്ല. എന്തായാലും ഈ നിഘണ്ടു തൃശൂര്‍ ഭാഷ പഠിക്കാന്‍ വളരെ ഗുണം ചെയ്യും.
വല്യെ എയിമില്യ്സ്റ്റോ = അത്ര നന്നയിട്ടില്ല.
പൊയ്യേരാ വടന്ന് = പോടാ
കോട്ട്രവറെ = കോട്ട്യുടെ അവിടെ = കിഴക്കെ / പടിഞാറെ കോട്ടയുടെ പരിസരത്ത്
പുഷ്പന് | പുഷ്പിക്കുക = ശ്രിങ്കരിക്കുന്നവന് | ശ്രിങ്കാരം
കുറുങ്ങുക = പഞ്ചാരയടിക്കുക
അയ്പുട്ട്യേട്ടന് = അയ്യപ്പന് കുട്ടി ചേട്ടന്.
രാവുണ്ണ്യാര് = രാമനുണ്ണി നായര്‍
ഗോയിന്നുട്ടി = ഗോവിന്ദന് കുട്ടി
മാപളാര് = ക്രിസ്ത്യാനികള്‍ (ത്രിശ്ശൂര് മാപ്പിള = ക്രിസ്ത്യാനി & ജോനോന് = മുസ്ലിം)
ആ സ്സൂര്.. സ്സൂര്.. = ഈ ബസ് ത്രിശൂര്‍ പോകുന്നതായിരിക്കും (ബസ്സിലെ കിളി വിളിക്കുന്ന വിധം)
കുന്നോളം.. ന്നോളം.. ന്നോളം.. = ഈ ബസ് കുന്നംകുളം പോകുന്നതായിരിക്കും (ബസ്സിലെ കിളി വിളിക്കുന്ന വിധം)
ആള് = അയാള്‍ | അദ്ദേഹം (ആള് വ്ടെ ല്യാട്ടാ = അദ്ദേഹം ഇവിടെ ഇല്ല)
പാട്രാക്കല് = പാട്ടുരായ്ക്കല്‍
മന്ന = മന്ദബുദ്ദി
മ്മള് കൂട്ട്യാ കൂടില്ല്യഡോ = impossible for me
തറവാട് = ഗിരിജ തീയറ്ററ്
സൊപ്ന = സപ്ന തീയറ്ററ്
കുബി = മരത്തിന്റെ അളവ് (measure unit) (cubic meter ആണെന്നു തോന്നുന്നു) e.g. ഈ പ്ളാവ് രു രണ്ട് കുബീണ്ടാവും.
പെട്ടി=നിതംബം
ബോട്ട്=പഴയ ബസ്സ്
ചപ്പട്ട വണ്ടി=പഴയ വണ്ടി
ബെലാംട്ടി-പെനാല്‍റ്റി കിക്ക്
ഉമ്പ=മൃഗം
പടത്തിന് പുവ്വാം,സില്മയ്ക് പുവ്വാം=സിനിമയ്ക്ക് പോകാം
പീസ് പടം=അശ്ലീല സിനിമ
മേട്ട=സ്കൂളിലെ പ്രശ്നക്കാരന്‍(കുട്ടിറൌഡി)
ഐസാരന്‍=ഐസ് ഫ്രൂട്ട് വില്‍ക്കുന്ന ആള്
വാള്പ്ലേറ്റ്=വാള് പയറ്റ്
ഓമ്പ്ലൈറ്റ്=ഓംലെറ്റ്
കൊള്ളിഷ്ടു=കപ്പ(+നാളികേരം )ഉപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവം
ചെപ്ലാംകുറ്റിക്ക്(ചെകളേമ്മെ) അടിക്കുക(വിശാലന് പറഞ്ഞ ചെപ്പക്കുറ്റിയുടെ വകഭേദം)=ചെവിക്കുറ്റിയ്ക്കടിക്കുക
അമ്പസ്ഥാനി=ഒരാള്‍ 50 വരെ എണ്ണുമ്പോള്‍ കൂട്ടുകാര്‍ ഒളിക്കുന്നകളി.
കിളിമാസ്=കളംവരച്ചുള്ള ഒരു കളി
ഞൊണ്ടിപ്രാന്തി=ഒരുകാല് മടക്കിവെച്ച് കൂട്ടുകാരെ ഓടിച്ചെന്ന് പിടിക്കുന്ന ഒരു കളി.
ഒര്ജ്യായ്സാനം=ഒരു ജാതി സാധനം=ചീത്ത ആള്
പുഷ്പിക്കുക=പെണ്‍കുട്ടികളോട് സല്ലപിക്കുക
ചൂണ്ടാന്‍ പുവ്വാ=പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോകുക.
മഴ കൊടുത്തു=ഇടിച്ചു,മര്‍ദ്ദിച്ചു
മാമു=ചോറ്
വെറുക്കെട്ക്കുക=കള്ളക്കളിയെ വാദത്തിലൂടെ ന്യായീകരിക്കുക
ചിര്ക്ക്യ=ചിരിക്കുക
ജോറായി=നന്നായി
പോസ്=പത്രാസ്
കുറ്റൂശ=ഗൃഹപ്രവേശം
കൊന്തെത്തിക്കുക=കൃസ്ത്യാനികളുടെ സന്ധ്യാപ്രാര്‍ത്ഥന
ഫുഡ്ഡിടുക=ഭക്ഷണം കഴിക്കുക
പാളുക=സമീപത്തുകൂടി പോകുക
ട്രൌസറ് കീറി=കയ്യില്‍ ചില്ലിക്കാശില്ല
ഉഡിയായി=എല്ലാം നഷ്ടപ്പെട്ടു
സില്പ്പായി=തെന്നി,വഴുക്കി
ഡബ്ബറ്=ഇറേസര്‍
ചെള്ളേക്കൂടെ=അരികുചേര്‍ന്ന്
വെട്ടോഴി=റോഡ്
റോളിടുക=സ്റ്റൈല്‍ കാട്ടുക
ഏതറമ്മ ഈ റോള്‍?=ആരാ ഈ പുതിയ കക്ഷി?
ഡീസന്റാക്കി=ഭംഗിയായി കലാശിച്ചു
പളങ്ങി=പതുങ്ങി
വട്യായി=മരിച്ചു
വെയ്റ്റിട്ടു=അഭിമാനത്തോടെ നിന്നു
ഷോഡ=സോഡ
ത്വയ്രം=സ്വൈരം
ബൊസ്സന്=കഞ്ചാവ്
വണ്ട്=ചാന്തുപൊട്ട്,നപുംസകം
മശ=വേശ്യാസ്ത്രീ
ഷോട്ട്റ മണ്യേ=ഉഗ്രന്‍ ഷോട്ട്
ശുംഭം വെക്കുക=കൂടോത്രം ചെയ്യുക
വയ്യായ=അസുഖം
മാര്‍ക്കിസ്റ്റാര്‍=മാര്‍ക്സിസ്റ്റുകള്‍
കണ്ണ് ബള്‍ബായി=അത്ഭുതപ്പെട്ടു
ചെവിട്ടില് മൂട്ടപോയപോലെ=നിര്‍ത്താതെ സംസാരിച്ചു ശല്യം ചെയ്തു
തുട്ട്,ജോര്‍ജ്ജുട്ടി,ചെമ്പ്,കേഷ്=പണം
വെട്ടിക്കുക=ഓവര്‍ടേക്ക് ചെയ്യുക
ഇസ്പീഡ്=സ്പീഡ്
ഓട്ടപ്രാന്തി=ഓടിക്കളിക്കുക
ചടച്ചു=മെലിഞ്ഞു
ചടച്ച റോള്‍=മോശം നിലപാട്
പ്രാന്ത്=ഭ്രാന്ത്
പേടിത്തൂറി=പേടിത്തൊണ്ടന്‍
കക്കൂസ=കക്കൂസ്
കോഴിച്ചാത്തന്,ചാത്തന്‍കോഴി=പൂവന്‍കോഴി
ഫാന്റ്=പാന്റ്സ്
മിറ്റം=മുറ്റം
തൊള്ള=വായ
തലേസം=തലേ ദിവസം
മറ്റന്നാ=മറ്റന്നാള്‍
അടപ്പ് തെറിച്ചു=നിഷ്പ്രഭമാക്കി
പോസ്റ്റുങ്കാല്=ഇലക്ട്രിക് പോസ്റ്റ്
കൂറ=പാറ്റ
നിന്റന്തി, നെന്റന്തി - നിന്റെ പോലെ
അവ്റ്റ - അവർ
കോസറി - കിടയ്ക്ക
എന്താച്ചോളോ - ജസ്റ്റ് ഇമാജിൻ
ചിറി - muzzle
മേപ്പട്ട് - മുകളിലോട്ട്
മേപ്പട്ട് - മുകളിലോട്ട്
ടാട്ടയ്ന്തോൾ... ടാട്ടയ്ന്തോൾ - അടാട്ട് അയ്യന്തോൾ (M.O.റോഡിൽ എലൈറ്റിന് എതിർവശത്തുള്ള പച്ചമരുന്നു കടകളുടെ മുന്നിൽ അൽപ്പനേരം നിന്നാൽ മതി അടാട്ട് ബസ്സുകളിലെ ഈ കിളികൂജനം കേൾക്കാം)
ഒരു ഹോം Appliances കടയിൽ കേട്ടത്. എടാ ജോസ്പെ ആ തട്ടുപോർത് ഒന്നു കേറി ഉഷേടെ സാമാനം ഒന്നു നോക്കി പറഞ്ഞേ ...
2 മിനുറ്റ് കഴിഞ്ഞു ജോസ്പ് മുകളിൽ നിന്ന് വിളിച്ചു പറയുന്നു " ഉഷേടെ സാമാനം ക്ലീൻ ഷേവ് ആണ് മാഷേ ""
പിന്നെ മൊയ്ലാളി ഓർഡർ കൊടുക്കുന്ന കണ്ടപ്പോൾ ആണ് മനസ്സിലായത് ജോസഫ് പറഞ്ഞതു ഉഷ ബ്രാൻഡ് തയ്യൽ മെഷീൻ, ഒക്കെ വിറ്റു പോയി .. പുതിയ ഓർഡർ കൊടുക്കാൻ പറ്റും എന്നു
പെട്ടി എന്ന് പറയുന്നത് ചന്തിയ്ക്കാണോ
ചേട്ടാ
ചിരിച്ചൊരു വഴ്യായിട്ടാ ചുള്ളാ
Post a Comment