Wednesday, April 08, 2009

ഇവിടെക്കാരും എത്തിനോക്കണ് ഇല്ലാ എന്ന് തോന്നുന്നു !


ഇന്ന് എന്നെ കാണാന്‍ കുട്ടന്‍ മേനോന്‍ വന്നിരുന്നു. ഇപ്പോ മൂന്ന് പേരായി ഈ പാവത്തിന്റെ വീട്ടില്‍ വന്നത്..

ആദ്യം ഇംഗ്ലണ്ടിലെ ലക്ഷ്മിയും, പിന്നെ അബുദാബിയിലെ ബിന്ദുവും, ഇപ്പോ ഇതാ കുട്ടന്‍ മേനോനും..

എനിക്കാവശ്യം എന്റെ ഈ ചുറ്റുവട്ടത്തുള്ള കുറച്ച് പേരേയാണ് ആദ്യം. അര മണിക്കൂറ് കൊണ്ട് വണ്ടി ഓടിച്ച് എത്താന്‍ പറ്റിയ ദൂരത്ത്.

മേനോന്‍ ജീ അത്തരം കുറച്ച് പേരെ പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്.

എന്നിട്ട് വേണം തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന് രൂപം കൊടുക്കാന്‍. തൃശ്ശൂര്‍ പൂരത്തിന് മുന്‍പ് തന്നെ ഒരു യോഗം കൂടണമെന്ന ആശയിലാണ് ഞാന്‍.

ഈ “തൃശ്ശൂര്‍” എന്ന ബ്ലൊഗ് ചത്ത് കിടക്കുകയാണ് കുറച്ച് നാളായിട്ട്. ഞാനിതിന് ഒരു പുതുജീവന്‍ കൊടുക്കുകയാണ് ഇങ്ങനെ എന്തെങ്കിലും എഴുതിയിട്ട്.

ഞാനും കുട്ടന്‍ മേനോനും കൂടി ചില പുതിയ അറിവുകള്‍ ഈ ബ്ലോഗില്‍ കാഴ്ചവെക്കാനുള്ള പരിപാടി ഉണ്ട്..
എല്ലാവരും സഹായിക്കുമല്ലോ...
++++++++++++++++++++++++++++++++++++
ഇത് എന്റെ തൊട്ട് വടക്കേ വീട്ടിലെ കുട്ടിയാണ്. ചിടു. എന്റെ സഹോദരന്‍ വി കെ ശ്രീരാമന്റെ പെറ്റ് ആണ്. വല്ലപ്പോഴും നാട്ടില്‍ ചെല്ലുന്ന എന്നെ കണ്ടാലും ഇവള്‍ ചങ്ങാത്തം കൂടാന്‍ വരും. ഇവരെ പറ്റി ഒരിക്കല്‍ ഞാന്‍ എന്റെ “സ്വപ്നങ്ങള്‍” എന്ന് ബ്ലോഗില്‍ എഴുതിയിരുന്നു.


14 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഇന്ന് എന്നെ കാണാന്‍ കുട്ടന്‍ മേനോന്‍ വന്നിരുന്നു. ഇപ്പോ മൂന്ന് പേരായി ഈ പാവത്തിന്റെ വീട്ടില്‍ വന്നത്..


ആദ്യം ഇംഗ്ലണ്ടിലെ ലക്ഷ്മിയും, പിന്നെ അബുദാബിയിലെ ബിന്ദുവും, ഇപ്പോ ഇതാ കുട്ടന്‍ മേനോനും..


എനിക്കാവശ്യം എന്റെ ഈ ചുറ്റുവട്ടത്തുള്ള കുറച്ച് പേരേയാണ് ആദ്യം. അര മണിക്കൂറ് കൊണ്ട് വണ്ടി ഓടിച്ച് എത്താന്‍ പറ്റിയ ദൂരത്ത്.

Sureshkumar Punjhayil said...

Prakashetta... Ashamsakal... Njangalum varunnundu ketto... !!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വൈകാതെ വരുന്നുണ്ട് ജെപീ..

വരവൂരാൻ said...

പൂരത്തിനു മുൻപു ഞാനും വരുന്നുണ്ട്‌

പകല്‍കിനാവന്‍ | daYdreaMer said...

ദൂരം ഏറെ ഉണ്ടെങ്കിലും സാരല്ല്യ്.. ഞാനും വരുന്നുണ്ട്.. !

കാപ്പിലാന്‍ said...

ഞാനും ഒരു ദിവസം വരുന്നുണ്ട് കാണാന്‍ .

വാഴക്കോടന്‍ ‍// vazhakodan said...

സാറിനെന്തൂട്ട ഇപ്പൊ വേണ്ടേ? ഞാന്‍ വരാന്നെ, ലീവ് കിട്ടണ്ടേ സാറേ. കിട്ടിയാന്‍ ഞാന്‍ അവിടെ ഹാജര്‍.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഫോണ്‍ നമ്പര്‍ തരൂ വിളിക്കാം.
മിക്കവാറും തൃശ്ശൂര്‍ വരാറൂണ്ട്.
anilatblog@gmail.com

ഹരീഷ് തൊടുപുഴ said...

മാഷേ;
ഞാന്‍ ഈ മാസത്തിലോ അല്ലെങ്കില്‍ അടുത്ത മാസത്തിലോ ത്രിശ്ശൂര്‍ക്ക് വരുന്നുണ്ട്; അപ്പോള്‍ തീര്‍ച്ചയായും വരാം..
നമ്പെര്‍ തരാമോ??

pdhareesh@gmail.com

അരുണ്‍കുമാര്‍ | Arunkumar said...

please send me the details of place and number on akutty@gmail... shall drop in some time...

Unknown said...

ഞാന്‍ തൃശ്ശൂര്‍ ക്കാരനാണ് വീട് തൃശ്ശൂരില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ മുണ്ടൂര്‍ .ഓഗസ്റ്റ്‌ മാസത്തില്‍ ഞാന്‍ അവധിക്കു നാട്ടില്‍ വരുന്നുണ്ട്
സ്നേഹത്തോടെ സജി

ഞാന്‍ ആചാര്യന്‍ said...

ഇവിടെ വന്നിരിക്കുന്നൂ...പോരെ ജേപ്പീ........ അവിടെ വരുമ്പോ തൃശൂരാനായ് വേഷം മാറി വരാം

asdfasdf asfdasdf said...

ഹെന്റെ അമ്മച്ചീ അപ്പൊ അതും പോസ്റ്റിയോ ?

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ചുമ്മാ നമ്പര്‍ അടിച്ചതാണല്ലെ, ഫോണ്‍ നമ്പര്‍ തന്നില്ല.

ഇന്നലെ മുഴുവന്‍ തൃശൂര്‍ തെണ്ടി നടക്കുകയായിരുന്നു.
:)