ചരിത്രപ്രധാനമായ പുലിക്കളി ഇന്ന് തൃശൂരില്‍. ഇത്തവണ പതിമ്മൂന്ന് സംഘം പുലികളാണ് പുലിക്കളി മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ പതിമ്മൂന്ന് സംഘങ്ങളിലുമായി എണ്ണൂറോളം പുലികള്‍ ഉണ്ടാവും. ഇത്തവണ പുലിപ്പടക്കൊപ്പം ഒരു പെണ്‍പുലിയും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
വൈകുന്നേരം അഞ്ച്മണിയോടെ പുലിക്കളി സംഘങ്ങള്‍ തൃശൂര്‍ റൌണ്ടില്‍ പ്രവേശിക്കും.
പതിവിന്നു വിപരീതമായി കുറുപ്പം റോഡ്, ഷൊര്‍ണ്ണൂര്‍ റോഡ്, എം ജി റോഡ്, പാലസ് റോഡ്, കരുണാാകരന്‍ നമ്പ്യാര്‍ റോഡ് എന്നീ പ്രധാനമാര്ഗങ്ങളിലൂടെയാണ് പുലിക്കളി സംഘങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത്.
ചെണ്ട, തപ്പ്, ഇലത്താളമേളങ്ങോടുകൂടി അരമണികെട്ടി ചാടിതുള്ളി ആവേശഭരിതരായി വരുന്ന പുലികളെ സ്വാഗതം ചെയ്യുവാനും ഒപ്പം ഓരോ സംഘത്തിനേയും പ്രോത്സാഹിപ്പിക്കാനും നഗരം ഒരുങ്ങി കഴിഞ്ഞു.
വര്‍ണ്ണാഭമായ ആ കാഴ്ചകള്‍ കാണാന്‍ മനസ്സുകൊണ്ടെങ്കിലും നമുക്ക് റൌണ്ടില്‍ പോകാം.
എല്ലാവര്ക്കും പുലിക്കളി ആശംസകള്‍.
Subscribe to:
Post Comments (Atom)
30 comments:
ഇന്ന് തൃശൂരില്‍ പുലിയിറങ്ങുന്നു.
വാശിയേറിയ, ചടുലമായ കളികളുമായി ആ പുലിക്കളിടീമിനോടൊപ്പം നമുക്കും നൃത്തം ചവിട്ടാം.
എല്ലാവര്ക്കും പുലിക്കളി ആശംസകള്‍
എല്ലാ പുലികള്‍ക്കും പുലിക്കളി കാണുന്നവര്‍ക്കും എന്റെ ആശംസകള്‍!
ഞാൻ പൂലികളിറങ്ങുന്നതിന് മുന്നേ തൃശ്ശൂർ വിട്ടു..
“എണ്ണൂറാണ്പുലികള്ക്കൊരു പെണ്‍പുലി!!”
oru onnonnara kaliyarikkum....
ashamsakal
നാലോണ-പുലിക്കളി ആശംസകള്‍ ! ബ്ലോഗ് പുലികള്‍ ആരെങ്കിലും ഉണ്ടാവോ,തത്സമയന് കിട്ടാന്‍ ?
ബ്ലോഗ് പുലികള്‍ ദേവദാസ്,, കുട്ടന്മേനോന് എന്നിവര്‍ ഉണ്ടാകും എന്നാണ് അവസാനം കിട്ടിയ വാര്‍ത്ത. കുട്ടന്മേനോന് പുലിക്കളി തത്സമയ സം പ്രേക്ഷണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇറങ്ങട്ടെ ഇറങ്ങട്ടെ, പുലികള്‍ റൗണ്ടില്‍ ഇറങ്ങട്ടെ. ഇനി എന്നാണാവോ വലിയ പെണ്-പുലികള്‍ ഇറങ്ങുന്നത്.
(ഓ.ടോ: കുട്ടന്മെനോനും ദേവദാസും പുലിവേഷത്തിലാണോ അതോ എലിവേഷത്തിലാണോ, സ്വാറി, സാദാ വേഷത്തിലാണോ ഇറങ്ങുന്നത്. ഒരു പയ്ന്റ് അടിച്ചാല്‍ ഏതു എലിയും പുലിയാകുന്ന കാലമല്ലേ!!!)
ചുട്ടിയടി തൊടങ്ങ്യാപ്പിന്നെ എവര്ക്കിരിക്കാനും കെടക്കാനും പാടില്യല്യോ? അത് ഒറ്റക്കാരണം കൊണ്ടാ ഞാനിതു കാണുന്നെ, ഭയ്ങ്കര എഫേര്‍ട്
എന്റെ ആശംസകള്‍
പുലിക്കളി ആശംസകള്‍... :)
പുലികളെ കാണാന്‍ പോകണം.
പുലികളി ആരെങ്കിലും തത്സമയ സമ്പ്രേഷണം നടത്തണേ..പ്രത്യേകിച്ച് ആ പെണ് പുലിയെ കാണാന്‍ ഒരു കൊതി..ശരിക്കും പെണ്‍പുലി ഉണ്ടാകുമോ കുറു മാഷേ..
തൃശൂരിന്റെ പുലികള്‍ക്ക് പുലികളി ആശംസകള്‍ !
ശരിക്കും ഇന്ന് പെണ്‍പുലി ഇറങ്ങുന്നുണ്ട് കാന്താരിചേച്ചി.
വിശദമായ റിപ്പോര്‍ട്ടുകള്‍ വഴിയെ പ്രതീക്ഷിക്കാം.
ഇപ്പോള്‍കിട്ടിയ വാര്‍ത്ത.
തൃശൂര്‍ റൌണ്ട് ജനനിബിഢമായിരിക്കുന്നു. വളണ്ടിയര്‍മാര്‍ റൌണ്ടില്‍ കയറുകള്‍ കെട്ടി ജനങ്ങളെ നിയന്ത്രിക്കുവാന്‍ തയ്യാറായി നില്ക്കുന്നു. മേളങ്ങളുടെ അലകള്‍ റൌണ്ടിലെത്തിതുടങ്ങി. ഏതാനും സമയത്തിനുള്ളില്‍ പുലികള്‍ റൌണ്ടിലേക്ക് കയറും. പതിവുപോലെ തന്നെ പുലിക്കളിക്ക് മാറ്റ്കൂട്ടുവാന് മികച്ച നിശ്ചലദൃശ്യങ്ങളും പുലിക്കളിസംഘത്തിനകമ്പടിയായിട്ടുണ്ട്.
പുലിക്കളി ആശംസകൾ
ആഹ. പുലിക്കളി കാണാന്‍ ഞാനുമുണ്ട് കുറുമാനേ. എവിടെ കുട്ടമ്മേനോന്‍.? കാണുന്നില്ലല്ലോ?
ജനസഹ്രസങ്ങള്‍ ഏറ്റുപിടിച്ച പുലിക്കളിക്കു സമാപനമായി.
പതിമ്മൂന്ന് സംഘങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ വെളിയന്നൂര്‍ ദേശം വിജയികളായി.
ചിത്രങ്ങളും മറ്റും നാളെ കിട്ടുമെന്ന് പ്രതീക്ഷിക്കാം.
ഇനി അടുത്ത ഓണത്തിന് കണ്ട് മുട്ടാം എന്ന് വാക്കുറപ്പോടെ ഈ വര്‍ഷത്തിന്റെ ഓണത്തിന്റെ കൊടിയിറങ്ങി.
ആര്‍പ്പേ.......ര്‍പ്പേ..പ്പേ....പേ.ഏ....എ
എന്തു കാണാനാണ് ജനം പുഴുപോലെ നുരയുന്നതെന്ന് ഇതേവരെ പിടികിട്ടിയിട്ടില്ല, സത്യത്തില്‍ എന്താ ഈ പുലിക്കളി? ഓര്മ്മവച്ചമുതല് കാണാന്‍ തുടങ്ങിയതാണ് ഈ കോപ്രായം. ഇതിലും ആഭാസകരമായൊരു “കലാ”രൂപം വേറെയുണ്ടോ? കള്ളുകുടിച്ചുതുള്ളണമെങ്കില് അതങ്ങു ചെയ്താല്‍പ്പോരേ? അതിനെന്തിനാണ് ഇത്രയും കാഴ്ചക്കാരും വളണ്ടിയര്മ്മാരും കോപ്പുമൊക്കെ?
തൃശ്ശൂര്‍ റൌണ്ടില്‍ ആരെങ്കിലും വെറുതെ തലകുത്തിനില്ക്കുന്നതുപോലും ഞാന്‍ ആസ്വദിച്ചെന്നിരിക്കും, സ്ഥലം തൃശ്ശൂരല്ലേ, ആയുസ്സിന്റെ നല്ലൊരു ഭാഗം അവിടെ ചെലവാക്കിയതല്ലേ! പക്ഷേ പുലിക്കളി; അതു മാത്രം പറയരുത്...
ചന്ത്രക്കാരന് പറഞ്ഞത് ശരിയാ, ആസ്വദിയ്ക്കാന്‍ കഴിയാത്ത ഏതൊരു കലാരൂപവും ആഭാസകരമായ കോപ്രായമായി തോന്നാം... ലളിതഗാനം പാടുന്നവന് തിരുവാതിരക്കളി കാണാന്‍ താല്പര്യമില്ലാത്തപോലെ, ഫുട്ബോള്‍ കളിക്കാരന് ക്രിക്കറ്റില്‍ താല്പര്യമില്ലാത്തപോലെ...
എന്തായാലും താല്പര്യമുള്ളവരാണല്ലൊ പുഴുവിനെപ്പോലെ നുരയുന്നത്.. അവര്‍ നുരയ്ക്കട്ടാശാനേ, മാഷങ്ങോട്ടൊന്നും പോകേണ്ട.. :)
സുമേഷിന്റെ കമന്റിനു താഴെയൊരു കയ്യൊപ്പ്. ആസ്വദിക്കാന്‍ താത്പര്യമുള്ളവര്‍ ആസ്വദിക്കട്ടെ. അല്ലാത്തവര്‍ വിട്ടു നില്ക്കട്ടെ.
കുമ്മാട്ടിക്കളി, പുലിക്കളി, ദഫ് മുട്ട്, ഒപ്പന, മാര്‍ഗം കളി, തിരുവാതിരക്കളി, നങ്ങ്യാര്‍ കൂത്ത്, ,ചാക്ക്യാര് കൂത്ത്, പാവ കളി, പാഠകം, കഥകളി, ഓട്ടന്തുള്ളല്, അങ്ങിനെ എത്രയെത്ര തനതായ കളികള്‍ മലയാളി മക്കള്‍ക്ക്. ഇതിലെല്ലാം എല്ലാവര്ക്കും രസിക്കണമെന്നില്ല. രസിക്കുന്നവര്‍ രസിക്കട്ടെ. രസിക്കാത്തവര്‍ മാറി നില്ക്കട്ടെ.
ഫുട്ബാളും, ക്രിക്കറ്റും, ഇഷ്ടപെട്ട് കയ്യടിച്ച്, വിസിലടിച്ച് പ്രോത്സാഹിപ്പിക്കുന്ന പലര്‍ക്കും, ഗോള്‍ഫും, ചെസ്സും, എന്തിന് ഹോക്കി പോലും ദഹിക്കില്ല.. എന്ന് കരുതി ഗോള്‍ഫ് ഇഷ്ടമായ ഒരാള്‍ എന്തിനാ ഈ ക്രിക്കറ്റ് കളീ നടക്കുന്ന സ്ഥലത്ത് ഇത്രയും ആളുകള്‍ നുരയുന്നത് എന്ന് ചോദിച്ചാല്‍??? പതിനൊന്നു പേരു വീതം കാശു കൊയ്യാനാണവര് കളിക്കുന്നതെങ്കില്‍ എന്തിനാ വെറുതെ കാണികള്‍ കാശുകൊടുത്ത് കളി കാണുന്നത്?
ഇത് വെറുതെ ഫ്രീയായി കാണുന്നതല്ലെ, കണ്ടോട്ടെ എന്ന് കരുതാം നമുക്ക്. തലമുറകളായിട്ടല്ലെങ്കിലും കുറേ അധികം വര്‍ഷങ്ങളാായി നടക്കുന്നതല്ലെ പുലിക്കളി? അതും ജാതിമതഭേദമന്യേ.
ദേ കുറുമാനേ, ഒരു കാര്യം പറഞ്ഞേക്കാം..
മേലാല്‍ എനിക്കു താല്പര്യമില്ലാത്ത വിഷയങ്ങളില്‍ താന്‍ ബ്ലോഗില്‍ വല്ലോം എഴുതിയാല്ല്.ങാഹ!
വല്ല കമ്യൂണിസത്തെപ്പറ്റിയോ ഫിന്ലാന്ഡിന്ലെ മൃഗശാലയെപറ്റിയോ, ജനാധിപത്യബോധം, ആഗോളതാപനം എന്നിവയെപറ്റിയോ ഒക്കെ സംസാരിക്കൂ മിസ്റ്റര്‍! എന്തിനധികം നമ്മുടെ സഖാക്കള്‍ തന്നെ ബ്ലോഗെഴുതാന്‍ എന്തുമാത്രം വിഷയം തരുന്നു!!
പുലിക്കളിപോലും,,,പുലിക്കളി! ഛ്ഹായ്..
ഇക്കണക്കിനി ഇനി താന്‍ ഓണം വിഷു, ക്രിസ്മസ് എന്നീ വ്രിത്തികെട്ട ആചാരങ്ങളെക്കുറിച്ചൊക്കെ ഇനി എഴുതുമല്ലോ! ഞങ്ങള്‍ വായനക്കാര്‍ ഇനി എന്തൊക്കെ സഹിക്കണം???
ഭീഷണിയോടെ..
ഇടിവാള്‍
പുലിയുടെ വാലിലാണല്ലോ ദൈവമേ ഒരാവശ്യവുമില്ലാതെ ഞാന്‍ കേറിപ്പിടിച്ചത്!
മാപ്പാക്കെന്റെ സഖാക്കളേ, ഒരബദ്ധം പറ്റിപ്പോയി. ഒന്നൂല്യെങ്കിലും മ്മളൊക്കെ തൃശ്ശൂക്കാരല്ലേ.
ഇനി നിങ്ങളോടൊന്നും ചോയ്ക്കാതെ തൃശ്ശൂരിനെപ്പറ്റി മിണ്ടില്ല, ഒറപ്പ്. ഇത്തവണത്തേക്ക് ക്ഷമിക്ക്...
നാടന്‍ പുലികള്‍ടെ കൂടെ(നാടനടിച്ചിട്ട്)വിദേശപുലി ഒരുത്തനും ഉണ്ടായിരുന്നു എന്നുകേട്ടു. മൂപ്പര് തുള്ളിച്ചാടിക്കളിച്ചത് ഏത് ചുവടുവെച്ചായിരുന്നു എന്നറിയാന്‍ ഒരു കൗതുകം.
കുറുമാന് ലീവെടുത്ത് നാട്ടില്‍ വരേണ്ടതായിരുന്നു പുലിക്കളി ഗംഭീരം.
പുലിക്കളി കഴിഞ്ഞ് ഇവരുടെ ശരീരത്തിൽനിന്ന് ആ ചായം തുടച്ചുകളയുന്ന,വളരെ വേദനാജനകമായ, ജോലി ചാനലിൽ കാണാനിടയായി.
അതുകഴിഞ്ഞ് കുളിയ്ക്കാനിറങ്ങുമ്പോഴാണത്രെ ഏറ്റവും അസഹ്യമായ വേദന.പിന്നീട് ഒരാഴ്ച്ചയോളം പുറത്തേയ്ക്കിറങ്ങാൻപോലും പറ്റാത്ത തരത്തിലായിപ്പോകുമത്രെ തൊലിപ്പുറം.
ഇതിനൊരു പോംവഴിയുമില്ലേ
എന്നാലോചിച്ചപ്പോൾ തോന്നിയതാൺ,
സ്ക്കിൻടൈറ്റായ,ശരീരം മുഴുവൻ
മൂടുന്ന നേർത്തൊരു ആവരണം പോലെ,എന്തെങ്കിലുമൊരു വസ്ത്രം ധരിച്ചിട്ട് അതിനുമുകളിൽ ആയിക്കൂടെ ഈ
പെയിന്റടി?
സ്കിന്‍ ടൈറ്റായ, ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള ഒരാവരണമണിഞ്ഞ് അതിന്റെ മുകളിലായിക്കൂടെ പെയിന്റടി?
ഭൂമിപുത്രി, അങ്ങനെയെങ്കില്‍ പുലികളുടെ ചിത്രം പ്രിന്റ് ചെയ്ത ആവരണമണിഞ്ഞാലും മതിയല്ലോ?
ചിലതെല്ലാം ഇങ്ങിനേയാ, ചെയ്താലേ അതിന്റെ ഒരു ഇത് (അഫക്റ്)കിട്ടൂ. ഉദാഹരണത്തിനു അമ്പലത്തില്‍ ശയനപ്രദക്ഷിണം ചെയ്യണമെന്ന് ആരേലും പറഞ്ഞിട്ടാണോ ഓരോരുത്തരും ശയനപ്രദക്ഷിണമ്ം ചെയ്യുന്നത്?അത് സ്വയമുള്ള ഓരോ നേര്‍ച്ച. ഒരു പക്ഷെ അപകടം പിണഞ്ഞ് മരിക്കും എന്നറിഞ്ഞിട്ടും, എവറസ്റ്റും, മറ്റും, കീഴടക്കാന്‍ ചിലര്‍ കയറുമ്പോള്‍ എന്തിനാ ഇത്ര മെനക്കിട്ട് അവര്‍ കയറുന്നതെന്ന തോന്നല്‍ നമ്മില്‍ പലര്‍ക്കും ഉണ്ടാകാം. പക്ഷെ അവരെ സമ്മതിച്ച് അതൊക്കെ ഒരു വെല്ലു വിളി. അത് പോലെ തന്നെ ഇതൊക്കെ പണത്തിന് മാത്രമായല്ല ചെയ്യുന്നത്, ഓരോരുത്തരുടേം ഓരോ കമ്പം, പിന്നെ ടീമുകള്‍ തമ്മിലുള്ള വീറും വാശിയും. ഇതൊക്കെ തന്നെയുള്ളൂ ഇതിന്റെയൊക്കെ പിന്നില്‍.
സാക്ഷാല്‍ പുലികള്‍ വനാന്തരങ്ങളിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും,ഈ എടങ്ങേറ് കേട്ടപ്പോള്‍.. എന്നാലും കേട്ടിട്ടൊരു വൈക്ലബ്യം..
ആരാണവിടെ തൃശ്ശൂക്കാരുടെ പുലിയുടെ വാലില്‍ പിടിച്ചു വലിക്കുന്നതു?
ഞാന്‍ ടീ വീം തുറന്നു വെച്ചു കുറേ നേരം നോക്കിയിരുന്നു..ആ പെണ് പുലിയെ ഒന്നു കാണാന്‍..ചുമ്മാ പറ്റിച്ചതാ അല്ലേ..!
അതുശരി ഇതിനെകുറിച്ച് ഒരു പോസ്റ്റുണ്ടായിരുന്നു അല്ലെ? എന്തായാലും ഈ വർഷത്തെ പുലിക്കളി ഇങ്ങനെ ഒക്കെ ഒതുങ്ങി.നേരിൽ കാണുന്നതിന്റെ ഒരു സുഖം വേറെയാ...പ്രത്യേകിച്ച് ആ പടിഞ്ഞാറെ നടക്കലെ തേങ്ങയുടച്ചതിനുശേഷം ഉള്ള കളി.
Post a Comment