ശ്രീകൃഷ്ണ ഭഗവാന്‍ വിഷാദഗ്രസ്തനും അസ്തപുരുഷശാലിയുമായി നില്‍ക്കുന്ന അര്‍ജ്ജുനനു വിശ്വരൂപം ദര്‍ശനം നല്‍കി ജീവനാമൃതം തളിച്ച പുണ്യ ദിനമാണ് ഏകാദശി. ബൃഹത്തും മഹത്തുമായ ഭാഗവത കഥാസരിത്സാഗരം കടഞ്ഞെടുത്ത് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഒരത്യുത്തമഭക്തി മഹാകാവ്യമായി സംക്ഷിപ്തരൂപത്തില്‍ പുന:സൃഷ്ടി നടത്തി പൂര്‍ത്തീകരിച്ചതും ഏകാദശി നാളില്‍. ‘നാരായണീയ’ മഹാകാവ്യത്തിലെ അവസാനദശകത്തിലെ ആദ്യശ്ലോകം നിര്‍മ്മിച്ചത് ഗുരുവായൂര്‍ ഏകാദശി ദിവസം ശ്രീലകത്ത് മിന്നിത്തിളങ്ങുന്ന ശ്രീകൃഷ്ണ വിഗ്രഹം കണ്ട് പ്രചോദിതനായിട്ടാണെന്ന് ഐതിഹ്യം.
അഗ്രേ പശ്യാമി തേജോനിബിഡത്രകളാ-
യാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹം തദനുതദുദരേ
ദിവ്യ കൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാ-
സ്വാദ രോമാഞ്ചിതാംഗൈ-
രാവീതം നാരദാദൈവര്‍വ്വിലസദുപനിഷ-
ത്സുന്ദരീമണ്ഡലൈശ് ച !
അവസാനം എല്ലാ ജീവജാലങ്ങളുടെയും തന്റേയും ‘ആയുരാരോഗ്യ സൌഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച മേല്‍പ്പത്തൂര്‍ തന്നെ ബാധിച്ച രോഗത്തില്‍ നിന്നും വിമുക്തനായെന്ന് ഐതിഹ്യം.
മണ്ഡലകാലം വൃശ്ചികം 1 -അം തീയതി മുതല്‍ ഗുരുവായൂരില്‍ ഭക്തജനത്തിരക്കാണ്. ഏകാദശിക്ക് മുന്‍പ് 15 നാള്‍ ചെമ്പൈ സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍. ‘കരുണ ചെയ്‌വാനെന്തു...’ പാടി ഏകാദശിദിവസം അവസാനിപ്പിക്കുന്നതുവരെ പ്രശസ്തതും അപ്രശസ്തരുമായ മൂവ്വായിരത്തോളം കലാകാരന്മാരാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രത്യേക പൂജകളും സന്ധ്യക്ക് വിളക്കും നടത്തുന്നു.
1976ലെ ഏകാദശിനാളിലാണ് ഗജരാജനായ ഗുരുവായൂര്‍ കേശവന്‍ സമാധിയാവുന്നതു. അതിന്റെ ഓര്‍മ്മപുതുക്കാനായി ദേവസ്വത്തിലെ എല്ലാ ആനകളും സത്രം ഹാളിനടുത്തുള്ള ഗജരാജ പ്രതിമയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാറുണ്ട്
എല്ലാവര്‍ക്കും ഏകാദശി ആശംസകള്‍
13 comments:
ഇന്നു ഗുരുവായൂര്‍ ഏകാദശി. എല്ലാവര്‍ക്കും ഏകാദശി ആശംസകള്‍ !
ഗുരുവായൂര്‍ ഏകാദശി വിവരണം നന്നായി
ഭക്തിയുടെ നിറവില്‍ വ്രതമനുഷ്ടഇക്കുന്നു, വളരെ ദൂരെയാണെങ്കിലും.
ഏകാദശി മഹാത്മ്യം അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിക്കുന്നു... സത്യം പറയാലൊ എന്താണ് ഏകാദശി, വിഷു എന്നൊന്നും അറിയില്ല..എല്ലാവരും ചെയ്യുന്നു ഞാനും പിന്‍തുടരുന്നു..!
ഏകാദശി ആശംസകള്‍ !
വിവരണം നന്നായി.
aaSamsakaL menne
കണികാണും നേരം .......
ഏകാദശി ആശംസകള്‍.
ഒരിക്കല്‍ എടുക്കുന്നവര്‍ക്ക് എന്താ മേന്നെ ഭക്ഷണം? കാച്ചില്‍ പുഴുക്കും, കൂവകുറുക്കിയതും ആണോ?
ഏകാദശി ആശംസകള്‍!
വ്രതം: ‘ഒരിക്കല്‍‘ പോലും!
ഏകാദശി ആശംസകള്‍!!
കുറുമാനേ, വെറുതെ ഓരോന്നു പറഞ്ഞ് മോഹിപ്പിക്കാതെ.. ഏകാദശിക്കാരുടെ ഭക്ഷണവും അടിച്ച് മാറ്റിയിരുന്ന ഒരു കാലം ഓര്‍മ്മയില്‍ വന്നു. വ്രതത്തിനു പകരം അന്ന് വൃകോദരനാവുകയായിരുന്നു പതിവ്
സ്വാമി ശരണം
ഏകാദശി പുണ്യാശംസകള്‍.
(ചെമ്പൈ സംഗീതോത്സവം ദിവസവും രാവിലെ 8.30 മുതല്‍ അമൃത ടി.വി. ഗുരുവായൂര്‍ അമ്പലനടയില്‍ നിന്നും ലൈവ് ആയി കാണിക്കുന്നുണ്ട്. അങ്ങിനെയെങ്കിലും മനസ്സ് അവിടെയത്താന്‍ പറ്റുന്നു.)
നാരായണായേതി സമര്‍പ്പയാമി
എല്ലാ ഏകാധ്ഃശ്ക്കും ആസ്പധ്മക്കി ഒരു വിവരണ്മ്ം നല്‍കാമൊ വ്രതം നൊറ്റാല്‍ പുണ്യ്ം കിട്ടും
ഗുരുവായൂര്‍ ഏകാദശി കഴിഞ്ഞ് 3 മാസം ആയെങ്കിലും, അതേക്കുറിച്ചുവായിക്കാന്‍ താല്പര്യം തന്നെ.
ചെംബൈ സംഗീതോത്സവത്തിനു്, 5 വര്‍ഷം തുടര്‍ച്ചയായി പാടാന്‍ പറ്റിയിട്ടുണ്ട്. ഇനിയും ഭഗവാന്‍ അവസരം തരണേ എന്നാണ് പ്രാര്‍ത്ഥന......
Post a Comment