Tuesday, February 24, 2009

ഇന്ന് ഉത്രാളിക്കാവ് പൂരം

തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം

ഉത്രാളിപ്പൂരം ഇന്ന്. ആഘോഷത്തിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് ഉത്രാളി തട്ടകം.

പെരുമയാര്‍ന്ന പൂരത്തില്‍ മേധാവിത്വം തെളിയിക്കുന്നതിന് മത്സരിക്കുന്ന എങ്കക്കാടും കുമരനെല്ലൂരും വടക്കാഞ്ചേരിയും അണിയറയൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.


എങ്കക്കാട് വിഭാഗം ഉത്രാളിക്കാവില്‍ ചൊവ്വാഴ്ച 11.30 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. നടപ്പുരപഞ്ചവാദ്യത്തോടുകൂടി 12 മണിക്ക് വടക്കാഞ്ചേരി ശിവക്ഷേത്രസന്നിധിയില്‍നിന്ന് സായുധപോലീസിന്റെ അകമ്പടിയുമായി രാജകീയ പ്രൌഢിയോടെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് നീങ്ങും. എങ്കക്കാട് വിഭാഗം പഞ്ചവാദ്യത്തിനുശേഷം പുറത്തുകടക്കുന്നതോടെ ഉച്ചയ്ക്ക് 1.45ന് കുമരനെല്ലൂര്‍ വിഭാഗം ഉത്രാളിക്കാവില്‍ കയറി പഞ്ചവാദ്യം തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കുമരനെല്ലൂര്‍ പുറത്തിറങ്ങും. 4.15ന് പകല്‍വെടിക്കെട്ട് ആരംഭിക്കും. ആദ്യം കുമരനെല്ലൂര്‍ പിന്നീട് എങ്കക്കാട്, വടക്കാഞ്ചേരി എന്ന ക്രമത്തിലാണ് വെടിക്കെട്ട്. തുടര്‍ന്ന് മേളത്തോടെ കുടമാറ്റം, രാത്രി 6.30ന് കൂട്ടി എഴുന്നള്ളിപ്പ്. രാത്രി പന്ത്രണ്ടുമണിയോടെ പകല്‍പ്പൂരച്ചടങ്ങുകളുടെ ആവര്‍ത്തനം. ബുധനാഴ്ച പുലര്‍ച്ചെ 4.45നാണ് വെടിക്കെട്ട്.























































ഉത്രാളിപ്പൂരത്തിലെ ആനകള്‍, വാദ്യക്കാര്‍

വടക്കാഞ്ചേരി: ഉത്രാളിപ്പൂരത്തിനെത്തുന്ന ആനകളും വാദ്യക്കാരും: ആനകളില്‍ ഈ വര്‍ഷത്തെ അതിഥിതാരം തെക്കന്‍കേരളത്തിലെ തലയെടുപ്പുള്ള പുത്തന്‍കുളം അനന്തപത്മനാഭനാണ്‌. എങ്കക്കാട്‌ പതിവുപോലെ തിരുവമ്പാടി ശിവസുന്ദറിനെയും കുമരനെല്ലൂര്‍ നാണു എഴുത്തച്ഛന്റെ ശ്രീനിവാസനെയും എഴുന്നള്ളിക്കുന്നു. എങ്കക്കാട്‌ കുമരനെല്ലൂര്‍ വിഭാഗങ്ങള്‍ പതിനൊന്ന്‌ വീതവും വടക്കാഞ്ചേരി ഒമ്പത്‌ ആനകളെയുമാണ്‌ എഴുന്നള്ളിക്കുക.

എങ്കക്കാട്‌ വിഭാഗം

ആനകള്‍: തിരുവമ്പാടി ശിവസുന്ദര്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍, തിരുവമ്പാടി കുട്ടിശങ്കരന്‍, ശങ്കരംകുളങ്ങര മണികണുന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, തിരുവമ്പാടി രാമഭദ്രന്‍, ബാസ്റ്റിന്‍ വിനയചന്ദ്രന്‍, പാറമേക്കാവ്‌ ദേവീദാസന്‍, തിരുവമ്പാടി അര്‍ജുന്‍, കീരങ്ങാട്ട്‌ അഭിമന്യു, പാറമേക്കാവ്‌ നാരായണന്‍.

പഞ്ചവാദ്യം

തിമില: അന്നമനട പരമേശ്വരമാരാര്‍, കേളത്ത്‌ കുട്ടപ്പമാരാര്‍, കുനിശ്ശേരി അനിയന്‍, കുട്ടനെല്ലൂര്‍ രാജന്‍, നല്ലേപ്പിള്ളി കുട്ടന്‍, പല്ലശ്ശന മുരളി തുടങ്ങിയവര്‍.

മദ്ദളം: കുനിശ്ശേരി ചന്ദ്രന്‍, തിരുവില്വാമല രാജന്‍, കലാമണ്ഡലം കുട്ടിനാരായണന്‍, നെല്ലുവായ്‌ ശശി, പെരിങ്ങോട്‌ അരവിന്ദന്‍ തുടങ്ങിയവര്‍.

കൊമ്പ്‌: മഠത്തിലാത്ത്‌ രാമകൃഷ്‌ണന്‍ നായര്‍, മഠത്തിലാത്ത്‌ ഉണ്ണിനായര്‍, മച്ചാട്‌ രാമചന്ദ്രന്‍, വരവൂര്‍ രാജന്‍, മണികണുന്‍, ശശി, മച്ചാട്‌ നാരായണന്‍ തുടങ്ങിയവര്‍.

താളം: വെങ്ങാനെല്ലൂര്‍ ഉണ്ണികൃഷ്‌ണന്‍, വെങ്ങാനെല്ലൂര്‍ ഗോപി, പാഞ്ഞാള്‍ വേലുക്കുട്ടി, ചേലക്കര സൂര്യന്‍ തുടങ്ങിയവര്‍.

ശംഖ്‌: പൈങ്കുളം പത്മനാഭന്‍.

മേളം: പൈങ്കുളം പ്രഭാകരന്‍ നായരും സംഘവും.

നാദസ്വരം: പറളി സൗപര്‍ണിക, തായമ്പക: പൈങ്കുളം സതീശന്‍,ആനപ്പുറം: ഏഷ്യാഡ്‌ ഗംഗാധരന്‍, കൈവിളക്ക്‌: അകംപാടം മണിയന്‍, പന്തല്‍: കാനാട്ടുകര രവി, വൈദ്യുതാലങ്കാരം: പുഴയ്‌ക്കല്‍ ആല്‍ഫ, വെടിക്കെട്ട്‌: അക്ഷയ സുരേന്ദ്രന്‍, ആനച്ചമയം: തിരുവമ്പാടി ദേവസ്വം.

വടക്കാഞ്ചേരി

ആനകള്‍: പുത്തന്‍കുളം അനന്തപത്മനാഭന്‍, പട്ടത്ത്‌ ശ്രീകൃഷ്‌ണന്‍, ഗുരുജി അനന്തപത്മനാഭന്‍, ഗുരുവായൂര്‍ കുട്ടികൃഷ്‌ണന്‍, തായംകാവ്‌ മണികണുന്‍, ചേമ്പുത്തറ ദേവീദാസന്‍, മണിശ്ശേരി രഘുറാം, കൊണാര്‍ക്ക്‌ ഗണപതി, പിതൃകോവില്‍ പാര്‍ത്ഥസാരഥി, ചേമ്പുത്തറ കണ്ണന്‍.

പഞ്ചവാദ്യം

തിമില: പരയ്‌ക്കാട്‌ തങ്കപ്പന്‍, വൈക്കം ചന്ദ്രന്‍, ചോറ്റാനിക്കര സുഭാഷ്‌, വൈക്കം കുട്ടന്‍, കൊല്ലങ്കോട്‌ മോഹന്‍, പരയ്‌ക്കാട്‌ മഹേശ്വരന്‍ തുടങ്ങിയവര്‍

മദ്ദളം: ചെര്‍പ്പുളശ്ശേരി ശിവന്‍, അമ്പലമുണ്ട നടരാജവാര്യര്‍, പെരിങ്ങോട്‌ ഉണ്ണികൃഷ്‌ണന്‍, മച്ചാട്‌ മധുസൂദനന്‍, ചെര്‍പ്പുളശ്ശേരി ശിവശങ്കരന്‍, സദനം ജയരാജ്‌, ചെര്‍പ്പുളശ്ശേരി ഹരിഹരന്‍, മണികണുന്‍, കലാമണ്ഡലം പ്രശാന്ത്‌.

താളം: മണിയന്‍പറമ്പില്‍ മണി, പേരാമംഗലം ബാലന്‍, പരക്കാട്‌ ബാബു തുടങ്ങിയവര്‍. കൊമ്പ്‌: പേരാമംഗലം ബ്രദേഴ്‌സ്‌, വരവൂര്‍ ബ്രദേഴ്‌സ്‌. ഇടയ്‌ക്ക: തിരുവില്വാമല ഹരി, പള്ളിമണ്ണ രാജീവ്‌. ശംഖ്‌: പള്ളിമണ്ണ ബാലചന്ദ്രന്‍.

മേളം: കലാമണ്ഡലം രാജന്‍, കിള്ളിമംഗലം ശേഖരന്‍, ചെമ്മന്തിട്ട നാരായണന്‍ നായര്‍, മച്ചാട്‌ മണികണുന്‍, പൈങ്കുളം ഗോവിന്ദന്‍കുട്ടി. നാദസ്വരം: കൊല്ലങ്കോട്‌ രങ്കസ്വാമി, ആനച്ചമയം: പാറമേക്കാവ്‌ ദേവസ്വം. പന്തല്‍: മിണാലൂര്‍ ചന്ദ്രന്‍, ദീപാലങ്കാരം: ക്ലാകിക്‌, തിരൂര്‍, കൈവിളക്ക്‌: കുട്ടന്‍ അകംപാടം, ആനപ്പുറം: ഉണ്ണിനമ്പ്യാര്‍, വെടിക്കെട്ട്‌: പി.വി. ജനാര്‍ദ്ദനന്‍, കുണ്ടന്നൂര്‍.

കുമരനെല്ലൂര്‍ വിഭാഗം

ആനകള്‍: നാണു എഴുത്തശ്ശന്റെ ശ്രീനിവാസന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, കളരിക്കാവ്‌ പ്രകാശ്‌ ശങ്കര്‍, കുട്ടന്‍കുളങ്ങര രാമദാസ്‌, കാഞ്ഞിരക്കോട്‌ ശേഖരന്‍, പൂമുള്ളി അര്‍ജുന്‍, നന്തിലത്ത്‌ അര്‍ജുന്‍, കൂറ്റനാട്‌ രാജശേഖരന്‍, പാറന്നൂര്‍ നന്ദനന്‍, കുട്ടംകുളങ്ങര ശ്രീനിവാസന്‍, തിരുവേഗപ്പുറ മഹാദേവന്‍, മനിശ്ശേരി രാജേന്ദ്രന്‍.

പഞ്ചവാദ്യം

തിമില: ചോറ്റാനിക്കര വിജയന്‍, കോങ്ങാട്‌ മധു, ചോറ്റാനിക്കര നന്ദപ്പന്‍, കരിയന്നൂര്‍ നാരായണന്‍നമ്പൂതിരി, ഊരമന അജിതന്‍, കോങ്ങാട്‌ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍.

മദ്ദളം: കല്ലേക്കുളങ്ങര കൃഷ്‌ണവാരിയര്‍, കോട്ടയ്‌ക്കല്‍ രവി, കയിലിയാട്‌ മണികണുന്‍, വടക്കുമ്പാട്‌ രാമന്‍കുട്ടി, തൃപ്പൂണിത്തുറ ശശി, പനങ്ങാട്ടുകര പുരുഷോത്തമന്‍, കലാമണ്ഡലം പ്രകാശന്‍ തുടങ്ങിയവര്‍.

കൊമ്പ്‌: മച്ചാട്‌ കുട്ടപ്പന്‍, മച്ചാട്‌ മണികണുന്‍, തൃപ്പാളൂര്‍ ശിവന്‍, വരവൂര്‍ സേതുമാധവന്‍ തുടങ്ങിയവര്‍.

താളം: പല്ലാവൂര്‍ രാഘവപ്പിഷാരടി, തോന്നൂര്‍ക്കര ശിവന്‍, ചാലക്കുടി രവി തുടങ്ങിയവര്‍.

ഇടയ്‌ക്ക: പല്ലശ്ശന സുധാകരന്‍, തിരുവാലത്തൂര്‍ ശിവദാസ്‌.

ശംഖ്‌: ചെമ്മന്തിട്ട സുകുമാരന്‍. മേളം: വെള്ളിത്തിരുത്തി ഉണ്ണിനായര്‍, പോര്‍ക്കുളം മണി, കിള്ളിമംഗലം മുരളി, കൊണ്ടയൂര്‍ മുരളി, പനമണ്ണ മനോഹരന്‍ തുടങ്ങിയവര്‍.

പന്തല്‍: ദാസന്‍ കാനാട്ടുകര ദീപാലങ്കാരം: സില്‍വിയ കോലഴി ആനപ്പുറം: പുതുക്കോട്‌ സുന്ദരന്‍ ആനച്ചമയം: കുട്ടന്‍കുളങ്ങര ദേവസ്വം വെടിക്കെട്ട്‌: കൃഷ്‌ണന്‍ ഫയര്‍ വര്‍ക്കേഴ്‌സ്‌, വെണ്ണൂര്‍.

(ചിത്രങ്ങള്‍ക്ക് കടപ്പാട് : പൂരപ്പറമ്പില്‍ അലഞ്ഞു തിരഞ്ഞുകൊണ്ടിരിക്കുന്ന ദേവദാസ് / ലോനപ്പന്‍ / വിവി)

(ആനക്കാരുടേയും മേളക്കാരുടേം വിവരങ്ങള്‍ക്ക് കടപ്പാട് - മാതൃഭൂമി)

12 comments:

കുറുമാന്‍ said...

"ഇന്ന് ഉത്രാളിക്കാവ് പൂരം"

kichu / കിച്ചു said...

എന്നിട്ട് പോണില്ലേ കുറുമാനേ...

കുറുമാന്‍ said...

എവിടെ പോവാന്‍ കിച്ചൂ? എങ്ങിനെ പോകാന്‍?

രണ്ടാ‍ായിരത്തി എട്ടില്‍ മൂന്ന് തവണ നാട്ടില്‍ പോയി - ഒരെണ്ണം പോലും ഉത്സവ സീസണ്‍നില്‍ ആ‍യിരുന്നില്ല. ആ‍കെ കണ്ടത് ഒരയ്യപ്പന്‍ വിളക്ക്.

ഇക്കൊല്ലോം തഥൈവ! ഇനിയിപ്പോ പൂരങ്ങളുടെ അയ്യര് കളിയല്ലെ, ആറാട്ട് പുഴ പൂരം, ഇരിങ്ങാലക്കുട ഉത്സവം, ചേലൂക്കാവ് താ‍ലപ്പൊലി, കുമറഞ്ചിര ഭരണി, ഊരകത്തുത്സവം, അയ്യങ്കാവ് താലപ്പൊലി, തൃശൂര്‍ പൂരം.

നമ്മക്ക് ഇവിടെയിരുന്നാഘോഷിക്കാം.

Anonymous said...

""രണ്ടാ‍ായിരത്തി എട്ടില്‍ മൂന്ന് തവണ നാട്ടില്‍ പോയി - ഒരെണ്ണം പോലും ഉത്സവ സീസണ്‍നില്‍ ആ‍യിരുന്നില്ല. ആ‍കെ കണ്ടത് ഒരയ്യപ്പന്‍ വിളക്ക്.""

കുറുമാന്‍ജി ഉത്തമനെ കണ്ട കാര്യം മറന്നുവോ ?????????

ചാണക്യന്‍ said...

ഉത്രാളിക്കാവ് പൂരത്തിന് ആശംസകള്‍...

കുറുമാനെത്ര പൂരം കണ്ടതാ....പൂരമെത്ര കുറുമാനെ കണ്ടതാ....

വിഷമിക്കേണ്ട കുറുമാന്‍.....

വര്‍ഷമിനിയും വരും പൂരവും വരും....:):):)

Anonymous said...

അവിടെ പൂരമില്ലെങ്കിലും പൂക്കുറ്റിയാവാമല്ലോ

kichu / കിച്ചു said...

അനോണി പറഞ്ഞതു കേട്ടോ???
ഹ ഹ ഹ

കുറു വിഷമിക്കണ്ട. ഇരിഞ്ഞാലക്കുട ഉത്സവതിന്റെ അന്ന് ഒരൂണ് നമുക്ക് ശരിയാക്കാം. എന്താ..

ജിജ സുബ്രഹ്മണ്യൻ said...

ഉത്രാളിക്കാവ് പൂരം ന്നു ഒത്തിരി കേട്ടിട്ടുണ്ട്.തിരക്കുള്ള സ്ഥലങ്ങളിൽ പോകാൻ മടി ആയതോണ്ട് ഇവിടെ ഒന്നും പോവില്ല (അല്ലാതെ ആന ഇടയും ന്ന് പേടിച്ചിട്ടൊന്നും അല്ലാട്ടോ !)

Thaikaden said...

Ulsavaasamsakal....
(Innu vaikeettentha paripadi??????)

പകല്‍കിനാവന്‍ | daYdreaMer said...

നമ്മക്ക് എന്നും പൂരമല്ലേ.. !

Anil cheleri kumaran said...

സിനിമാ പാട്ടുകളിലൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഇത്ര മഹത്തായ സംഭവമാണെന്നു ഇപ്പോഴാ അറിഞ്ഞത്. നന്ദി.

ജ്വാല said...

ഇനി തൃശ്ശൂര്‍ പൂരം ...കാണാം