Tuesday, February 26, 2008

ഉത്രാളിക്കാവ് പൂരം ഇന്ന്



തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം

ഉത്രാളിപ്പൂരം ഇന്ന്. ആഘോഷത്തിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ് ഉത്രാളി തട്ടകം.




പെരുമയാര്‍ന്ന പൂരത്തില്‍ മേധാവിത്വം തെളിയിക്കുന്നതിന് മത്സരിക്കുന്ന എങ്കക്കാടും കുമരനെല്ലൂരും വടക്കാഞ്ചേരിയും അണിയറയൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാവുകയറുന്നതിനുള്ള തയ്യാറെടുപ്പിലാണ്.



എങ്കക്കാട് വിഭാഗം ഉത്രാളിക്കാവില്‍ ചൊവ്വാഴ്ച 11.30 ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. നടപ്പുരപഞ്ചവാദ്യത്തോടുകൂടി 12 മണിക്ക് വടക്കാഞ്ചേരി ശിവക്ഷേത്രസന്നിധിയില്‍നിന്ന് സായുധപോലീസിന്റെ അകമ്പടിയുമായി രാജകീയ പ്രൌഢിയോടെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവിലേക്ക് നീങ്ങും. എങ്കക്കാട് വിഭാഗം പഞ്ചവാദ്യത്തിനുശേഷം പുറത്തുകടക്കുന്നതോടെ ഉച്ചയ്ക്ക് 1.45ന് കുമരനെല്ലൂര്‍ വിഭാഗം ഉത്രാളിക്കാവില്‍ കയറി പഞ്ചവാദ്യം തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ കുമരനെല്ലൂര്‍ പുറത്തിറങ്ങും. 4.15ന് പകല്‍വെടിക്കെട്ട് ആരംഭിക്കും. ആദ്യം കുമരനെല്ലൂര്‍ പിന്നീട് എങ്കക്കാട്, വടക്കാഞ്ചേരി എന്ന ക്രമത്തിലാണ് വെടിക്കെട്ട്. തുടര്‍ന്ന് മേളത്തോടെ കുടമാറ്റം, രാത്രി 6.30ന് കൂട്ടി എഴുന്നള്ളിപ്പ്. രാത്രി പന്ത്രണ്ടുമണിയോടെ പകല്‍പ്പൂരച്ചടങ്ങുകളുടെ ആവര്‍ത്തനം. ബുധനാഴ്ച പുലര്‍ച്ചെ 4.45നാണ് വെടിക്കെട്ട്.


എങ്കക്കാട് വിഭാഗത്തിന്റെ ആനകള്‍:

തിരുവമ്പാടി ശിവസുന്ദര്‍, തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി ഉണ്ണികൃഷ്ണന്‍, ശങ്കരംകുളങ്ങര മണികണ്ഠന്‍, തിരുവമ്പാടി ഭദ്രന്‍, ചെര്‍പ്പുളശ്ശേരി ശേഖരന്‍, പാറമേക്കാവ് ദേവിദാസന്‍, കീരങ്ങാട്ടുമന പത്മനാഭന്‍, പാറമേക്കാവ് നാരായണന്‍, ഒല്ലൂക്കര ജയറാം.




വടക്കാഞ്ചേരി വിഭാഗം ആനകള്‍ :
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മേഘവര്‍ണ്ണന്‍, ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍, തിരുവാണിക്കാവ് രാജഗോപാല്‍, ചെമ്പൂത്തറ ദേവിദാസന്‍, രാജേന്ദ്രന്‍, രാജന്‍, മനിശ്ശേരി രഘുറാം, തിരുവല്ല ഉണ്ണികൃഷ്ണന്‍.



പൂരപറമ്പ്








ഇന്നലെ രാത്രി കിട്ടിയ ചില ചിത്രങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.

എങ്കക്കാട് ദേശം പന്തല്‍



കുമരനെല്ലൂര്‍ പന്തല്‍



വടക്കാഞ്ചേരി ദേശം പന്തല്‍


ക്ഷേത്ര കവാടം



കുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളത്ത്





പ്രശസ്ത തായമ്പക,പഞ്ചവാദ്യ വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ രണ്ട് പുത്രന്മാരും സംഘവും നടത്തിയ തായമ്പക (ട്രിപ്പിള്‍)



വെടിക്കെട്ട്





പൂരപ്രദര്‍ശന വേദിയില്‍ നിന്നും



(ചിത്രങ്ങള്‍ക്ക് കടപ്പാട് : പൂരപ്പറമ്പില്‍ അലഞ്ഞു തിരഞ്ഞുകൊണ്ടിരിക്കുന്ന ദേവദാസ് / ലോനപ്പന്‍ / വിവി (ഇനി എന്തൊക്കെ ഉണ്ടാവോ ? ) )