Wednesday, October 03, 2007

വിജയന്‍ മാഷ്‍

സ്നേഹത്തിന്റെ പൂമരത്തിന്

മലയാളത്തിന്റെ
പ്രസാദ ചിന്തയ്ക്ക്

നെറികേടിന്റെ വന്മരങ്ങളെ
ഉലച്ചു വീശിയിരുന്ന കാറ്റിന്

ആദരാഞ്ജലികള്‍!

48 comments:

അനിലൻ said...

ആദരാഞ്ജലികള്‍

വേണു venu said...

ഏഷ്യാനെറ്റില്‍‍ ന്യൂസ്സു് കണ്ടു. പ്രസ്സു് സമ്മേളനത്തില്‍‍ കുഴഞ്ഞു വീഴുകയായിരുന്നു.ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

സുല്‍ |Sul said...

ആദരാഞ്ജലികള്‍

കുറുമാന്‍ said...

അമലാ ഹോസ്റ്റ്പിറ്റലില്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

ആദരാഞ്ജലികള്‍

Pramod.KM said...

ആദരാഞ്ജലികള്‍.

Mubarak Merchant said...

വിജയന്മാഷിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു..

ശ്രീ said...

ആദരാഞ്ജലികള്‍
:(

കുഞ്ഞന്‍ said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

k. r. r a n j i t h said...

... ആ വാക്കുകളുടെ ഓര്‍മ്മയില്‍.

shebi.... said...

ആദരാഞ്ജലികള്‍

ശിശു said...

ഒന്നും അറിഞ്ഞില്ല, അപ്പൊ വിജയന്‍ മാഷും....

അവസാനം വരെ പോരാടിയ മാഷിന്

ആദരാഞ്ജലികള്‍..

G.MANU said...

kanneeril kuthirnna aadaranjali..
oru mahanashtam...

കെ said...

ചിതയണഞ്ഞാലും വെളിച്ചം ബാക്കി.
ആദരാഞ്ജലികള്‍

കൈയൊപ്പ്‌ said...

പുരോഗമന പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും ഒരു ഗുരുവിനെ കൂടി നഷ്ടമായിരികുന്നു.

കരുതിയിരിക്കണം നമ്മളെന്നും പോയ കാലങ്ങളിലെ ശത്രു നിറം മാറുന്നതെങ്ങനെയെന്നും ഒരു കുറി പോലും കുറിക്കു കൊള്ളുന്ന അടയാളമാവുന്നതെങ്ങനെയെന്നും പറഞ്ഞ വിജയന്‍ മാഷ്. ധര്‍മ്മടത്തു നിന്നു വന്ന പൊള്ളുന്ന വാക്കുകള്‍. പ്രത്യയശാസ്ത്രത്തിന്റെ പുതിയ നിറപ്പകര്‍ച്ചയില്‍ വലിയ ഒരു കടന്നു കയറ്റത്തിന്റെ വെള്ളം ചേര്‍ക്കലുകളുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയ ശബ്ദം.

കാര്‍മേഘങ്ങളുടെ ഇരുട്ടിലും നക്ഷത്രങ്ങളുടെ കണ്ണുകള്‍ കെട്ടു പോകുന്നില്ല എന്ന് ഓര്മ്മിപ്പിച്ചു കൊണ്ട് മാഷുടെ വാക്കുകള്‍ ഇപ്പോഴും...

ശ്രീലാല്‍ said...

ആദരാഞ്ജലികള്‍.

ഒരക്ഷരം പോലും മിണ്ടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെങ്കിലും കോഴിക്കോടു നിന്നും തലശ്ശേരിവരെ ട്രെയിനില്‍ മാഷിന്റെയടുത്തിരുന്നു യാത്രചെയ്യാന്‍ ഭാഗ്യമുണ്ടായി ഈയുള്ളവനൊരിക്കല്‍.

asdfasdf asfdasdf said...

ഒരിക്കലും സ്വന്തം വ്യക്തിത്വം പണയം വെക്കാത്ത, ആശയ വൈരുദ്ധ്യങ്ങളില്‍ കലഹത്തിനു മടിക്കാത്ത, ആദര്‍ശത്തിന്റെ, പ്രഭാഷക ധര്‍മ്മം മുറുകെ പിടിച്ച ഒരു നല്ല മനസ്സിന്റെ ഉടമയെക്കുടി സാംസ്കാരിക കേരളത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. ആദരാഞ്ജലികള്‍.

മുസ്തഫ|musthapha said...

ആദരാഞ്ജലികള്‍

അഞ്ചല്‍ക്കാരന്‍ said...

ആദരാഞ്ജലികള്‍...

Murali K Menon said...

ആദര്‍ശധീരനായ ആ മഹാത്മാവിന് എന്റെ അന്ത്യപ്രണാമം

Rajeeve Chelanat said...

തന്റെ കര്‍മ്മഭൂമിയുടെ നടുക്കുനിന്ന് മരിക്കുക. തികച്ചും അനുയോജ്യമായ മരണം.

നഷ്ടം നമുക്ക്.

ആദരാഞ്ജലികള്‍

ടി.പി.വിനോദ് said...

വിജയന്‍ മാഷിന് ആദരാഞ്ജലികള്‍

Nachiketh said...

ആദരാഞ്ജലികള്‍

മൂര്‍ത്തി said...

ആദരാഞ്ജലികള്‍

[ nardnahc hsemus ] said...

ആദരാഞ്ജലികള്‍

സഹയാത്രികന്‍ said...

മാഷിന് ആദരാഞ്ജലികള്‍

Unknown said...

‘അര’മായി
ഒരാളെങ്കിലുമുണ്ടായിരുന്നു

സജീവ് കടവനാട് said...

വിജയന്മാഷിന് ആദരാഞ്ജലികള്‍

കരീം മാഷ്‌ said...

ആദര്‍ശത്തിന്റെ തൊപ്പിയില്‍
ധിഷണാവിലാസത്തിന്റെ തൂവല്‍ വെച്ച വിമര്‍ശകന്‍
മാഷിന്റെ വിയോഗം നമുക്കു വമ്പിച്ച നഷ്ടം.

chithrakaran ചിത്രകാരന്‍ said...

ലേബലുകളുടെ ഭാരമില്ലാതെ മരിക്കാനായ ഭാഗ്യവാനായ ഗുരുനാഥന് ആദരാഞ്ജലികള്‍.

Anonymous said...

red salute, comrede!!!

-athikkurssi

ഗിരീഷ്‌ എ എസ്‌ said...
This comment has been removed by the author.
ഗിരീഷ്‌ എ എസ്‌ said...

ആദരാഞ്ജലികള്‍

മയൂര said...

ആദരാഞ്ജലികള്‍...

Kumar Neelakandan © (Kumar NM) said...

തൃശ്ശുരിലെ പ്രസ്‌ക്ലബ്ബില്‍ വച്ച് ബര്‍നാഡ് ഷായുടെ ഒരു വാക്യം ക്വാട്ട് ചെയ്തിട്ട് അതിന്റെ അവസാനവാക്കായി “ആദ്യം...” എന്നു പറഞ്ഞു തന്റെ അവസാനവാക്കിനൊപ്പം എം എന്‍ വിജയന്‍ എന്ന “വിജയന്മാഷ്“ കുഴഞ്ഞുവീഴുമ്പോള്‍ നമുക്ക് നഷ്ടമായത് എന്തും തുറന്നു പറയുന്ന, പറയുമ്പോള്‍ മറയില്ലാതെ എന്ന് ഉറപ്പുവരുത്തുന്ന ഒരു മനുഷ്യനെയാണ്.

ആദരാഞ്ജലികള്‍.

ലേഖാവിജയ് said...

‘ചിതയിലെരിഞ്ഞതു മൃത്യുവിന്‍ ചിറകത്രേ
ജിതമൃത്യുവാമാത്മാവെന്നെന്നും ജയിക്കുന്നു..’
ആദരാഞ്ജലികള്‍.

Unknown said...

ആദരാഞ്ജലികള്‍...

Sanal Kumar Sasidharan said...

................
മനസ്സുകളെ ഉഴുതുപോയ
വേരുകളെ ബാക്കിനിര്‍ത്തി
മാഞ്ഞുപോയ വെയില്‍ മരത്തിന്
ആദരാഞ്ജലികള്‍

മണി | maNi said...

പ്രസ്ഥാനത്തിനു വേണ്ടി ജീവിതവും ജീവനെത്തന്നെയും ഉഴിഞ്ഞു വച്ചിരുന്ന നേതാക്കളുടെ കാലഘട്ടത്തില്‍ നിന്നും നേതാക്കന്മാരുടെ സ്വകാര്യ നേട്ടങ്ങള്‍ക്കു വേണ്ടി പ്രസ്ഥാനത്തെ ഉപയോഗിക്കുന്ന കാലഘട്ടത്തിലേക്കുള്ള മാറ്റത്തിനിടയില്‍ അതിനൊന്നും വഴങ്ങാതെ സ്വന്തം വിശ്വാസങ്ങളെ മുറുകെപ്പിടിച്ച്‌, അവയ്ക്കുവേണ്ടി മാത്രം അവസാന ശ്വാസം വരെ പോരാടിയ ആ മനുഷ്യ സ്നേഹിക്ക്, ഞങ്ങളുടെ പ്രിയപ്പെട്ട ‘വിജയന്‍ മാഷ്’ന്‌ ആദരാഞ്ജലികള്‍

Anonymous said...

ഇന്ന് വൈന്നേരം സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ സുകുമാര്‍ അഴിക്കോട് മാഷ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ ചില വാക്കുകള്‍-
" വിജയന്മാഷ് ഇന്നലെ ഇങ്ങനെ മരിക്കേണ്ടിയിരുന്ന ആളല്ല. അദ്ദേഹം നാളെ എപ്പോഴോ മരിക്കേണ്ട ആളായിരുന്നു. അനാവശ്യമായ ഈ മരണം ആരുടെ നിര്‍ബ്ബന്ധം കാരണം? "പാഠം" കേസ്സിന്റെ വിധി വന്നു കഴിഞ്ഞതല്ലേ. അതില്‍ തനിക്ക് പറയാനുള്ളതെല്ലാം പലയിടങ്ങളിലായി അദ്ദേഹം പറഞ്ഞു കഴിഞ്ഞതല്ലേ.ഇതിപ്പോള്‍ ഇത്രയും ദൂരെ വന്ന് ഇങ്ങനെയൊരു പത്രസമ്മേളനത്തിന്റെ ആവശ്യം എന്തായിരുന്നു?

പത്തെണ്‍പത് വയസ്സോളമായ ഒരാള്‍.ക്യാന്‍സര്‍‌ വന്നുമാറി , എങ്കിലും ഹൃദ്രോഗി, ചിക്കുന്‍‌ ഗുനിയ വന്ന ക്ഷീണം ഇനിയും മാറിയിട്ടില്ല.. രണ്ടു കാലിലും നീര്‍ക്കെട്ട്.ഇങ്ങനെയൊരു വ്യക്തിയെ ഇത്രയും ദൂരം യാത്ര ചെയ്യിച്ച് , തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബിന്റെ രണ്ടാം നിലയിലെ ഹോളിലേയ്ക്ക് കൊണ്ടു വരേണ്ടിയിരുന്ന അത്യാവശ്യം എ‍ന്തായിരുന്നു? സാധാരണക്കാര്‍ പോലും കയറാന്‍ വിഷമിക്കുന്ന ആ കോണിപ്പടികളിലൂടെ അദ്ദേഹത്തെ കയറ്റുന്നതില്‍ വിഷമം തോന്നാന്‍ തക്കവണ്ണം മനുഷ്യത്വം ഇവിടെയാര്‍ക്കും ഉണ്ടായില്ലാ എന്നത് ദു:ഖകരമാണ്.
കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി വിജയന്‍‌മാഷ് പത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയ വശങ്ങളുടെ പേരിലാണ്. പക്ഷെ ഈ രാഷ്റ്റ്രീയ ഇടപെടലുകള്‍ അദ്ദേഹം കുതിരപ്പുറത്ത് പാഞ്ഞു പോകുമ്പോള്‍ പറത്തിവിട്ട പൊടിക്കാറ്റു മാത്രമാണ്. നമുക്കാകട്ടെ , ഈ പൊടിക്കാറ്റ് മാത്രമേ കാണാനായുമുള്ളു.

വലിയ ഒരു യുദ്ധത്തിനാഞ്ഞ പോരാളിയെപ്പോലെ തനിക്ക് ചുറ്റും പൊടിക്കാറ്റുയര്‍ത്തിക്കൊണ്ട് , ഈ കാറ്റിനെക്കുറിച്ച് തികച്ചും അജ്ഞനായി വിജയന്മാഷ് എങ്ങോട്ടോ തന്റെ കുതിരപുറത്ത് പാഞ്ഞുപോയിരിക്കുന്നു. നമുക്കിനി അവശേഷിച്ചിരിക്കുന്ന ഈ കാറ്റില്‍ വ്യാപൃതരാകാം.

കണ്മുന്നില്‍ ഇങ്ങിനെ ഒരന്ത്യം...കഷ്ടം!"

അനിലൻ said...

മലയാളിയുടെ രാഷ്ട്രീയത്തില്‍നിന്നും കാറ്റുകള്‍ വിട്ടുപോയിട്ട് കാലമേറെയായില്ലേ അചിന്ത്യാ.
വിജയന്മാഷുടെ അന്ത്യകര്‍മ്മങ്ങള്‍ക്കെത്തിയവര്‍ അധികവും യുവാക്കളായിരുന്നു എന്ന് പത്രറിപ്പോര്‍ട്ട് കണ്ടിരുന്നല്ലോ.
എന്തായിരിക്കാം കേരളത്തിലെ യുവാക്കള്‍ വിജയന്മാഷുടെ അസുഖം പോലും വകവെയ്ക്കാതെ വിടാതെ പിടികൂ‍ടിയിരുന്നതിന്റെ കാരണം?
കേരളത്തില്‍ ബുദ്ധിജീവികള്‍ക്കുണ്ടോ വല്ല പഞ്ഞവും?
എന്നിട്ടും...

Anonymous said...

മലയാളിയുവാക്കള്‍ടെ കാര്യാണോ അനിലുദ്ദേശിച്ചെ? എന്നാലവരടെ മനസ്സിന്ന് രാഷ്റ്റ്രീയം തന്നെ ഇപ്പോ പൊയ്പ്പോവുണു, പിന്ന്യല്ലേ രാഷ്ട്രീയക്കാറ്റ് -:)

ഒരിത്തിര്യെങ്കിലും സ്പാര്‍ക്ക് ഉള്ളിലുള്ള മലയാളി കണ്ണാടീല്‍ നോക്കാനും കൂടി പേടിക്ക്യാന്ന് തോന്നീണ്ട്. എങ്ങാനും ഇനി ഒരു ബുദ്ധിജീവ്യേ അവടെ കണ്ടാലോ.

ശര്യാ, ചെറുപ്പക്കാര്‍‌ കൊറേണ്ടായിരുന്നൂന്ന് ഞാനും കേട്ടു. ആസ്പത്രീപ്പോയിക്കണ്ടു. പിന്നെ അക്കാദമീലെ പരിപാടിയ്ക്കും.അവടെ മുന്നില്‍ നിരന്നിരിക്കണ ബഹുമാന്യ തലകളേം,പിന്നില്‍ നിരന്ന് നിക്കണ ചെറുമുഖങ്ങളേം കണ്ടു. നേരിട്ട് മാഷേ അറിയണോരും അല്ലാത്തോരും. അവരട്യൊക്കെ മുഖത്ത് അമര്‍ഷം, നിരാശ , അമ്പരപ്പ് ഒക്കെണ്ടായിരുന്നു. കലര്‍പ്പില്ല്യാത്ത സങ്കടോം.അവരെന്തിനു വിജന്മാഷെ തപ്പിപ്പോയി എന്ന് ചോദിക്കുമ്പോത്തന്നെ ഇത്രേം തീയില്‍ ചവിട്ടിനടന്നിട്ടും ഇത്രേം നിഷ്കളങ്കായി ചിരിക്കാന്‍ എങ്ങനെ മാഷ്ക്ക് കഴിയുണൂ എന്നുള്ളതിന്റെ ഉത്തരോം കിട്ടുമായിരിക്കും ല്ലേ.

അനിലൻ said...

അചിന്ത്യ said...
മലയാളിയുവാക്കള്‍ടെ കാര്യാണോ അനിലുദ്ദേശിച്ചെ? എന്നാലവരടെ മനസ്സിന്ന് രാഷ്റ്റ്രീയം തന്നെ ഇപ്പോ പൊയ്പ്പോവുണു, പിന്ന്യല്ലേ രാഷ്ട്രീയക്കാറ്റ് -:)


മനുഷ്യകുലത്തിലെ ഇളമുറക്കാരുടെ കാര്യമാണുദ്ദേശിച്ചത്. എന്തിനവരെപ്പറയുന്നു. ആരാണുത്തരവാദികളെന്നു നമുക്കൊക്കെ അറിയാമല്ലോ.
മാമ്പഴത്തിനു പഴയ മധുരമില്ല, മുളകിനു പഴയ എരിവില്ല...:)

ഇനിയൊന്നും ശരിയാവില്ല അല്ലേ അചിന്ത്യാ???

Anonymous said...

അടി അടി... ആ ഓട്ടക്കണ്ണട ഞാന്‍ കുത്തിപ്പൊട്ടിക്കും.
ഇപ്പഴത്തെ മനുഷ്യന്മാരൊക്കെ എന്താ വിജയന്‍‌ മാഷേ ഇങ്ങനെ നെഗറ്റീവ്?

നമ്മക്ക് മധുരള്ള മാമ്പഴം കഴിക്കാന്‍ പേട്യാ.വാച്ച് യുവര്‍ കാലൊറീസ് .മുളക് കാണാന്‍ തിളങ്ങണ ചൊപ്പോ പച്ച്യോ നിറണ്ടായാ മതി.

ആരേം ഉത്തരവാദികളാക്കി പ്രതിക്കൂട്ടില്‍ നിര്‍ത്തണ്ട. നമ്മടെ മുത്തച്ഛന്മാര്‍ക്ക് ആലോയ്ക്കാന്‍ പറ്റാത്തതൊക്ക്യല്ലേ നമ്മള്‍ ചെയ്യണത്. നമ്മടെ മക്കളും മുറിവേറ്റ് , കരഞ്ഞ്, ചിരിക്കാന്‍‍ പഠിക്കട്ടെന്നെ.ഇതങ്ങട്ട് തിരിഞ്ഞ് വരട്ടെ. അല്ലെങ്കിലും ഓരോ കാലഘട്ടോം ഇങ്ങനെയിങ്ങനെ വേണം ന്ന് എന്തിനാ ശാഢ്യം പിടിക്കണെ.
ഒക്കേം ശരി തന്നെ അനില്‍‌...ലാ...

അനിലൻ said...

എന്നാപ്പിന്നെ ഒക്കെ ശരിതന്നെ അചിന്ത്യാ..

എന്നാലും...:)

Balu said...

ബൂലോകത്തെ നല്ലവരായ എല്ലാ ബ്ലോഗുടമകളുടേയും സമക്ഷത്തിങ്കല്‍ ഒരു നവജാത ബ്ലോഗുഞ്ഞിന്റെ രക്ഷിതാവ്‌ ബോധിപ്പിക്കുന്നത്‌.
ഒക്ടോബര്‍ 7ന്റെ മാതൃഭൂമി ലേഖനങ്ങളാണ്‌ ഈ ബ്ലോഗുഞ്ഞിന്റെ ജനനത്തിന്‌ ആധാരം.
ഗുട്ടി ജനിച്ച്‌ ആറു ദിവസം പിന്നിട്ടും അതിന്റെ ആരോഗ്യനില തൃപ്തികരമായിട്ടില്ല.
ഗുഞ്ഞിനെ കാണാന്‍ ഒരാള്‍ പോലും എത്തുന്നുമില്ല.
ഈ ഗുഞ്ഞിന്റെ പരിപാലനത്തിനും അതിനെ വളര്‍ത്തി വലുതാക്കാനും വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.
ഇപ്പോള്‍ ബ്ലോഗു ലോകത്തില്‍ കയറി നിരന്തര വായനയാണ്‌.
ചിരിച്ച്‌ ക്ഷീണിക്കുമ്പോള്‍ സഹായത്തിന്‌ "ധര്‍മപട്ടിണി"യെക്കൂടി വിളിച്ച്‌ അടുത്തിരുത്തും.
സോപ്പല്ല- അടിപൊളി ബ്ലോഗന്മാരാണ്‌ എല്ലവരും.
നിങ്ങളുടെ സഹായം എന്റെ ഗുഞ്ഞിനും നകേണമേ!
അതിനെ കാണാന്‍ വരുമല്ലോ.
"ബൂലോകാ സമസ്താ സുഖീനോ ഭവന്തു"

K.P.Sukumaran said...

ആദ്യത്തെ പോസ്റ്റിന് തന്നെ നാല് ദിവസങ്ങള്‍ക്കകം 44 കമന്റുകള്‍ ! കമന്റ് എഴുതാത്തവരും ഈ ബ്ലോഗ് സന്ദര്‍ശിച്ചിട്ടുണ്ടാവും .
എന്നാലിനി രണ്ടാമതൊന്ന് പോസ്റ്റിയിട്ട് ആളെ വിളിച്ച് കൂട്ടരുതോ ബാലൂ .....

Anonymous said...

ദേ അനില്‍ പിന്നെം എന്നാലും -
വൈ നോട്ട് എന്നഞ്ചും , എന്നാറും, എന്നെഴും, എന്നിട്ടും?ഇത്ര്യൊക്കേം പോസിറ്റിവ് (റിയലിസ്റ്റിക്?)വിജ്ഞാനം ഞാന്‍ പകര്‍ന്നു തന്നിട്ടും? എന്നിട്ടും?

അതേയ് ഒരു പാട് പ്രാധാന്യം നമ്മക്ക് തന്നെ കൊടുക്കണോണ്ടാ ഈ പ്രശ്നം ( നമ്മള്‍ ച്ചാല്‍ മനുഷ്യന്മാര്‍. അല്ലാണ്ടെ ഞാനും അനിലുമല്ല. നമ്മള്‍ രണ്ടാളും മാലാഖമാരല്ലെ)
പീ കേ റഹീം എന്ന അബ്ദൂക്കാനെ അറിയ്വോ? പഴേ ജ്വാലേട്യൊക്കെ ആള്‍?വന്നേരി? അനില്‍ തൃശ്ശൂര്‍ക്കാരനായോണ്ട് ചോയ്ച്ചതാ. ഇന്ന് അദ്ദേഹത്തിന്റെ അനുസ്മരണ സമ്മേളനായിരുന്നു അക്കാദമീല്‍.
അവടെ പിന്നേം കേട്ടു- നന്മടെ തിരിനാളങ്ങള്‍ ഓരോന്നായി പൊലിഞ്ഞു പോണൂന്ന്.സ്നേഹം കൊണ്ട് ആ തിരി തെളിച്ചിരുന്ന വല്ല്യേ വല്ല്യേ ആളുകളോരോരുത്തരായി കണ്ണിയറ്റു പോണൂന്ന്.
വെറ്‌തെ മോങ്ങീട്ടെന്താ കാര്യം മനുഷ്യന്മാരെ, ഓരോ തിരിയെടുത്ത് അവനോന്റെ ഉള്ളില്‍ തെളിക്കിന്‍ ന്ന് പറയാന്‍ തോന്നി.അപ്പഴാ മനസ്സിലായേ,ആ എണ്ണ എന്റെ ഉള്ളിലെത്ര വറ്റിപ്പോയി ദൈവേ ന്ന്. കാലത്തിനെ എന്തിനാ പഴിക്കണെ . (നമ്മക്ക് കുറ്റബോധത്ത്ന്ന് രക്ഷ കിട്ടാന്‍. അല്ലാണ്ടെന്താ). ഒക്കെ ശര്യാവും. ആ എണ്ണ ഇങ്ങട്ട് പേടിക്കാണ്ടെ ഒഴുകട്ടെ.ഇനി പറയ്വോ എന്നാലും ന്ന്? ഉവ്വോ?

അനിലൻ said...

റഹീമിനെ അറിയാം. എന്ന് വച്ചാല്‍ കേട്ടിട്ടുണ്ടെന്ന്. അക്കാദമിയില്‍ അനുസ്മരണ സമ്മേളനത്തിന് വന്നിരുന്ന ചങ്ങാതിയുടെ മെയിലുമുണ്ടായിരുന്നു .
ഇനി പറയില്ലാ ട്ടാ എന്നാലും ന്ന്.

ചീയേഴ്സ്