Wednesday, August 29, 2007

പുലിമടകളില്‍ പടയൊരുക്കം


പതിമൂന്നു ദേശങ്ങളിലെ പുലിക്കളി സംഘങ്ങള്‍ അവസാന തയ്യാറെടുപ്പിലേക്ക്.
ത്രിശിവപേരൂരിന്റെ പുലിമടകളില്‍ ഉറക്കമില്ലാത്ത രാത്രികള്‍.
സ്വരാജ് റൌണ്ടിനെ വിറപ്പിക്കാന്‍ എണ്ണൂറിലേറെ പുലികളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. കീരംകുളങ്ങര, കോട്ടപ്പുറം, ചെമ്പൂക്കാവ് & മൈലിപ്പാടം, ചക്കാമുക്ക്, പൂത്തോള്‍, പടിഞ്ഞാറെക്കോട്ട, പുതൂര്‍ക്കര, ഒരുമ പെരിങ്ങാവ്, കുട്ടങ്കുളങ്ങര, കാനാട്ടുകര, പാട്ടുരാക്കല്‍ എന്നീ ദേശങ്ങളിലെ പുലികളാണ് ഇത്തവണ രംഗത്തിറങ്ങുന്നത്.
പുലികളെല്ലാം ശൌര്യം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

ഓണനാളുകളിലിറങ്ങുന്ന പുലിക്ക് ആയുസ്സ് 24 മണിക്കൂര്‍..ഒരുക്കത്തിനു മുന്നോടിയായി തലേന്നു തന്നെ ദേഹത്തെ രോമം മുഴുവന്‍ വടിച്ചു കളയും. പുലി നിറത്തില്‍ കട്ടികുറഞ്ഞ പെയിന്റ് അടിക്കും. പിന്നെ നാലുമണിക്കുറ് വിശ്രമം.പിന്നെ സെക്കന്‍ഡ് കോട്ട് പെയിന്റ് അടിക്കും. അതുണങ്ങാന്‍ വീണ്ടും നാലുമണിക്കുര്‍ നില്‍പ്പ്. ഈ സമയത്ത് ഭക്ഷണം പുറത്തുള്ളവര്‍ വാരിക്കൊടുക്കണം. നാളെ ഉച്ചവരെ പുലികളെ ഒരുക്കിക്കൊണ്ടേയിരിക്കും. നല്ല വരക്കാര്‍ കുറവായതുകൊണ്ട് പല പുലികളും വളരെ നേരത്തെ തന്നെ തയ്യാറാവുന്നു. വൈകി മണ്ണെണ്ണയും ടര്‍പ്പന്റയിനും മുക്കി ചായം കഴുകി കളയുന്നതുവരെ വിശ്രമമില്ലാത്ത ആവേശം. പണ്ട് മദ്യപിച്ചായിരുന്നു പുലികള്‍ ആടിയിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മദ്യപിച്ച പുലികളെ സ്വരാജ് റൌണ്ടില്‍ കയറ്റാന്‍ സമ്മതിക്കാറില്ല. അതുകൊണ്ട് വെള്ളമടിച്ച പുലികള്‍ ഇത്തവണ ഇല്ല. !!

എല്ലാവര്‍ക്കും പുലിക്കളി ആശംസകള്‍ !!!

വാല്‍ക്കഷണം : ഇത്തവണ പുലിക്കളി മഴയത്താവാനുള്ള എല്ലാ സാധ്യതയും കാണുന്നു.

16 comments:

asdfasdf asfdasdf said...

നാളെ വിശ്വപ്രസിദ്ധമായ പുലിക്കളി. നഗരം പുലിക്കളിക്കായി ഒരുങ്ങുന്നു. എല്ലാവര്‍ക്കും പുലിക്കളിയുടെ ആശംസകള്‍ !!!

Rasheed Chalil said...

ഓണവും പുലികളിയുമൊക്കെയായി വെക്കേഷന്‍ അടിച്ച് പൊളിക്കുകയാണല്ലേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വെള്ളം ചേര്‍ക്കാതടിക്കുന്ന പുലികള്‍ ധാരാളമുണ്ടാവുമല്ലോ അതു തന്നെ ധാരാളം.

സുല്‍ |Sul said...

പുലിക്കളിയാശംസകള്‍. അടിച്ചു പൊളിക്കുട്ടൊ
-സുല്‍

SUNISH THOMAS said...

പുലികള്‍, പുലികള്‍... മേനോന്‍ ചേട്ടാ, കുറച്ചു പടങ്ങള്‍കൂടി ഇടണം ട്ടോ....!!!

Areekkodan | അരീക്കോടന്‍ said...

nenjathum thalayulla iruthalapulikal!!!

Dinkan-ഡിങ്കന്‍ said...

പുലിക്കളി ഡിങ്കന് വല്യ ഇഷ്ടാ

(പോലീസ് പിടിക്കാതെ അണ്ടര്‍വെയര്‍ മാത്രം ഇട്ടോണ്ട് നഗരത്തിലിറങ്ങണമെങ്കില്‍ പുലിയാകണം)

ഡിങ്ക ഡിണ്ടക ഡിം..

മുസാഫിര്‍ said...

നാളെ ലൈവ് റിപ്പോര്‍ട്ടിങ്ങ് ഉണ്ടായിരിക്കുമല്ലോ,അല്ലെ ?
ഞാന്‍ ചാനല്‍ തുടങ്ങുമ്പോള്‍ തൃശൂര്‍ റിപ്പോര്‍ട്ടര്‍ മേനോന്‍ തന്നെ .പറ്റില്യാന്ന് പറഞ്ഞേക്കരുത് !

സഹയാത്രികന്‍ said...

മേനോന്‍ ചേട്ടോ... അങ്ങട്ട് അടിച്ച്പൊളിക്കന്നേ...അല്ല പിന്നെ...
മ്മളീ തൃശ്ശൂക്കാര്‍ക്കിതൊക്കെരു രസല്ലേ... മഴൊന്നുണ്ടാവില്ല്യാന്നേ... അങ്ങട്ട് തകര്‍ക്ക...
പറ്റ്യാ കൊറച്ച് ചിത്രങ്ങളും പെടക്കാ..
അപ്പൊ ശരി... കാണാമ്മക്ക്...

P Das said...

അപ്പൊ റൌണ്ടില്‍ കാണാം :)

asdfasdf asfdasdf said...

2007 പുലിക്കളി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. സൈഡ് ബാറില്‍ നോക്കുക.

ശ്രീ said...

:)

ഡിങ്കന്റെ കമന്റു കലക്കി.
(ഓരോരുത്തരുടെ ആഗ്രഹങ്ങളേ...)

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
Dinkan-ഡിങ്കന്‍ said...

ഫോട്ടോകള്‍ കണ്ടു :)

ബ്രസീലിന് “റിയോ കാറ്ണിവെല്‍” പൊലെയാണ് തൃശൂരിന് “പുലിക്കളി” അല്ലെ?
കലക്കിണ്ട്

qw_er_ty

സഹയാത്രികന്‍ said...

മേനോന്‍ ചേട്ടോ... ഫോട്ടോ കണ്ടു....
ഒരു പാടകലെയാണേലും കാണാന്‍ പറ്റീലോ മ്മടേ പുലിക്കളി ... സന്തോഷായി... നന്ദി...

ജയകൃഷ്ണന്‍ said...

പ്രധമ ത്രിശ്ശുര്‍ ബ്ലൊഗിന് എല്ലാ ആശംസകളും