Saturday, August 25, 2007

തൃശൂര്‍ ബ്ലോഗ്മീറ്റ്

പ്രഥമ തൃശൂര്‍ മീറ്റ് ഇതാ ആരംഭിച്ചിരിക്കുന്നു.

സിദ്ധാര്‍ത്ഥാ റീജെന്‍സിയുടെ “കോറെല്‍” എന്ന ഹാളില്‍ മീറ്റിലാണ് ബ്ലൊഗെര്‍സ് ഒത്തുകൂടുന്നത്.

ഇക്കാസ്,വില്ലൂസ്,വിഷ്ണുപ്രസാദ്,കുറുമാന്‍,കുട്ടന്‍മേനോന്‍,ദേവദാസ്,ഹനീഷ്,വികാസ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ്തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന്‍ എന്നിവര്‍ സന്നിഹിതരായിരിക്കുന്നു.

ഇടിവാള്‍, കൈതമുള്ള്,സാന്‍ഡോസ്, വി.കെ.ശ്രീരാമന്‍, വൈശാഖന്‍ എന്നിവര്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നു.

കൊച്ച് വര്‍ത്തമാനവും,വിശേഷങ്ങളുമായി മീറ്റ് പുരോഗമിക്കുന്നു.

(ഏതാനും നിമിഷങ്ങള്‍ക്കകം ബ്ലോഗ് പുലികള്‍ തൃശൂര്‍ റൌണ്ടില്‍ ഇറങ്ങുന്നതായിരിക്കും)

മീറ്റ് നഗറില്‍ നിന്ന് ലോനപ്പന്‍/വിവി

58 comments:

കുറുമാന്‍ said...

പ്രഥമ തൃശൂര്‍ മീറ്റ് ഇതാ ആരംഭിച്ചിരിക്കുന്നു.

സിദ്ധാര്‍ത്ഥാ റീജെന്‍സിയുടെ “കോറെല്‍” എന്ന ഹാളില്‍ മീറ്റിലാണ് ബ്ലൊഗെര്‍സ് ഒത്തുകൂടുന്നത്.

ഇക്കാസ്,വില്ലൂസ്,വിഷ്ണുപ്രസാദ്,കുറുമാന്‍,കുട്ടന്‍മേനോന്‍,ദേവദാസ്,ഹനീഷ്,വികാസ്,ആരിഫ്(ഇളംതെന്നല്‍),രാജേഷ് കെ.പി, ബഹുവ്രീഹി, സുനീഷ്തോമസ്,പീലു(പ്രവീണ്‍),കുട്ടിച്ചാത്തന്‍ എന്നിവര്‍ സന്നിഹിതരായിരിക്കുന്നു.

ഇടിവാള്‍, കൈതമുള്ള്,സാന്‍ഡോസ്, വി.കെ.ശ്രീരാമന്‍, വൈശാഖന്‍ എന്നിവര്‍ എത്തിചേര്‍ന്നുകൊണ്ടിരിക്കുന്നു.

കൊച്ച് വര്‍ത്തമാനവും,വിശേഷങ്ങളുമായി മീറ്റ് പുരോഗമിക്കുന്നു.

(ഏതാനും നിമിഷങ്ങള്‍ക്കകം ബ്ലോഗ് പുലികള്‍ തൃശൂര്‍ റൌണ്ടില്‍ ഇറങ്ങുന്നതായിരിക്കും)

മീറ്റ് നഗറില്‍ നിന്ന് ലോനപ്പന്‍/വിവി

Unknown said...

കട പട ധീം... ഒന്നല്ല ഒരു കുല തേങ്ങ തന്നെ തട്ടിയിട്ടുണ്ട്. സാന്റൊശ് വന്ന് എന്ത് തേങ്ങ്യാണ് ഇവിടെ എന്ന് ചോദിച്ചാല്‍ കാണിച്ച് കൊടുത്തോണം.

മീറ്റിന്റെ അപ്ഡേറ്റും ഫോട്ടോസും പ്രതീക്ഷിയ്ക്കുന്നു. ആശംസ രണ്ട് ലോഡ് നായ്ക്കനാലിന്റെ വടക്ക് വശത്ത് രണ്ട് ലോറികളിലായി പാര്‍ക്ക് ചെയ്തിരിക്കുന്നു.

അപ്പൊ ചലോ ബീവറേജസ്.. സോറി ചലോ മീറ്റ്.. ;-)

കുറുമാന്‍ said...

“സ്നേഹപൂര്‍വ്വം ടാന്‍സാനിയയില്‍ നിന്ന്” എന്ന് മുരളിമേനോനെഴുതിയ ലേഖനം കുട്ടന്‍ മേനോന്‍ വായിച്ച് അവതരിപ്പിച്ചു.
പ്രിന്റഡ്മീഡിയ-ബ്ലോഗ് സാഹിത്യം എന്നിവയുടെ സാംഗത്യം. ബ്ലോഗ് എന്നശക്തമായ മീഡിയയുടെ പ്രസക്തി എന്നിവ ഉള്‍ക്കൊള്ളുന്നന്തായിരുന്നു ലേഖനം.

ഇടിവാള്‍ ബ്ലോഗര്‍മമരെ അഭിസംബോദന ചെയ്തു സംസാരിച്ചു.

അടുത്തതായി വിഷ്ണുമാഷ് “പാപി” എന്ന കവിത ചൊല്ലുന്നു.


വിവി/ലോനപ്പന്‍

കുറുമാന്‍ said...

ദില്‍ബന്‍, കുമാര്‍, അചിന്ത്യ, പൊന്നപ്പന്‍,ഗുണ്ടൂസ് എന്നിവര്‍ മൊബൈല്‍ വഴി മീറ്റില്‍ പങ്കാളികളായി.

യൂറോപ്പ് സ്വപ്നങ്ങളിലെ കഥാപാത്രം ആയ ആദികുറുമാന്‍.
ശ്രീ&ശ്രീമതി കൈതമുള്ള്എന്നിവര്‍ ഇതാ വന്നെത്തിയിരിക്കുന്നു

കൊച്ചുത്രേസ്യ said...

വിഷ്ണുമാഷിന്റെ കവിത അവിടെകൂടിയിട്ടുള്ള ബ്ലോഗ്ഗറ്മാരെ പറ്റിയാണോ? അല്ല അതിന്റെ പേ കേട്ടപ്പോള്‍ തോന്നി ;-)

Unknown said...

ഇടിവാള്‍ അഭിസംബോധന ചെയ്തപ്പൊഴാണോ വിഷ്ണുമാഷിന് ‘പാപി’ എന്ന ഐഡിയ വന്നത്?

ആവനാഴി said...

ബ്ലോഗൊത്തമരേ,

അടിച്ചു പൊളിക്കുവിന്‍. പടങ്ങള്‍ ഇടുവാന്‍ വിളംബമരുത്. മേളം മുറുകട്ടെ. തകര്‍ത്തു തരിപ്പണമാക്കൂ!

എല്ലാ ആശംസകളും.

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

അര മണിക്കൂറിനകം വി.കെ ശ്രീരാമനും വൈശഖന്‍ മാഷും എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്.

മീറ്റ് നഗറില്‍ നിന്ന് പീലു...

ആവനാഴി said...

ബ്ലോഗോത്തമരേ,

അല്ല വിഷ്ണു മാഷ് കവിത ആലപിക്കുന്നു എന്നു വായിച്ചു. “മഹാപാപികളേ.....” എന്നാണോ അതിന്റെ തുടക്കം?

ചാത്തനെവിടെ?

സസ്നേഹം
ആവനാഴി.

കുറുമാന്‍ said...

ബഹുവീഹ്രി എന്ന പേരിന്റെ അര്‍ഥം ചുരുളഴിയുന്നു

മീറ്റ്നഗറില്‍ നിന്ന്...
സ്വന്തം പീലു.

കുറുമാന്‍ said...

ബഹുവീഹ്രിയുടെ പാട്ട്... ആരും മിണ്ടുന്നില്ല!

മീറ്റ് നഗറില്‍ നിന്ന്...
സ്വന്തം പീലു.

ആവനാഴി said...

ബ്ലോഗോത്തമരേ,

ആകെ കണ്‍ഫ്യൂഷം! കുറുമാനും പീലുവും ഒരാള്‍ തന്നെയോ?

ഒന്നു പറഞ്ഞു തരൂ.

സസ്നേഹം
ആവനാഴി

കൊച്ചുത്രേസ്യ said...

ഇപ്പഴും ആര്‍ക്കും മിണ്ടാന്‍ പറ്റുന്നില്ലേ!!!!

കുറുമാന്‍ said...

കുറുമാന്റെ ഐഡിയില്‍ നിന്ന് പീലു തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നു എന്നു മാത്രം...

ഇപ്പൊ കണ്‍ഫ്യുഷന്‍ തീര്‍ന്നില്ലെ!!

മീറ്റ് നഗറില്‍ നിന്ന്...
സ്വന്തം പീലു.

Unknown said...

ഫോട്ടോ വരട്ടെ പീലൂ/കുറൂ...

ആവനാഴി said...

ബ്ലോഗോത്തമരേ,

കണ്‍ഫ്യൂഷം തീര്‍ന്നു.

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

ഫോട്ടോ ഇടാന്‍ ഇക്കാസ് സമ്മതിക്കുന്നില്ല!

മീറ്റ് നഗറില്‍ നിന്ന്...
സ്വന്തം പീലു.

ആവനാഴി said...

പീലു കുറു

എന്തുകൊണ്ടു സമ്മതിക്കുന്നില്ല? കാരണം പറയൂ.

സസ്നേഹം
ആവനാഴി

Unknown said...

പൊന്നോണത്തിന് പൊന്നമ്പലം വക, എല്ലാര്‍ക്കും ഓരോ കുട്ട പൂവ് വീതം...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

Anonymous said...

Blog Union badge distribution undo? one for me..

Unknown said...

‘ഫോട്ടോ ഇടാന്‍ ഇക്കാസ് സമ്മതിക്കുന്നില്ല!‘

ഇനി ഫേക്ക് എന്‍‌കൌണ്ടര്‍ പോലെ ആണോ?

കുറുമാന്‍ said...

ആവനാഴിക്ക് കൈതമുള്ളിന്റെ സലാം...

ആവനാഴി said...

പ്രിയ കൈതമുള്‍,

വന്നുവല്ലോ. എന്നെ കണ്ടെന്നും നടിച്ചല്ലോ. കൈതമുള്‍മാഷെ നമോവാകം.

സസ്നേഹം
ആവനാഴി

Visala Manaskan said...

അപ്പെ ഏറക്കറെ പുല്യോള്‍ എല്ലാവ്വരും എത്ത്യല്ലേ?
ഇങ്ങളലല്‍ക്കിപ്പോള്‍‌ക്ക്യ് .

വിവ്യേ... ശാന്തിമഠം കൂടല് കൈഴ്ക്ക്യണ്ടാട്ടാ!

കൊച്ചുത്രേസ്യ said...

ഇക്കാസേ അടി...വഴക്കുണ്ടാക്കാതെ അവിടുന്ന് മാറിനില്‍ക്ക്‌..

ആവനാഴി said...

ചാത്താ,

ആ ഇക്കാസിനെ എന്തെങ്കിലുമൊന്നു ചെയ്യൂ. ഫോട്ടോ ഇടാന്‍ സമ്മതിക്കുന്നില്ല.

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

ഇക്കസിന്റെ ബാര്‍ബര്‍ (ബാര്‍ ബാര്‍ അല്ല)മിസ്സിങ്ങാണത്രെ... മേക്കപ്പ് മാനും വന്നിട്ടില്ല... അതുകൊണ്ടാണ് ബ്ലൊഗിലെ സെലിബ്രിട്ടി എന്നു സ്വയം അവകാശപ്പെടുന്ന ഇക്കാസ് ഫോട്ടൊ ഇടാന്‍ സമ്മതിക്കാത്തതിനു കാരണമെന്നാണ് അനുമാനിക്കപ്പെടുന്നത്

മീറ്റ് നഗറില്‍ നിന്ന്...
സ്വന്തം പീലു.

Anonymous said...

പുലികളെയൊക്കെ മഞ്ഞപെയിന്റില്‍ മുക്കി കറുപ്പുപുള്ളി കുത്തി വാലും മുഖം മൂടിയുമിട്ട്‌ റൗണ്ടിലൂടെ അഞ്ചു റൗണ്ട്‌ നടത്തണം .. തൃശ്ശൂക്കാരൊക്കെ അറിയട്ടേന്ന്...

കുറുച്ചേട്ടനേയാവും പെയിന്റാന്‍ സുഖം...

ആവനാഴി said...

പീലിക്കുറു,

അപ്പോള്‍ ഇക്കാസ് തലനീട്ടി വളര്‍ത്തി രാക്ഷസന്റെ മാതിരിയാണോ വന്നിരിക്കണത്? ഇനി ഇപ്പോള്‍ ക്ഷൌരക്കാരനെ കൊണ്ടു വന്നു മുടിയിറക്കീട്ടെ പോട്ടം പിടിക്കാവൂ എന്നാണോ? ഹരിയോ ഹര!

സസ്നേഹം
ആവനാഴി

കുറുമാന്‍ said...

ഇപ്പൊ ബ്രെക്ക്. (ഡാന്‍സായിട്ടില്ല)

കുട്ടന്മേനൊന്‍.

Unknown said...

പറഞ്ഞ പോലെ ഇക്കാസ് ഇനി മുണ്ടുടുക്കാതെ മീറ്റിന് വന്നോ? (ജീന്‍സിട്ട് കാണും)

ആവനാഴി said...

കുട്ടന്‍ മേന്‍‌നേ,

ബ്ലൊഗോത്തമരുടെ വസ്ത്രവിശേഷങ്ങള്‍ വര്‍ണ്ണിക്കൂ. വേഗം.

സസ്നേഹം
ആവനാഴി

Sanal Kumar Sasidharan said...

മനസ്സ് അങ്ങോട്ടേക്ക് സൂപ്പര്‍സോണിക് വേഗത്തില്‍ യാത്രതിരിച്ചുകഴിഞ്ഞു മനസ്സായതുകൊണ്ട് കസേരവേണ്ട.:))ആശംസകള്‍.

മുസാഫിര്‍ said...

ഈ മീറ്റും എനിക്കു മിസ്സായി.ഇനി യൂ എ യിലെയും.
അടുത്ത ആറ് മാസത്തേക്കു ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ പറ്റില്യാന്നു എന്റെ ജാതകത്തില്‍ ഉണ്ട്.എന്തായാലും ആശംസകള്‍.
ഇതിനു ശേഷം ക്ഷീണം തീര്‍ക്കാന്‍ കൂടുമ്പോള്‍ ഒരു ലേശം വിരല്‍ തുമ്പില്‍ തൊട്ട് തെറിപ്പിച്ചേക്കണേ,ആരെങ്കിലും.

കുറുമാന്‍ said...

വി.കെ ശ്രീരാമന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു...


മീറ്റ് നഗറില്‍ നിന്ന്...
സ്വന്തം പീലു.

ഗുപ്തന്‍ said...

ബ്ലഗാക്കളെ ബ്ലാത്സലാം...

ഒരു ഓഫടിക്കാന്‍ വന്നതാണേ.. ഈ കുട്ടിച്ചാത്തനും സാന്‍ഡോക്കും തൃശൂര്‍മീറ്റില്‍ എന്താണ് കാര്യം.. ആരെന്കിലും മറുപടി തരുമോ

മുസാഫിര്‍ said...

വൈശാഖന്‍ സാറിന്റെ പ്രസംഗം കഴിഞ്ഞോ ? അദ്ദേഹം എന്താണ് സംസാരിച്ചത് ?

കുറുമാന്‍ said...

പ്രസംഗങ്ങളെല്ലാം അവസാനിച്ചു...

ഇപ്പൊ മാധ്യമ രംഗത്ത് ബ്ലോഗിന്റെ പ്രസക്തിയെപറ്റി കുലംഘഷമായ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കുന്നു...


മീറ്റ് നഗറില്‍ നിന്ന്...
സ്വന്തം പീലു.

Anonymous said...

kudumath oru paniem illaththa kore konthanmaar!

മുസാഫിര്‍ said...

ദെ കുറുമാന്റെ പിന്നില്‍ പീലുവിന്റെ പിന്നില്‍ അന്‍‌ഹോനീ‍ീ‍ീ‍ീ !

Unknown said...

ഭാസ്കരവില്ലാ,
വില്ലന് കുടുമ്മത്ത് മലമറിക്കുന്ന പണിയാരിക്കും അല്ല്യോ? നമ്മള്‍ തല്‍ക്കാലം ഇങ്ങനൊക്കെ അങ്ങട്.. ഇവിടെ.. യേത്?

ഓടോ: മീറ്റിന്റെ അപ്ഡേറ്റ് പോരാ. കണക്ഷന്‍ ഉണ്ടായിട്ടും ഈ അപ്ഡേറ്റെന്താ ഇങ്ങനെ? ആ ഇടിഗഡി എവിടെ?

Murali K Menon said...

ബ്ലോഗ് മീറ്റ് അവസാനിച്ച് റിഫ്രെഷ്മെന്റ് തുടങ്ങിയതിനിടെ ചിലര്‍ പാട്ടുപാടുകയും, കവിത പാടുകയും ചെയ്യുന്നു. അതിനിടയില്‍ കുട്ടിച്ചാത്തന്‍ എസ്ക്യൂസ് മി എന്നു പറഞ്ഞ് മൈക്ക് വാങ്ങുന്നു, എന്നീട്ട് അനൌണ്‍സ് ചെയ്യുന്നു,(നാക്ക് ലേശം കൊഴഞ്ഞട്ടുണ്ടോന്നൊരു സംശയം.. വെറും സംശയം)

“ഹലോ, കുറുമാന്‍ ഈ ഹോട്ടലിന്റെ അടുത്തുപുറത്തെവിടെ ഉണ്ടെങ്കിലും ഉടനെ ഹാളിന്റെ മൂലയില്‍ മേശമേല്‍ നിരത്തിവെച്ച ഗ്ലാസുകളുടെ അടുത്തേക്ക് എത്തിച്ചേരണം. കുറേ നേരമായ് ഒരു ലാര്‍ജ് ഒഴിച്ചു വെച്ചീട്ടുണ്ട്. ഇനി എനിക്ക് കിട്ടീല്യാന്നു പറഞ്ഞ് സംഘാടകര്‍ക്ക് മോശപ്പേരുണ്ടാക്കരുത്“. മൈക്ക് തിരിച്ചേല്‍പ്പിക്കുന്നു, കവിത പാടാതിരിക്കാന്‍ പറ്റില്യാന്നുള്ളവര്‍ വീണ്ടും കവിത ചൊല്ലുന്നു. ചാത്തന്‍ നേരെ ഗ്ലാസുകള്‍ നിരത്തിയതിനടുത്തേക്ക് ചെല്ലുന്നു. അവിടെ ഒരു തൂണ് കുട്ടന്മേനോനെ ചാരി നില്‍ക്കുന്നു. ഒരു ഗ്ലാസ് ബ്രാണ്ടി എന്ന വിശ്വാ‍സം അദ്ദേഹം വച്ചു പുലര്‍ത്താത്തതുകൊണ്ട്, ലേശം കയ്യിലുണ്ട്... ചാത്തന്‍ വന്ന സ്പീഡില്‍ തിരിച്ചു പോയി മൈക്ക് തിരിച്ചു വാങ്ങുന്നു, വീണ്ടും അനൌണ്‍സ് ചെയ്യുന്നു,

“കുറുമാന്‍ എവിടെയുണ്ടെങ്കിലും ഇങ്ങോട്ടു വരണ്ട, ഒഴിച്ചു വച്ച ലാര്‍ജ് ഇടിവാളെടുത്തടിച്ചു”

NB:(ഇടിക്കാന്‍ കൈ തരിക്കുന്നവര്‍, ധൈര്യംണ്ടെങ്കില്‍ ടാന്‍സാനിയേലു വന്നിടിക്ക്, അപ്പോ കാണാം, ഞാനിടി കൊള്ളണത്)

കുറുമാന്‍ said...

ചര്‍ച്ച ചൂടുപിടിക്കുന്നു.

sreeni sreedharan said...

ഫോട്ടോസൊന്നും ആയില്ലെ?
ഞാനുണ്ടാരുന്നെങ്കില്‍ ഹോ തകര്‍ത്താനേ
(പിന്നേ, തേങ്ങേണ് എന്ന് ആരൊക്കെയോ പിറുപിറുക്കുന്നൂ... ;)

മുസാഫിര്‍ said...

ചര്‍ച്ച തണുപ്പിക്കാന്‍ എന്താപ്പ ചെയ്യാ ?

Anonymous said...

ഡേയ് പാക്കരവില്ലേ
വീട്ടില്‍ പണി കൂടീട്ട് യജമാന്‍ ഇങ്ങട് അഴിച്ച് വിട്ടതാണോ?

തൃശൂര്‍ ഗഡീസ്..
മീറ്റിന്റെ (എറച്ചീടെയല്ല..ബീഫ് ഫ്രൈ ന്തായാലും കാണ്വാരിക്കും ല്ലേ) ഫോട്ടോയിടണേ.
വിശദമായ റിപോര്‍ട്ടും പോരട്ടെ.

ഹായ് ഇടിമച്ചാ...എന്നാ തിരിച്ച്? എവിടേ പോയേന്നാലോചിക്കാരുന്നു.


;-)

Unknown said...

ആരാ ചൂട്ട് പിടിക്കുന്നത് കുറൂ?

Satheesh said...

ബഹുവ്രീഹിയെ ഒരു കിഡ്‌നി മോഷണക്കേസില്‍ ഇവിടെ സിംഗപ്പൂര്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‍. അതിനിടക്ക് ആശാന്‍ അവിടെ പൊങ്ങിയാ???:)
എന്തായാലും അടിച്ച്പൊളിക്ക്!

കുഞ്ഞന്‍ said...

മീറ്റിന് തകര്‍ക്കട്ടേ.. സംഗമം ചരിത്രമാകട്ടെ....

പടമിടുകുയാണെങ്കില്‍ ചാത്തന്‍ കുന്തം പിടിച്ചു നില്‍ക്കുന്നതൊന്നു കാണാമായിരുന്നു!!

Kalesh Kumar said...

:(
വരാനോ ഒന്ന് വിളിക്കാനോ കഴിയാഞ്ഞതില്‍ സങ്കടമുണ്ട്.

അമ്മയ്ക്ക് സുഖമില്ലാതായി. ആശുപത്രീലായിരുന്നു ഞാന്‍....

മീറ്റ് സൂപ്പറാ‍യിരുന്നെന്ന് കരുതുന്നു....

P Das said...

:)

ഏറനാടന്‍ said...

ബൂലോഗമീറ്റ്‌ തൃശ്ശിവപേരൂര്‍ ഘടകം നടന്നെന്നറിഞ്ഞതില്‍ സന്തോഷവും അതിന്റെ എല്ലാ നല്ലവരായ ബ്ലോഗര്‍ക്കും നന്ദിയും ഓണാശംസകളും നേരുന്നു.

ഓണക്കാലത്ത്‌ തൃശൂരില്‍ പുലിക്കളിക്ക്‌ പതിവില്‍ കവിഞ്ഞ്‌ പുലികള്‍ എത്തിയെന്നറിഞ്ഞപ്പോള്‍ ഇതായിരുന്നു കാരണം എന്നറിഞ്ഞില്ല!

ശാലിനി said...

കുട്ടിചാത്തന്‍ ബാങ്കലൂര്‍ മീറ്റിലെ ചുരിദാര്‍ ആണോ ഇവിടേയും?

Mubarak Merchant said...

ആരും പടമിടാത്തോണ്ട് ഞാന്‍ ചെല പടങ്ങള്‍ എറക്കുന്നു. തല്‍ക്കാലം ഇത് കണ്ട് മൃതി സോറി, സാജൂജ്ജ്യം അടയൂ ബ്ലഗാക്കളേ

മുസ്തഫ|musthapha said...

ഇന്നലെ സങ്കേതിക കാരണങ്ങളാല്‍ ഇവിടെയെത്താന്‍ ഒത്തില്ല... മീറ്റ് അടിപൊളിയായിരുന്നെന്ന് ഇക്കാസിട്ട പടങ്ങളും പിന്നെ കുട്ടമ്മേന്നും പറഞ്ഞു... :)

ഇക്കാസിന്‍റേം ശ്രീരാമന്‍റെം പടത്തിന് ചേരുന്ന അടിക്കുറിപ്പ് തന്നെ... ഇക്കാസിനല്ലെങ്കിലും അഹങ്കാരം പണ്ടേയില്ല :)

ആവനാഴി said...

പടമെവിടെ പടമെവിടെ പടമെവിടെ കുറുമാ?
പടമിടുക ഛടുതിയിഹ പടമിടുക കുറുമാ.

ഇളംതെന്നല്‍.... said...
This comment has been removed by the author.
Anonymous said...

തൃശൂര്‍ ബ്ലോഗ്-മീറ്റ് കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
http://picasaweb.google.com/arif.haneefa/TrissurBlogMeet250807