Saturday, August 18, 2007

പ്രഥമ തൃശൂര്‍ ബ്ലോഗ് സംഗമം.

പ്രിയ സുഹൃത്തുക്കളേ,

സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ ബ്ലോഗ് സാന്നിദ്ധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൊടകരപുരാണവും എന്റെ യൂറോപ്പ് സ്വപങ്ങളുമെല്ലാം ത്രിശിവപേരൂരില്‍ നിന്നും ബ്ലോഗിലെത്തി , പിന്നീട് ബ്ലോഗില്‍ നിന്നും അച്ചടിയിലേക്ക് കടന്ന് മലയാള സാഹിത്യരംഗത്ത് ഒരു നവോത്ഥാനത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഒരു സമാന്തര മാധ്യമമായി ബ്ലോഗ് ഇന്നു വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്തരുണത്തില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പുതിയ പ്രവണതകളും പുരോഗമനാശയങ്ങളും ചര്‍ച്ചചെയ്യുന്നതിനു വേണ്ടി സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ‍ഒരു സംഗമം സംഘടിപ്പിക്കുന്നു.

സ്ഥലം : സിദ്ധാര്‍ത്ഥ റീജന്‍സി ഹോട്ടല്‍ - തൃശൂര്‍.
തീയതി : ആഗസ്റ്റ് 25 ശനിയാഴ്ച.
സമയം : ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ.

അജണ്ട

സ്വാഗതം

മുഖ്യാതിഥി : വി.കെ. ശ്രീരാമന്‍ (സാംസ്കാരിക രംഗത്ത് ബ്ലോഗുകളുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.)
കഥയിലെ പുതിയ പ്രവണതകളെ കുറിച്ച് പ്രശസ്ത മലയാള കഥാകൃത്ത് സംസാരിക്കുന്നു. ( name will be announced soon )
പുതിയ കവിതാ സങ്കേതങ്ങളെ കുറിച്ച് പ്രശസ്ത കവി പി പി രാമചന്ദ്രന്‍ സംസാരിക്കുന്നു.
മലയാള സാഹിത്യ നിരൂ‍പണത്തിലെ നാഴികക്കല്ലുകളെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ സംസാരിക്കുന്നു. ( name will be announced soon )
യൂറോപ്പ് സ്വപ്നങ്ങളുടെ വഴിയിലൂടെ - ശ്രീ കുറുമാന്‍ സംസാരിക്കുന്നു.

തുറന്ന ചര്‍ച്ച

റിഫ്രഷ്മെന്റ് ( പരിപ്പുവടയും ചായയും )

ഇത്രയും പേര് ഹാജര്‍ വെച്ചിട്ടുണ്ട്.

1.കുറുമാന്‍
2.ഇടിവാള്‍
3.കുട്ടിച്ചാത്തന്‍
4.സാന്‍ഡോസ്
5.കലേഷ് കുമാര്‍
6.കുട്ടന്മേനൊന്‍
7.കൈതമുള്ള്
8.ഇക്കാസ്
9.വില്ലൂസ്
10.ബേര്‍ലി
11.സുനീഷ്
12.ദേവദാസ്
13.പച്ചാളം
14.മുസാഫിര്‍

ഇനിയും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കമന്റായി ഹാജര്‍ വെക്കുമല്ലോ.

47 comments:

Mubarak Merchant said...

അങ്ങനെ ത്രിശ്ശൂരിലും ബ്ലോഗു മീറ്റെത്തി!!
ഈ മീറ്റ് ഒരു മിനി ത്രിശ്ശൂര്‍പൂരമാക്കി മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ ത്രിശൂര്‍ ബ്ലോഗു സഖാക്കളേ...

മുസ്തഫ|musthapha said...

പൂരത്തിന്‍റെ നാട്ടില്‍ നടക്കുന്ന ബ്ലോഗ് പൂരവും കെങ്കേമമാവട്ടെ... എല്ലാവിധ ആശംസകളോടേയും ഒരു തൃശ്ശൂക്കാരന്‍...



ഓ.ടോ: കുടമാറ്റത്തിന് പകരം കുടം മാറ്റവും പൊടിപൊടിക്കട്ടെ :)

അനിലൻ said...

ഒരു തൃശൂര്‍ക്കാരനാണ്
എന്തെങ്കിലും ചെയ്യണമെങ്കില്‍ പറായണേ

ശ്രീ said...

ഞാനും ഒരു തൃശ്ശൂര്‍‌ക്കാരനാണേ...
എന്റെയും ആശംസകള്‍‌‌!
:)

മെലോഡിയസ് said...

തൃശുര്‍ മീറ്റില്‍ പങ്കെടുക്കുവാന്‍ സാധിക്കില്ല..മീറ്റിന് എല്ലാ വിധ ആശംസകളും..

മഴത്തുള്ളി said...

തൃശൂര്‍ ബ്ലോഗ് സംഗമത്തിന് ആശംസകള്‍.

മേന്‍‌നേ, സംഗതികള്‍ പൊടിപൊടിക്കുമെന്നറിയാം. അഗ്രജന്‍ പറഞ്ഞതുപോലെയൊന്നും റിഫ്രഷ്മെന്റിലില്ലല്ലൊ :)

G.MANU said...

thakarkkatte.....aaSamsakaL

മുല്ലപ്പൂ said...

മീറ്റിനു എല്ലാ ആശംസകളും. ലിസ്റ്റ് ഇനിയുംനീളട്ടെ.

Murali K Menon said...

അത്തിക്കായ പഴുത്തപ്പോള്‍ കാക്കക്ക് വായ്പുണ്ണ് എന്നു പറഞ്ഞതുപോലെയായി. ഇത്രനാളും നാട്ടിലുണ്ടായിരുന്ന ഞാന്‍ ഇതാ തൃശൂര്‍ ബ്ലോഗ് നടക്കാന്‍ പോകുമ്പോള്‍ എത്തിച്ചേരാന്‍ പറ്റാത്ത വിധം അകലെ....
സംഗമവും പരിപാടികളും ഗംഭീരമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒപ്പം ഓണാശംസകളും, മുരളി

Visala Manaskan said...

അടിപൊളി. മീറ്റ് ഗംഭീരാവട്ടേ!

എല്ലാവിധ ആശംസകളും.

Anonymous said...

ഉടനെ ഒരു പാലാ ബ്ലോഗ് മീറ്റ് കൂടി വയ്‍ക്കുന്നുണ്ട്..

Anonymous said...

അന്നെന്റെ ബോസ്സിന്റെ പാര്‍ട്ടിയാ.. (മൂപ്പരുടെ കല്യാണം നടക്കാന്‍ പോകുകയല്ലേ?) അന്ന് തന്നെ വേണം അല്ലേ പൂരം? എന്റെ ഹൈക്ക്
:‘(

Mubarak Merchant said...

അതിനു പാലാക്കാര്‍ക്ക് ബ്ലോഗുണ്ടോ ബെര്‍ളിസാറെ? :)

മൂര്‍ത്തി said...

ഇപ്പോള്‍ തൃശ്ശൂരില്‍ ഇല്ലാത്ത ഒരു തൃശ്ശൂര്‍ക്കാരന്‍ ഞാന്‍...എല്ലാവിധ ആശംസകളും....
qw_er_ty

സാല്‍ജോҐsaljo said...

ഡാ ചെറുക്കാ ഇക്കാസെ പോയെ..പോയെ.. പാലാക്കാരുടെ ബ്ലോഗ്ഗ് നോക്കാന്‍ നടക്കുന്നു....ങാ...

Areekkodan | അരീക്കോടന്‍ said...

കെങ്കേമമാവട്ടെ...
മലപ്പുറം സഖാക്കളേ....ബെരിന്‍ ബെരിന്‍.....ഞമ്മക്കും മാണ്ടേ ഇമ്മാതിരി ഒര്‌ ഒര്‌,,,,,,പറ്യാന്‍ കിട്ട്‌ണ്‌ല്ല...

കൊച്ചുത്രേസ്യ said...

ദേ പിന്നേം മീറ്റ്‌. കുറച്ചു ലീവു കിട്ടിയിരുന്നെങ്കില്‍ വന്ന്‌ എല്ലാ മീറ്റും അങ്ങ്‌ കവര്‍ ചെയ്യാമായിരുന്നു. എന്റെ മഹനീയ സാന്നിധ്യം ഉണ്ടാവില്ലെങ്കിലും മീറ്റിന്‌ എല്ലാവിധ ആശംസകളും..

കെ.പി said...

മറ്റൊരു തൃശ്ശൂര്‍ക്കാരന്റെ വക എല്ലാ ആശംസകളും..ഞാന്‍ 26 നേ അവിടെ എത്തൂ..ഇല്ലെങ്കില്‍ എല്ലാരേം കാണാമായിരുന്നു.

കെ.പി

സാജന്‍| SAJAN said...

അസൂയ മൂത്ത് മൂത്ത് ഞാനിപ്പൊ ഒരു പരുവമാവും എങ്ങനെ സഹിക്കും???
ഒരു ബ്ലോഗര്‍ മാത്രമുള്ളയിടത്ത് ബ്ലോഗ് മീറ്റ് വെയ്ക്കാന്‍ പാടില്ലാന്ന് ബ്ലോഗുലകത്തിലെ മാനിഫെസ്റ്റോയിലെങ്ങും എഴുതി വെച്ചിട്ടില്ലാലോ അല്ലേ?
അല്ലെങ്കില്‍ ആശിക്കാം എന്റെ മാവും ഒരു കാലത്ത് പൂക്കൂലോ:)
ഏതായാലും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്റെ ആശംസകള്‍:)

Unknown said...

ആശംസകള്‍

വിഷ്ണു പ്രസാദ് said...

അന്ന് വരണമെന്ന് (തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍)വിചാരിക്കുന്നു.മീറ്റിന് ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ said...

മീറ്റിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ഇനിയെന്നാണാവോ
കോഴിക്കോട്ടൊരു മീറ്റ്‌ വെക്കുക...

വേണു venu said...

എല്ലാവിധ ആശംസകളും.:)

തമനു said...

പത്തനംതിട്ട ബ്ലോഗ് മീറ്റ് ഒരു വര്‍ഷം നീളുന്ന പരിപാടികളായി ആഘോഷിക്കും ഞങ്ങള്‍ നോക്കിക്കോ... (എല്ലാരേം കൂടെ ഒന്നിച്ചു കിട്ടില്ലേപ്പിന്നെ ഒറ്റക്കൊറ്റയ്ക്ക് മീറ്റട്ടെ..)

എന്നായാലും നിങ്ങടെ പരിപാടി നടക്കട്ടെ..

ആശംസകള്‍...

K.P.Sukumaran said...

അഖില കേരള ബ്ലോഗ് സംഗമം 7.10.07 ഞായറാഴ്ച്ച കോഴിക്കോട് വെച്ച് നടക്കുന്നുണ്ട് .
മുഖ്യാതിഥി : വിനീത് ശ്രീനിവാസന്‍
സ്ഥലം , കാര്യപരിപാടികള്‍ ഉറ്റനെ അറിയിക്കും !

ഷാനവാസ്‌ ഇലിപ്പക്കുളം said...

മീറ്റ്‌ എല്ലാ അര്‍ത്ഥത്തിലുമിതുവരെയുണ്ടായിറ്റൂള്ള സകല മീറ്റുകളേയും വെല്ലുന്ന ഒന്നാകട്ടെ. 25 ന്‌ ത്രിശ്ശൂര്‍ വന്നാല്‍ അപ്പോള്‍ മീറ്റുന്നവരെ കാണാം അല്ലേ? ഒന്നു ശ്രമിച്ചുനോക്കാം, ബാംഗളൂര്‍ മീറ്റില്‍ പങ്കെടുത്തതുപോലെയെങ്കിലും പങ്കെടുക്കാന്‍ പറ്റുമോ യെന്ന്! എല്ലാ ഭാവുകങ്ങളും നേരുന്നു, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ മീറ്റ്‌ ഒരു ചെറിയ പൂരം തന്നെ യാകട്ടെ!

Sherlock said...

ഇതു വല്ലാത്ത ചതിയായിപ്പോയി...വല്ല വൈകുന്നേരം 8 മണിയെങ്ങാനുമാണെങ്കില്‍ ട്രൈ ചെയ്യാമായിരുന്നു..ബ്ലോഗിലെ പുലികളെ കാണാനുള്ള ഒരു അവസരമല്ലെ..

ഇനി എങ്ങാനും പൊട്ടിത്തെറിച്ച് അഞ്ചു മണിക്കു മുമ്പ് എത്താന്‍ സാധിക്കുകയാണെങ്കില്‍..അപ്പോ കാണാം..

എന്താ‍യാലും എല്ലാവിധ ആശംസകളും..

Kiranz..!! said...

ആശംസകള്‍..അര്‍മ്മാദമാ..അര്‍മ്മാദം..!

വില്ലൂസിന്റെ പാട്ടുണ്ടോ മെര്‍ച്ചന്റെ ?

കുഞ്ഞന്‍ said...

എല്ലാവിധ ആശംസകളും നേരുന്നു.

“ബൂലോക മീറ്റെന്നു പറഞ്ഞാലിഷ്ടാ അതു ത്രിശ്ശൂര്‍ മീറ്റാണിഷ്ടാ.. ഒരു ഒന്നന്നര മീറ്റ്” എന്ന് എല്ലാവരും പറയട്ടേന്ന്...

SUNISH THOMAS said...

ആരെടാ പാലായില്‍ ബ്ളോഗുണ്ടോന്നു ചോദിച്ചത്? ഇനിയൊന്നുകൂടി ചോദിച്ചാല്‍..........


(ഞാന്‍ പോയി വേറെ ആരെയേലും വിളിച്ചോണ്ടു വരും.!!)

asdfasdf asfdasdf said...

ആധുനിക കവിതാ സങ്കേതങ്ങളെക്കുറിച്ച് പ്രശസ്ത കവി പി.പി. രാമചന്ദ്രന്‍ സംസാരിക്കുന്നതായിരിക്കും.

K.V Manikantan said...

കുറച്ചു നാള്‍ മുമ്പ് പറഞ്ഞിരുന്നെങ്കില്‍ ലീവ് അഡ്ജസ്റ്റ് ചെയ്ത് എത്താമായിരുന്നു. എനിക്കുള്ള ഐറ്റംസ് (കടി-കുടി) കൂടി ഇടിവാളിനു കൊടുത്തു കൊള്ളൂ....

ദീപു കെ നായര്‍ said...

പങ്കെടുക്കാന്‍ വളരെ താല്‍പര്യമുണ്ടായിരുന്നു. പക്ഷെ, ഇനി ഡിസംബറിലേ നാട്ടിലേയ്ക്കുള്ളൂ. അതുകൊണ്ട്‌ മീറ്റ്‌ പരിപൂര്‍ണ്ണ വിജയമാകട്ടെയെന്ന് ആശംസിയ്ക്കുന്നു.

സുല്‍ |Sul said...

മീറ്റിനു വിജയാശംസകള്‍!
-സുല്‍

ചന്ദ്രകാന്തം said...

എന്റെ നാട്ടിലെ ഈ സൗഹൃദസമാഗമത്തിന്‌ സ്നേഹാശംസകള്‍ ...
ആഘോഷങ്ങള്‍ പൊടിപൂരമാവട്ടെ..!!!
പൂരോം കഴിഞ്ഞ്, ഓണോം കഴിഞ്ഞ് മടങ്ങിവരുന്നവരെ കാത്തിരിക്കുന്നു...
....വിവരണങ്ങള്‍‌ക്കായി.

അനാഗതശ്മശ്രു said...

പാലക്കാട്ടുകാര്‍ ക്കു വേറെ മീറ്റില്ലെങ്കില്‍ തൃശൂരു കൂടാം ...
പോളിറ്റ്ബ്യൂറോ എവിടെ വെച്ചാവും ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

തൃശ്ശൂര്‍ മീറ്റിന് ആശംസകള്‍..

ജില്ല തിരിച്ച് മീറ്റ് സംഘടിപ്പിക്കുന്നതിന്റെ അടുത്ത പടിയായി..
മലപ്പുറം/കോഴിക്കോട് ജില്ല മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അരീക്കോടന്‍,ദ്രൌപദി തുടങ്ങിയവര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് കൊണ്ട് അരീക്കോട്/മുക്കം,പാളയം/മൊഫ്യൂസല്‍, കുണ്ടോട്ടി,മഞ്ചേരി,കോട്ടക്കല്‍,കോട്ടപ്പടി,ചങ്കുവെട്ടി,കുറ്റ്യാടി,കൊയിലാണ്ടി,പള്ളിക്കല്‍ ബസാര്‍ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളില്‍ ബാനര്‍ വലിച്ചു കെട്ടല്‍ കര്‍മ്മം ഉടന്‍ നടത്തപെടുന്നതാണു..

സുനീഷ്,ബെര്‍ളി : പാലാ മീറ്റിനു കോറം തികഞ്ഞില്ലെങ്കില്‍ മലപ്പുറം/കോഴിക്കോട് മീറ്റിലേക്ക് പങ്കുചേരാവുന്നതാണ്..

ഉണ്ടാപ്രി said...

തൃശ്ശൂര്‍ മീറ്റിന്‌ എല്ലാവിധ ആശംസകളും..

അച്ചായന്മാരേ...പാലാമീറ്റിനു കോറം തികയാതെ വരില്ല. നേരത്തേ അറിയിക്കണേ...(ചില സാങ്കേതിക കാരണങ്ങളാല്‍ മാട്ടേല്‍ ഷാപ്പില്‍ മാത്രം വരാന്‍ പറ്റില്ല.)

Ajith Polakulath said...

എല്ലാ ആശംസകളും...

ഈ മുസിരിസിന്റെ വക് ഇരിക്കട്ടെ,

കുട്ടന്‍മേനോനെ ഇതു കലക്കീട്ടാ‍ാ...

കൊടുങ്ങല്ലൂരിനെ പ്രതിനിധാനം ചെയ്തുകൊണ്ട്
അജിത്ത് പോളക്കുളത്ത് ദുബായ് ബ്യൂറോ :)

സഹയാത്രികന്‍ said...

ആശംസകള്‍....

Dinkan-ഡിങ്കന്‍ said...

മീറ്റാശംസകള്‍ :)

ആ കേരകന്‍ ബ്ലോഗ് തുടങ്ങിയെങ്കില്‍ ഡിങ്കവനത്തിലും ഒരു മീറ്റാകാമായിരുന്നു. :(

sandoz said...

മീറ്റിനു എല്ലാ ആശംസകളും....
ഞാന്‍ ഉണ്ടാകും..ഉണ്ടാകില്ലാ....
ഉണ്ടാകത്തില്ല..ഉണ്ടായില്ലാ...
ഉണ്ടായേക്കും....ഉണ്ടും...
അങ്ങനയങ്ങനെ എല്ലാ ഉണ്ടകള്‍ക്കും ചാന്‍സ്‌ ഉണ്ട്‌....

പിആര്‍വിഎന്‍ | PRVN said...

ഞനുമുണ്ടേ മീറ്റിന്‌... ഹാജര്‍ വെച്ചിരിക്കുന്നു.


സ്വന്തം പീലു!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബ്ലോഗ് സംഗമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. ഈയിടെ ഞങ്ങള്‍ ബഹറിനില്‍ കുറച്ചു ബ്ലോഗ്ഗര്‍മാര്‍ ചേര്‍ന്നൊരു സംഗമം നടത്തി. വളരെ പ്രയോജനപ്രദമായ പല കാര്യങ്ങളും സംഗമത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കൂടുതല്‍ വിവിരങ്ങള്‍ ഇരിങ്ങലിന്റെയും (komath-iringal.blogspot.com)ബാജിയുടെയും (bajis.blogspot.com)ബ്ലോഗുകളില്‍ കാണാം. പിന്നെ ഞാനും ഒരു തൃശ്ശൂരുകാരന്‍ തന്നെയാണേ

asdfasdf asfdasdf said...

ആരും മറക്കില്ലല്ലോ..
നാളെ 25-ആം തീയതി . തൃശ്ശൂര്‍ സിദ്ധാര്‍ത്ഥ റീജന്‍സിയിലെ സെക്കന്ഡ് ഫ്ലോറില്‍ ‘കോറല്‍’ ഹാളില്‍ 2 മണിക്ക് ബ്ലോഗ് സംഗമം ആരംഭിക്കുന്നതായിരിക്കും. ഇനിയും ഹാജര്‍ വെക്കാത്തവര്‍ ദയവായി ഇവിടെ ഹാജര്‍ വക്കുമല്ലോ..

ദേവന്‍ said...

ചുമ്മാ കലക്കടേ തൃശ്ശൂക്കാരേ!!
അഭിവാദ്യം, പഞ്ചവാദ്യം

എതിരന്‍ കതിരവന്‍ said...

പാലായില്‍....ഹിയ്യാ‍ാ‍ാ‍ാ..ബ്ലോഗുണ്ടോന്നോ....ഹിയ്യാ‍ാ...ദേവിയെ പരീക്ഷിക്കുന്നോ...വസൂരി വിത്ത് വിതയ്ക്കണോ...

(ആഞ്ഞു വെട്ടൂന്നു. ഇക്കാസ് എന്ന കഥാപാത്രം ചോരയണിഞ്ഞ് കിടക്കുന്നു)