Wednesday, July 18, 2007

തൃശൂര്‍ നിഘണ്ടു

സുഹൃത്തുക്കളേ, ഇത് ഞങ്ങള്‍ തുടങ്ങി വെയ്ക്കുന്നു എന്ന് മാത്രം. ഇതില്‍ വാക്കുകളും , പ്രയോഗങ്ങളും അര്‍ത്ഥം സഹിതം ചേര്‍ത്ത് ഇതിനെ സമ്പുഷ്‌ടമാക്കൂ. ഉള്ളതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ആകാം.

===== =====

ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത്
ശവി = മോശമായവന്‍
ചുള്ളന്‍ = ചെറുപ്പക്കാരന്‍
ചുളളത്തി = ചെറുപ്പക്കാരി
ബൂന്ത്യായി /പടായി / ക്ലോസായി = മരിച്ചു
കന്നാലി , മൂരി = ബുദ്ധീല്ലാത്തവന്‍ / വികാരമില്ലാത്തവന്‍
വെടക്ക്/അലമ്പ് / അല്‍‌ക്കുല്‍ത്ത് = മോശ്ശം
ഡാവ് = ചെറുപ്പക്കാരന്‍ / പൊങ്ങച്ചം
ക്‌ടാവ് = കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പോങ്ങച്ചം പറയുക
ഒരു ജ്യാതി = വളരേയധികം
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാല്‍
സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
ഇമ്മറെ ആന്റപ്പേട്ടന്‍ = നമ്മുടെ ആന്റപ്പേട്ടന്‍
പ്രാഞ്ചി= ഫ്രാന്‍സിസ്
ജോസ്പ്പ് = ജോസഫ്
അയില്‍ക് = അതിലേക്ക്
ഇയില്‍ക്ക് = ഇതിലേക്ക്
ഈച്ച റോളില്‍ നാവാടുക = അശ്ലീലം പറയുക
ചപ്പട റോള് = തൊന്ന്യവാസം
അപ്പിടി = മുഴുവന്‍
ഏടേല്‍ക്കോടെ=ഇടയിലൂടെ
ഒരൂസം = ഒരു ദിവസം
സ്പോട്ട് വിട്രാ / തെറിക്കാന്‍ നോക്കെടാ / സ്കൂട്ടാവെടാ = കടന്ന് പോടാ
കലിപ്പ് = ദ്വേഷ്യം
ന്തൂട്രാവെനേ = എന്താണെടാ മോനേ
ഓട്ടര്‍ഷ/ ഗുച്ചാന്‍ = ഓട്ടോറിക്ഷ
ചോയ്‌ക്ക്‌ = ചൊദിക്ക്
ബൂസ്റ്റിട്ടു / മെടഞ്ഞു / കിഴിയിട്ടു /കീറാകീറി = മര്‍ദ്ദിച്ചു
മോന്ത / മോറ് = മുഖം
വാള്‍പോസ്റ്റായി = നിലംപരിശായി
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കില്‍
ചിന്തവേണ്ടാ =അധികം ആലൊചിക്കണ്ട
മത്താപ്പ് = മന്ദബുദ്ധി
കിര്‍ക്കന്മാര്‍ = പോലീസ്
ബുഡ = വയസന്‍
തോട്ടി ഇടുക = കളിയാക്കുക
പാങ്ങില്ല = കഴിവില്ല
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
തലയടിക്കുക / ഓസുക = സൌജന്യം തേടുക
കിണ്ണന് കാച്ചി = ബെസ്റ്റ്
ചെമ്പ് = പണം
നെറ്റീമ്മെ കുരിശ് പോറാന് ഒരണയില്ല = കയ്യില് ചില്ലിക്കാശില്ല
നടാടെ = ആദ്യമായി
ഊര = ചന്തി
എന്തൂട്രാണ്ടെക്ക = എന്തൊക്കെ ഉണ്ടെടാ
ചീള് കേസ് = നിസ്സാരകാര്യം
ഗുമ്മില്ല = രസമില്ല
അലക്ക് = അടി
ഒട്ടിയഡാക്കള്‍ = മെലിഞ്ഞവര്‍
ചടച്ചു = കോലംകെട്ടു
ഓളീട്വാ = കൂവുക
ചെമ്പെട്‌ത്തേ ഗെഡ്യേ= കാശെടുക്ക് സുഹൃത്തേ
ചെമ്പ് റോള്= നല്ല സ്റ്റൈല്‍


സമാഹരണം: വിവി/ഇടി/കുറു