തൃശ്ശൂര്‍ പൂരം വരുന്ന 24 ന്.
പൂരത്തിനു ഒരുക്കമായുള്ള എക്സിബിഷന്‍ ആരംഭിച്ചു.
പന്തലുകള്‍ ഉയര്‍ന്നു തുടങ്ങി.
18 )0 തീയതി കൊടിയേറ്റം.
പൂരം ചമയപ്രദര്‍ശനം 23നു
ഇത്തവണ മഠത്തില്‍ വരവിനു മട്ടന്നൂര്‍ ശങ്കരങ്കുട്ടിയുടെ കൂടെ 250 മേളക്കാര്‍ ഉണ്ടാവും.
കൂടുതല്‍ വിശേഷങ്ങള്‍ ഈ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്ലാവരേയും പൂരനഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.
( നോട് ദി പോയിന്റ് : ഇത്തവണ ഈ ക്ഷണം സ്വീകരിച്ച് വരുന്നവര്‍ക്കെല്ലാം ഫ്രീയായി സംഭാരം )
ചെറുപൂരങ്ങളുടെ സമയകൃമം - 24-04-2010
കണിമംഗലം: 7.30am- 8.30am , 8pm-9pm
പനമുക്ക്: 7.45am - 8.45am ,8.15pm -9.15pm
ചെമ്പൂക്കാവ് : 8am- 9am ,8.30pm - 9.30pm
കാരമുക്ക്: 8.30am- 9.30am , 9pm – 10pm
കാരമുക്ക്: 9am- 10am , 10pm-10.30pm
ചൂരക്കോട്ടുകാവ്: 9.30am- 11am , 10pm-12 midnight
അയ്യന്തോള്‍ : 10am- 12pm , 11pm -12.30am
നെയ്തലക്കാവ് : 11am-1pm, 12 midnight-1am
തെക്കുനിന്നൊരു സുമുഖന്‍
പൂരത്തിനു ഇത്തവണ തെക്കുനിന്നൊരു സുന്ദരന്‍ ആനയെത്തുന്നു. തൃക്കടവൂര്‍ ശിവരാജു. പാറമ്മേക്കാവിന്റെ ഗജനിരയിലേക്കാണവന്‍. തൃശൂര്‍ പൂരത്തിനു ആദ്യമായാണവന്‍ വരുന്നത്. ഉയര്‍ന്ന തലക്കുന്നിയാണ് ഇവന്റെ പ്രത്യേകത. 35 വയസ്സുകാരനായ ഇവന്‍ പൂരത്തിലെ തന്നെ ഏറ്റവും ഉയരക്കാരനാണ്. 10 . 5 അടി.
പൂരത്തിനു വരുന്ന്ന പ്രധാന തെക്കന്മാര്‍
1. അമ്പലപ്പുഴ വിജയകൃഷ്ണന്‍
2. മാവേലിക്കര ഉണ്ണികൃഷ്ണന്‍
3. മലയാളപ്പുഴ രാജന്‍.