Wednesday, April 16, 2008
തൃശൂര്‍ പൂരം ഇന്ന്
അങ്ങനെ കാത്തിരുപ്പുകള്‍ക്ക് ശേഷം തൃശൂര്‍ പൂരം വന്നു ചേര്‍ന്നു.
ഇന്ന് നടക്കുന്ന പൂരവിശേഷങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
എല്ലാവര്‍ക്കും പൂരപറമ്പിലേക്ക് സ്വാഗതം
വരുവിന്‍, അര്‍മാദിക്കുവിന്‍
കണിമംഗലം ശാസ്താവ് വടക്കുനാഥനെ കാണാനെത്തി. ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമായി. ഘടക പൂരങ്ങള്‍ രാവിലെ 7.30 മുതല്‍ വടക്കുന്നാഥ സന്നിധിയിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്
Monday, April 14, 2008
Wednesday, April 09, 2008
തൃശൂര്‍ പൂരം - 2008
സുദീര്‍ഘമായ കാത്തിരുപ്പിനൊടുവില്‍ അങ്ങനെ തൃശൂര്‍ പൂരം 2008 വരവായി.
നാളെ, ഏപ്രില്‍ പത്താം തിയതി പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിനു കൊടിയേറുന്നു.
പറയെടുപ്പ്
തൃശൂര്‍ക്കാര്‍ക്കല്ലാത്തവര്‍ക്ക് പൂരമെന്നാല്‍ വെടിക്കെട്ടും കുടമാറ്റവും മാത്രമാണ്. പക്ഷേ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് പൂരം അങ്ങനെയല്ല. പൂരം അവര്‍ക്ക് വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ചെറുപൂരങ്ങളും പറയെടുപ്പുമൊക്കെയായി രണ്ടാഴ്ച മുമ്പു തന്നെ പൂരം തുടങ്ങും. അയ്യന്തോള്‍, ലാലൂര്‍ , കണിമംഗലം, ചെമ്പൂക്കാവ്, അടാട്ട് ഭാഗങ്ങളിലാണ് പ്രധാനമായും പറയെടുപ്പ് നടത്തുന്നത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും വെളിച്ചപ്പാടും ചെണ്ടക്കാരും സഹായികളും ചേര്‍ന്നാണ് പറയെടുപ്പിനു വരുന്നത്. വെളിച്ചപ്പാടിനെ ദേവിയുടെയോ ദേവന്റെയും പ്രതീകമായാണ് പലരും കണക്കാക്കുന്നത്. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പലപ്പോഴും അടുത്ത വര്‍ഷത്തെ കൃഷിയെപ്പറ്റിയും ഭാവിയില്‍ വരാനിരിക്കുന്ന നല്ല കാര്യങ്ങളെയും ബുദ്ധിമുട്ടുകളേയും പറ്റി പ്രവചിക്കാറുണ്ട്. പറയെടുപ്പില്‍ കാണിക്കയായി നല്‍കുന്നത് പ്രധാനമായും നെല്ലാണ്. പറയെടുപ്പ് വരുന്ന ദിവസങ്ങള്‍ ഈ പ്രദേശത്തുള്ളവര്‍ക്ക് കൃത്യമായി അറിയാം. ഇന്നു നെല്ലിന്റെ ലഭ്യത കുറഞ്ഞതും കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കൂടുതല്‍ പേരും പൈസയയാണ് കാണിക്കയര്‍പ്പിക്കുന്നത്. ദേശങ്ങളുടെ പൂരങ്ങളുടെ നടത്തിപ്പിനുള്ള സംഭാവനയും ഇങ്ങനെയാണ് പിരിച്ചെടുക്കുന്നത്.
(ചിത്രങ്ങള്‍ക്ക് വ്യക്തത കുറവാണു)
മധ്യകേരളത്തില്‍ പറയെടുപ്പ് സാധാരണയാണെങ്കിലും പറയെടുപ്പിനിടയില്‍ പാട്ട് ഉള്ളത് പാറമേക്കാവ് പറയ്ക്കാണെന്ന് തോന്നുന്നു.. മറ്റു പറകളിലൊന്നും ഇടയ്ക്ക്.. കൊട്ടിന്റെ രൌദ്രതാളം നിര്‍ത്തി.. വെളിച്ചപ്പാടിന് തുള്ളലും കലിപറച്ചീലും വരുന്നത് വരെ ഇരടികള്‍ മുഴങ്ങുന്നത് കേട്ടിട്ടില്ല..കൂടുതലും ശിവന്‍-ഭദ്രകാളി എന്നീവരെ കുറിച്ചാണ് ഈരടികള്‍.
പൂരം പ്രദര്‍ശനം
കിഴക്കേ ഗോപുരനടയില്‍ 1933 മുതലാണ് പൂരം പ്രദര്‍ശനം ആരംഭിച്ചത്. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യ പ്രധാനവുമാണ്. പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഏകദേശം രണ്ടു മാസത്തോളം പ്രദര്‍ശനം നീളും.
പൂരനിലാവ്.
ഈ വര്‍ഷം മുതല്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ പൂരനിലാവ് എന്ന സാസ്കാരിക പരിപാടി നടത്തി വരുന്നു. ഭാരതത്തിലെ പ്രശസ്തരായ കലാ-സംഗീത പ്രതിഭകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പൂരത്തിന്റെ തലേന്നു വരെ ഉണ്ടാവും. ഇന്നു(09/04/08) രാജശ്രീവാര്യരുടെ നൃത്തപരിപാടി.
( വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : കുട്ടന്മേനൊന്‍ , ദേവദാസ് വി.എം. )
Tuesday, April 01, 2008
പാവറട്ടിപ്പെരുന്നാള്‍ 12നും 13നും
പ്രസിദ്ധമായ പാവറട്ടി വിശുദ്ധ യൌസേപ്പിതാവിന്റെ പള്ളിയിലെ ഏപ്രില്‍ 12, 13 നു തിരുന്നാള്‍. തൃശ്ശൂര്‍ ജില്ലയിലെ ദേവാലയങ്ങളില്‍ ഏറ്റവും വലിയ കരിമരുന്നു പ്രയോഗവും ഒരു ലക്ഷത്തിലേറെപ്പേര്‍ക്ക് ഊട്ടുതിരുന്നാളും നടത്തുന്ന പെരുന്നാളാണ് പാവറട്ടിപ്പെരുന്നാള്‍. ജാതിമത ചിന്തകള്‍ക്കതീതമായി ഒരു പ്രദേശത്തിന്റെ മൊത്തം ഉത്സവമായാണിത് കൊണ്ടാടുന്നത്.
തേക്കില്‍ തീര്‍ത്ത പുതിയ നടവാതില്‍
പരിപാടികള്‍
11-04-2008
രാത്രി 8 നു വൈദ്യുതാലങ്കാരങ്ങളുടെ ഉത്ഘാടനം
സാമ്പിള്‍ വെടിക്കെട്ട് (പാവറട്ടി ഇലക്ട്രിക്കല്‍ വര്‍ക്ക്സിന്റെ ആഭിമുഖ്യത്തില്‍)
12-04-2008
കാലത്ത 10 മണിക്ക് നൈവേദ്യപൂജ. തുടര്‍ന്ന് ഊട്ടുപെരുന്നാള്‍ .
ഉച്ചക്ക് രണ്ടുമണിക്ക് പള്ളിമുറ്റത്ത് വടക്കുഭാഗം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരും അറുപതോളം കലാകാരന്മാരുടെയും നടയ്ക്കല്‍ മേളം.
ഉച്ചകഴിഞ്ഞ് അഞ്ചുമണിയ്ക്ക് തൃശ്ശൂര്‍ രൂപതാ മെത്രാന്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി
രാത്രി എട്ടിനു കൂടുതുറക്കല്‍.
വെടിക്കെട്ട് (അത്താണി ജോഫിയും സംഘവും)
രാത്രി 12 വള എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരുന്നു.
തുടര്‍ന്ന് പുലര്‍ച്ച മൂന്നുവരെ തെക്കു വിഭാഗത്തിന്റെയും വടക്കു വിഭാഗത്തിന്റെയും കരിമരുന്നു പ്രയോഗങ്ങള്‍
തെക്കു വിഭാഗം ( അത്താണി ജോഫിയും സംഘവും)
വടക്ക് വിഭാഗം ( കുണ്ടന്നൂര്‍ ജനാര്‍ദ്ദനനും സംഘവും)
13-04-2008
പുലര്‍ച്ച മൂന്നുമുതല്‍ കാലത്ത് പത്തുമണി വരെ ദിവ്യപൂജകള്‍.
കാലത്ത് പത്തുമണിക്ക് ആഘോഷമായ ദിവ്യപൂജ
ഫാ. ജോബി പുത്തൂര്‍.
പ്രഭാഷണം (ഡോ. സ്റ്റീഫന്‍ ചെറപ്പണത്തില്‍)
പന്ത്രണ്ടുമണിക്ക് പ്രദക്ഷിണം. പ്രദക്ഷിണത്തിനു ശേഷം സിമെന്റ് പെയിന്റ് തൊഴിലാളികളുടെ വകയായി അങ്കമാലി മാര്‍ട്ടിന്‍ & ടീമിന്റെ വെടിക്കെട്ട്.
വൈകീട്ട് അഞ്ചുമണിക്ക് ദിവ്യപൂജ
- ഒരു പാവറട്ടിക്കാരന്‍.